Headlines

kerala14.in

കര്‍ണാടകയില്‍ തന്‌റെ അനുവാദമില്ലാതെ വിവാഹം ഉറപ്പിച്ചതില്‍ പ്രതിഷേധിച്ച് താലി കെട്ടാന്‍ വിസമ്മതിച്ച വധുവിന് കാമുകനൊപ്പം പോകാന്‍ അവസരമൊരുക്കി പൊലീസ്

ബെംഗളൂരു: കര്‍ണാടകയില്‍ തന്‌റെ അനുവാദമില്ലാതെ വിവാഹം ഉറപ്പിച്ചതില്‍ പ്രതിഷേധിച്ച് താലി കെട്ടാന്‍ വിസമ്മതിച്ച വധുവിന് കാമുകനൊപ്പം പോകാന്‍ അവസരമൊരുക്കി പൊലീസ്. കര്‍ണാടകയിലെ ഹാസനിലാണ് സംഭവം നടന്നത്. ഇതോടെ വിവാഹം മുടങ്ങി. ഹാസന്‍ ജില്ലയിലെ ബുവനഹള്ളി ഗ്രാമത്തില്‍ നിന്നുള്ള യുവതിയും ആളൂര്‍ ഗ്രാമത്തില്‍ നിന്നുള്ള യുവാവും തമ്മിലുളള വിവാഹമാണ് വധു വിസമ്മതിച്ചതോടെ മുടങ്ങിയത്. വരന്റെ മുന്നില്‍ താലി കെട്ടാൻ വിസമ്മതിച്ചു നിൽക്കുന്ന വധുവിന്‍റെ രംഗങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. മണ്ഡപത്തില്‍ വെച്ച് മറ്റു ചടങ്ങുകള്‍ നടത്തി താലി ചാര്‍ത്തലിലേക്കു…

Read More

തൃശൂർ കോർപറേഷൻ കെട്ടിടത്തിന്റെ കൂറ്റൻ ഇരുമ്പ് മേൽക്കൂര എംഒ റോഡിലേയ്ക്ക് മറിഞ്ഞുവീണു

തൃശൂർ: തൃശൂരിൽ കനത്ത മഴയെത്തുടർന്ന് കോർപറേഷൻ കെട്ടിടത്തിൻ്റെ കൂറ്റൻ ഇരുമ്പ് മേൽക്കൂര മറിഞ്ഞ് എംഒ റോഡിലേക്ക് വീണ് അപകടം. ഒരു കെട്ടിടത്തിൻ്റെ മേൽക്കൂരയ്ക്ക് മുകളിൽ സ്ഥാപിച്ചിരുന്ന ട്രസ് വർക്കാണ് കനത്ത കാറ്റിൽ അപ്പാടെ മറിഞ്ഞ് നഗരത്തിലെ പ്രധാന റോഡിലേക്ക് വീണത്. കനത്ത മഴയെ തുടർന്ന് ആളുകളും വാഹനങ്ങളും റോഡിൽ ഉണ്ടായിരുന്നില്ല. അപകടത്തെ തുടർന്ന് എം ഒ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. സാധാരണ വലിയ ജനത്തിരക്കും ഗതാഗത തിരക്കും അനുഭവപ്പെടുന്ന സ്ഥലത്താണ് അപകടം നടന്നത്.

Read More

മെട്രോ യാത്രികരായ സ്ത്രീകളുടെ ദൃശ്യം പകർത്തിയയാൾ പിടിയിൽ

ബെംഗളൂരു: മെട്രോ യാത്രികരായ സ്ത്രീകളുടെ ദൃശ്യം പകർത്തിയയാൾ പിടിയിൽ. കർണാടകയിലെ ഹവേരി സ്വദേശിയായ ദിഗന്ത് ആണ് പിടിയിലായത്. ബെംഗളൂരുവിലെ പീനിയയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ‘മെട്രോ ചിക്സ്’ എന്ന അക്കൗണ്ടിലൂടെയായിരുന്നു ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്. ബെംഗളൂരുവിലെ മെട്രോ യാത്രികരായ സ്ത്രീകളുടെ നിരവധി ഫോട്ടോകളും വീഡിയോകളും അക്കൗണ്ടിലുണ്ടായിരുന്നു. എക്‌സിലെ ഒരു ഉപയോക്താവ് അക്കൗണ്ടിൽ ബെംഗളൂരു പൊലീസിനെ ടാഗ് ചെയ്യുകയും നടപടിയെടുക്കാൻ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. പ്രതിക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്യുകയും അക്കൗണ്ടിലെ എല്ലാ ഫോട്ടോകളും നീക്കം ചെയ്യുകയും ചെയ്തു.സ്ത്രീകൾ അറിയാതെയാണ്…

Read More

സംസ്ഥാനത്ത് നാളെ മുതല്‍ അതിതീവ്രമഴയ്ക്ക് സാധ്യത, വടക്കന്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം തീവ്രവും അതിതീവ്രവുമായ മഴയ്ക്ക് സാധ്യത. ശനിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെയുള്ള ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട അതിതീവ്രമഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ശനിയാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കാലവര്‍ഷം രണ്ടുദിവസത്തിനകം കേരള തീരം…

Read More

ബിജെപി അനുകൂല രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനൊരുങ്ങി ക്രിസ്ത്യന്‍ നേതാക്കള്‍; കേരള കോണ്‍ഗ്രസ് മുന്‍ ചെയര്‍മാന്‍ ജോര്‍ജ് ജെ മാത്യവിന്റെ നേതൃത്വത്തിലാണ് നീക്കം

കോട്ടയം: ബിജെപി അനുകൂല രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനൊരുങ്ങി ക്രിസ്ത്യന്‍ നേതാക്കള്‍. കേരള കോണ്‍ഗ്രസ് മുന്‍ ചെയര്‍മാന്‍ ജോര്‍ജ് ജെ മാത്യവിന്റെ നേതൃത്വത്തിലാണ് നീക്കം. കേരള ഫാര്‍മേഴ്സ് ഫെഡറേഷന്‍ എന്ന സംഘടനയാണ് രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കുന്നത്. കോട്ടയത്ത് ഈരയില്‍ കടവില്‍ ആന്‍സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചാണ് സംഘടനയുടെ പ്രഖ്യാപനം നടക്കുക. സംഘടനയുടെ പ്രഥമ സമ്മേളനം കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളപ്പള്ളി യോഗത്തില്‍ പങ്കെടുക്കും. പാര്‍ട്ടി രൂപവത്കരണത്തിന് മുന്നോടിയായി കേരള ഫാര്‍മേഴ്സ്…

Read More

പ്രശസ്ത ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണന്‍ ചാക്യാത്ത് അന്തരിച്ചു

കൊച്ചി: പ്രശസ്ത ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണന്‍ ചാക്യാത്ത് അന്തരിച്ചു. 65 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ ചാര്‍ളിയിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തേക്ക് ചുവടുവെക്കുന്നത്. ചാര്‍ളിയിലെ ഡേവിഡ് എന്ന കഥാപാത്രം ശ്രദ്ധ നേടിയിരുന്നു. പ്രശസ്ത ഫാഷന്‍ ഫോട്ടോഗ്രാഫര്‍ കൂടിയായ രാധാകൃഷ്ണന്‍ ചാക്യാത്ത് രാജ്യത്തെ പ്രമുഖ ബ്രാന്‍ഡുകള്‍ക്കായി ഫോട്ടോഷൂട്ടുകള്‍ നടത്തിയിട്ടുമുണ്ട്. പിക്‌സല്‍ വില്ലേജിന്റെ സ്ഥാപകനായ രാധാകൃഷ്ണന്‍ ചാക്യാത്തിനെ, 2023 ല്‍ ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍, എക്‌സലന്‍സ് ഇന്‍ ഫോട്ടോഗ്രാഫി അവാര്‍ഡ് നല്‍കി ആദരിച്ചിട്ടുണ്ട്. രാധാകൃഷ്ണന്റെ വിയോഗത്തില്‍…

Read More

ബെംഗളുരുവിൽ മലയാളി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

തൃശ്ശൂർ: ബെംഗളുരുവിൽ തൃശ്ശൂർ സ്വദേശിനിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. മാള വട്ടക്കോട്ട സ്വദേശി വെളിയംപറമ്പിൽ അച്യുതന്റെയും ശ്രീദേവിയുടെയും മകൾ അനുശ്രീ (29) ആണ് മരിച്ചത്. ബെംഗളുരുവിലെ ഐടി കമ്പനിയിൽ ജീവനക്കാരിയായിരുന്നു അനുശ്രീ. ബെംഗളൂരുവിലെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് അനുശ്രീയെ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. സഹോദരങ്ങൾ: അമൽശ്രീ, ആദിദേവ്.

Read More

സീരിയൽ നടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി; നടൻ അറസ്റ്റിൽ

ബെംഗളൂരു: സീരിയൽ നടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയെന്ന പരാതിയെ തുടർന്ന് നടനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രമുഖ കന്നഡ നടൻ മദനൂർ മനുവിനെ ആണ് ലൈംഗിക പീഡനക്കേസിൽ പോലീസ് അറസ്റ്റ് ചെയ്തത്. മനുവിന്റെ പുതിയ സിനിമ ‘കുലദല്ലി കീള്യാവുദോ’ ബുധനാഴ്ച റിലീസ്ചെയ്യാനിരിക്കെയാണ് അറസ്റ്റ്. ബലാത്സംഗംചെയ്ത് ഗർഭിണിയാക്കിയെന്നും ബലമായി ഗർഭം അലസിപ്പിച്ചെന്നും കാണിച്ച് കന്നഡ സീരിയൽനടി നൽകിയ പരാതിയിൽ ബെംഗളൂരുവിലെ അന്നപൂർണേശ്വരീനഗർ പോലീസാണ് മനുവിന്റെപേരിൽ കേസെടുത്തത്.തുടർന്ന് ഒളിവിൽപ്പോകാൻ ശ്രമിച്ച നടനെ ഹാസനിലെ ശാന്തിഗ്രാമയിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കന്നഡ സീരിയൽനടനായും…

Read More

ഫേസ്ബുക്കിലൂടെ  ഇന്ദിരാഗാന്ധിയെ വികലമായി ചിത്രീകരിച്ച ആർഎസ്എസ് പ്രവർത്തകൻ റിമാൻഡിൽ

ഫേസ്ബുക്കിലൂടെ മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ വികലമായി ചിത്രീകരിച്ച ആർഎസ്എസ് പ്രവർത്തകൻ റിമാൻഡിൽ. ഉണ്ണികൃഷ്ണൻ എന്നയാളെയാണ് ഷൊർണൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഷൊർണൂർ മുണ്ടായ സ്വദേശിയായ ഉണ്ണികൃഷ്ണൻ SRR ഉണ്ണി എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് മുൻ ഇന്ത്യൻ പ്രധാനമന്ത്രിയെ വികലമായി ചിത്രീകരിച്ചത്. കഴിഞ്ഞ മെയ് 16നാണ് ഇയാൾ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഇന്ദിരാഗാന്ധിയുടെ ചിത്രം വികലമാക്കിക്കൊണ്ടുള്ള സന്ദേശം പങ്കുവെച്ചത്. ഇത് സമൂഹമാധ്യമത്തിൽ പലരും ഷെയർ ചെയ്യപ്പെട്ടിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിൽ നിന്നും ലഭിച്ച വിവരപ്രകാരം ഷൊർണൂർ പൊലീസ്…

Read More

പ്രധാനമന്ത്രിയെ പാട്ടിലൂടെ അധിക്ഷേപിച്ചു; വേടനെതിരെ പരാതി നൽകി ബിജെപി കൗൺസിലർ

പാലക്കാട്: റാപ്പർ വേടനെതിരെ എൻഐഎയ്ക്ക് പരാതി. പാലക്കാട് നഗരസഭയിലെ BJP കൗണ്‍സിലർ മിനി കൃഷ്ണകുമാറാണ് പരാതിയുമായി എൻഐഎയെ സമീപിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാട്ടിലൂടെ അധിക്ഷേപിച്ചു എന്നാരോപിച്ചാണ് കൗണ്‍സിലർ എൻഐഎയ്ക്ക് പരാതി നല്‍കിയത്. മോദിയെ കപട ദേശീയ വാദിയെന്ന് അവഹേളിച്ച വേടനെ കുറിച്ച്‌ അന്വേഷിക്കണമെന്നും പരാതിയില് ആവശ്യപ്പെട്ടിട്ടുണ്ട് കഴിഞ്ഞ ദിവസമായിരുന്നു റാപ്പർ വേടനെതിരെ അധിക്ഷേപ വർഷവുമായി ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല രംഗത്ത് വന്നത്.വേടന്റെ തുണിയില്ലാ ചാട്ടങ്ങള്‍ക്ക് മുമ്ബില്‍ സമാജം അപമാനിക്കപ്പെടുന്നുവെന്നും വേടന് മുമ്ബില്‍ ‘ആടികളിക്കട…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial