Headlines

kerala14.in

മന്ത്രി വിജയ് ഷാക്കെതിരെ കേസെടുക്കണമെന്ന് മധ്യപ്രദേശ് ഹൈക്കോടതി

കേണല്‍ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച ബിജെപി മന്ത്രിക്ക് തിരിച്ചടി. മന്ത്രി വിജയ് ഷാക്കെതിരെ കേസെടുക്കണമെന്ന് മധ്യപ്രദേശ് ഹൈക്കോടതി നിര്‍ദേശിച്ചു. വിജയ്ഷായുടെ പ്രതികരണം പരിഹാസ്യമെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ അതുല്‍ ശ്രീധരന്‍, അനുരാധ ശുക്ല എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിജയ് ഷായ്ക്കെതിരെ നാല് മണിക്കൂറിനുള്ളില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചത്. സ്ത്രീകള്‍ക്കെതിരെയുള്ള ഇത്തരം പ്രസ്താവനകള്‍ ദൗര്‍ഭാഗ്യകരമാണെന്ന് ദേശീയ വനിതാ കമ്മീഷനും അപലപിച്ചു. വിജയ്ഷായുടെ പ്രതികരണം പരിഹാസ്യമാണെന്ന് കോടതി നിരീക്ഷിച്ചു. പരാമര്‍ശം മതസ്പര്‍ദ്ധ വളര്‍ത്തുന്നതും സമൂഹത്തില്‍ വിള്ളല്‍…

Read More

രണ്ട് വയസുള്ള കുഞ്ഞിൻ്റെ ശരീരത്തിൽ ജിന്നുണ്ടെന്ന മന്ത്രവാദിനിയുടെ ഉപദേശം; അമ്മ കുഞ്ഞിനെ കനാലിൽ എറിഞ്ഞ് കൊലപ്പെടുത്തി

രണ്ട് വയസു പ്രായമുള്ള കുഞ്ഞിന്റെ ശരീരത്തിൽ ജിന്നുണ്ടെന്ന മന്ത്രവാദിനിയുടെ ഉപദേശം കേട്ട അമ്മ കുഞ്ഞിനെ കനാലിൽ എറിഞ്ഞു കൊലപ്പെടുത്തി. കുട്ടി ‘ജിന്നാ’ണെന്നും കുടുംബത്തിന് മുഴുവൻ ദോഷകരമാവുമെന്നും വിശ്വസിപ്പിച്ചാണ് ദുർമന്ത്രവാദിനി ഇവരെക്കൊണ്ട് ഇങ്ങനെ ചെയ്യിപ്പിച്ചത്. ഫരീദാബാദിലാണ് സംഭവം. ഭർത്താവ് കപിൽ ലുക്‌റയുടെ പരാതിയെ തുടർന്ന് ഫരീദാബാദ് സൈനിക് കോളനിയിൽ താമസിക്കുന്ന മേഘ ലുക്‌റയെ പോലീസ് അറസ്റ്റ് ചെയ്തു. ബംഗാൾ സ്വദേശിയായ ദുർമന്ത്രവാദിനിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. 16 വർഷം മുമ്പാണ് ഇവർ വിവാഹിതരായത്. മൂത്ത പെൺകുട്ടിക്ക് 14 വയസായി. തന്റെ…

Read More

ബിവറേജസിന് മുന്നിൽ ക്യൂ നിൽക്കുന്നതിനിടെ തർക്കം; മണ്ണാർക്കാട് ബിയർ കുപ്പികൊണ്ട് കുത്തേറ്റ് ഒരാൾ കൊല്ലപ്പെട്ടു

പാലക്കാട്: പാലക്കാട് മണ്ണാർക്കാട് ബിവറേജസിന് മുന്നിലെ തർക്കത്തെ തുടർന്ന് ബിയർ കുപ്പി കൊണ്ട് കുത്തേറ്റ് ഒരാൾ കൊല്ലപ്പെട്ടു. ക്യൂ നിൽക്കുന്നതിനിടയിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കുന്തിപ്പുഴ സ്വദേശി ഇർഷാദാണ് കൊല്ലപ്പെട്ടത്. ബിയര്‍ കുപ്പികൊണ്ട് ഇര്‍ഷാദിനെ ആക്രമിച്ചയാള്‍ ഓടി രക്ഷപ്പെട്ടു. ക്യൂ നിന്നിരുന്ന ഇർഷാദിനെ പുറത്തു നിന്ന് വന്ന രണ്ടു പേർ കുത്തുകയായിരുന്നുവെന്ന് ദ്യക്സാക്ഷികൾ പറഞ്ഞു. ക്യൂ നിൽക്കുന്നതിനിടെ തര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് ബിയര്‍ ബോട്ടിലുകൊണ്ടുള്ള ആക്രമണത്തിൽ കലാശിക്കുകയുമായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. സ്ഥലത്ത് പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു. പ്രതികള്‍ക്കായി…

Read More

ശമ്പളത്തിന് പിന്നാലെ ഉയര്‍ന്ന പെന്‍ഷനും; പിഎസ്‌സി ചെയര്‍മാനും അംഗങ്ങള്‍ക്കും പെന്‍ഷൻ വർദ്ധിപ്പിച്ച് ഉത്തരവായി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരായിരുന്ന പിഎസ്‌സി ചെയര്‍മാനും അംഗങ്ങള്‍ക്കും ഉയര്‍ന്ന പെന്‍ഷൻ അനുവദിച്ച് സംസ്ഥാന സ‍ർക്കാർ ഉത്തരവിട്ടു. കേരള ഹൈക്കോടതി ഉത്തരവിനെ തുട‍ർന്നാണ് തീരുമാനമെന്നാണ് വിശദീകരണം. സര്‍ക്കാര്‍ ജീവനക്കാരായി ജോലിചെയ്ത ശേഷം പിഎസ്‌സി അംഗമോ, ചെയര്‍മാനോ ആകുന്നവര്‍ക്കാണ് വലിയ തുക പെന്‍ഷനായി ലഭിക്കുക. വെള്ളിയാഴ്ചയാണ് സംസ്ഥാന പൊതുഭരണ വകുപ്പ് ഉത്തരവ് ഇറക്കിയത്. മന്ത്രിസഭാ യോഗ തീരുമാനപ്രകാരമാണ് ഉത്തരവിട്ടിരിക്കുന്നത്. കടുത്ത സാമ്പത്തിക ബാധ്യതയാകും സര്‍ക്കാരിനുണ്ടാവുക. നിയമപ്രകാരം സര്‍ക്കാര്‍ ജീവനക്കാര്‍ ആയിരുന്ന ഒരാള്‍ പിഎസ് സി അംഗമായാല്‍ അവര്‍ പിഎസ്-സി…

Read More

പിതാവ് വാഹനം പുറകോട്ടെടുക്കുന്നതിനിടെ ടയർ തട്ടി ഒന്നര വയസുകാരി മരിച്ചു

കോട്ടയം: പിതാവ് വാഹനം പുറകോട്ടെടുക്കുന്നതിനിടെ ടയർ തട്ടി ഒന്നര വയസുകാരി മരിച്ചു. അപകടത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന കുഞ്ഞ് ഇന്ന് രാവിലെയാണ് മരണപ്പെട്ടത്. അയർക്കുന്നം കോയിത്തുരുത്തിൽ നിബിൻ ദാസ്, മരിയ ജോസഫ് ദമ്പതികളുടെ ഏക മകൾ ദേവപ്രിയയാണ് മരിച്ചത്. ഏറ്റുമാനൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഇന്ന് രാവിലെ 8.10നാണ് കുഞ്ഞിന്റെ മരണം സ്ഥിരീകരിച്ചത്. വീട്ടുമുറ്റത്തു നിർത്തിയിട്ടിരുന്ന പിക്അപ് വാൻ തിരിച്ചിടുന്നതിനിടെ കുഞ്ഞിന്റെ ശരീരത്തിൽ ടയർ തട്ടിയതിനെത്തുടർന്നാണ് അപകടമുണ്ടായത്.സംസ്കാരം നാളെ (15) രാവിലെ 11നു വീട്ടുവളപ്പിൽ നടക്കും.

Read More

എയർലൻസ് വിമാനത്തിൽ ശുദ്ധവായു ശ്വസിക്കാനായി  വിമാനത്തിൻ്റെ വാതിൽ തുറന്നു,യാത്രക്കാർ പരിഭ്രാന്തരായി.

ചാങ്ഷായ്: ചൈന ഈസ്റ്റേൺ എയർലൈൻസ് വിമാനം ലാൻഡ് ചെയ്ത ഉടനെ ശുദ്ധവായു ശ്വസിക്കാനായി യാത്രക്കാരൻ വിമാനത്തിൻ്റെ വാതിൽ തുറന്നത് യാത്രക്കാരെ പരിഭ്രാന്തരാക്കി. ചാങ്ഷായിൽ നിന്ന് കുൻമിങ്ങിലേക്ക് എത്തിയ എംയു5828 വിമാനം റൺവേയിൽ ടാക്സി നടത്തുന്നതിനിടെയാണ് ഒരു യാത്രക്കാരൻ ഹാൻഡിൽ വലിച്ച് എവാക്വേഷൻ സ്ലൈഡ് പുറത്തിറക്കിയത്. മേയ് 11ന് ആയിരുന്നു സംഭവം. യാത്രക്കാരൻ്റെ വിചിത്രമായ പ്രവൃത്തി കാബിനിൽ പരിഭ്രാന്തി സൃഷ്ടിച്ചു. തുടർന്ന് സ്ഥിതിഗതികൾ നിയന്ത്രണവിധേയമായ ശേഷം 20 മിനിറ്റിന് ശേഷമാണ് യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറങ്ങാൻ അനുവദിച്ചത്. ചൈനയിൽ,…

Read More

താമരശ്ശേരിയിൽ ലഹരി ഉപയോഗിച്ച് ഭാര്യയെ ക്രൂരമായി മർദിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

കോഴിക്കോട്: താമരശ്ശേരിയിൽ ലഹരി ഉപയോഗിച്ച് ഭാര്യയെ ക്രൂരമായി മർദിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. പനംതോട്ടത്തില്‍ നൗഷാദി നെയാണ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ താമരശ്ശേരി പൊലീസ് കേസെടുത്തിരുന്നു. ബിഎന്‍എസിലെ വിവിധ വകുപ്പുകളും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവുമാണ് പ്രതിക്കെതിരെ കേസ് എടുത്തിരുന്നത്. പിന്നാലെയാണ് നാട്ടിൽ നിന്നും നൗഷാദിനെ അറസ്റ്റ് ചെയ്തത്. കുട്ടിയെ മർദ്ദിച്ചത് അടക്കമുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. താമരശ്ശേരി അമ്പയത്തോട് സ്വദേശി നസ്ജയും മകളുമാണ് ക്രൂര മർദനത്തിന് ഇരയായത്. രാത്രിയിൽ ഭർത്താവ് മർദിച്ചതിനെ തുടർന്ന് വീട്ടിൽ നിന്ന് ഇറങ്ങി…

Read More

ആദ്യ ദിവസം റെഡ് കാർപെറ്റിലെത്തി സോഷ്യൽ മീഡിയയിലും വാർത്തകളിലും ഇടം പിടിച്ച് നടി ഉർവശി റൗട്ടേല.

ലോകം മുഴുവൻ ഉറ്റുനോക്കുന്ന വേദിയാണ് കാൻ ഫിലിം ഫെസ്റ്റിവൽ. എഴുപത്തിയെട്ടാമത് കാൻ ചലച്ചിത്ര മേളയ്ക്ക് ചൊവ്വാഴ്ച തുടക്കം കുറിച്ചു. അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ആദ്യ ദിവസം റെഡ് കാർപെറ്റിലെത്തി സോഷ്യൽ മീഡിയയിലും വാർത്തകളിലും ഇടം പിടിച്ചിരിക്കുകയാണ് നടി ഉർവശി റൗട്ടേല. ഫിലിപ്പിനോ ഫാഷൻ ഡിസൈനറായ മൈക്കൽ സിൻകോയുടെ മൾട്ടി കളർ ഗൗണിലാണ് ഉർവശി റെഡ് കാർപെറ്റിലെത്തിയത്. പാര്‍തിര്‍ ഉന്‍ ജൗര്‍ എന്ന ചിത്രത്തിന്റെ സ്‌ക്രീനിങ്ങിനോട് അനുബന്ധിച്ചാണ് നടി റെഡ് കാര്‍പെറ്റിലെത്തിയത്. എന്നാൽ ഉർവശിയുടെ റെഡ് കാർപെറ്റ് ലുക്കിനെതിരെ…

Read More

പാകിസ്താന്‍ പിടികൂടിയ ബിഎസ്എഫ് ജവാന് മോചനം

അബദ്ധത്തില്‍ അതിര്‍ത്തി കടന്നെന്ന പേരില്‍ പാകിസ്താന്‍ കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാന്‍ പി കെ സാഹുവിനെ ഇന്ത്യക്ക് കൈമാറി. ഏപ്രില്‍ 23 മുതല്‍ പാക് കസ്റ്റഡിയിലായിരുന്ന ഇദ്ദേഹത്തെ അട്ടാരി അതിര്‍ത്തി വഴിയാണ് ഇന്ത്യക്ക് കൈമാറിയത്. പൂര്‍ണമായും പ്രോട്ടോക്കോളുകള്‍ പാലിച്ച് രാവിലെ 10.30ഓടെ സമാധാനപരമായാണ് കൈമാറ്റം നടന്നത്. ഇന്ത്യയും പാകിസ്താനും തമ്മില്‍ വെടിനിര്‍ത്തലിന് ധാരണയായ പശ്ചാത്തലത്തിലാണ് ബിഎസ്എഫ് ജവാനെ തിരിച്ചയച്ചത്. ഇന്ത്യയും പാകിസ്താനും തമ്മില്‍ സംഘര്‍ഷമുണ്ടായ ദിവസങ്ങളില്‍ തന്റെ ഭര്‍ത്താവിന്റെ സുരക്ഷയെക്കുറിച്ച് സാഹുവിന്റെ ഭാര്യ രജനി ആശങ്ക പ്രകടിപ്പിക്കുകയും ബിഎസ്എഫ്…

Read More

ജൂനിയര്‍ അഭിഭാഷകയെ മർദിച്ച സംഭവത്തിൽ അഡ്വ. ബെയ്ലിൻ ദാസിനെ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: വഞ്ചിയൂരിൽ ജൂനിയര്‍ അഭിഭാഷകയെ മർദിച്ച സംഭവത്തിൽ അഡ്വ. ബെയ്ലിൻ ദാസിനെ സസ്പെൻഡ് ചെയ്തു. ബാര്‍ കൗണ്‍സിൽ ആണ് അഭിഭാഷകനെതിരെ നടപടിയെടുത്തത്. ബെയ്ലിൻ ദാസിനെ ആറുമാസത്തേക്ക് ബാര്‍ കൗണ്‍സിലിൽ നിന്ന് സസ്പെന്‍ഡ് ചെയ്യും. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പും ഉടൻ പുറത്തുവിടും എന്നാണ് സൂചന. സസ്പെന്‍ഡ് ചെയ്താൽ അതുവരെ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാനാകില്ല. നേരത്തെ ബെയ്ലിൻ ദാസിനെ ബാര്‍ അസോസിയേഷൻ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ബാര്‍ കൗണ്‍സിലിന്‍റെയും നടപടി. ബെയ്ലിൻ ദാസ് മർദിച്ചെന്ന് ജൂനിയർ അഭിഭാഷകയായ ശ്യാമിലി കഴിഞ്ഞ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial