kerala14.in

അതിതീവ്ര മഴ 9 ജില്ലകളിലെ  വിദ്യാഭ്യാസ സ്ഥാപനങൾക്ക് നാളെ അവധി

തിരുവനന്തപുരം: അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അങ്കണവാടികള്‍, ട്യൂഷൻ സെന്‍ററുകള്‍, മദ്രസകള്‍ എന്നിവയ്ക്കും അവധിയായിരിക്കും. ഇടുക്കി, എറണാകുളം, പത്തനംതിട്ട ജില്ലകളില്‍ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയാണ് അവധി. 11 ജില്ലകളിലാണ് തിങ്കളാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്,…

Read More

രാജ്യത്ത് രണ്ട് പുതിയ കോവിഡ് വകഭേദം കൂടി റിപ്പോര്‍ട്ട് ചെയ്തു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രാലയം

ഡല്‍ഹി: രാജ്യത്ത് രണ്ട് പുതിയ കോവിഡ് വകഭേദം റിപ്പോർട്ട് ചെയതു. NB.1.8.1, LF.7 എന്നിവയാണ് കണ്ടെത്തിയത്. ഏപ്രിലില്‍ തമിഴ്നാട്ടില്‍ NB.1.8.1 ന്റെ ഒരു കേസ് സ്ഥിരീകരിച്ചിരുന്നു. മെയ് മാസത്തില്‍ ഗുജറാത്തില്‍ LF.7 വേരിയന്റിന്റെ നാല് കേസുകള്‍ റിപ്പോർട്ട് ചെയ്തിരുന്നു. രണ്ട് വകഭേദങ്ങള്‍ക്കും അപകടസാധ്യത കുറവാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. എങ്കിലും ഇവ ചൈനയിലും ഏഷ്യയുടെ ചില ഭാഗങ്ങളിലും കോവിഡ് കേസുകളുടെ വർദ്ധനവിന് വകഭേദം കാരണമാകുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്. മെയ് 19 വരെ ഇന്ത്യയില്‍ 257 കോവിഡ് കേസുകളാണ് റിപ്പോർട്ട്…

Read More

സൈന്യത്തെക്കുറിച്ചുള്ള രഹസ്യ വിവരങ്ങൾ പാകിസ്ഥാൻ ഏജന്റിന് പങ്കുവച്ചു;യുവാവ് അറസ്റ്റിൽ

ന്യൂഡൽഹി: സൈന്യത്തെക്കുറിച്ചുള്ള രഹസ്യ വിവരങ്ങൾ പാകിസ്ഥാൻ ഏജന്റിന് പങ്കുവച്ചു. ഗുജറാത്ത് സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്ത് ഭീകരവിരുദ്ധ സ്ക്വാഡ് (എ.ടി.എസ്). അതിർത്തി രക്ഷാസേനയും (ബി.എസ്.എഫ്) നാവികസേനയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങളാണ് ഇയാൾ വാട്ട്സാപ്പിലൂടെ പാകിസ്താൻ ഏജന്‍റിന് കൈമാറിയത്. കച്ചിലെ നാരായൺ സരോവർ സ്വദേശിയായ സഹദേവ്സിങ് ഗോഹിലാണ് പിടിയിലായത്. പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ കരാർ ജീവനക്കാരനാണ് ഇയാൾ. 2023 ജൂലൈ മുതൽ ഇയാൾ അതിഥി ഭരദ്വാജ് എന്ന പേരിലുള്ള പാക് ചാരവനിതക്ക് വിവരങ്ങൾ കൈമാറുന്നതായി എ.ടി.എസ് അറിയിച്ചു. ഇന്ത്യ -പാകിസ്താൻ…

Read More

കുതിരയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട യുവാവ് അറസ്റ്റിൽ

മുംബൈ: കുതിരയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട യുവാവ് അറസ്റ്റിൽ. മഹാരാഷ്‌ട്രയിലെ ഗിട്ടിഖദൻ പ്രദേശത്താണ് സംഭവം. ഹോഴ്സ് റൈഡിങ് അക്കാദമിയിലെ കുതിരയെയാണ് ചോത്യ സുന്ദർ ഖോബ്രഗഡെ എന്ന യുവാവ് ലൈംഗികപീഡനത്തിന് ഇരയാക്കിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു. റൈഡിംഗ് അക്കാദമി നടത്തുന്നയാളുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലായത്. രാത്രിയിൽ ഒരു യുവാവ് പരിസരത്ത് അതിക്രമിച്ചു കയറുന്നത് സെക്യൂരിറ്റി ഗാർഡ് കണ്ടതായും ഉടനെ തന്നെ വിവരമറിയിക്കുകയായിരുന്നുവെന്നും ഉടമ പറയുന്നു. ചോത്യ സുന്ദർ ഖോബ്രഗഡെ കുതിരകളിൽ ഒന്നിനെ ലൈംഗികമായി പീഡിപ്പിക്കുന്ന…

Read More

തിരഞ്ഞെടുപ്പിൽ ചുവടുറപ്പിക്കാനൊരുങ്ങി ബിജെപി;ശോഭാ സുരേന്ദ്രനെ കായംകുളത്തും കെ.സുരേന്ദ്രനെ കഴക്കൂട്ടത്തും മൽസരിപ്പിക്കാൻ നീക്കം

തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ചുവടുറപ്പിക്കാനൊരുങ്ങി ബിജെപി. മുതിർന്ന നേതാക്കളായ ശോഭാ സുരേന്ദ്രനെ കായംകുളത്തും കെ.സുരേന്ദ്രനെ കഴക്കൂട്ടത്തും മൽസരിപ്പിച്ചു നേട്ടം കൊയ്യാൻ ആണ് ബിജെപിയുടെ തീരുമാനം. ശോഭാ സുരേന്ദ്രനെ കായംകുളത്തും കെ.സുരേന്ദ്രനെ കഴക്കൂട്ടത്തും മൽസരിപ്പിച്ചു നേട്ടം കൊയ്യാൻ ബിജെപി ഒരുങ്ങുന്നുവെന്നാണ് വിവരം. രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ പുതിയ കളം പിടിക്കാനാണ് ബിജെപിയുടെ നീക്കം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടിയ നിയമസഭാ മണ്ഡലങ്ങളില്‍ പ്രചാരണപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനാണ് നേതൃത്വം ലക്ഷ്യമിടുന്നത്. 11 മണ്ഡലങ്ങളില്‍ ഒന്നാമതും 9 മണ്ഡലങ്ങളില്‍ രണ്ടാമതും…

Read More

വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാൻ ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാൻ ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു. ഞായറാഴ്ച 11 മണിയോടെയാണ് ആത്മഹത്യാശ്രമം ഉണ്ടായത്. മുണ്ട് ഉപയോഗിച്ചാണ് പൂജപ്പുര ജയിലിലെ ശുചിമുറിയില്‍ ആത്മഹത്യാശ്രമം നടത്തിയത്. അഫാനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഫെബ്രുവരി 24-നായിരുന്നു വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സല്‍മാ ബീവി, പിതൃസഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരൻ അഹ്സാൻ, പെണ്‍സുഹൃത്ത് ഫർസാന എന്നിവരെയായിരുന്നു അഫാൻ കൊലപ്പെടുത്തിയത്. രാവിലെ പത്തിനും ആറിനുമിടയിലായിരുന്നു അഞ്ച് കൊലപാതകങ്ങളും നടന്നത്. മാതാവ്…

Read More

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ജൂൺ 19; വോട്ടെണ്ണൽ 23 ന്

മലപ്പുറം : സിപിഎം സ്വതന്ത്ര എംഎല്‍എ പിവി അൻവർ രാജിവെച്ച നിലമ്പൂർ നിയോജക മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു ജൂണ്‍ 19 ന് വോട്ടെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വോട്ടെണ്ണല്‍ 23ന് നടക്കും. ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം നാളെയുണ്ടാകും. പത്രിക സമർപ്പിക്കാനുള്ള അവസാന തിയ്യതി ജൂണ്‍ 2 ആണ്. 3ന് സൂക്ഷ്മ പരിശോധന നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയ്യതി ജൂണ്‍ 5 ആണ്. സിപിഎമ്മിനോടും മുഖ്യമന്ത്രി പിണറായി വിജയനോടും ഇടഞ്ഞാണ് പിവി അൻവർ എംഎല്‍എ സ്ഥാനം രാജിവെച്ചത്….

Read More

കൊച്ചി തീരത്ത് ചെരിഞ്ഞ കപ്പലില്‍ നിന്നുള്ള വസ്തുക്കള്‍ വീണ്ടെടുക്കാന്‍ തീവ്രശ്രമം

കൊച്ചി: കൊച്ചി തീരത്ത് ചെരിഞ്ഞ കപ്പലില്‍ നിന്നുള്ള വസ്തുക്കള്‍ വീണ്ടെടുക്കാന്‍ തീവ്രശ്രമം. തീരത്തു നിന്നും 38 നോട്ടിക്കല്‍ മൈല്‍ തെക്കുപടിഞ്ഞാറായാണ് കപ്പല്‍ അപകടത്തില്‍പ്പെട്ടത്. ചുഴിയില്‍പ്പെട്ടാണ് കപ്പല്‍ ചെരിഞ്ഞതെന്നാണ് സൂചന കപ്പലില്‍ നിന്ന് കണ്ടെയ്നറുകള്‍ നീക്കി അപകടാവസ്ഥ പൂര്‍ണ്ണമായും ഒഴിവാക്കാനുള്ള തീവ്രശ്രമത്തിലാണ്. കപ്പലില്‍ ഏകദേശം 400 കണ്ടെയ്നറുകളുണ്ടെന്നാണ് പ്രാഥമിക വിവരം. നേവിയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും മൂന്ന് കപ്പലുകളും ഒരു വിമാനവുമാണ് രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുള്ളത്. കപ്പലിലെ കണ്ടെയ്‌നറുകളിലുള്ള മറൈന്‍ ഓയലും രാസവസ്തുക്കളും കടലില്‍ പരന്നാല്‍ അപകടകരമായ സ്ഥിതിയുണ്ടാകും. കപ്പല്‍ 25…

Read More

പാന്റ്സ് തയ്ച്ചത് ഇഷ്ടപ്പെട്ടില്ല, തിരുവനന്തപുരത്ത് ടെയ്ലറെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തിയ ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ

തിരുവനന്തപുരം: ടെയ്ലറെ കുത്തിക്കൊലപ്പെടുത്തിയതിന് പിന്നാലെ ഒളിവില്‍പ്പോയ ഹോട്ടല്‍ ജീവനക്കാരനെ പൊലീസ് അറസ്റ്റുചെയ്തു പാന്റ്സ് തയ്ച്ചതുമായി ബന്ധപ്പെട്ടുണ്ടായ വാക്കേറ്റത്തിനൊടുവിലാണ് ഇയാള്‍ അക്രമം നടത്തിയത്. കടയിലെത്തി കത്രികകൊണ്ട് തയ്യല്‍ക്കാരനെ കൊലപ്പെടുത്തിയ ഇയാള്‍ മുങ്ങുകയായിരുന്നു. തൂത്തുക്കുടി ശ്രീവൈകുണ്ഠം സെയ്‌തുങ്കനല്ലൂർ സ്വദേശിയും, നാഗർകോവിലിലെ ഹോട്ടല്‍ ജീവനക്കാരനുമായ ചന്ദ്രമണി(37)യാണ് അറസ്റ്റിലായത്. തിട്ടുവിള സ്വദേശിയും നാഗർകോവില്‍ ഡതി സ്കൂ‌ളിനു സമീപം തയ്യല്‍ക്കട നടത്തിവന്ന ശെല്‍വം(60) ആണ് മരിച്ചത്. വ്യാഴാഴ്‌ച രാത്രിയോടെ തയ്യല്‍ക്കടയില്‍ പോയ ആളാണ് ശെല്‍വം കുത്തേറ്റ് മരിച്ചനിലയില്‍ കിടക്കുന്നതുകണ്ടത്. തുടർന്ന് സ്ഥലത്തെത്തിയ വടശ്ശേരി പൊലീസ്…

Read More

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പ്; അഞ്ചു ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. അടുത്ത രണ്ടുദിവസം അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് അഞ്ചു ജില്ലകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അതി തീവ്ര മഴ മുന്നറിയിപ്പുള്ളത്. സംസ്ഥാനത്തെ ശേഷിക്കുന്ന ഒമ്പതു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഇടിമിന്നലിനും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial