വ്യാജ ഒപ്പ് ഉപയോഗിച്ച് സൊസൈറ്റിയിൽ നിന്നും സെക്രട്ടറിയും ബാങ്ക് ജീവനക്കാരിയും പണം തട്ടിയ കേസിൽ സൊസൈറ്റി പ്രസിഡൻറ് ആത്മഹത്യകുറിപ്പ് എഴുതി വച്ചു ജീവനൊടുക്കി.
പാലക്കാട്: പാലക്കാട് പാൽ സൊസൈറ്റി പ്രസിഡൻറ് ആത്മഹത്യ ചെയ്തു. വി കെ പ്രഭാകരൻ (70) ആണ് ആത്മഹത്യ ചെയ്തത്. തെക്കേപ്പറമ്പ് ക്ഷീരോൽപാദക സഹകരണ സംഘം അധ്യക്ഷനായിരുന്നു പ്രഭാകരൻ. ആത്മഹത്യാക്കുറിപ്പെഴുതി വെച്ചാണ് ജീവനൊടുക്കിയത്. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. കുടുംബാംഗങ്ങളാണ് പ്രഭാകരനെ വീടിനോട് ചേർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. വിശദമായ ആത്മഹത്യാക്കുറിപ്പിൽ മരണ കാരണവും വ്യക്തമാക്കിയിട്ടുണ്ട്. തൻറെ വ്യാജ ഒപ്പ് ഉപയോഗിച്ച് സൊസൈറ്റിയിൽ നിന്നും സെക്രട്ടറി പണം തട്ടിയെന്നാണ് കുറിപ്പിൽ പറയുന്നത്. സെക്രട്ടറിയായ ശരത്കുമാറും ജീവനക്കാരി രമയും കബളിപ്പിച്ച് 15…

