തെരഞ്ഞെടുപ്പിൽ പുതിയ പരിഷ്കാരങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ
ഡൽഹി: വോട്ടെടുപ്പുമായി ബന്ധപ്പെട്ട് പുതിയ പരിഷ്‌കാരത്തിന് ഒരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇതിന്റെ ഭാഗമായി 18 മാറ്റങ്ങളാണ് പുതിയതായി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി ഒരു പോളിംഗ് സ്റ്റേഷനിൽ പരമാവധി വോട്ടർമാരുടെ എണ്ണം 1200 ആയി പരിമിതപ്പെടുത്തി. കൂടുതൽ ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ കൂടുതൽ പോളിംഗ് ബൂത്തുകൾ സ്ഥാപിക്കും. ഇലക്ടറൽ റോൾ അപ്ഡേറ്റിനായി ആർജിഐ ഡാറ്റാബേസില്‍ നിന്ന് നേരിട്ട് ലഭിക്കുന്ന മരണ രജിസ്ട്രേഷന്റെ ഡാറ്റ പരിശോധനകൾക്കുശേഷം അപ്ഡേറ്റ് ചെയ്യാനും തീരുമാനമായി.വോട്ടർ വിവര സ്ലിപ്പുകൾ കൂടുതൽ വോട്ടർ സൗഹൃദമാക്കുന്നതിന്റെ ഭാഗമായി വോട്ടറുടെ സീരിയൽ…

