അധ്യാപകർക്ക് വയറുണ്ട്, അവർക്ക് ഭക്ഷണം കഴിക്കണം; ശമ്പളം കൊടുക്കൂ – ഉത്തരാഖണ്ഡ് ഹൈക്കോടതി
ന്യൂഡൽഹി: കഴിഞ്ഞ മൂന്ന് വർഷമായി കോളേജ് അധ്യാപകരുടെ ശമ്പളം മുടങ്ങിയ വിഷയത്തിൽ രൂക്ഷ വിമർശനവുമായി ഉത്തരാഖണ്ഡ് ഹൈക്കോടതി. ഉത്തരാഖണ്ഡ് സർക്കാരിനേയും കോളേജിനേയുമാണ് ഹൈക്കോടതി വിമർശിച്ചത്. ശമ്പളം മുടങ്ങുന്നത് മനുഷ്യത്വരഹിതം ആണെന്ന് നിരീക്ഷിച്ച ഹൈക്കോടതി അധ്യാപകർക്ക് വയർ ഉണ്ടെന്നും അവർക്ക് ഭക്ഷണം കഴിക്കണമെന്നും അഭിപ്രായപ്പെട്ടു. ഉത്തരാഖണ്ഡിലെ ബി.ആർ. അംബേദ്‌കർ ഇന്റർ കോളേജിലെ ചില അധ്യാപകരുടേയും അനധ്യാപകരുടേയും ശമ്പളം മുടങ്ങിയ വിഷയത്തിലാണ് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. കഴിഞ്ഞ മൂന്ന് വർഷമായി കോളേജിലെ ജീവനക്കാർക്ക് ശമ്പളം ലഭിക്കുന്നില്ല. കോളേജിന്റെ ഗ്രാന്റ് ഉത്തരാഖണ്ഡ്…

