യുവതി ഭർത്താവിന്റെ നാവ് കടിച്ചെടുത്തു; ഇരുപത്തിമൂന്നുകാരിയുടെ ആക്രമണം ഭർത്താവ് വഴക്കുപറഞ്ഞതിനെ തുടർന്ന്
യുവതി ഭർത്താവിന്റെ നാവ് കടിച്ചെടുത്തു. രാജസ്ഥാനിലെ കോട്ടയിലെ ബകാനി ടൗണിലാണ് കഴിഞ്ഞ ദിവസം അസാധാരണ സംഭവമുണ്ടായത്. കുടുംബവഴക്കിനിടെയാണ് യുവതി ഭർത്താവിന്റെ നാവ് കടിച്ച് മുറിച്ചത്. ഇരുപത്തിമൂന്നുകാരിയായ രവീണ സെയിൻ എന്ന യുവതിയാണ് ഭർത്താവിനെ ആക്രമിച്ചത്. ഒന്നര വർഷങ്ങൾക്ക് മുൻപാണ് രവീണ കനയ്യലാലിനെ വിവാഹം കഴിക്കുന്നത്. രവീണയും ഭർത്താവും തമ്മിൽ കലഹിക്കുന്നത് പതിവാണെന്ന് അയൽക്കാർ പറയുന്നു. സംഭവം നടക്കുന്നതിന് തൊട്ടുമുൻപുള്ള രാത്രിയിലും ഇവർ വലിയ രീതിയിൽ കലഹിച്ചിരുന്നതായി അയൽക്കാർ പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ ദിവസം ഭർത്താവ് വഴക്കുപറഞ്ഞയുടൻ രവീണ…

