Headlines

kerala14.in

ബാർ അസോസിയേഷനുകൾ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ

കോഴിക്കോട്: ബാർ അസോസിയേഷനുകൾ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ. കോഴിക്കോട് ബാർ അസോസിയേഷനെതിരെ അഡ്വക്കേറ്റ് ടി.കെ സത്യനാഥൻ സമർപ്പിച്ച ഹർജിയിലാണ് കമ്മീഷൻ ഉത്തരവിട്ടത്. ഹർജിക്കാരൻകോഴിക്കോട് ബാർ അസോസിയേഷനിൽ നൽകിയ വിവരാവകാശ അപേക്ഷയ്ക്ക് മറുപടി കിട്ടാത്തതിനെ തുടർന്നാണ് കമ്മീഷനിൽ ഹർജി നൽകിയത്. ബാർ അസോസിയേഷനുകൾ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരില്ലെന്നായിരുന്നു മറുപടി. ഇതോടെ വിവരാവകാശ കമ്മീഷനെ പരാതിക്കാരൻ സമീപിക്കുകയായിരുന്നു. തുടർന്നാണ് കമ്മീഷൻ നടപടി സ്വീകരിച്ചത്.

Read More

ഭാര്യക്ക് പിറന്നാള്‍ സമ്മാനം മേടിക്കാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി മൂന്നരപവന്റെ സ്വര്‍ണമാല മോഷ്ടിച്ച ഭര്‍ത്താവ് പിടിയിൽ

തൃശൂര്‍: ഭാര്യക്ക് പിറന്നാള്‍ സമ്മാനം മേടിക്കാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി മൂന്നരപവന്റെ സ്വര്‍ണമാല മോഷ്ടിച്ച ഭര്‍ത്താവ് പിടിയിലായി. തൃശൂര്‍ വടക്കാഞ്ചേരി ഓട്ടുപ്പാറ സ്വദേശി കവലക്കാട്ട് കോരാട്ടിക്കാരന്‍ വീട്ടില്‍ ജോണ്‍സണ്‍ മകന്‍ ഇമ്മാനുവല്‍ (32 ) ആണ് പിടിയിലായത്. പ്രതിയെ തൊടുപുഴയില്‍ നിന്നും പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസാണ് പിടികൂടിയത്. മെയ് 13നാണ് കേസിന് ആസ്പദമായ സംഭവം. ഭാര്യയ്ക്ക് പിറന്നാള്‍ സമ്മാനമായി സ്വര്‍ണമാല വേണമെന്ന് പറഞ്ഞെത്തിയ പ്രതിക്ക് മുന്‍പില്‍ ജ്വല്ലറി ജീവനക്കാര്‍ വിവിധതരം സ്വര്‍ണമാലകള്‍ നിരത്തുകയായിരുന്നു. തുടര്‍ന്ന് സ്വര്‍ണമാല തിരഞ്ഞെടുക്കുന്നതിനിടയില്‍…

Read More

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ. രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും രണ്ട് ജില്ലകളില്‍ യെല്ലോ മുന്നറിപ്പുമാണുള്ളത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. . ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലീമിറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ മുന്നറിയപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ്…

Read More

ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന് പിന്നാലെ തലയില്‍ പഴുപ്പ് നിറഞ്ഞു, കടുത്ത വേദന; ഗുരുതരാവസ്ഥയില്‍ യുവാവ് ആശുപത്രിയില്‍

കൊച്ചി: ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ ചെയ്ത യുവാവ് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുമായി ആശുപത്രിയില്‍ ചികിത്സയില്‍. എളമക്കര കീര്‍ത്തിനഗറില്‍ താമസിക്കുന്ന ചെറായി ചെറു പറമ്പില്‍ സനില്‍ (49) ആണ് അണുബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നത്. പനമ്പിള്ളിനഗറില്‍ പ്രവര്‍ത്തിക്കുന്ന ക്ലിനിക്കിലാണ് യുവാവ് കൃത്രിമമായി മുടിവച്ചു പിടിപ്പിക്കുന്ന ചികിത്സയ്ക്ക് വിധേയനായത്. ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷനെ തുടര്‍ന്ന് സനിലിന്റെ തലയില്‍ ഗുരുതര പ്രശ്‌നങ്ങളുണ്ടായി എന്നാണ് പരാതിയില്‍ പറയുന്നത്. ഫെബ്രുവരി 26, 27 തീയതികളിലാണ് യുവാവ് ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന് വിധേയനായത്. ദിവസങ്ങള്‍ക്കകം തലയില്‍ വേദനയും ചൊറിച്ചിലും അനുഭവപ്പെട്ടു. വേദന സഹിക്കാന്‍…

Read More

പത്തനംതിട്ട ആസിഡ് ആക്രമണ കേസ് പ്രതി പിടിയിൽ

പത്തനംതിട്ട: കലഞ്ഞൂരിലെ ആസിഡ് ആക്രമണത്തിൽ പ്രതി കൊടുമൺ ഐക്കാട് സ്വദേശി ലിതിൻലാൽ അറസ്റ്റിൽ. ശനിയാഴ്ച രാത്രിയാണ് കലഞ്ഞൂർ സ്വദേശി അനൂപ് കുമാറിനെ നേരെ ആസിഡ് ആക്രമണം ഉണ്ടായത്. ലിതിൻ ലാലിൻ്റെ ഭാര്യയുമായി അനൂപിന് അടുത്ത സൗഹൃദം ഉണ്ടെന്ന സംശയത്തിലാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറയുന്നു. ആക്രമണത്തിന് ലിതിൻലാൽ മറ്റൊരാളെ ഉപയോഗിച്ച് എന്നും പൊലീസ് സംശയിക്കുന്നുണ്ട്. കൂട്ടുപ്രതിക്കായി കൂടൽ പൊലീസ് അന്വേഷണം നടത്തും.

Read More

ആലപ്പുഴയിൽ സ്വകാര്യ ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്നും രണ്ട് പെൺകുട്ടികളെ കാണാതായി

ആലപ്പുഴ: ആലപ്പുഴ പൂച്ചാക്കലിൽ സ്വകാര്യ ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്നും രണ്ട് പെൺകുട്ടികളെ കാണാതായി. സൂര്യ അനിൽകുമാർ (15), ശിവകാമി (16) എന്നിവരെയാണ് കാണാതായത്. ദിശ കാരുണ്യ കേന്ദ്രം ഗേൾസ് ഹോം എന്ന ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്നാണ് കാണാതായത്. കുട്ടികൾ രണ്ട് പേരും പുലർച്ചെ ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്നും ഇറങ്ങിപ്പോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. സംഭവത്തിൽ പൂച്ചാക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടികളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പൂച്ചാക്കൽ പൊലീസ് സ്റ്റേഷനിൽ…

Read More

വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട അധ്യാപിക അറസ്റ്റിൽ

ലേക് വർത്ത്: വിദ്യാർത്ഥിയുമായി ലൈംഗികബന്ധത്തിലേർപ്പെട്ട അധ്യാപിക അറസ്റ്റിൽ. അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവം. ഇരുപത്തേഴുകാരിയായ ബ്രൂക്ക് ആൻഡേഴ്സൺ എന്ന യുവതിയാണ് അറസ്റ്റിലായത്. തന്റെ വിദ്യാർത്ഥിയുമായി ക്ലാസ്മുറിയിൽ വെച്ച് യുവതി നിരന്തരം ലൈംഗികബന്ധം പുലർത്തിയിരുന്നു എന്നാണ് ആരോപണം. ഹിൽസ്‌ബറോ കൗണ്ടി ഷെരീഫിന്റെ ഓഫിസാണ് (എച്ച്‌സി‌എസ്‌ഒ) അധ്യാപികയെ അറസ്റ്റ് ചെയ്തത്. “ഒരു വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന്” ഫ്ലോറിഡയിലെ അധികാരികൾ ഒരു ഹൈസ്കൂൾ അധ്യാപികയെ അറസ്റ്റ് ചെയ്തതായി ഹിൽസ്ബറോ കൗണ്ടി ഷെരീഫ് ഓഫീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. പ്രായപൂർത്തിയാകാത്ത ഒരാളുമായി നിയമവിരുദ്ധമായി ലൈംഗിക…

Read More

തമിഴ്നാട് തിരുപ്പൂരിൽ വാഹനാപകടം; ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു

തമിഴ്നാട് തിരുപ്പൂരിൽ വാഹനാപകടം. തിരുപ്പൂർ ജില്ലയിലെ കങ്കയത്തിനു സമീപം കാർ മരത്തിൽ ഇടിച്ചു കയറി ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു. മൂന്നാറിലെ കേരള വിഷൻ കേബിൾ ഓപ്പറേറ്ററായ രാജ എന്ന നിക്സൺ,ഭാര്യ ജാനകി,മൂത്തമകൾ ഹെമിമിത്ര എന്നിവരാണ് മരിച്ചത്. ഇളയ മകൾ മൗന ഷെറിൻ്റെ നില ഗുരുതരമായി തുടരുന്നു. ഇവർ യാത്ര ചെയ്ത കാർ നിയന്ത്രണം നഷ്ടപ്പെട്ട് മരത്തിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. ഭാര്യ ജാനകി തമിഴ്നാട് ഈറോഡ് ജില്ലയിൽ സർക്കാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ…

Read More

തോട്ടിൽ മീൻ പിടിക്കുന്നതിനിടെ യുവാവിനെ കാണാതായി

പത്തനംതിട്ട: തോട്ടിൽ മീൻ പിടിക്കുന്നതിനിടെ യുവാവിനെ കാണാതായി. പത്തനംതിട്ട ഇളമണ്ണൂരിൽ തോട്ടിൽ ചൂണ്ടയിടുന്നതിനിടെയാണ് യുവാവിനെ കാണാതായത്. പത്തനംതിട്ട ഇളമണ്ണൂർ സ്വദേശി ബിജോ(30) ജെ വർഗീസിനെയാണ് കാണാതായത്. വിദേശത്തുനിന്നും ബിജോ നാട്ടിലെത്തിയിട്ട് ഒരാഴ്ച ആയതേയുള്ളു. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. യുവാവിൻ്റെ ചെരിപ്പ്, ചൂണ്ട എന്നിവ തോട്ടിൻകരയിൽ നിന്നും കണ്ടെത്തി. രാത്രിയിലെ ശക്തമായ മഴ കാരണം തോട്ടിൽ വെള്ളം നിറഞ്ഞിരുന്നു. രാവിലെയാണ് ബിജോയെ കാണുന്നില്ലായെന്ന വിവരം പുറത്തറിയുന്നത്. പിന്നാലെ അടൂർ ഫയർഫോഴ്സ് യൂണിറ്റിൽ ബന്ധുക്കൾ വിവരമറിയിച്ചു. അടൂരിൽ…

Read More

സൗദിയിൽ വാഹന അപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം

റിയാദ്: സൗദി അറേബ്യയിൽ വാഹനാപകടത്തെതുടർന്ന് മലയാളി യുവാവിന് ദാരുണാന്ത്യം. മലപ്പുറം പാണ്ടിക്കാട് കാരായ സ്വദേശി മാഞ്ചേരി നസ്റുദ്ധീൻ (26) ആണ് ജിദ്ദയിൽ മരിച്ചത്. ജിസാൻ-ജിദ്ദ ഹൈവേയിൽ തിങ്കളാഴ്ച്ച പുലർച്ചെയാണ് അപകടമുണ്ടായത്. ജിദ്ദയുടെ നഗരപരിധിയോട് ചേർന്നുള്ള സ്ഥലത്തായിരുന്നു അപകടം. യുവാവ് ഓടിച്ച മിനി ട്രക്ക് അതേ റോഡിൽ വന്ന ഒരു ട്രൈലറിന്റെ പിന്നിൽ ഇടിച്ചായിരുന്നു അപകടം. മൃതദേഹം ജിദ്ദ മഹ്‌ജർ കിങ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. അവിവാഹിതനാണ്. പിതാവ്: ഉസ്മാൻ, മാതാവ്: സഫിയ, സഹോദരിമാർ: ആയിഷ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial