kerala14.in

എറണാകുളത്ത് ഹാഷിഷ് ഓയിലും സ്റ്റാമ്പുമായി 19കാരൻ പിടിയില്‍

കൊച്ചി: എറണാകുളത്ത് ഹാഷിഷ് ഓയിലും സ്റ്റാമ്പും ആയി 19 കാരൻ പിടിയില്‍. എളമക്കര പോലീസ് സ്റ്റേഷന്റെ പരിധിയില്‍ താന്നിക്കല്‍ ഭാഗത്ത് താമസിക്കുന്ന അതുല്‍ കൃഷ്ണ എന്ന യുവാവാണ് പിടിയിലായത്. കഴിഞ്ഞ ദിവസം പനങ്ങാട് വൈഷ്ണവ് എന്ന യുവാവിനെ പോലീസ് പിടികൂടിയിരുന്നു. ഇതിനെ തുടര്‍ന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അതുലിനെ പോലീസ് പിടികൂടിയത്. പരിശോധനയില്‍ എട്ട് ഗ്രാം ഹാഷിഷ് ഓയിലും 16 എല്‍എസ്ഡി സ്റ്റാമ്പും 61 സ്റ്റാമ്പ് പോലുള്ള പേപ്പറുമാണ് പിടിച്ചത്. അന്വേഷണ സംഘത്തില്‍…

Read More

ഭര്‍ത്തൃവീട്ടിനുള്ളില്‍ പ്രവേശിക്കാനുള്ള കോടതി ഉത്തരവുമായിട്ട് വന്നിട്ടും രാത്രി വരാന്തയില്‍ കിടന്നുറങ്ങേണ്ടി വന്ന് സ്ത്രീ; പോലീസെത്തി പൂട്ട് പൊളിച്ചു

കോഴിക്കോട്: ഭര്‍ത്തൃവീട്ടിനുള്ളില്‍ പ്രവേശിക്കാനുള്ള കോടതി ഉത്തരവുമായിട്ട് വന്നിട്ടും രാത്രി വരാന്തയില്‍ കിടന്നുറങ്ങേണ്ടി വന്ന് സ്ത്രീ. കോട്ടൂര്‍ പഞ്ചായത്തിലെ ഒന്നാംവാര്‍ഡില്‍പ്പെട്ട മൂലാട് അങ്കണവാടിക്ക് സമീപമുള്ള എടയാടിക്കണ്ടി വീട്ടിലാൽ പാറക്കണ്ടി സജീവന്റെ ഭാര്യയും കോട്ടയം പൊന്‍കുന്നം സ്വദേശിയുമായ ലിജി സജി രണ്ടുദിവസം തള്ളിനീക്കുകയായിരുന്നു. ഒടുവില്‍ പേരാമ്പ്ര ഇന്‍സ്‌പെക്ടര്‍ പി. ജംഷീദിന്റെ നേതൃത്വത്തില്‍ പോലീസെത്തി പിന്‍വാതില്‍ തുറന്നാണ് വെള്ളിയാഴ്ച വൈകീട്ട് ലിജി അകത്തുകയറിയത്. അപ്പോഴും വീടിനുള്ളിലെ മറ്റു മുറികളെല്ലാം പൂട്ടിയനിലയിലാണ്. ഗാര്‍ഹികപീഡന പരാതിയുമായി പേരാമ്പ്ര കോടതിയെ സമീപിച്ച ലിജിക്ക് ഭര്‍ത്താവിന്റെ പേരിലുണ്ടായിരുന്ന…

Read More

ഹോട്ടലിന്റെ വാതിൽ പൊളിച്ച് അകത്തു കടന്ന് മോഷണം;  പ്രതി അറസ്റ്റിൽ

കോഴിക്കോട്: ഹോട്ടലിന്റെ വാതിൽ പൊളിച്ച് അകത്തു കടന്ന് മോഷണം നടത്തി രക്ഷപെടുന്നതിനിടെ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി പിടിയിൽ. ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ട യുവാവിനെ പൊലീസ് സാഹസികമായാണ് പിടികൂടിയത്. കോഴിക്കോട് കാപ്പാട് കാക്കച്ചിക്കണ്ടി 26 കാരനായ റുഫൈല്‍ ആണ് പിടിയിലായത്. 2018ല്‍ രജിസ്റ്റര്‍ ചെയ്ത മോഷണക്കേസില്‍ കോടതിയില്‍ നിന്ന് ജാമ്യം നേടി മുങ്ങിയ സംഭവത്തിലാണ് എലത്തൂര്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. മാരകായുധങ്ങള്‍ ഉപയോഗിച്ച് ദേഹോപദ്രവം ഏല്‍പ്പിക്കല്‍, അടിപിടി, ബൈക്ക് മോഷണം, കവര്‍ച്ച, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയ…

Read More

യു പി ക്ലാസുകളിലും ഇനി വെറുതെ പരീക്ഷയെഴുതി ജയിക്കാൻ പറ്റില്ല;അടുത്ത വര്‍ഷം മുതല്‍ മിനിമം മാര്‍ക്ക് വേണമെന്ന് മന്ത്രി

മലപ്പുറം:അടുത്ത വർഷം മുതല്‍ സബ്ജക്‌ട് മിനിമം 5,6,7 ക്ലാസുകളിലും നടപ്പാക്കുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.അതായത് യുപി ക്ലാസ് എഴുത്ത് പരീക്ഷകള്‍ക്ക് പാസാകാനും ഇനി മുതല്‍ മിനിമം മാ‌ർക്ക് തിട്ടപ്പെടുത്തുമെന്ന് സാരം. പാഠപുസ്തക വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. എട്ടാം ക്ലാസ്സില്‍ വിജയകരമായി സബ്ജക്‌ട് മിനിമവും തുടർ ക്ലാസുകളും നടപ്പാക്കിയതിന്റെ പശ്ചാത്തലത്തില്‍ വിദ്യാർത്ഥികളില്‍ നിന്നും അധ്യാപകരില്‍ നിന്നും രക്ഷിതാക്കളിലും നിന്നും ലഭിച്ച മികച്ച പ്രതികരണത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനമെന്ന് മന്ത്രി…

Read More

തുടരും സിനിമയുടെ റിലീസ് ദിവസം കൊച്ചിയിൽ മണിക്കൂറുകൾ നീണ്ട ട്രാഫിക് ബ്ലോക്ക്

കൊച്ചി:ഇന്നലെ രാത്രി കേരളത്തിൽ പല ഇടങ്ങളിലെയും റോഡുകളിൽ മണിക്കൂറുകൾ നീണ്ട ട്രാഫിക് ബ്ലോക്ക് ആണ് നേരിട്ടത്. കാരണമോ, മോഹൻലാലിന്റെ ‘തുടരും’ ചിത്രത്തിന്റെ റിലീസ്. കൊച്ചി എം ജി റോഡിലെ കവിതാ തിയേറ്റർ ഇന്നലെ വൈകിട്ടോടെ കരകവിഞ്ഞൊഴുകുകയായിരുന്നു. സിനിമ കണ്ടിറങ്ങിയവരുടെ തിരക്കും കാണാൻ കയറുന്നവരുടെ തള്ളിക്കയറ്റവും വാഹനങ്ങളുമായി മണിക്കൂറുകൾ നീണ്ട ബ്ലോക്ക് ആണ് എം ജി റോഡിൽ ഉണ്ടായത്. ഇതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. മികച്ച പ്രതികരണങ്ങളോടെ തുടരും സിനിമ തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. തരുൺ…

Read More

പ്രശസ്ത ചരിത്രകാരൻ എംജിഎസ് നാരായണൻ അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത ചരിത്രകാരൻ എംജിഎസ് നാരായണൻ അന്തരിച്ചു. 92 വയസായിരുന്നു. കോഴിക്കോട് മലാപ്പറമ്പിലെ വസതിയിലായിരുന്നു അന്ത്യം. . ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിന്റെ അധ്യക്ഷനായിരുന്നു. കാലിക്കറ്റ് സർവകലാശാല ചരിത്ര വിഭാഗത്തിന്‍റെ തലവനായി പ്രവർത്തിച്ചു. പൊന്നാനി സ്വദേശിയാണ്. ചേര രാജാക്കന്മാരെ കുറിച്ചുള്ള ആധികാരികമായ പഠനം എംജിഎസ് ആണ് നടത്തിയത്. ഈ പഠനത്തിനുശേഷമാണ് പെരുമാൾ ഓഫ് കേരള എന്ന പുസ്തകം എഴുതിയത്. ചരിത്ര രംഗത്തും കേരളത്തിന്‍റെ സാംസ്കാരിക രംഗത്തും നിറസാന്നിധ്യമായിരുന്നു എംജിഎസ്. ശില താമ്ര ലിഖിതങ്ങൾ കണ്ടെത്തിയായിരുന്നു എംജിഎസിന്‍റെ ഗവേഷണം. കേരള…

Read More

ബിഎസ്എഫ് ജവാനെ ഉടൻ വിട്ടയച്ചില്ലെങ്കിൽ കടുത്ത പ്രത്യാഘാതം; പാകിസ്താന് ഇന്ത്യയുടെ മുന്നറിയിപ്പ്

ന്യൂഡൽഹി : പാകിസ്താന് മുന്നറിയിപ്പ് നൽകി ഇന്ത്യ. ജവാനെ വിട്ട് നൽകിയില്ലെങ്കിൽ കടുത്ത പ്രഹരം നേരിടേണ്ടി വരും. ബിഎസ്എഫ് മേധാവി ആഭ്യന്തര സെക്രട്ടറിയെ സാഹചര്യങ്ങൾ അറിയിച്ചു. കേന്ദ്ര സർക്കാരിനോട് അഭ്യർഥനയുമായി ജവാൻ്റെ കുടുംബം. ഭർത്താവിൻ്റെ ജീവനിൽ ആശങ്കയെന്ന് ഭാര്യ രജനി പറഞ്ഞു. തന്റെ ഭർത്താവിനെ എത്രയും വേഗം മോചിപ്പിക്കണമെന്ന് സർക്കാരിനോട് കണ്ണീരോടെ അവർ അഭ്യർത്ഥിച്ചു. അദ്ദേഹത്തിന്റെ സുഹൃത്ത് വിളിച്ചിരുന്നു. എന്റെ ഭർത്താവിനെ ഡ്യൂട്ടിയിലായിരിക്കെ പാക് സൈന്യം തട്ടിക്കൊണ്ടുപോയെന്ന് അദ്ദേഹം പറഞ്ഞു. അവർ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ചയാണ്…

Read More

പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ മർദിച്ചതായി പരാതി

മലപ്പുറം: പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ മർദിച്ചതായി പരാതി. സ്കൂളില്‍ വച്ചുണ്ടായ പ്രശ്നങ്ങള്‍ക്ക് പക വീട്ടാനായിരുന്നു ആക്രമിച്ചത് വടക്കുംമുറി സ്വദേശി മുബീൻ മുഹമ്മദിനാണ് മർദനമേറ്റത്. സ്കൂളില്‍ സഹപാഠികളുമായി മുമ്പുണ്ടായ വാക്കുതർക്കമാണ് മർദനത്തിന് കാരണമെന്ന് പരിക്കേറ്റ മുബീൻ പറഞ്ഞു. മലപ്പുറം മൂർക്കനാട് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് മുബീൻ. സ്കൂളില്‍ ക്രിസ്മസ് പരീക്ഷ നടക്കുന്ന സമയത്ത് മുബീനും സഹപാഠികളും തമ്മില്‍ വാക്കുതർക്കമുണ്ടായി.സ്കൂള്‍ അധികൃത‍ർ ഇടപെട്ടാണ് അന്ന് പ്രശ്നങ്ങള്‍ പരിഹരിച്ചത്. ഇന്നലെ സ്കൂളിലെ കായിക പരിശീലന ക്യാമ്പ്…

Read More

‘പാകിസ്താന് ഒരു തുള്ളി വെള്ളം കൊടുക്കില്ല’; ജലമന്ത്രി സി ആര്‍ പാട്ടീല്‍

ജമ്മു കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താന് ഒരു തുള്ളി വെള്ളം കൊടുക്കില്ലെന്ന സുപ്രധാന പ്രഖ്യാപനവുമായി കേന്ദ്ര ജലവകുപ്പ് മന്ത്രി സി ആര്‍ പാട്ടീല്‍. സിന്ധുനദീജല കരാര്‍ മരവിപ്പിച്ച പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷാ വിളിച്ചുചേര്‍ത്ത യോഗത്തിന് ശേഷമാണ് മന്ത്രിയുടെ പ്രതികരണം. നദീജലം പാകിസ്താന് നല്‍കാതിരിക്കാനുള്ള പദ്ധതി തയ്യാറാക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. ഹ്രസ്വകാല , ദീര്‍ഘകാല നടപടികള്‍ ഇതിനായി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാകിസ്താന് നദീജലം ലഭിക്കാതിരിക്കാനായി മൂന്ന് തലങ്ങളിലുള്ള നടപടികളാണ് ഇന്ത്യ…

Read More

പത്തനംതിട്ടയില്‍ അല്‍ഷിമേഴ്സ് രോഗബാധിതനായ 59 കാരനെ ക്രൂരമായ മർദിച്ച ഹോം നഴ്സ് അറസ്റ്റില്‍

പത്തനംതിട്ട: പത്തനംതിട്ടയിൽ  അല്‍ഷിമേഴ്സ് രോഗബാധിതനായ 59 കാരനെ ക്രൂരമായ മർദിച്ച ഹോം നഴ്സ് അറസ്റ്റില്‍.കൊല്ലം കുന്നിക്കോട് സ്വദേശി വിഷ്ണുവാണ് അറസ്റ്റിലായത്. ശശിധരൻപിള്ളയെ മർദിച്ച ശേഷം നഗ്നനാക്കി നിലത്തിട്ട് വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. മർദനത്തില്‍ ആന്തരിക രക്തസ്രാവം ഉള്‍പ്പെടെ ആരോഗ്യപ്രശ്നങ്ങളുള്ള വയോധികൻ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്. വീണ് പരിക്കേറ്റുവെന്ന് കള്ളം പറഞ്ഞാണ് വയോധികനെ ഹോം നേഴ്സ് ആശുപത്രിയിലാക്കിയത്. അടൂരിലെ ഏജൻസി വഴി ഒന്നര മാസം മുമ്പാണ് വിഷ്ണു എന്ന ഹോം നഴ്സിനെ ബന്ധുക്കള്‍ ജോലിക്ക് നിർത്തിയത്. ഇക്കഴിഞ്ഞ 22ാം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial