Headlines

kerala14.in

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മലയാളി ദമ്പതികൾക്ക് ദാരുണാന്ത്യം

മസ്കറ്റ്: ബൗഷറിലെ റസ്റ്ററന്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മലയാളി ദമ്പതികൾക്ക് ദാരുണാന്ത്യം. റസ്റ്ററന്റിന് മുകളിലത്തെ കെട്ടിടത്തിൽ താമസിച്ചിരുന്ന കണ്ണൂർ തലശ്ശേരി ആറാം മൈല്‍‌ സ്വദേശികളായ വി. പങ്കജാക്ഷൻ (59), ഭാര്യ കെ. സജിത(53) എന്നിവരാണ് മരിച്ചത്.ശനിയാഴ്ച പുലർച്ചെയാണ് അപകടം. സ്‌ഫോടനത്തെ തുടർന്ന് വാണിജ്യ റെസിഡൻഷ്യൽ കെട്ടിടം ഭാഗികമായി തകർന്നുവീണു. പാചക വാതക ചോർച്ചയെത്തുടർന്നുണ്ടായ സ്ഫോടനമാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക തെളിവുകൾ സൂചിപ്പിക്കുന്നതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി വിശദമാക്കി. മസ്കറ്റ് ഗവർണറേറ്റിലെ സിവിൽ ഡിഫൻസ്…

Read More

തെരുവില്‍ നിന്ന് എടുത്തുവളര്‍ത്തിയ പെണ്‍കുട്ടി പതിമൂന്നാം വയസ്സില്‍ വളര്‍ത്തമ്മയെ കൊലപ്പെടുത്തി

ന്യൂഡല്‍ഹി: തെരുവില്‍ നിന്ന് എടുത്തുവളര്‍ത്തിയ പെണ്‍കുട്ടി പതിമൂന്നാം വയസ്സില്‍ വളര്‍ത്തമ്മയെ കൊലപ്പെടുത്തി. എട്ടാം ക്ലാസുകാരിയായ പെണ്‍കുട്ടി രണ്ട് ആണ്‍സുഹൃത്തുക്കളുമായി ചേര്‍ന്നാണ് ഈ ക്രൂരകൃത്യം നടത്തിയത്. ഗജപതി ജില്ലയിലെ പരാലഖേമുന്‍ഡി നഗരത്തിലെ വാടക വീട്ടിലാണ് അന്‍പത്തിനാലുകാരിയായ രാജലക്ഷ്മി കറിന്റെ മൃതദേഹം കണ്ടെത്തിയത്. മൂന്നു ദിവസം പ്രായമുള്ളപ്പോള്‍ ഒഡീഷയിലെ ഭുവനേശ്വറില്‍ നിന്നാണ് കുട്ടിയെ രാജലക്ഷ്മിക്ക് കിട്ടിയത്. രണ്ടു പുരുഷന്‍മാരുമായുള്ള മകളുടെ ബന്ധത്തെ രാജലക്ഷ്മി എതിര്‍ത്തിരുന്നു. ഇതും സ്വത്തുക്കള്‍ കയ്യടക്കാനുമുള്ള ആഗ്രഹവുമാണ് പോറ്റമ്മയെ കൊലപ്പെടുത്താന്‍ പെണ്‍കുട്ടിയെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നത്. ഏപ്രില്‍…

Read More

രേഷ്മ തിരോധാന കേസ്: എല്ലിന്‍ കഷണം വഴിത്തിരിവായി, 15 വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍

കാസര്‍കോട്: രാജപുരം എണ്ണപ്പാറ സര്‍ക്കാരി മൊയോലത്തെ ആദിവാസി പെണ്‍കുട്ടി എം സി രേഷ്മ (17) തിരോധാനക്കേസില്‍ പ്രതിയെ 15 വര്‍ഷങ്ങള്‍ക്കുശേഷം പിടികൂടി. പാണത്തൂര്‍ ബാപ്പുങ്കയം സ്വദേശി ബിജു പൗലോസ് ആണ് അറസ്റ്റിലായത്. രേഷ്മയെ കൊലപ്പെടുത്തി പുഴയില്‍ത്തള്ളിയെന്ന് ബിജു നേരത്തേ മൊഴി നല്‍കിയെങ്കിലും മൃതദേഹം ലഭിക്കാത്തതിനാല്‍ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നില്ല. ഇപ്പോള്‍ ഒരു എല്ലിന്റെ ഭാഗം ലഭിച്ചതില്‍നിന്നു നടത്തിയ ഡിഎന്‍എ പരിശോധനയില്‍ അത് രേഷ്മയുടേതാണെന്നു തെളിഞ്ഞുവെന്ന് കുടുംബം അറിയിച്ചു. ക്രൈംബ്രാഞ്ച് കണ്ണൂര്‍ എസ്പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിലാണ് കേസ്…

Read More

എ പ്രദീപ്കുമാർ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി

തിരുവനന്തപുരം: കോഴിക്കോട് നോര്‍ത്ത് മുന്‍ എംഎല്‍എ എ പ്രദീപ് കുമാറിനെ മുഖമന്ത്രിയുടെ പ്രൈവറ്റ് സെകട്ടറിയായി നിയമിച്ചു. സിപിഎം സംസ്ഥാന കമ്മറ്റി അംഗമാണ്. കെകെ രാഗേഷ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായതിന് പിന്നാലെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തുന്നത്. പാര്‍ട്ടി നിയോഗിച്ച ചുമതല നന്നായി മുന്നോട്ടുകൊണ്ടുപോകുമെന്ന് എ പ്രദീപ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. 21ന് ചുമതലയേല്‍ക്കുമെന്നും പ്രധാനപ്പെട്ട ചുമതലായാണെന്നും നല്ലരീതിയില്‍ പ്രവര്‍ത്തിക്കാനാകുമെന്നാണ് കരുതുന്നതെന്നും പ്രദീപ് കുമാര്‍…

Read More

സൂപ്പർബെറ്റ് ക്ലാസിക്ക് ചെസ് കിരീടം സ്വന്തമാക്കി ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്‍ പ്രഗ്നാനന്ദ

സൂപ്പർബെറ്റ് ക്ലാസിക്ക് ചെസ് കിരീടം സ്വന്തമാക്കി ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്‍ പ്രഗ്നാനന്ദ. ഫ്രാന്‍സിന്റെ മാക്‌സിം വാഷിര്‍ ലാഗ്രേവിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ താരത്തിന്റെ നേട്ടം. ടൈബ്രേക്കർ വരെ നീണ്ട ആവേശപ്പോരാട്ടത്തിനൊടുവിലായിരുന്നു പ്രഗ്നാനന്ദ വിജയം സ്വന്തമാക്കിയത്. താരത്തിന്റെ കരിയറിലെ ആദ്യത്തെ ഗ്രാന്‍ഡ് ചെസ് ടൂര്‍ കിരീടമാണിത്. കിരീട വിജയത്തിന് ശേഷം അദ്ദേഹം 77,667 ഡോളറും 10 ജിസിടി പോയിന്റുകളും നേടി. അവസാന ക്ലാസിക്കൽ റൗണ്ടിൽ അർമേനിയൻ-അമേരിക്കൻ ഗ്രാൻഡ്മാസ്റ്ററായ ലെവോൺ ആരോണിയനുമായി സമനില വഴങ്ങിയതോടെ പ്രഗ്നാനന്ദ ഒന്നാം സ്ഥാനത്തേക്ക് തുല്യത…

Read More

ഇ ഡി കേസ് ഒഴിവാക്കാൻ കൈക്കൂലി വാങ്ങിയ സംഭവത്തിൽ ഇ ഡി ഉദ്യോഗസ്ഥനും പ്രതി

ഇ ഡി കേസ് ഒഴിവാക്കാൻ കൈക്കൂലി വാങ്ങിയ സംഭവത്തിൽ ഇ ഡി ഉദ്യോഗസ്ഥനും പ്രതി. ഇ ഡി അസിസ്റ്റൻ്റ് ഡയറക്ടർ ശേഖർ കുമാറാണ് ഒന്നാം പ്രതി. പിടിയിലായ വിൽസണും ശേഖർ കുമാറും ഗൂഢാലോചന നടത്തി എന്നാണ് വിജിലൻസ് റിപ്പോർട്ട്. ഇ.ഡി കേസ് ഒഴിവാക്കുന്നതിന് 2 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട ഇ.ഡി ഏജന്റുമാർ ആണ് വിജിലൻസ് പിടിയിലായത്. എറണാകുളം തമ്മനം സ്വദേശി വിൽസൺ, രാജസ്ഥാൻ സ്വദേശി മുരളി മുകേഷ് എന്നിവരെയാണ് വിജിലൻസ് പിടികൂടിയത്. 2,00,000 രൂപ കൈക്കൂലി…

Read More

കോവളത്തു ഇതര സംസ്ഥാന തൊഴിലാളി പാമ്പുകടിയേറ്റ് മരിച്ചു.

തിരുവനന്തപുരം: കോവളത്ത് വാടക വീട്ടിൽ കഴിഞ്ഞിരുന്ന ഇതര സംസ്ഥാന തൊഴിലാളി പാമ്പുകടിയേറ്റ് മരിച്ചു. ബംഗാൾ സ്വദേശി അലോക് ദാസ്(35) ആണ് മരിച്ചത്. കോവളം ജഗ്ഷന് സമീപത്തുള്ള വാടക വീട്ടിലാണ് അലോക് ദാസ് കഴിഞ്ഞിരുന്നത്. വ്യാഴാഴ്ച രാത്രി വീടിന് പുറത്തിറങ്ങി തിരികെ വീട്ടിലേക്ക് കയറുന്നതിനിടെയാണ് ഇയാൾക്ക് പാമ്പുകടിയേറ്റത്. ഒപ്പമുണ്ടായിരുന്നവർ ഉടൻ തന്നെ അലോക് ദാസിനെ ആശുപത്രയിൽ എത്തിച്ചെങ്കിലും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്നലെ മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ കോവളം പോലീസ് കേസെടുത്ത് അന്വേഷം ആരംഭിച്ചു….

Read More

വില്ലേജ് ഓഫീസിൽ പോയി ക്യൂ നിൽക്കാതെ ഓൺലൈനായി ഭൂമി നികുതി അടയ്ക്കാം

വില്ലേജ് ഓഫിസീൽ പോയി ക്യൂനിൽക്കാതെ ഓൺലൈനായി സ്‌ഥലത്തിൻ്റെ കരമടയ്ക്കാം. എന്നാൽ ഒന്നിൽക്കൂടുതൽ ഉടമസ്ഥാവകാ ശമുള്ള ഫ്ലാറ്റ്, അപ്പാർട്‌മെന്റ്റ്സ് എന്നിവയുടെ ഭൂമിയാണെങ്കിൽ നേരിട്ടു പോയി അട‌യ്ക്കേ ണ്ടിവരും. Step 1 https://www.revenue.kerala.gov.in/-സസിൽ ലോഗിൻ ചെയ്യുക. ന്യൂ റിക്വസ്‌റ്റിൽ ചെന്ന് ലാൻഡ് ടാക്സ് എന്ന ഓപ്ഷൻ സെലക്‌ട് ചെയ്യുക. അതിൽ ചോദിച്ചിരിക്കുന്ന വിവരങ്ങൾ നൽ കുക. Step 2 വ്യൂ ആഡ് ബട്ടൻ എന്നിവയിൽ ക്ലിക് ചെയ്ത് കൊടുത്ത വിവരങ്ങളെല്ലാം ശരിയാണെന്നു ഉറപ്പുവരുത്തുക.അതിനുശേഷം സബ്‌മിറ്റ് ക്ലിക് ചെയ്യുക. കൊടുത്ത വിവരങ്ങളെല്ലാം…

Read More

ഇന്ത്യ- പാക് സംഘര്‍ഷം മൂലം നിര്‍ത്തിവച്ച ഐപിഎല്‍ മത്സരങ്ങള്‍ ഇന്ന് പുനരാരംഭിക്കും

ഇന്ത്യ- പാക് സംഘര്‍ഷം മൂലം നിര്‍ത്തിവച്ച ഐപിഎല്‍ മത്സരങ്ങള്‍ ഇന്ന് പുനരാരംഭിക്കും. രാത്രി ഏഴരയ്ക്ക് ബെംഗളൂരുവിൽ നടക്കുന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. പ്ലേ ഓഫ് ലക്ഷ്യമിട്ടാണ് കോലിയുടെ ബെംഗളൂരു ഇന്ന് കൊല്‍ക്കത്തയെ നേരിടുന്നത്. 16 പോയിന്റുള്ള ആര്‍സിബി രണ്ടാം സ്ഥാനത്തും 11 പോയിന്റുള്ള കെകെആര്‍ ആറാമതും. സ്വപ്നതുല്യമായ സീസണ്‍ പാതിയില്‍ നിലയ്ക്കുമോയെന്ന ആശങ്കയിലായിരുന്നു ബെംഗളൂരുകാര്‍. 11 മത്സരങ്ങളില്‍ 16 പോയിന്റുള്ള ആര്‍സിബി ജയിച്ചാല്‍ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമാകും. മിന്നും…

Read More

ഉമേഷ് അനുഗ്രഹ
കേരള ഡ്രാമ വർക്കേഴ്സ് വെൽഫെയർ അസോസിയേഷൻ ജനറൽ സെക്രട്ടറി

കൊല്ലം :കേരള ഡ്രാമ വർക്കേഴ്സ് വെൽഫെയർ അസോസിയേഷൻ്റെ ജനറൽ സെക്രട്ടറിയായി സാംസ്ക്കാരിക പ്രവർത്തകനും ചിറയിൻകീഴ് അനുഗ്രഹയുടെ സംഘാടകനുമായ ഉമേഷ് അനുഗ്രഹ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. അസോസിയേഷൻ്റെ മുപ്പതാംവാർഷിക സമ്മേളനത്തിലാണ് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. കൊല്ലം സോപാനം ഓഡിറ്റോറിയത്തിൽ അയിലം ഉണ്ണികൃഷ്ണൻ നഗറിൽ നടന്ന ചടങ്ങിൽ ആക്ടിംഗ് പ്രസിഡൻറ്  കെ  കെ മണി പതാക ഉയർത്തി.  പൊതുസമ്മേളനം  സി ആർ മഹേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ രാധാകൃഷ്ണൻ, നാടക രചയിതാവ് പ്രൊഫസർ ജി. ഗോപാലകൃഷ്ണൻ, പരമേശ്വരൻ കുര്യാത്തി,രവിവർമ്മ എന്നിവർ പങ്കെടുത്തു. …

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial