‘എംപുരാൻ ചരിത്ര വിജയമാവട്ടെ’; ആശംസകളുമായി മമ്മൂട്ടി, നന്ദി പറഞ്ഞ് പൃഥ്വി
ഏറെ നാളത്തെ മലയാള സിനിമാ പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് എംപുരാൻ നാളെ തിയറ്ററുകളിലെത്തുകയാണ്. ഇപ്പോഴിതാ ചിത്രത്തിന് വിജയാശംസകൾ നേർന്നിരിക്കുകയാണ് നടൻ മമ്മൂട്ടി. എംപുരാൻ ഒരു ചരിത്ര വിജയമായി മാറട്ടെ എന്നാണ് മമ്മൂട്ടി ആശംസിച്ചിരിക്കുന്നത്. മോഹൻലാലിന്റെയും പൃഥ്വിരാജിന്റെയും പേരെടുത്ത് പറഞ്ഞു കൊണ്ടായിരുന്നു മമ്മൂട്ടിയുടെ പോസ്റ്റ്. “എംപുരാന്റെ മുഴുവൻ അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കും ആശംസകൾ, ഒരു ചരിത്ര വിജയമാവട്ടെ! ചിത്രം ലോകമെമ്പാടുമുള്ള അതിർവരമ്പുകൾ ഭേദിക്കുകയും മലയാള ചലച്ചിത്ര വ്യവസായത്തിനു മുഴുവൻ അഭിമാനിക്കാവുന്ന നേട്ടം കൊയ്യുമെന്ന് പ്രതീക്ഷിക്കുന്നു. പ്രിയ ലാലിനും പൃഥ്വിക്കും…

