എംപുരാൻ ചിത്രത്തെ കുറിച്ചുള്ള നിലപാട് പറയാതെ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി
എംപുരാൻ ചിത്രത്തെ കുറിച്ചുള്ള നിലപാട് പറയാതെ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. എമ്പുരാന് പിന്തുണയുണ്ടോ എന്ന് ചോദിക്കാനൊരുങ്ങിയ മാധ്യമ പ്രവര്‍ത്തകനെ തടസപ്പെടുത്തുകയും നല്ല കാര്യങ്ങള്‍ സംസാരിക്കൂ എന്ന് ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. എമ്പുരാന്‍ എന്ന ചിത്രത്തിലെ വില്ലന്‍ കഥാപാത്രങ്ങളുടെ ആവിഷ്‌കാരം ഹിന്ദുത്വ സംഘടനകള്‍ക്ക് എതിരാണെന്ന വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് മാധ്യമപ്രവര്‍ത്തകര്‍ കേരളത്തില്‍ നിന്നുള്ള ബി.ജെ.പി. എം.പിയും മുതിര്‍ന്ന ചലച്ചിത്രതാരവുമായ സുരേഷ് ഗോപിയോട് പ്രതികരണം ആരാഞ്ഞത്. എമ്പുരാന്‍ സിനിമയ്‌ക്കെതിരെ ബി.ജെ.പി. പരസ്യമായി രംഗത്തുവന്നില്ലെങ്കിലും വ്യക്തിപരമായ അഭിപ്രായമെന്ന നിലയില്‍ ബി.ജെ.പി. നേതാക്കളും പ്രവര്‍ത്തകരും…

