ബ്ലേഡ് കൊണ്ട് കഴുത്തിൽ വരഞ്ഞ് നഗരത്തില്‍ ഭീതി പടര്‍ത്തിയ ആളെ പിടികൂടി പോലീസ്
തൃശൂര്‍: ബ്ലേഡ് കൊണ്ട് കഴുത്തിൽ വരഞ്ഞ് നഗരത്തില്‍ ഭീതി പടര്‍ത്തിയ ആളെ പിടികൂടി പോലീസ്. തൃശൂർ ഈസ്റ്റ് പൊലീസാണ് 48 മണിക്കൂറിനുള്ളില്‍ പ്രതിയെ പിടികൂടിയത്. വയനാട് ചീരംകുന്ന് തൊണ്ടിയില്‍ വീട്ടില്‍ 41 കാരനായ സുജിത്താണ് പിടിയിലായത്. ഇന്നലെ രാത്രി (വ്യാഴാഴ്ച) തേക്കിന്‍കാട് മൈതാനത്ത് ഗാനമേള കാണുന്നതിനിടെയാണ് സംഭവം. ഒരു മധ്യവയസ്‌കനുമായി തര്‍ക്കമുണ്ടാക്കിയ ഇയാള്‍ ബ്ലേഡ് കൊണ്ട് കഴുത്തില്‍ വരയുകയായിരുന്നു. സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മിഷണര്‍ സലീഷ് എന്‍. ശങ്കരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് സുജിത്തിനെ പിടികൂടിയത്….

