Headlines

kerala14.in

സംയുക്ത ട്രേഡ് യൂണിയൻ്റെഅഖിലേന്ത്യാ പണിമുടക്ക് ജൂലൈ 9ലേക്ക് മാറ്റിവെച്ചു

ന്യൂഡല്‍ഹി: സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ 20ന് നടത്താന്‍ തീരുമാനിച്ച അഖിലേന്ത്യാ പണിമുടക്ക് മാറ്റിവെച്ചു. ജൂലൈ ഒമ്പതിലേക്കാണ് പണിമുടക്ക് മാറ്റിവച്ചത്. രാജ്യത്തെ നിലവിലെ സാഹചര്യം കണക്കിലെടുത്താണ് തീരുമാനം എന്ന്‌ സിഐടിയു പ്രസ്താവനയില്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെയായിരുന്നു സംയുക്ത ട്രേഡ് യൂണിയനുകള്‍ അഖിലേന്ത്യാ പണിമുടക്ക് പ്രഖ്യാപിച്ചത്. 14 ദേശീയ ട്രേഡ് യൂണിയനുകളും കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകളും, ബാങ്ക് ഇന്‍ഷുറന്‍സ് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സംഘടനകളും ചേര്‍ന്നാണ്, ദേശീയ പണിമുടക്കിനാഹ്വാനം നല്‍കിയിരിക്കുന്നത്.

Read More

പണി സിനിമയിലെ അഭിനേതാക്കളായ സാഗർ സൂര്യയെയും ജുനൈസിനെയും ഉദാഹരണമാക്കി മലയാള സിനിമയെ പുകഴ്ത്തി കമൽഹാസൻ

ജോജു ജോർജ് സംവിധാനം ചെയ്ത പണി സിനിമയിലെ അഭിനേതാക്കളായ സാഗർ സൂര്യയെയും ജുനൈസിനെയും ഉദാഹരണമാക്കി മലയാള സിനിമയെ പുകഴ്ത്തി കമൽഹാസൻ. പുതിയതായി വരുന്നവർക്ക് പോലും എങ്ങനെയാണ് ഇത്രയും സിനിമ അറിയാവുന്നത് എന്ന് അത്ഭുതപ്പെടുമെന്ന് കമൽഹാസൻ പറഞ്ഞു. തന്റെ പുതിയ സിനിമയായ തഗ്ഗ് ലൈഫിന്റെ പ്രെമോഷനോട് അനുബന്ധിച്ച് പേളി മാണിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കമൽഹാസൻ. മലയാള സിനിമ കണ്ട് നോക്കാനും ചെറിയ ബഡ്ജറ്റിൽ എടുക്കുന്ന മലയാള സിനിമയിൽ, ചെറിയ വേഷം ചെയ്ത അഭിനേതാക്കളെ പോലും ഓർമയുണ്ടാകും, കാരണം…

Read More

ആൺ സുഹൃത്തിനെ ഫോൺ ചെയുമ്പോൾ ശല്യം ചെയ്തതിന് അമ്മ മകനെ പൊള്ളിലേൽപിച്ചതായി പരാതി

കാസർകോട് ബേക്കലിൽ ആൺ സുഹൃത്തിനെ ഫോൺ ചെയുമ്പോൾ ശല്യം ചെയ്തതിന് അമ്മ മകനെ പൊള്ളിലേൽപിച്ചതായി പരാതി. പള്ളിക്കര കീക്കാനം സ്വദേശിയുടെ പരാതിയിൽ ഭാര്യക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തു. യുവതിയെ കാണാതായതിന് പിന്നാലെയാണ് പത്തുവയസുകാരനെതിരായ അതിക്രമ വിവരം പുറത്ത് വന്നത്. പള്ളിക്കര കീക്കാനം സ്വദേശിയായ 10 വയസ്സുകാരന് അമ്മയിൽ നിന്ന് ക്രൂരമായ അതിക്രമം നേരിട്ടതായി ബേക്കൽ പൊലീസിലാണ് പരാതി ലഭിച്ചത്. കഴിഞ്ഞ മാസം 28നാണ് സംഭവം. ആൺ സുഹൃത്തിനെ വീഡിയോ കോൾ ചെയ്യുന്നത് കണ്ട പത്ത് വയസുകാരൻ ആരാണെന്ന്…

Read More

ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ച് ഇസ്രയേൽ

ന്യൂഡൽഹി: ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ച് ഇസ്രയേൽ. ഭീകരതക്കെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന്റെ വിജയത്തെയും ഇസ്രയേൽ സൈനിക മേധാവി മേജർ ജനറൽ ആമിർ ബറം പ്രശംസിച്ചു. തീവ്രവാദത്തിനെതിരേ ഇന്ത്യയുടെ നീതിപൂർവമായ നടപടികളെ പിന്തുണയ്ക്കുമെന്നും ഇസ്രയേൽ പ്രഖ്യാപിച്ചു. ഇന്ത്യൻ പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിങ്ങുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഇസ്രയേൽ സൈനിക മേധാവി തങ്ങളുടെ നിലപാട് അറിയിച്ചത്. ഇരു രാജ്യങ്ങളും തമ്മിൽ പ്രതിരോധ രംഗത്തെ സഹകരണം ശക്തമാക്കാനും ധാരണയായി. ഇന്ത്യൻ പ്രതിരോധ മന്ത്രാലയം എക്സ്…

Read More

വിവാഹജീവിതത്തെ കുറിച്ചും ബന്ധങ്ങളെ കുറിച്ചും നടൻ മമ്മൂട്ടി പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു

വിവാഹജീവിതത്തെ കുറിച്ചും ബന്ധങ്ങളെ കുറിച്ചും നടൻ മമ്മൂട്ടി പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു. ബ്ലെസി സംവിധാനം ചെയ്ത ‘100 ഇയേഴ്‌സ് ഓഫ് ക്രിസോസ്റ്റം’ എന്ന ഡോക്യുമെന്ററിയുടെ ഏറ്റവും പുതിയ എപ്പിസോഡിലെ ഭാഗമാണ് ഇപ്പോൾ വൈറലാകുന്നത്. പരസ്പരം ഒരു ബന്ധവുമില്ലാത്ത സ്ത്രീയും പുരുഷനും തമ്മിൽ ചേരുന്നതോടെയാണ് ഒരിക്കലും പിരിയാനാകാത്ത മറ്റെല്ലാ ബന്ധങ്ങളും ഉണ്ടാകുന്നത് എന്നാണ് മമ്മൂട്ടി പറയുന്നത്. അതുകൊണ്ട് തന്നെ ഏറ്റവും ശക്തമായി കാത്തുസൂക്ഷിക്കേണ്ട ബന്ധം ദാമ്പത്യമാണെന്നും മമ്മൂട്ടി പറയുന്നു. ‘ഒരു ബന്ധവുമില്ലാത്ത പുരുഷനും സ്ത്രീയും തമ്മിൽ ചേരുന്നതോടെയാണ്…

Read More

എല്ലാവരെയും തുല്യമായി പരിഗണിച്ചാല്‍ ഒന്നില്‍ കൂടുതല്‍ വിവാഹം കഴിക്കാം: അലഹബാദ് ഹൈക്കോടതി

ഡല്‍ഹി: ഒരു മുസ്ലീം യുവാവ് തന്റെ എല്ലാ ഭാര്യമാരെയും തുല്യമായി പരിഗണിക്കുന്നിടത്തോളം കാലം ഒന്നിലധികം വിവാഹം കഴിക്കാൻ അർഹതയുണ്ടെന്ന് അലഹബാദ് ഹൈക്കോടതി നിരീക്ഷിച്ചു ഖുർആൻ പ്രകാരം ബഹുഭാര്യത്വം വ്യവസ്ഥാപിതമായി അനുവദിച്ചിട്ടുള്ളതാണെന്നും എന്നാല്‍ പുരുഷന്മാർ “സ്വാർത്ഥ താല്പര്യങ്ങളാല്‍ ” അത് മുതലെടുക്കുകയാണെന്നും കോടതി കണ്ടെത്തി. മൊറാദാബാദിലെ കോടതി പുറപ്പെടുവിച്ച ഫുർകാൻ എന്നയാള്‍ക്കെതിരെയുള്ള കുറ്റപത്രം, കോഗ്നിസൻസ്, സമൻസ് എന്നീ ഉത്തരവുകള്‍ റദ്ദാക്കണമെന്ന ഹർജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് അരുണ്‍ കുമാർ സിംഗ് ദേസ്വാളിന്റെ സിംഗിള്‍ ബെഞ്ച് പരാമർശം നടത്തിയത്. 2020 ല്‍…

Read More

കേന്ദ്ര കായിക മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന നെഹ്റു യുവ കേന്ദ്രയുടെ പേര് മാറ്റി കേന്ദ്രസർക്കാർ

ന്യൂഡൽഹി: കേന്ദ്ര കായിക മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന നെഹ്റു യുവ കേന്ദ്രയുടെ പേര് മാറ്റി കേന്ദ്രസർക്കാർ. ഇതിനെതിരെ രാജ്യ വ്യാപകമായി പ്രതിഷേധവും ഉയരുകയാണ്. മേരാ യുവഭാരത് എന്നാകും നെഹ്റു യുവ കേന്ദ്ര ഇനി അറിയപ്പെടുക. എൻവൈകെയുടെ വെബ്സൈറ്റിലും മേരാ യുവഭാരത് എന്ന് പേര് മാറ്റിയിട്ടുണ്ട്. 1972ൽ പ്രവർത്തനം ആരംഭിച്ച നെഹ്റു യുവ കേന്ദ്ര താഴേത്തട്ടിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ യുവജന സംഘടനയാണ്. ഇന്നലെയാണ് പേരുമാറ്റം സംബന്ധിച്ച് നെഹ്റു യുവകേന്ദ്ര കോർഡിനേറ്റർമാർക്കും നോഡൽ ഓഫീസർമാർക്കും അറിയിപ്പ് ലഭിക്കുന്നത്. 2023…

Read More

സ്‌കൂൾ തുറന്നാൽ രണ്ടാഴ്ച കുട്ടികൾക്ക് ക്ലാസിൽ പുസ്തക പഠനമില്ല

തിരുവനന്തപുരം : സ്കൂൾ തുറന്നാൽ കുട്ടികൾക്ക് ആദ്യ രണ്ടാഴ്ച പുസ്തക പഠനമുണ്ടാവില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. ഇതിനു പകരം ലഹരി മുതൽ പൊതുമുതൽ നശിപ്പിക്കൽവരെയുള്ള സാമൂഹികവിപത്തുകളെ കുറിച്ച് കുട്ടികളിൽ ജാഗ്രത വളർത്തുന്നതിന്റെ ഭാഗമായി ബോധവത്കരണം നടത്താനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. ഇതിനായി പൊതുമാർഗരേഖയുണ്ടാക്കി അധ്യാപകർക്ക് രണ്ട് ദിവസത്തെ ശില്പശാല സംഘടിപ്പിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പത്രസമ്മേളനത്തിൽ പറഞ്ഞു. ജൂൺ രണ്ടിനാണ് ഇത്തവണ സ്കൂൾ തുറക്കുന്നത്. പതിവ് പോലെ പ്രവേശനോത്സവം നടത്തും. സംസ്ഥാനതല പ്രവേശനോത്സവം ആലപ്പുഴ കലവൂർ ഗവ. ഹയർ…

Read More

തൃശ്ശൂരിൽ ഒറ്റ രാത്രികൊണ്ട് കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചത് അഞ്ചേക്കറിലെ കൃഷി; കർഷകന് ലക്ഷങ്ങളുടെ നഷ്ടം

തൃശൂർ: പുതുക്കാട് അളഗപ്പനഗർ പഞ്ചായത്തിലെ കാവല്ലൂർ പച്ചളിപ്പുറത്ത് കാട്ടുപന്നിക്കൂട്ടം പ്രദേശത്തെ കൃഷിയിടങ്ങൾ വിഹാരകേന്ദ്രങ്ങളാക്കുന്നു. മാസങ്ങളായി പ്രദേശത്ത് കാട്ടുപന്നിശല്യം രൂക്ഷമാണ്. പഞ്ചായത്തിന്റെയും കർഷകരുടെയും നേതൃത്വത്തിൽ പല തവണ കാട്ടുപന്നികളെ വെടിവെച്ച് കൊന്നിരുന്നുവെങ്കിലും പന്നികൾ ഇപ്പോഴും ദുരിതം വിതച്ചു കൊണ്ടിരിക്കുകയാണ്.കഴിഞ്ഞ ദിവസം കുഴുപ്പിള്ളി രവിയുടെ അഞ്ച് ഏക്കറോളം പടവലം കൃഷിയാണ് കാട്ടുപന്നികൾ നശിപ്പിച്ചത്. ഏഴ് ഏക്കർ സ്ഥലം പാട്ടത്തിനെടുത്താണ് രവി കൃഷിയിറക്കിയിരുന്നത്. വിളവെടുത്ത് തുടങ്ങിയ കൃഷി നശിച്ചതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് കർഷകന് ഉണ്ടായത്. 600 ഓളം വരുന്ന പടവലത്തിന്റെ കടഭാഗത്തെ…

Read More

കാക്കൂരില്‍ കെമിക്കല്‍ ഉപയോഗിച്ച് പശുക്കളെ പൊള്ളിച്ച് ക്രൂരത

കോഴിക്കോട്: കാക്കൂരില്‍ കെമിക്കല്‍ ഉപയോഗിച്ച് പശുക്കളെ പൊള്ളിച്ച് ക്രൂരത. കാക്കൂര്‍ സ്വദേശി ഡാനിഷിന്റെ ഉടമസ്ഥതയിലുളള ഫാമിലെ ഏഴ് പശുക്കളെയാണ് അയല്‍വാസികള്‍ പൊളളലേല്‍പ്പിച്ചത്. മൂന്ന് പേര്‍ക്കെതിരെ കാക്കൂര്‍ പൊലീസ് കേസെടുത്തു. ഫാമില്‍ നിന്ന് ദുര്‍ഗന്ധം വരുന്നതായും മാലിന്യം ഒലിച്ചിറങ്ങി കിണറുകള്‍ മലിനമാകുന്നതായും ആരോപിച്ച് അയല്‍വാസികള്‍ പരാതി നല്‍കിയിരുന്നു. ചേളന്നൂര്‍ പഞ്ചായത്ത് ആരോഗ്യ വിഭാഗം പരിശോധിച്ച് പരാതി അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തി തള്ളിയിരുന്നു. പിന്നാലെയാണ് ക്രൂരത.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial