Headlines

kerala14.in

ദേശീയ പാത ഇടിഞ്ഞതില്‍ നടപടി; കരാര്‍ കമ്പനിയായ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സിനു വിലക്ക്

ന്യൂഡല്‍ഹി: മലപ്പുറം കൂരിയാട് ദേശീയ പാത ഇടിഞ്ഞു താഴ്ന്ന സംഭവത്തില്‍ കരാര്‍ കമ്പനിയായ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സിനെ കേന്ദ്ര റോഡ്, ഉപരിതല ഗതാഗത മന്ത്രാലയം ഡീബാര്‍ ചെയ്തു. നിര്‍മാണത്തില്‍ കണ്‍സള്‍ട്ടന്റ് ആയിരുന്ന ഹൈവേ എന്‍ജിനിയറിങ് കമ്പനിക്കെതിരെയും (എച്ച്ഇസി) നടപടിയുണ്ട്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് കൂരിയാട് ദേശീയപാത 66ല്‍ (NATIONAL HIGHWAY66) നിര്‍മാണത്തിലിരുന്ന ഭാഗം സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞുവീണത്. പിന്നീട് പല ഭാഗങ്ങളിലും സമാനമായ രീതിയില്‍ നിര്‍മാണത്തിലെ അപാകം വ്യക്തമായി. ഇതിനെത്തുടര്‍ന്ന് ഇന്നലെ റോഡ് ഗതാഗത മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക്…

Read More

സന്തോഷ് കീഴാറ്റൂരിൻ്റെ മകന് നേരെ ആക്രമണം; ബിജെപി പ്രവർത്തകരാണ് അക്രമം നടത്തിയതെന്ന് സന്തോഷ് കീഴാറ്റൂർ

കണ്ണൂർ: മകനും സുഹൃത്തുക്കള്‍ക്കും നേരെയുണ്ടായ ആക്രമണത്തില്‍ പ്രതികരിച്ച്‌ നടൻ സന്തോഷ് കീഴാറ്റൂർ. തന്റെ മകനാണെന്ന് അറിഞ്ഞുകൊണ്ടാണ് യദുവിന് നേരെ ബിജെപി പ്രവർത്തകർ അക്രമം അഴിച്ചുവിട്ടതെന്ന് സന്തോഷ് കീഴാറ്റൂർ പറഞ്ഞു.മർദനം ഉണ്ടായ സ്ഥലം സാമൂഹ്യവിരുദ്ധരുടെ താവളമാണെന്നും ഒരുപക്ഷെ നാടകം കളിച്ചതിന്റെ പകയാകാം മർദ്ദനത്തിന് കാരണമെന്നും സന്തോഷ് പറഞ്ഞു. കണ്ണൂർ തൃച്ചംബരത്ത് ഇന്നലെ രാത്രിയായിരുന്നു സംഭവം. കൂട്ടുകാരന്റെ പിറന്നാള്‍ ആഘോഷം കഴിഞ്ഞുമടങ്ങും വഴിയാണ് യദു സാന്തിനേയും കൂട്ടുകാരെയും മർദിച്ചത്. എന്താണ് മർദിക്കാനുള്ള കാരണം എന്ന് തനിക്ക് ഇപ്പോഴുമറിയില്ല എന്നും സന്തോഷ്…

Read More

രണ്ടുപേര്‍ പാമ്പു കടിയേറ്റ് മരിച്ചത് 59 തവണ!, സര്‍ക്കാരിന് നഷ്ടം 11.26 കോടി രൂപ; തട്ടിപ്പ് ഇങ്ങനെ

ഭോപ്പാല്‍: പാമ്പു കടിയേറ്റ് രണ്ടുപേര്‍ മരിച്ചത് 59 തവണ! കേള്‍ക്കുമ്പോള്‍ ആശ്ചര്യം തോന്നാം. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് 11.26 കോടി രൂപ തട്ടിയെടുത്ത കഥയാണ് മധ്യപ്രദേശില്‍ നിന്ന് പുറത്തുവരുന്നത്. ജംഗിള്‍ ബുക്കിലൂടെ പ്രശസ്തമായ സിയോണി ജില്ലയിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. പാമ്പുകടിയേറ്റു ഒരു പുരുഷന്‍ 30 തവണയും ഒരു സ്ത്രീ 29 തവണയും മരിച്ചെന്നാണ് വ്യാജമായി രേഖ ഉണ്ടാക്കിയിരിക്കുന്നത്. വ്യാജ രേഖകളുടെ സഹായത്തോടെ സര്‍ക്കാരില്‍ നിന്ന് നഷ്ടപരിഹാരം തട്ടിയെടുക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരും പങ്കാളിയായിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. സര്‍ക്കാരില്‍ നിന്ന് നഷ്ടപരിഹാരം…

Read More

ഇഡി പരിധി വിടുന്നു, ഫെഡറല്‍ തത്വങ്ങള്‍ ലംഘിക്കുന്നു; രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഫെഡറല്‍ തത്വങ്ങള്‍ ലംഘിച്ച് എല്ലാ പരിധിയും വിട്ടാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പ്രവര്‍ത്തിക്കുന്നതെന്ന് സുപ്രീം കോടതിയുടെ വിമര്‍ശനം. തമിഴ്‌നാട്ടില്‍ മദ്യ വില്‍പ്പന നടത്തുന്ന സ്‌റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പ്പറേഷന് (TASMAC) എതിരായി ഇഡി നടത്തുന്ന അന്വേഷണം സ്റ്റേ ചെയ്തുകൊണ്ടാണ്, ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായിയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ വിമര്‍ശനം. വൈന്‍ ഷോപ്പ് ലൈസന്‍സ് നല്‍കിയതില്‍ അഴിമതിയുണ്ടെന്ന ആരോപണത്തിലാണ്, ഇഡി പണം തട്ടിപ്പ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നത്. ഇതിനെതിരെ തമിഴ്‌നാട് സര്‍ക്കാരും ടാസ്മാകും കോടതിയുടെ സമീപിക്കുകയായിരുന്നു….

Read More

ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു; 77.81 ശതമാനം വിജയം

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. ഹയർ സെക്കൻഡറി 77.81 ശതമാനം വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി.കഴിഞ്ഞ വർഷം ഇത് 78.69 ശതമാനം ആയിരുന്നു.വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. സയൻസ് ഗ്രൂപ്പില്‍ 83.25 ആണ് വിജയം. ഹ്യുമാനിറ്റീസില്‍ 69.16, കൊമേഴ്സില്‍ 74.21 എന്നിങ്ങനെയാണ് വിജയശതമാനം. സർക്കാർ സ്കൂളുകളില്‍ 73.23 ശതമാനം വിദ്യാർഥികള്‍ വിജയിച്ചു. എയ്ഡഡ് സ്കൂളുകളില്‍ 82.16, അണ്‍ എയ്ഡഡ് സ്കൂളുകളില്‍ 75.91 എന്നിങ്ങനെയാണ് വിജയശതമാനം. എറണാകുളം ജില്ലയിലാണ് വിജയശതമാനം…

Read More

മകളെ വിവാഹം ചെയ്ത് കൊടുക്കാത്തതിൻ്റെ പ്രതികാരം; മംഗലപുരത്ത് കുത്തേറ്റയാൾ മരിച്ചു

തിരുവനന്തപുരം മംഗലപുരത്ത് കുത്തേറ്റയാൾ മരിച്ചു. തോന്നയ്ക്കൽ പാട്ടത്തിൻകര സ്വദേശി താഹയാണ് (67) കുത്തേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം ഉണ്ടായത്. താഹയെ കൊലപ്പെടുത്താനായി സമീപവാസിയായ റാഷിദ് (31) വീട്ടിനുള്ളിൽ ഓടിക്കയറുകയായിരുന്നു. കൈയിൽ കരുതിയിരുന്ന കത്തികൊണ്ട് കുത്താൻ ശ്രമിച്ചെങ്കിലും താഹയുടെ ഭാര്യ നൂർജഹാൻ തടഞ്ഞു. തുടർന്ന് നൂർജഹാനെ തള്ളിയിട്ട ശേഷമാണ് ഇയാൾ താഹയെ കുത്തിയത്.വയറിൽ കുത്തേറ്റ താഹ രണ്ടാമത്തെ നിലയിലേയ്ക്ക് ഓടിക്കയറിയെങ്കിലും റാഷിദ് പിന്നാലെയെത്തി വീണ്ടും കുത്തുകയായിരുന്നു. വയറ്റിൽ നാലിടത്ത് ഗുരുതരമായി കുത്തേറ്റു…

Read More

മിൽമ തിരുവനന്തപുരം മേഖലയിൽ സിഐടിയു – ഐഎൻടിയുസി അനിശ്ചിതകാല സമരം

തിരുവനന്തപുരം: മിൽമ തിരുവനന്തപുരം മേഖലയിൽ ഇന്ന് മുതൽ തൊഴിലാളി യൂണിയനുകളുടെ അനിശ്ചിതകാല സമരം. ഐഎൻടിയുസി – സിഐടിയു സംയുക്തമായാണ് പണിമുടക്കുന്നത്. സർവീസിൽ നിന്ന് വിരമിച്ച ഡോ. പി മുരളിയെ എംഡിയായി വീണ്ടും നിയമിച്ചതിൽ പ്രതിഷേധിച്ചാണ് സമരം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് സമരം. പാൽ വിതരണം തടസപ്പെടുമോ എന്ന് ആശങ്കയുണ്ട്. രാവിലെ ആറു മണി മുതൽ അനിശ്ചിത കാലത്തേക്കാണ് പണിമുടക്ക്. 58 വയസ്സ് പൂർത്തിയായി സർവീസിൽ നിന്നും വിരമിച്ച ഡോക്ടർ പി മുരളിക്ക് വീണ്ടും മിൽമ…

Read More

മുഖ്യമന്ത്രിയുടെ പേര് പറഞ്ഞ് ജോലി തട്ടിപ്പ്; തട്ടിയെടുത്തത് 9 ലക്ഷത്തോളം രൂപ, സെക്രട്ടറിയേറ്റിലെ താത്കാലിക ജീവനകാരൻ അറസ്റ്റിൽ

         മുഖ്യമന്ത്രിയുടെ പേര് പറഞ്ഞ് ജോലി തട്ടിപ്പ്. ഒറ്റപ്പാലത്ത് യുവാവ് പൊലീസ് പിടിയിൽ. കോതകുറിശ്ശി പനമണ്ണ സ്വദേശി മുഹമ്മദാലിയാണ് (39) അറസ്റ്റിലായത്. പാലപ്പുറം സ്വദേശി ഹരിദാസനിൽ നിന്നാണ് മക്കൾക്ക് സർക്കാർ ജോലി വാങ്ങി നൽകാമെന്ന് പേരിൽ പ്രതി പണം തട്ടിയത്. 9 ലക്ഷത്തോളം രൂപയാണ് സെക്രട്ടറിയേറ്റിലെ താത്കാലിക ജീവനക്കാരനായിരുന്ന പ്രതി തട്ടിയെടുത്തത്. മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുണ്ടെന്നും മുഖ്യമന്ത്രിയുമായി സംസാരിച്ച് ജോലി ശരിയാക്കിതാരാമെന്നും പറഞ്ഞാണ് പണം വാങ്ങിയത്. സംഭവത്തിൽ ഒരാൾ കൂടി പിടിയിലാകാനുണ്ടെന്ന് ഒറ്റപ്പാലം പൊലീസ് അറിയിച്ചു.

Read More

തീര്‍ഥാടകയുടെ ഷോക്കേറ്റുമരണം; കിയോസ്‌കിലേക്ക് വൈദ്യുതി പ്രവഹിച്ചെന്ന വാദം തള്ളി ജല അതോറിറ്റി

             പമ്പ: തെലങ്കാനയില്‍നിന്നുള്ള തീര്‍ഥാടക നീലിമലയില്‍ ഷോക്കേറ്റുമരിച്ചത് വഴിവിളക്കിന്റെ തൂണില്‍നിന്ന് കുടിവെള്ള കിയോസ്‌കിലേക്ക് വൈദ്യുതി പ്രവഹിച്ചതുകൊണ്ടാണെന്ന വാദം തള്ളി ജല അതോറിറ്റി. അപകടവുമായി യാതൊരു ബന്ധവുമില്ലെന്ന് പമ്പ സെക്ഷന്‍ അധികാരികള്‍ മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. അപകടം നടന്നത് നീലിമല താഴെ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ രണ്ടാംനമ്പര്‍ ഷെഡിനടുത്താണ്. ഇവിടെ കെഎസ്ഇബിയുടെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും ലോഹനിര്‍മിതമായ വൈദ്യുതത്തൂണുകളുണ്ട്. ഇതിനടുത്താണ് ജല അതോറിറ്റിയുടെ 156-ാം നമ്പര്‍ കിയോസ്‌ക്. സ്റ്റീലില്‍ പണിത കിയോസ്‌കില്‍ പിവിസി ടാപ്പുകളാണ് വെള്ളം എടുക്കാനായി വെച്ചിരിക്കുന്നത്. കിയോസ്‌ക്…

Read More

ഹൃദയം തേടി 83 പേർ; അവയവദാനത്തിൽ കേരളം പിന്നോട്ട്, മുൻപിൽ മഹാരാഷ്ട്ര

               കല്പറ്റ : ആരോഗ്യമേഖലയിൽ ഒന്നാമതാകാനുള്ള കുതിപ്പ് തുടരുമ്പോഴും മരണാനന്തര അവയവദാനത്തിൽ പിന്നാക്കമാണ് കേരളം. ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി 83 പേരാണ് അവയവദാന മേൽനോട്ടച്ചുമതലയുള്ള ‘കെസോട്ടോ’(കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ്‌ ടിഷു ട്രാൻസ്‌പ്ളാന്റ് ഓർഗനൈസേഷൻ)യിൽ രജിസ്റ്റർചെയ്ത് കാത്തിരിക്കുന്നത്. അവയവം മാറ്റിവെക്കൽ ശസ്ത്രക്രിയയിൽ സർക്കാർ-സർക്കാരിതര ആശുപത്രികളെ നിയന്ത്രിക്കുന്നത് കെസോട്ടോയാണ്. രോഗിയുടെ പ്രായം, രോഗാവസ്ഥ തുടങ്ങിയവ പരിശോധനയ്ക്കു വിധേയമാക്കിയശേഷമാണ് മുൻഗണനാക്രമത്തിൽ ശസ്ത്രക്രിയ നടത്തുന്നത്. 2012 മുതൽ 2024 വരെ സർക്കാർ ആശുപത്രികളിൽ 11-ഉം സ്വകാര്യ ആശുപത്രികളിൽ 72-ഉം ഹൃദയശസ്ത്രക്രിയകളാണ് നടന്നത്.അവയവദാനനിരക്ക്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial