kerala14.in

ഊട്ടിയിലും കൊടൈക്കനാലിലും കൂടുതല്‍ വാഹനങ്ങൾക്ക് ഹൈക്കോടതി അനുമതി; ഇ-പാസ് നിര്‍ബന്ധം

ചെന്നൈ:ഊട്ടിയിലും കൊടൈക്കനാലിലും വിനോദ സഞ്ചാരികളുമായി എത്തുന്ന വാഹങ്ങളുടെ പരിധി ഉയർത്താനുള്ള ഉത്തരവുമായി മദ്രാസ് ഹൈക്കോടതി. ഊട്ടിയില്‍ വാരാന്ത്യങ്ങള്‍ ഒഴികെയുള്ള ദിവസങ്ങളില്‍ പരമാവധി 6000 വാഹനങ്ങള്‍ക്കായിരുന്നു അനുമതി നല്‍കിയിരുന്നത്. ഇത് 6500 ആയി ഉയര്‍ത്തി. കൊടൈക്കാനാലില്‍ 4000 വാഹനങ്ങളുടെ സ്ഥാനത്ത് 4500 ആയും വര്‍ധിപ്പിക്കാന്‍ കളക്ടര്‍ക്ക് നിര്‍ദേശംനല്‍കി കോടതി ഉത്തരവിട്ടു. മധ്യവേനല്‍ക്കാലത്തെ വിനോദസഞ്ചാരമേളകള്‍ പരിഗണിച്ചാണ് വാഹനങ്ങളുടെ എണ്ണംവര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. വാഹനങ്ങളുടെ എണ്ണംനിയന്ത്രിക്കാനുള്ള വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് പുതിയ ഉത്തരവ്. വാരാന്ത്യങ്ങളില്‍ ഊട്ടിയില്‍ 8000…

Read More

മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ രോഗിയോട് മോശമായി പെരുമാറിയ ജീവനക്കാരന് സസ്പെൻഷൻ

തിരുവനന്തപുരം: മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ രോഗിയോട് മോശമായി പെരുമാറിയ ജീവനക്കാരന് സസ്പെൻഷൻ. ആശുപത്രിയിലെ ഗ്രേഡ്-2 ജീവനക്കാരൻ ദിൽകുമാറിനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്തത്. ഓർത്തോപീഡിക്സ് വിഭാഗത്തിൽ ചികിത്സയിലുള്ള യുവതിയോട് ഇന്നലെ വൈകുന്നേരമായിരുന്നു ഇയാൾ അപമര്യാദയായി പെരുമാറിയത്. പിന്നാലെ രോഗി ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനോട് പരാതി പറയുകയും പ്രാഥമിക അന്വേഷണത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തുകയും ചെയ്തതോടെയാണ് അടിയന്തര നടപടിയുണ്ടായത്‌. ഇയാൾ രോഗിയോട് അപമര്യാദയായി പെരുമാറിയെന്ന റിപ്പോർട്ട് ലഭിച്ചതിൽ പ്രകാരമാണ് പ്രാഥമിക നടപടിയെന്ന നിലയിൽ സർവ്വീസിൽ നിന്നും സസ്പെന്‍റ് ചെയ്തതെന്ന് ആശുപത്രി…

Read More

വിതുരയിൽ വെള്ളച്ചാട്ടത്തിൽ വീണ് എംടെക് വിദ്യാർഥി മരിച്ചു

തിരുവനന്തപുരം: വിതുര താവയ്ക്കലിൽ ഒഴുക്കിൽപ്പെട്ട് തമിഴ്നാട് സ്വദേശിക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെ കാണാതായ വലിയമല ഐഇഎസ്ടിയിലെ എംടെക് വിദ്യാർഥിയായ ചെന്നൈ സ്വദേശി മോഹൻ രാജ് സുബ്രമണ്യ(25)ത്തിന്‍റെ മൃതദേഹം മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് കണ്ടെത്താനായത്. വിതുര താവയ്ക്കൽ വെള്ളച്ചാട്ടത്തിൽ കുളിക്കാൻ വന്നതായിരുന്നു മോഹൻരാജ് സുബ്രമണ്യവും സുഹൃത്തുക്കളും. വെള്ളച്ചാട്ടത്തിന്‍റെ മുകൾ ഭാഗത്ത് കുളിക്കുന്നതിനിടെ മോഹൻ രാജിന്‍റെ കാൽവഴുതി പാറയിടുക്കിലേക്ക് വീണ് കാണാതാകുകയായിരുന്നു. മോഹനൊപ്പം ഉണ്ടായിരുന്ന എട്ടംഗ സംഘം ഫയർഫോഴ്സിനെയും പൊലീസിനെയും വിവരം അറിയിച്ചു. വിതുര ഫയർഫോഴ്സും പൊലീസും ഒരു മണിക്കൂർ…

Read More

ആരാധകന്റെ വാട്സ്ആപ്പ് മെസ്സേജ് തുണയായി;നിദ ഫാത്തിമയ്ക്ക് പുതുജീവിതമൊരുക്കി മമ്മൂട്ടി

പെരിന്തൽമണ്ണ: തിരൂർക്കാട്ടെ ആ മൂന്നര വയസ്സുകാരിയെ മമ്മൂട്ടി നേരിൽ കണ്ടിട്ടില്ല. പക്ഷേ ഹൃദയം കൊണ്ടു ചേർത്തു പിടിച്ചു. മമ്മൂട്ടിയുടെ കരുതൽ അവൾക്കു തുണയായി. സങ്കീർണമായ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ്, ദുരിതനാളുകൾ പിന്നിട്ടു സാധാരണ ജീവിതത്തിലേക്കു മടങ്ങുകയാണ് തിരൂർക്കാട് സ്വദേശിനി നിദ ഫാത്തിമ. ഹൃദയത്തിൽ ഒറ്റയറ മാത്രമായി ജനനം. അതിന്റേതായ ദുരിതം, വേദന. മമ്മൂട്ടിയുടെ കരുതലിന്റെ പങ്കു വയ്ക്കലിലൂടെ തിരൂർക്കാട്ടു നിന്ന് ആലുവ രാജഗിരി ആശുപത്രിയിലേക്ക്. ‘മമ്മൂട്ടിയുടെ കുഞ്ഞിനെ’ ഇരുകയ്യും നീട്ടി സ്വീകരിച്ച് ആലുവ രാജഗിരി ആശുപത്രി മാനേജ്മെന്റും…

Read More

സെറ്റ് ഓൺലൈൻ രജിസ്ട്രേഷൻ 28 മുതൽ

              തിരുവനന്തപുരം : ഹയർ സെക്കണ്ടറി, നോൺ വൊക്കേഷണൽ ഹയർസെക്കണ്ടറി അദ്ധ്യാപക നിയമനത്തിനുള്ള സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന് (SET JULY 2025) www.lbscentre.kerala.gov.in -ൽ ഓൺലൈനായി ഏപ്രിൽ 28 മുതൽ രജിസ്റ്റർ ചെയ്യാം. 25/04/2025 ലെ സർക്കാർ ഉത്തരവ് G.O.(Rt) No.2875/2025/GEDN പ്രകാരം എൽബിഎസ്. സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജിയെയാണ് സെറ്റ് പരീക്ഷ നടത്തുവാൻ ചുമതലപ്പെടുത്തിയിരിക്കുന്നത്. പ്രോസ്‌പെക്ടസും, സിലബസും എൽ.ബി.എസ് സെന്ററിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്. ബിരുദാനന്തര ബിരുദ പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാതെ മാർക്ക് അല്ലെങ്കിൽ…

Read More

‘അത് ഈസ്റ്ററിന് ബാക്കി വന്ന പടക്കം’; ശോഭ സുരേന്ദ്രന്റെ വീടിന് മുന്നിലെ പൊട്ടിത്തെറിയില്‍ ദുരൂഹതയില്ലെന്ന് പൊലീസ്

തൃശൂര്‍: ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ വീടിന് മുന്നില്‍ പടക്കം പൊട്ടിച്ച സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്. വീടിന് മുന്നില്‍ വച്ച് പടക്കം പൊട്ടിച്ചത് നാട്ടുകാരായ മൂന്ന് യുവാക്കളാണെന്നും പൊലീസ് പറഞ്ഞു. സ്വന്തം വീടിന് മുന്നില്‍ കൂട്ടുകാര്‍ക്കൊപ്പം പടക്കം പൊട്ടിച്ചെന്നാണ് യുവാവ് പൊലീസിന് നല്‍കിയ മൊഴി. ഈസ്റ്ററിന് വാങ്ങിയ പടക്കമാണ് പൊട്ടിച്ചത്. പൊട്ടിത്തെറി ശബ്ദം കേട്ട് പൊലീസ് എത്തിയതോടെ പേടിച്ച് മിണ്ടാതിരിക്കുകയായിരുന്നെന്നും യുവാക്കള്‍ പറഞ്ഞു. അലക്ഷ്യമായി പടക്കം പൊട്ടിച്ചതിന് കേസ് എടുത്തതിന് ശേഷം യുവാക്കളെ വിട്ടയക്കുമെന്ന് പൊലീസ് പറഞ്ഞു….

Read More

വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനം; കെ എം എബ്രഹാമിന് എതിരെ സിബിഐ കേസ്

തിരുവനന്തപുരം: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ മുന്‍ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കിഫ്ബി സിഇഒയുമായ കെ എം എബ്രഹാമിന് എതിരെ സിബിഐ കേസെടുത്തു. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. കേസിലെ പരാതിക്കാരനായ ജോമോന്‍ പുത്തന്‍പുരയ്ക്കലിനെ കൊച്ചിയിലെ സിബിഐ ഓഫീസില്‍ വിളിച്ചുവരുത്തി സിബിഐ പരാതി എഴുതി വാങ്ങി. തുടര്‍ന്ന് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ശനിയാഴ്ച ഉച്ചയോടെ തിരുവനന്തപുരത്തെ സിബിഐ കോടതിയില്‍ കേസിന്റെ എഫ്ഐആര്‍…

Read More

‘ചുട്ട അടി കിട്ടാത്തതിന്റെ കുഴപ്പമാണ്, തലയ്ക്ക് സുഖമില്ലെങ്കിൽ ചികിത്സിക്കണം’; ആറാട്ടണ്ണൻ കേസിൽ നടി ഉഷ

ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന യൂ‍ട്യൂബർ സന്തോഷ് വർക്കിയ്ക്കെതിരെ കേസ് കൊടുക്കാനുണ്ടായ കാരണം വെളിപ്പെടുത്തി നടി ഉഷ ഹസീന. മാനസിക പ്രശ്നമുള്ള ഒരാളാണെന്ന തോന്നലിലാണ് ഇയാൾക്കെതിരെ മുമ്പ് പ്രതികരിക്കാതിരുന്നതെന്നും എന്നാൽ മലയാള സിനിമയിലെ മുഴുവൻ സ്ത്രീകളെയും അപമാനിക്കുന്ന തരത്തിൽ പോസ്റ്റ് ഇട്ടത് ഒരുതരത്തിലും ന്യായീകരിക്കാനാകില്ലെന്നും ഉഷ പറയുന്നു. പലയിടങ്ങളിലായി ആയിരക്കണക്കിന് സ്ത്രീകൾ ജോലി ചെയ്യുന്ന ഒരു മേഖലയാണ് സിനിമ. ഈ സ്ത്രീകൾ വേശ്യകളാണെന്ന് പറയുന്നത് ഒരിക്കലും അം​ഗീകരിക്കാൻ സാധിക്കില്ലെന്ന് ഉഷ ഫെയ്സ്ബുക്കിൽ പങ്കുവച്ച വിഡിയോയിൽ പറയുന്നു. സ്ത്രീകളെ അപമാനിക്കുന്ന തരത്തിലാണ്…

Read More

മാർപാപ്പയുടെ ഭൗതിക ശരീരമടങ്ങിയ പേടകം പൂട്ടി മുദ്രവച്ചു; അന്ത്യയാത്രയെ അനുഗമിക്കാൻ ലക്ഷങ്ങൾ

ഫ്രാൻസിസ് മാർപ്പാപ്പയുടെ മൃതദേഹമടങ്ങിയ പെട്ടി തികച്ചും സ്വകാര്യമായ ചടങ്ങിൽ വെച്ച് പൂട്ടി. വത്തിക്കാൻ അപ്പോസ്തോലിക് കൊട്ടാരത്തിൽ വെച്ചാണ് കൂരിയ അംഗങ്ങളുടെ സാന്നിധ്യത്തിൽ ഈ ചടങ്ങ് നടന്നത്. ഇന്ന് ഇന്ത്യൻ സമയം ഉച്ചക്ക് ഒന്നരയോടെ ശവസംസ്കാര ചടങ്ങുകൾ ലോകനേതാക്കളുടെ സാന്നിധ്യത്തിൽ നടക്കും. കത്തോലിക്ക വിശ്വാസാചാര പ്രകാരം അന്തരിച്ച പോപ്പിൻ്റെ ഭൗതിക ശരീരമടങ്ങിയ പേടകം വത്തിക്കാനിലെ മുതിർന്ന കർദിനാൾമാരുടെ സാന്നിധ്യത്തിൽ പൂട്ടി മുദ്രവെക്കുന്നത് പാപ്പയുടെ മഹനീയമായ ജീവിതം സേവനത്തിനും മനുഷ്യ മോചനത്തിനുമായി സമർപ്പിച്ചതിൻ്റെ ആദരസൂചകമായിട്ടാണ്. മാർപ്പാപ്പയുടെ ഏറ്റവും വിശ്വസ്തരായ കൂരിയ…

Read More

മദ്യത്തിന്റെ എക്സൈസ് തീരുവയും മദ്യശാലകളുടെ വാർഷിക ലൈസൻസ് ഫീസും  കൂട്ടി പുതുച്ചേരി സർക്കാർ; മാഹിയിൽ മദ്യ വില കൂടും

ചെന്നൈ: മദ്യത്തിന്റെ എക്സൈസ് തീരുവയും മദ്യശാലകളുടെ വാർഷിക ലൈസൻസ് ഫീസും കുത്തനെ കൂട്ടാൻ തീരുമാനിച്ച് പുതുച്ചേരി സർക്കാർ. ഇത് പ്രാബല്യത്തിൽ വരുന്നതോടെ മാഹി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ മദ്യവില വർധിക്കും. വാഹനങ്ങളുടെയും ഭൂമിയുടെയും രജിസ്‌ട്രേഷൻ ഫീസും കൂടും. മദ്യത്തിന്റെ എക്സൈസ് തീരുവയും അഡിഷണൽ എക്സൈസ് തീരുവയും സ്പെഷ്യൽ എക്സൈസ് തീരുവയും മദ്യശാലകളുടെ വാർഷിക ലൈസൻസ് ഫീസും ഏതാണ്ട് ഇരട്ടിയാക്കാനാണ് പുതുച്ചേരി മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്. ലഫ്റ്റനന്റ് ഗവർണർ ഒപ്പുവെക്കുന്നതോടെ ഇത് പ്രാബല്യത്തിൽ വരും. ഇതോടെ പുതുച്ചേരി, മാഹി, കാരൈയ്ക്കൽ, യാനം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial