Headlines

kerala14.in

ഡോണൾഡ് ട്രംപിന്റെ ഭാര്യ മിലാനിയ ട്രംപിന്റെ വെങ്കല പ്രതിമ കാണാതായി; വെങ്കല പ്രതിമ സ്ഥാപിച്ചത് മരത്തടിയിൽ തീർത്ത ആദ്യ പ്രതിമ കത്തിനശിച്ചതിനെ തുടർന്ന്

വാഷിങ്ടൺ: അമേരിക്കയുടെ പ്രഥമ വനിതയായ മിലാനിയ ട്രംപിന്റെ വെങ്കല പ്രതിമ കാണാതായി. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭാര്യ മിലാനിയ ട്രംപിന്റെ ജന്മനാടായ മധ്യ സ്ലോവേനിയയിലെ സെവ്നികയുടെ സമീപം സ്ഥാപിച്ച വെങ്കല പ്രതിമയാണ് കാണാതായത്. സംഭവത്തിൽ സ്ലോവേനിയ പൊലീസ് അന്വേഷണം തുടങ്ങി. ട്രംപ് ആദ്യമായി യു.എസ് പ്രസിഡന്റായ ശേഷം 2020ലാണ് പൂർണകായ പ്രതിമ അനാച്ഛാദനം ചെയ്തത്. പ്രതിമ മോഷണം പോയതിനെക്കുറിച്ച് ചൊവ്വാഴ്ചയാണ് വിവരം ലഭിച്ചതെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് വക്താവ് അലെങ്ക ദ്രെനിക് റങ്കൂസ് പറഞ്ഞു. കണങ്കാലിന്റെ…

Read More

ദേശീയ പാതയിൽ കൊച്ചി മെട്രോയ്ക്ക് താഴെ കഞ്ചാവ് ചെടി കണ്ടെത്തി

          കൊച്ചി : ദേശീയപാതയിൽ കൊച്ചി മെട്രോയ്ക്ക് താഴെ കഞ്ചാവ് ചെടി കണ്ടെത്തി. കെഎസ്ആര്‍ടിസി ഗ്യാരേജിന് സമീപം മെട്രോ പില്ലര്‍ 87 ന് താഴെയാണ് മറ്റൊരു ചെടിക്കൊപ്പം 63 സെന്റിമീറ്റര്‍ ഉയരമുള്ള കഞ്ചാവ് ചെടി എക്‌സൈസ് സി.ഐ. അഭിദാസിന്റെ നേതൃത്വത്തില്‍ കണ്ടെത്തിയത്. ഇതാരാണ് നട്ടുവളർത്തിയതെന്ന് അറിയില്ലെന്നും ഒരുപക്ഷേ ആരെങ്കിലും ഉപയോഗിച്ചതിന്റെ വിത്ത് മുളച്ചതാകാമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. പരിശോധനകള്‍ക്ക് എക്‌സൈസ് ഉദ്യോഗസ്ഥരായ എ.ബി. സജീവ് കുമാര്‍, സുരേഷ് ബാബു എം.എം. അരുണ്‍ കുമാര്‍, സി.എസ്. വിഷ്ണു, രഞ്ജിത് ആര്‍….

Read More

പിഎഫ് പാസ്സാക്കുന്നതിന് ഒരു ലക്ഷം രൂപ കൈക്കൂലി; പ്രധാനാധ്യാപകൻ വിജിലൻസ് പിടിയിൽ

കോഴിക്കോട് : കോഴിക്കോട് വടകര പാക്കയിൽ പ്രൊവിഡന്റ് ഫണ്ട്‌ പാസ്സാക്കുന്നതിന് കൈക്കൂലി ആവശ്യപ്പെട്ട പ്രധാനാധ്യാപകൻ വിജിലൻസ് പിടിയിൽ. പാക്കയിൽ ജൂനിയർ ബെയ്സിക്ക് സ്കൂളിലെ അധ്യാപകൻ ഇ.വി രവീന്ദ്രനാണ് പിടിയിലായത്. മൂന്നുലക്ഷം രൂപ അക്കൗണ്ടിൽ നിന്ന് എടുത്തു നൽകാൻ ഒരുലക്ഷം രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. ഈ മാസം വിരമിക്കാനിരിക്കെയാണ് കൈക്കൂലി കേസില്‍ അധ്യാപകന്‍ പിടിയിലാകുന്നത്. മൂന്ന് ലക്ഷം രൂപ ലോണ്‍ എടുക്കാനായാണ് അധ്യാപിക പ്രധാനാധ്യാപകനെ സമീപിച്ചത്. ഇതിനിടെയാണ് ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. തുടര്‍ന്ന് കാര്യം വിജിലന്‍സില്‍…

Read More

സഹകരണ സംഘങ്ങളിലെ പ്രതിസന്ധി പരിഹരിക്കാൻ ജീവനക്കാർ ശ്രദ്ധയോടെ പ്രവർത്തിക്കണം: ജി ആർ അനിൽ

തിരുവനന്തപുരം: സഹകരണ സംഘങ്ങളിലെ നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് ജീവനക്കാർ ശ്രദ്ധയോടെ പ്രവർത്തിക്കണമെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ പറഞ്ഞു. കെസിഇസി തിരുവനന്തപുരം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ലാ പ്രസിഡന്റ് എസ് ആർ ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ എഐടിയുസി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ, കെസിഇസി സംസ്ഥാന പ്രസിഡന്റ് വി എം അനിൽ, സംസ്ഥാന സഹകരണ പെൻഷൻ ബോർഡ് അംഗം മുരളി പ്രതാപ്, കെസിഇസി സംസ്ഥാന വൈസ് പ്രസിഡൻ്റമാരായ പ്രകാശ് ലക്ഷ്മണൻ, വി…

Read More

കാളികാവിൽ കടുവ അക്രമിച്ചുകൊന്ന ഗഫൂറിന്റെ  കഴുത്തിൽ ആഴത്തിൽ കടിയേറ്റിട്ടുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

മലപ്പുറം: കാളികാവിൽ കടുവ അക്രമിച്ചുകൊന്ന ഗഫൂറിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ഗഫൂറിന്റെ കഴുത്തിൽ ആഴത്തിൽ കടിയേറ്റിട്ടുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കഴുത്തിന്റെ പിൻഭാഗത്താണ് മുറിവ്. പ്രദേശത്തെ മാംസം കടിച്ചെടുത്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കഴുത്തിനേറ്റ ആഴത്തിലുള്ള കടിയാണ് മരണകാരണം. ആഴത്തിലുള്ള മുറിവിൽ നിന്ന് രക്തം വാര്‍ന്നതുമാണ് മരണത്തിനിടയാക്കിയത്. ശരീരമാസകലം കടുവയുടെ പല്ലിന്റെയും നഖത്തിന്റെയും പാടുകള്‍ ഉണ്ട്. മഞ്ചേരി മെഡിക്കല്‍ കോളേജിലാണ് പോസ്റ്റ്‌മോര്‍ട്ടം നടന്നത്. അതേസമയം ജനവാസ മേഖലയിലിറങ്ങിയ കടുവയെ പിടികൂ‍ടാൻ തിരച്ചിൽ ഊ‍ജിതമാക്കിയിരിക്കുകയാണ്. ഇതിനായി വനം വകുപ്പ് കൂടുകളും…

Read More

ബന്ധുവീട്ടിൽ പോയി വീട്ടിലേക്ക് ബൈക്കിൽ മടങ്ങിയ ദമ്പതികളെ കാറിടിച്ചു ബൈക്കിൽ നിന്ന് വീണ ഭാര്യ മരിച്ചു

കൊച്ചി: ബന്ധുവീട്ടിൽ പോയി വീട്ടിലേക്ക് ബൈക്കിൽ മടങ്ങിയ ദമ്പതികളെ കാറിടിച്ച് അപകടം. അപകടത്തിൽപ്പെട്ട ബൈക്കിൽ നിന്ന് വീണ ഭാര്യ മരിച്ചു. ഭർത്താവിനെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പറവൂർ കെടാമംഗലം ഇല്ലത്ത് കോളനിയിൽ ജിജിലിൻ്റെ ഭാര്യ മിഥിലയാണ് മരിച്ചത്. 32 വയസായിരുന്നു. ഭർത്താവ് ജിജിലിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വ്യാഴാഴ്ച രാത്രി അത്താണി- ചെങ്ങമനാട് റോഡിലായിരുന്നു അപകടം. അത്താണി കെഎസ്ഇബിക്ക് സമീപം കൈലാസ് വളവിൽ വച്ച് എയർപോർട്ടിലേക്ക് വരുകയായിരുന്ന കാറിടിച്ചായിരുന്നു അപകടം. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്നാണ്…

Read More

കൈമനത്ത് വാഴത്തോട്ടത്തിൽ 50 വയസുകാരിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ആൺസുഹൃത്തിനെ പോലീസ് തിരയുന്നു

തിരുവനന്തപുരം: കൈമനത്ത് വാഴത്തോട്ടത്തിൽ 50 വയസുകാരിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ആൺസുഹൃത്തിനായുള്ള അന്വേഷണം ഊർജിതം. കരുമം ഇടഗ്രാമം പാഞ്ചിപ്ലാവിള വീട്ടില്‍ ഷീജയെയാണ് വ്യാഴാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യം മൃതദേഹം തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിലും പിന്നീട് നടന്ന പരിശോധനയിൽ ഇത് ഷീജയുടെ മൃതദേഹമാണെന്ന് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ആണ്‍സുഹൃത്തായ ഓട്ടോഡ്രൈവര്‍ സജി എന്ന സനോജിനായുള്ള തെരച്ചിൽ പോലീസ് ആരംഭിച്ചു. ഇയാളുടെ വീടിന് സമീപത്തായുള്ള വാഴത്തോട്ടത്തിൽ നിന്നാണ് ഷീജയുടെ കത്തിക്കരിഞ്ഞ മൃതശരീരം കണ്ടെത്തിയത്. സനോജിന്റെ വീടിന് സമീപത്തെ…

Read More

കൊല്ലത്ത് അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി

കൊല്ലം: അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി. തഴുത്തല പികെ ജംഗ്ഷന് സമീപം നസിയത് (60), മകൻ ഷാൻ (33) എന്നിവരാണ് മരിച്ചത്. നസിയത്തിന്റെ മൃതദേഹം കഴുത്തറുത്ത നിലയിലും ഷാനിന്റെ മൃതദേഹം തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്. എന്താണ് കൊലപാതകത്തിനും പിന്നാലെയുള്ള ജീവനൊടുക്കലിനും കാരണമെന്ന് വ്യക്തമല്ല. ഇന്ന് രാവിലെ വീട്ടിൽ വഴക്ക് ഉണ്ടായിരുന്നു എന്ന് പരിസരവാസികൾ പറയുന്നു. കൊട്ടിയം പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിക്കുകയാണ്

Read More

സഹോദരിയെ ലൈംഗികാതിക്രമത്തിനിരയാക്കി; പിതാവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി 21 കാരൻ

കർണാടകയിൽ ഷോക്കേറ്റ് 58-കാരൻ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. കർണാടകയിലെ കുനിഗൽ ടൗണിൽ സ്വന്തം ഫാക്ടറിയിൽ മരിച്ച നിലയിലാണ് 58 കാരനെ കണ്ടെത്തിയത്. മേയ് പത്തിനായിരുന്നു നാഗേഷ് എന്ന 58-കാരനെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിനെത്തുടർന്നാണ് പിതാവിന്റെ മരണത്തിൽ 21-കാരനായ ധനുഷിനും സുഹൃത്തിനും പങ്കുണ്ടെന്ന സംശയത്തിൽ ഇരുവരെയും പൊലീസ് പിടികൂടുന്നത്. പിതാവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം, അപകട മരണമെന്ന് വരുത്തി തീർക്കാൻ ഷോക്കേൽപ്പിക്കുകയായിരുന്നു. പ്രാഥമിക നിഗമനത്തിൽ മരണത്തിൽ അസ്വഭാവികതകളൊന്നും കണ്ടെത്തിയിരുന്നില്ല. പിന്നീട്…

Read More

തപാല്‍ വോട്ട് പൊട്ടിച്ചെന്ന വെളിപ്പെടുത്തല്‍: ജി സുധാകരനെതിരെ കേസ്; രണ്ട് വര്‍ഷം തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റം

ആലപ്പുഴ: 1989 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥിക്കു വേണ്ടി തപാല്‍ വോട്ടുകള്‍ പൊട്ടിച്ചു തിരുത്തിയിട്ടുണ്ടെന്ന മുന്‍ മന്ത്രി ജി സുധാകരന്റെ വെളിപ്പെടുത്തലില്‍ പൊലീസ് കേസ് എടുത്തു. ആലപ്പുഴ സൗത്ത് പൊലീസ് ആണ് സുധാകരനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരമാണ് നടപടി. ജനപ്രാതിനിധ്യ നിയമം, ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ എന്നിവ പ്രകാരമാണ് കേസ്. രണ്ടുവര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവ. തപാല്‍ വോട്ടില്‍ കൃത്രിമത്വം വരുത്തി തെരഞ്ഞെടുപ്പ് പ്രക്രിയ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial