kerala14.in

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നും 107 ഗ്രാം സ്വര്‍ണം മോഷണം പോയതായി പരാതി

തിരുവനന്തപുരം: തിരുവനന്തപുരത്തെ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നും 107 ഗ്രാം സ്വര്‍ണം മോഷണം പോയതായി പരാതി. ശ്രീകോവിലില്‍ സ്വര്‍ണം പൂശാനായി സൂക്ഷിച്ചിരുന്ന 13 പവന്‍ സ്വര്‍ണമാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത്. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. അതീവ സുരക്ഷാ ക്രമീകരണങ്ങളുള്ള സ്ഥലത്ത് നിന്നാണ് സ്വര്‍ണം കാണാതായിരിക്കുന്നത്. ലോക്കറിലാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നത്. ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലാണ് സ്വര്‍ണം തൂക്കി നല്‍കുകയും തിരികെ വയ്ക്കുകയുംചെയ്യുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Read More

കൃത്രിമ രേഖകൾ ഉണ്ടാക്കി 80 ലക്ഷത്തോളം രൂപ തട്ടിയ സംഭവത്തിൽ‌ ജീവനക്കാരി പിടിയിൽ

ആലപ്പുഴ: തത്തംപള്ളി സഹൃദയ ആശുപത്രിയിൽ നിന്നും 80 ലക്ഷത്തോളം രൂപ തട്ടിയ സംഭവത്തിൽ‌ ജീവനക്കാരി പിടിയിൽ. തത്തംപള്ളി കുളക്കാടു വീട്ടിൽ ദീപമോൾ കെസി(44)യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആശുപത്രിയിൽ അക്കൗണ്ടന്റായി ജോലി ചെയ്തുവരുന്നതിനിടെയാണ് ദീപമോൾ പണം തട്ടിയത്. സംഭവത്തിൽ ആലപ്പുഴ നോർത്ത് പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തുന്ന രോഗികളിൽ നിന്നും ബിൽ പ്രകാരമുള്ള തുക കൈപ്പറ്റിയശേഷം രോഗികൾക്ക് ചികിത്സയിൽ ഇളവ് നൽകിയതായി കാണിച്ചുള്ള കൃത്രിമ രേഖയുണ്ടാക്കി ആശുപത്രി അധികൃതരെ കാണിച്ചായിരുന്നു പ്രതി…

Read More

കോഴിക്കോട് തൊട്ടിൽപ്പാലം റോഡിൽ അമിതവേഗത്തിലെത്തിയ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കുറ്റ്യാടി: കോഴിക്കോട് തൊട്ടിൽപ്പാലം റോഡിൽ അമിതവേഗത്തിലെത്തിയ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. പൂളക്കണ്ടി സ്വദേശിയായ അടുക്കത്ത് നബീൽ(43) ആണ് മരിച്ചത്. ഇന്ന് രാവിലെയോടെയായിരുന്നു അപകടം. അപകടത്തെ തുടർന്ന് നബീൽ ബൈക്കിൽ നിന്ന് തെറിച്ച് റോഡിലേക്ക് വീഴുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ നബീൽ സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. തൊട്ടിൽപ്പാലത്തേക്ക് പോകുകയായിരുന്ന നബീൽ സഞ്ചരിച്ച ബൈക്കിൽ അമിത വേഗതയിലെത്തിയ ബസ് ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. തലശ്ശേരി-തൊട്ടിൽപ്പാലം റൂട്ടിൽ സർവീസ് നടത്തുന്ന ദേവരാഗം ബസാണ് അപകടമുണ്ടാക്കിയത്. ഇടിയുടെ ആഘാതത്തിൽ…

Read More

പാകിസ്ഥാന്റെ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ  കുടുംബാംഗങ്ങൾക്ക്10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ജമ്മുകശ്മിർ സർക്കാർ

ന്യൂഡൽഹി: പാകിസ്ഥാന്റെ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് ജമ്മുകശ്മിർ സർക്കാർ. 10 ലക്ഷം രൂപയാണ് നിലവിൽ നൽകുന്നത്. രണ്ട് പ്രദേശവാസികളും ഒരു സർക്കാർ ഉദ്യോഗസ്ഥനും ആക്രമണത്തിൽ കൊല്ലപ്പെട്ടതായി മുഖ്യമന്ത്രി ഒമർ അബ്ദുള്ള സ്ഥിരീകരിച്ചിരുന്നു. ഇന്നലെ മുഖ്യമന്ത്രി പങ്കെടുത്ത അവലോകന യോഗത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്. രജൗരിയിൽ വെച്ചാണ് അഡീഷണൽ ജില്ലാ വികസന കമ്മീഷണർ രാജ് കുമാർ താപ്പയും മറ്റ് രണ്ട് നാട്ടുകാരും കൊല്ലപ്പെട്ടതെന്ന് ഒമർ അബ്ദുള്ള പറഞ്ഞു.അതേസമയം, ജമ്മു കശ്മീർ അടക്കം അതിർത്തി സംസ്ഥാനങ്ങളിൽ പാകിസ്ഥാന്റെ…

Read More

വടകരയിൽ യുവാവ് ട്രെയിനിൽ നിന്ന് വീണു മരിച്ച ആളെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.

കോഴിക്കോട്: വടകരയിൽ യുവാവ് ട്രെയിനിൽ നിന്ന് വീണു മരിച്ചു. മരിച്ച ആളെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ഏകദേശം 45 വയസ്സ് തോന്നിക്കുന്ന ആളാണ് മരണപ്പെട്ടത്. കണ്ണൂർ ഭാഗത്തുനിന്നും കോഴിക്കോടേയ്ക്ക് യാത്ര ചെയ്തിരുന്ന ആളാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച രാത്രി ഒന്പതു മുതൽ നാദാപുരം റോഡ് റെയിൽ വേ സ്‌റ്റേഷനടുത്ത് വെച്ചാണ് അപകടമുണ്ടായത്. കാവി നിറത്തിലുള്ള ലുങ്കിയും ലൈനുകളുള്ള ടീഷർടുമായിരുന്നു ഇയാളുടെ വേഷം. വലത് കൺപുരികത്തിന് താഴെയായി കറുത്ത മറുകുണ്ട്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം വടകര ജില്ലാ ആശുപത്രിയിൽ…

Read More

അനാവശ്യമായി സൈറണുകൾ ഉപയോഗിക്കരുതെന്ന നിർദേശവുമായി ദുരന്തനിവാരണ അതോറിറ്റി

ന്യൂഡൽഹി: സുരക്ഷാ നടപടികൾ ശക്തമാക്കിയതിന്റെയും വെളിച്ചത്തിൽ, വാർത്താ മാധ്യമങ്ങൾ അവരുടെ പ്രക്ഷേപണങ്ങളിൽ അനാവശ്യമായി സൈറണുകൾ ഉപയോഗിക്കരുതെന്ന നിർദേശവുമായി ദുരന്തനിവാരണ അതോറിറ്റി. പതിവായി സൈറൺ ഉപയോഗിക്കുന്നത് ജനങ്ങൾക്കിടയിൽ ഗൗരവം ഇല്ലാതാക്കുമെന്നാണ് മുന്നറിയിപ്പ്. ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് നിർദേശം. പതിവായി സൈറനുകൾ മുഴങ്ങുന്നത് ആളുകളിൽ തെറ്റിദ്ധാരണ ഉണ്ടാക്കുമെന്നും ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി. 1968-ലെ സിവിൽ ഡിഫൻസ് ആക്ടിലെ സെക്ഷൻ 3 (1) (w) (0) പ്രകാരം സമൂഹ ബോധവൽക്കരണ പരിപാടി ഒഴികെയുള്ള പരിപാടികളിൽ സിവിൽ ഡിഫൻസ് എയർ റെയ്ഡ് സൈറണുകളുടെ…

Read More

പറഞ്ഞസമയത്ത് വാഴ കുലച്ചില്ല; ഒരുലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് ഉപഭോക്തൃ കമ്മീഷൻ

മലപ്പുറം: പറഞ്ഞ സമയത്ത് വാഴ കുലയ്ക്കാത്തതിനാൽ നഴ്സറി ഉടമ ഒരു ലക്ഷം രൂപ നഷ്ട പരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവ്. ചുങ്കത്തറ കാർഷിക നഴ്‌സറി ആൻഡ് ഗാർഡൻ സർവീസ് എന്ന സ്ഥാപനത്തിനെതിരെയാണ് കമ്മീഷന്റെ വിധി. വണ്ടൂർ കരിമ്പൻ തൊട്ടിയിൽ അലവി നൽകിയ പരാതിയിലാണ് കമ്മീഷന്റെ നടപടി. സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യന്നയാളാണ് പരാതിക്കാരൻ. ചുങ്കത്തറ കാർഷിക നഴ്‌സറിയിൽ നിന്നും 150 നേന്ത്രവാഴ ഉൾപ്പെടെയുള്ള കന്നുകൾ 3425 രൂപ നൽകിയാണ് വാങ്ങിയത്. പത്ത് മാസത്തിനകം വാഴകുലക്കുമെന്നും ഓണവിപണിയിൽ…

Read More

ഓപ്പറേഷന്‍ സിന്ദൂറിനെ എതിരെ മുദ്രാവാക്യം പോസ്റ്റ് ചെയ്ത മലയാളി വിദ്യാര്‍ഥി അറസ്റ്റില്‍

മുംബൈ: ഓപ്പറേഷന്‍ സിന്ദൂറിനെ എതിരെ മുദ്രാവാക്യം പോസ്റ്റ് ചെയ്ത മലയാളി വിദ്യാര്‍ഥി അറസ്റ്റില്‍. ഡെമോക്രറ്റിക് സ്റ്റുഡന്റസ് അസോസിയേഷന്‍ പ്രവര്‍ത്തകനായ റിജാസ് എം ഷീബയെയാണ് നാഗ്പുര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. നാഗ്പൂരിലെ ഒരു ഹോട്ടലില്‍ നിന്നാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. ഡല്‍ഹിയില്‍ പരിപാടിയില്‍ പങ്കെടുത്ത ശേഷം തിരിച്ചെത്തിയപ്പോഴാണ് റിജാസ് അറസ്റ്റിലാകുന്നത്. ബിഎന്‍എസ് 149,192 , 351, 353 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. റിജാസിന്റെ ഒപ്പമുണ്ടായിരുന്ന ഒരു വനിതാ സുഹൃത്തിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ സൈന്യത്തിനെതിരെ മുദ്രാവാക്യം പോസ്റ്റ് ചെയ്തതിന്…

Read More

ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ചില്ല; ഡെപ്യൂട്ടി കലക്ടറെ തരം താഴ്ത്തി സുപ്രീംകോടതി

ന്യൂഡല്‍ഹി: ഹൈക്കോടതി ഉത്തരവ് അനുസരിക്കാതെ ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ കുടിലുകള്‍ ബലമായി പൊളിച്ചു മാറ്റിയതിന് ഡെപ്യൂട്ടി കലക്ടറെ തഹസീല്‍ദാര്‍ സ്ഥാനത്തേയ്ക്ക് തരംതാഴ്ത്താന്‍ ആന്ധ്രാപ്രദേശ് സര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി. ഹൈക്കോടതി ഉത്തരവ് അനുസരിക്കാത്തതിനാലാണ് സുപ്രീംകോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. ഓരോ അധികാരിയും അവര്‍ എത്ര ഉന്നതരായാലും കോടതികള്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ അനുസരിക്കാന്‍ ബാധ്യസ്ഥരാണ്. ജസ്റ്റിസുമാരായ ബി ആര്‍ ഗവായിയും അഗസ്റ്റിന്‍ ജോര്‍ജ് മാസിഹും അടങ്ങുന്ന ബെഞ്ചിന്റേതാണ് ഉത്തരവ്. കോടതി പുറപ്പെടുവിച്ച ഉത്തരവുകള്‍ അനുസരിക്കാതിരിക്കാതിരിക്കുന്നത് ജനാധിപത്യം അടിസ്ഥാനമാക്കിയുള്ള നിയമവാഴ്ചയുടെ…

Read More

കോവിഡ് മരണങ്ങള്‍ ഏറ്റവും കൂടുതല്‍ മറച്ചുവച്ചത് ഗുജറാത്ത്, 2021 ല്‍ രണ്ടു ലക്ഷത്തോളം അധിക മരണങ്ങള്‍, കണക്കുകള്‍ പുറത്ത്

ന്യൂഡല്‍ഹി: ഇന്ത്യയിലെ കോവിഡ് മരണങ്ങള്‍ ഔദ്യോഗിക കണക്കുകളേക്കാള്‍ ആറിരട്ടിയെന്ന് റിപ്പോര്‍ട്ട്. സിവില്‍ രജിസ്‌ട്രേഷന്‍ സംവിധാനത്തില്‍ (സിആര്‍എസ്) രേഖപ്പെടുത്തിയ മരണങ്ങളുടെ എണ്ണമാണ് പുതിയ വിവരങ്ങളിലേക്ക് വെളിച്ചം വീശുന്നത്. പത്രവാര്‍ത്തകള്‍ പങ്കുവച്ച് കേരളത്തില്‍ നിന്നുള്ള രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസാണ് കോവിഡ് മരണങ്ങളിലെ അന്തരം സംബന്ധിച്ച് ചൂണ്ടിക്കാട്ടുന്നത്. കോവിഡ് മഹാമാരി ലോകത്ത് പടര്‍ന്നുപിടിച്ച കാലത്തിന് തൊട്ടുമുന്‍പുള്ള വര്‍ഷമായ 2019 ലെ മരണങ്ങളുമായി താരതമ്യം ചെയ്യുമ്പോഴാണ് രാജ്യത്തെ മരണ സംഖ്യയിലെ ഉയര്‍ച്ച വ്യക്തമാകുന്നത്. 2021 ല്‍ 20 ലക്ഷം മരണങ്ങളാണ് രാജ്യത്ത്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial