Headlines

kerala14.in

കടവില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ കുളത്തില്‍വീണു; 2 മരണം, ഒരാള്‍ ഗുരുതരാവസ്ഥയില്‍

കാസർകോട്: കാഞ്ഞങ്ങാട് രണ്ടുകുട്ടികള്‍ കുളത്തില്‍ വീണുമരിച്ചു. കുളത്തിന് സമീപം കളിക്കുമ്പോഴാണ് അപകടമുണ്ടായത് മാണിക്കോത്ത് പാലത്തിങ്കലെ പഴയ ജുമാ-മസ്ജിദ് പള്ളിയുടെ കുളത്തിലാണ് അപകടമുണ്ടായത്. പാലക്കി സ്വദേശി അസീസിന്റെ മകൻ അഫാസ് (9), ഹൈദറിന്റെ മകൻ അൻവർ (11) എന്നിവരാണു മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഹാഷിഖ് എന്ന കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണ്. അപകടത്തില്‍ മരിച്ച അൻവറിന്റെ സഹോദരനാണ് ഹാഷിഖ്. കുളത്തിന്റെ പടവുകളില്‍ ഇരുന്ന് കളിക്കുകയായിരുന്ന കുട്ടികളില്‍ മൂന്നുപേരാണ് കുളത്തിലേക്ക് വീണത്. പള്ളിയുടെ പരിസരത്തുണ്ടായിരുന്നവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. കുട്ടികളെ പുറത്തെടുത്ത്…

Read More

ഭാര്യയോടൊപ്പം 17 കാരനെ കിടപ്പറയിൽ കണ്ടെന്നാരോപിച്ച് ഗ്യാസ് സിലിണ്ടർ കൊണ്ട് കൗമാരക്കാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

ഭാര്യയോടൊപ്പം 17 കാരനെ കിടപ്പറയിൽ കണ്ടെന്നാരോപിച്ച് ഗ്യാസ് സിലിണ്ടർ കൊണ്ട് കൗമാരക്കാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. അയൽവാസികൾ വിവരം അറിയിച്ചതിനെത്തുടർന്ന് പോലീസ് ഡൽഹി ഗുലാബി ബാഗിലെ പ്രതിയുടെ വീട്ടിലെത്തുമ്പോൾ കിടക്കയിൽ മൃതദേഹത്തിനരികിൽ വെള്ളവും കുടിച്ചുകൊണ്ടിരിക്കുന്ന പ്രതിയെയാണ് കണ്ടത്. മുകേഷ് താക്കൂർ എന്ന 25-കാരനാണ് 17 കാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. പ്രതാപ് നഗറിൽ രണ്ടുപേരും തമ്മിൽ തർക്കമുണ്ടാവുകയും ഒരാൾ മറ്റൊരാളുടെ തലയടിച്ച് പൊട്ടിച്ചെന്നുമാണ് പൊലീസിന് ലഭിച്ച വിവരം. പൊലീസെത്തുമ്പോൾ കൗമരക്കാരൻ ചോരയിൽ കുളിച്ച് കിടക്കുകയായിരുന്നു. ഹരിയാന സ്വദേശിയാണ് മരിച്ച 17-കാരൻ….

Read More

മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിര്‍മ്മാതാക്കൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ആവശ്യം ഹൈക്കോടതി തള്ളുകയായിരുന്നു. ഷോണ്‍ ആന്റണി, ബാബു ഷാഹിര്‍, നടൻ സൗബിന്‍ ഷാഹിര്‍ എന്നിവരാണ് ഹര്‍ജി നൽകിയത്. കേസില്‍ പൊലീസിന് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി അറിയിച്ചു. ലാഭവിഹിതം നൽകിയില്ലെന്ന മരട് സ്വദേശിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. സിനിമയുടെ ലാഭവിഹിതം പങ്കുവച്ചില്ലെന്നായിരുന്നു പരാതിക്കാരനായ സിറാജ് വലിയ തറ നല്‍കിയ കേസ്. എന്നാൽ സിറാജ് വലിയതറ എന്ന…

Read More

പഠനത്തിനായെത്തിയ അസം സ്വദേശിനിയായ 15കാരിയെ കാണാനില്ല; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം

കൊച്ചി: പഠനത്തിനായി കേരളത്തിലേക്ക് എത്തിയ അസം സ്വദേശിനിയായ പെൺകുട്ടിയെ കാണാനില്ലെന്ന് പരാതി. സഹോദരിക്കൊപ്പം തൈക്കൂടത്തു വാടകയ്ക്കു താമസിക്കുന്ന അസം സ്വദേശിനി അങ്കിത കൊയിറിയെ(15) കാണാനില്ലെന്നാണ് പരാതി. കേരളത്തിൽ സ്കൂളിൽ ചേർന്നു പഠിക്കാനായി രണ്ടാഴ്ച മുൻപാണ് എത്തിയത്. സഹോദരിയും ഭർത്താവും 20-ാംതിയ്യതി രാത്രി 7മണിക്ക് ജോലിക്കു പോയി തിരിച്ചെത്തിയപ്പോഴാണ് പെൺകുട്ടി വീട്ടിലില്ലെന്ന് അറിഞ്ഞത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തി വരികയാണ്. വിവരം കിട്ടുന്നവർ മരട് പൊലീസിൽ അറിയിക്കണം: 0484 2705659.

Read More

കുട്ടികൾക്ക് പുസ്‌തകം വാങ്ങാൻ വീട്ടിൽ നിന്നിറങ്ങിയ യുവതിയെ കാണാനില്ലെന്ന് പരാതി

വടക്കഞ്ചേരി : ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി യുവാവ്. പാലക്കാട് വടക്കഞ്ചേരിയിലാണ് സംഭവം. 30കാരിയായ റജീനയെ ഇക്കഴിഞ്ഞ തിങ്കളാഴ്‌ച മുതലാണ് കാണാതായത്. കുട്ടികൾക്കുള്ള പാഠ പുസ്‌തകം വാങ്ങാനെന്ന് പറഞ്ഞാണ് റജീന വീട്ടിൽ നിന്നിറങ്ങിയതെന്ന് ഭർത്താവ് ചീക്കോട് സ്വദേശി സുൽത്താൻ പറഞ്ഞു. വടക്കഞ്ചേരി പൊലീസിലാണ് ഇയാൾ പരാതി നൽകിയിരിക്കുന്നത്. മൊബൈൽ ഫോൺ എടുക്കാതെയാണ് റജീന വീട്ടിൽ നിന്നിറങ്ങിയത്. 4,500 രൂപ മാത്രമാണ് കയ്യിലുണ്ടായിരുന്നത്. ഭാര്യയ്‌ക്ക് ചെറിയ മാനസിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായും സുൽത്താൻ നൽകിയ പരാതിയിൽ പറഞ്ഞിട്ടുണ്ട്. സംഭവത്തിൽ റജീനയ്‌ക്കായുള്ള അന്വേഷണം…

Read More

സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; 12 ജില്ലകളിൽ നാളെ യെല്ലോ അലർട്ട്

കേരളത്തിൽ നാളെ മുതൽ പരക്കെ മഴയ്ക്ക് സാധ്യത. കൊല്ലം തിരുവനന്തപുരം ഒഴികെയുള്ള ബാക്കി എല്ലാ ജില്ലകളിലും നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ യെല്ലോ മുന്നറിയിപ്പ് തുടരും. ഈ മാസം 25 നുള്ളിൽ കേരളത്തിൽ കാലവർഷം എത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.തെക്കൻ അറബിക്കടൽ, മാലിദ്വീപ്, കന്യാകുമാരി മേഖല, ആൻഡമാൻ കടൽ, ആൻഡമാൻ ദ്വീപ്, തെക്കൻ ബംഗാൾ ഉൾക്കടൽ എന്നിവയുടെ കൂടുതൽ ഭാഗങ്ങളിൽ കാലവർഷം വ്യാപിച്ചു കഴിഞ്ഞു. മധ്യ കിഴക്കൻ അറബിക്കടലിൽ വടക്കൻ…

Read More

എസ്എഫ്ഐ തിരുവനന്തപുരം മുൻ ജില്ലാ സെക്രട്ടറി ഗോകുൽ ഗോപിനാഥ് ബിജെപിയിൽ ചേർന്നു

തിരുവനന്തപുരം: എസ് എഫ് ഐ തിരുവനന്തപുരം മുൻ ജില്ലാ സെക്രട്ടറി ഗോകുൽ ഗോപിനാഥ് ബിജെപിയിൽ ചേർന്നു. കുടപ്പനക്കുന്ന് ലോക്കൽ കമ്മിറ്റി അംഗമായിരുന്ന ഗോകുലിനെ സംഘടനാ വിരുദ്ധപ്രവർത്തനങ്ങളുടെ പേരിൽ നേരത്തെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. സിപിഎം പാർട്ടിയെ നയിക്കുന്നത് ഒരു പവർ സിൻഡിക്കേറ്റ് ആണെന്നും സിപിഎം മരുമക്കത്തായത്തെ അംഗീകരിച്ചില്ലെങ്കിൽ ഇടമില്ലാത്ത അവസ്ഥണെന്നും ഗോകുൽ പറഞ്ഞു. വികസിതകേരളം സൃഷ്ടിക്കാൻ ബിജെപിക്ക് മാത്രമേ കഴിയൂ, യുവാക്കൾക്ക് അത് അറിയാമെന്നും മാറാത്തത് പലതും മാറുമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖർ പറഞ്ഞു….

Read More

വീട്ടിലെ ടോയ്‍ലെറ്റ് ടാങ്കിന്റെ അടിയിൽ നിന്നും പിടികൂടിയത് എഴുപതിലധികം പാമ്പുകളെ; ഞെട്ടലിൽ ഗ്രാമവാസികൾ

മഹാരാജ്ഗഞ്ചിലെ ഹാർഡി ഡോളി ഗ്രാമത്തിൽ ഒരു വീട്ടിലെ ടോയ്‍ലെറ്റ് ടാങ്കിന്റെ അടിയിൽ നിന്നും മറ്റുമായി പിടികൂടിയത് എഴുപതിലധികം പാമ്പുകളെ. നേരത്തെയും ഗ്രാമത്തിലെ വീടുകളിൽ പാമ്പുകൾ കയറിയിട്ടുണ്ടെങ്കിലും ഇത്രയേറെ പാമ്പുകളെ ഒരുമിച്ച് ഒരേ വീട്ടിൽ നിന്നും കണ്ടെത്തിയതിന്റെ ഞെട്ടലിലാണ് ഗ്രാമവാസികൾ. നേപ്പാൾ ബോർഡറിനോട് ചേർന്ന് കിടക്കുന്ന ഈ പ്രദേശത്ത് കാടുകൾ ഉള്ളതിനാലാവാം ഇത്രയധികം പാമ്പുകൾ ഇവിടങ്ങളിലെത്തുന്നത് എന്നാണ് കരുതുന്നത്. ഒടുവിൽ വനം വകുപ്പെത്തി പാമ്പുകളെ പിടികൂടി കാട്ടിലേക്കയച്ചു. വീട്ടുടമസ്ഥൻ കുളിമുറി വൃത്തിയാക്കുമ്പോൾ ഒരു ശബ്ദം കേട്ട് അയാൾ അവിടമാകെ…

Read More

പ്ലസ് ടു സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷ ജൂണ്‍ 23 മുതല്‍ 27 വരെ; ഫുള്‍ എ പ്ലസ് 30,145

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ഏതെങ്കിലും പ്രതികൂല സാഹചര്യത്തില്‍ ഉപരിപഠനത്തിന് യോഗ്യത നേടാന്‍ കഴിയാത്തവര്‍ ഒട്ടും പ്രയാസപ്പെടേണ്ടതില്ലെന്നും അവര്‍ക്കും വിജയിച്ചവരില്‍ ആവശ്യമെങ്കില്‍ ഏതെങ്കിലും ഒരു വിഷയത്തിന്റെ മാര്‍ക്ക് മെച്ചപ്പെടുത്തുന്നതിനുമായി ജൂണ്‍ 23 മുതല്‍ 27 വരെ തീയതികളിലായി സേവ് എ ഇയര്‍ (SAY)/ ഇംപ്രൂവ്‌മെന്റ് പരീക്ഷ നടത്തുമെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളുടെ എണ്ണം 30,145 ആണ്. കഴിഞ്ഞ വര്‍ഷം ഇത് 39,242 ആയിരുന്നു….

Read More


‘നിങ്ങളൊക്കെ അത് ചെയ്താ മതി എന്ന ധാര്‍ഷ്ട്യമാണ്, എന്റെ രാഷ്ട്രീയത്തെ അവര്‍ ഭയക്കുന്നു’; ശശികലയ്‌ക്കെതിരെ വേടന്‍

കൊച്ചി: താന്‍ റാപ്പ് ചെയ്യേണ്ടന്ന ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെ പി ശശികലയ്ക്ക് മറുപടിയുമായി റാപ്പര്‍ വേടന്‍. താന്‍ മുന്നോട്ടുവെയ്ക്കുന്ന രാഷ്ട്രീയത്തിനെ ഭയക്കുന്നത് കൊണ്ടാണ് ഇത്തരം പ്രസ്താവനകള്‍. വേടന്‍ റാപ്പ് എന്തിനാണ് ചെയ്യുന്നതെന്ന ചോദ്യം ജനാധിപത്യവിരുദ്ധമാണ്. ജനാധിപത്യവും ത്രീവഹിന്ദുത്വരാഷ്ട്രീയവും തമ്മില്‍ ഒരു ബന്ധവുമില്ലെന്നും വേടന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ‘ഞാന്‍ കണ്ടിരുന്നു. എന്താ ഇപ്പോള്‍ അഭിപ്രായം പറയാന്‍ പറ്റുക എന്നാണ് ആലോചിക്കുന്നത്. നമ്മളെ വീണ്ടും അപകടത്തിലാക്കാനുള്ള പരിപാടിയാണ്. ഇപ്പോള്‍ വിഘടനവാദിയാക്കാനും തീവ്രവാദിയാക്കാനുമുള്ള ശ്രമത്തിലാണ്. അതില്‍ പ്രത്യേകിച്ചൊന്നും പറയാനില്ല. ഞാന്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial