kerala14.in

എസ്എടി ആശുപത്രിയിൽ ഓക്സിജൻ സിലിണ്ടറിലെ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ച് നഴ്സിംഗ് അസ്സിസ്റ്റന്റിന് പരുക്ക്

തിരുവനന്തപുരം: എസ്എടി ആശുപത്രിയിൽ ഓക്സിജൻ സിലിണ്ടറിലെ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ച് നഴ്സിംഗ് അസ്സിസ്റ്റന്റിന് പരുക്ക്. ഷൈലക്കാണ് പരുക്കേറ്റത്. അത്യാഹിത വിഭാഗത്തിലുള്ള ഓക്സിജൻ സിലിണ്ടറിലെ ഫ്ലോ മീറ്റർ പൊട്ടിത്തെറിക്കുകയായിരുന്നു. കണ്ണിനു ഗുരുതരമായി പരുക്കേറ്റ ഷൈലയെ കണ്ണാശുപത്രിയിൽ കൊണ്ടുപോയി. എന്നാൽ ഇവിടെ നിന്ന് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. കണ്ണിന് ശസ്ത്രക്രിയ വേണ്ടിവരും എന്നാണ് സൂചന. എങ്ങനെയാണ് അപടകം ഉണ്ടായതെന്ന് വ്യക്തമല്ല.

Read More

സംസ്ഥാനത്തെ നാട്ടാനകളുടെ സർവ്വേ നടത്തണമെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിന് സ്‌റ്റേ

ന്യൂഡൽഹി: സംസ്ഥാനത്തെ നാട്ടാനകളുടെ സർവ്വേ നടത്തണമെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിന് സ്‌റ്റേ. ഹൈക്കോടതി ഉത്തരവിനെതിരെ വിശ്വ ഗജസേവാ സമിതി നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ നടപടി. തെരുവ് നായ്ക്കളുടെ വിഷയം പരിഗണിക്കാനായി സ്വമേധയാ സ്വീകരിച്ച ഹർജിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്. ഇത് എങ്ങനെ നാട്ടാന പരിപാലനത്തിലേക്ക് എത്തിയെന്നും സുപ്രീം കോടതി ചോദിച്ചു. ചരിത്രപരമായി സംസ്‌കാരത്തിന്റെ ഭാഗമാണ് ആന എഴുന്നള്ളത്ത്. അത് അവസാനിപ്പിക്കാനുള്ള നീക്കമാണ് ഹൈക്കോടതിയിൽ നടക്കുന്നതെന്നും സുപ്രീം കോടതിയുടെ നിരീക്ഷിച്ചു. ആനകൾ മനുഷ്യജീവിതത്തിന്റെ ഭാഗമാണെന്നും…

Read More

പ്രശസ്‌ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്‌ണൻ  അന്തരിച്ചു

കൊച്ചി: പ്രശസ്‌ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്‌ണൻ (78) അന്തരിച്ചു. ഇന്ന് വൈകിട്ട് 4.55ന് കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം. ന്യുമോണിയ ബാധയെ തുടർന്ന് കഴിഞ്ഞ എട്ട് ദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 200 സിനിമകളിൽ എഴുന്നൂറിലധികം പാട്ടുകൾ അദ്ദേഹം എഴുതിയിട്ടുണ്ട്. ബാഹുബലിയടക്കം മൊഴിമാറ്റ ചിത്രങ്ങളുടെ സംഭാഷണവും തിരക്കഥയും നിർവഹിച്ചിട്ടുണ്ട്. സംവിധായകൻ ഹരിഹരന് വേണ്ടിയായിരുന്നു മങ്കൊമ്പ് ഗോപാലകൃഷ്‌ണൻ ഏറ്റവും കൂടുതൽ ഗാനങ്ങൾ രചിച്ചത്. അദ്ദേഹത്തിന്റെ വരികൾക്ക് ഏറ്റവും കൂടുതൽ തവണ ഈണം പകർന്നത് എംഎസ്…

Read More

അമ്മയോടൊപ്പം ആഹാരം കഴിച്ചുകൊണ്ടിരുന്ന രണ്ടുവയസ്സുകാരനെ തെരുവുനായ കടിച്ചു

കൊല്ലം: ഓടനാവട്ടത്ത് അമ്മയോടൊപ്പം ആഹാരം കഴിച്ചുകൊണ്ടിരുന്ന രണ്ടുവയസ്സുകാരനെ തെരുവുനായ കടിച്ചു പരിക്കേപ്പിച്ചു. ഏരൂർ പത്തടി കൊച്ചുവിളവീട്ടിൽ ഷൈൻ ഷായുടെയും അരുണിമയുടെയും മകൻ ആദം റഹാനെയാണ് നായ കടിച്ചത്. കുട്ടിയുടെ മുഖത്തും കഴുത്തിലും കണ്ണിനും ഗുരുതരമായി പരിക്കേറ്റു. മുഖത്തെ രണ്ട് എല്ലുകൾക്ക് പൊട്ടലുണ്ട്. കണ്ണിലെ കൃഷ്ണമണിക്കും പരിക്കേറ്റു. കഴിഞ്ഞദിവസം അമ്മയുടെ വീടായ ഓടനാവട്ടം കളപ്പിലയിൽ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. കുട്ടി ഇപ്പോൾ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ്.

Read More

കുറ്റകൃത്യങ്ങളെ വർഗ്ഗീയവത്കരിക്കുന്നത് അപകടകരം ; കെ എൻ എം

കൽപ്പറ്റ : സമൂഹത്തിൽ വർദ്ധിച്ചു വരുന്ന കുറ്റ കൃത്യങ്ങളെ ജാതിയുടെയും മതത്തിൻ്റെയും നിറം നൽകി വർഗ്ഗീയവൽകരിക്കുന്നത് അപകടകരമായ കുറ്റകൃത്യമാണന്നും സമൂഹത്തിൽ ബോധപൂർവ്വം വർഗ്ഗീയ ചേരിതിരിവുകളുണ്ടാക്കുന്നവരെ മതേതരസമൂഹം ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്നും കെ.എൻ എം മർകസുദ്ദഅ് വ ഇഫ്താർ സംഗമം ആവശ്യപ്പെട്ടു. ഇളം തലമുറയിൽ വർധിച്ചു വരുന്ന കുറ്റകൃത്യങ്ങളെ ചെറുക്കാൻ അവർക്ക് ക്രിയാത്മകമായി വ്യാപൃതരാകാൻ കഴിയുന്ന സാമൂഹ്യ സാഹചര്യങ്ങൾ സൃഷ്ടിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.ഇഫ്താർ സംഗമം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു .കെ…

Read More

ലഹരിക്കടിമയാക്കി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വർഷങ്ങളോളം ലൈംഗീകമായി പീഡിപ്പിച്ച പോക്സോ കേസ് പ്രതി പിടിയിൽ

മലപ്പുറം: ലഹരിക്കടിമയാക്കി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വർഷങ്ങളോളം ലൈംഗീകമായി പീഡിപ്പിച്ച പോക്സോ കേസ് പ്രതി പിടിയിൽ. ഭക്ഷണത്തിൽ രാസലഹരി കലർത്തിയാണ് പ്രതി പെൺകുട്ടിയെ മയക്കിയിരുന്നത്. മലപ്പുറം കോട്ടക്കലിലായിരുന്നു സംഭവം. വേങ്ങര ചേറൂർ സ്വദേശി അലുങ്ങൽ അബ്ദുൽ ഗഫൂർ (23) ആണ് പോക്സോ കേസിൽ അറസ്റ്റിലായത്. പീഡന വിവരം മാതാപിതാക്കളോട് തുറന്ന് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. 2020 ൽ പ്ലസ് വൺ വിദ്യാർത്ഥിനി ആയിരിക്കെ തുടങ്ങിയ പീഡനം 2025 വരെ മാർച്ച് വരെ തുടർന്നു. രാസ ലഹരി കലർത്തിയ ഭക്ഷണം…

Read More

ഭാര്യയെ കൊലപ്പെടുത്തി മരണം വാഹനാപകടമാക്കി ചിത്രീകരിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

ഭോപ്പാൽ: കൊലപാതകം മറച്ചുവെക്കാൻ ഭാര്യയെ കൊലപ്പെടുത്തി മരണം വാഹനാപകടമാക്കി ചിത്രീകരിക്കാൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗ്വാളിയോർ സ്വദേശി പ്രദീപ് ഗുർജാർ ആണ് അറസ്റ്റിലായത്. ഫെബ്രുവരി 12 ന് മധ്യപ്രദേശിലെ ഗ്വാളിയോർ ജില്ലയിലായിരുന്നു സംഭവം. പ്രാഥമിക അന്വേഷണത്തിൽ അപകട മരണമായി പൊലീസ് വിലയിരുത്തിയെങ്കിലും പോസ്റ്റ്മോർട്ടം പരിശോധനയിൽ ഭർത്താവ് പ്രദീപ് ഗുർജാർ ഭാര്യ പൂജയെ (25) മരിക്കുന്നതിന് മുമ്പ് മർദ്ദിച്ചിരുന്നുവെന്ന് തെളിഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി ഭർത്താവിനെ അറസ്റ്റ് ചെയ്യുകയും മൂന്ന് ബന്ധുക്കൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു….

Read More

വയോധികയുടെ അക്കൗണ്ടിൽ നിന്നും പണം തട്ടിയെടുത്തു., ബാങ്ക് ഡെപ്യൂട്ടി മാനേജരും കാമുകനും അടക്കം നാല് പേർ അറസ്റ്റിൽ

ബെംഗളൂരു: വയോധികയുടെ അക്കൗണ്ടിൽ നിന്ന് അരക്കോടി രൂപ തട്ടിയെടുത്ത ബാങ്ക് ഡെപ്യൂട്ടി മാനേജരും കാമുകനും അടക്കം നാല് പേർ അറസ്റ്റിൽ. 76കാരിയിൽ നിന്ന് തന്ത്രപരമായി ഒപ്പ് കൈക്കലാക്കിയാണ് ബെംഗളൂരുവിലെ ഇൻഡസ്ലൻഡ് ബാങ്ക് ഡെപ്യൂട്ടി മാനേജർ അടക്കമുള്ളവർ തട്ടിപ്പ് നടത്തിയത്. ബെംഗളൂരുവിലെ ഗിരിനഗർ ബ്രാഞ്ചിലെ ഡെപ്യൂട്ടി മാനേജറായ 31കാരി മേഘ്ന പി വി, കാമുകൻ ശിവപ്രസാദ്, അൻവർ ഘോസ്, വരദരാജ് എന്നിവരാണ് അറസ്റ്റിലായിട്ടുള്ളതെന്നാണ് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. മേഘ്നയെ കേരളത്തിൽ നിന്നും ശിവപ്രസാദിനെ ബെംഗളൂരുവിൽ നിന്നുമാണ്…

Read More

ഗൂഗിൾ അസിസ്റ്റിന് പകരം ഇനി ജെമിനിയെ പകരകാരാനാക്കാനുള്ള തയാറെടുപ്പിൽ ഗൂഗിൾ

ആദ്യ കാലങ്ങളിൽ മിക്ക ആൻഡ്രോയിഡ് ഉപകരണങ്ങളിലും ഗൂഗിൾ അസിസ്റ്റാണ് ലഭ്യമായിരുന്നത്. 2016 ഓടെയായിരുന്നു ആൻഡ്രോയിഡ് ഫോണുകളിൽ ഗൂഗിൾ അസിസ്റ്റന്റിന്റെ കടന്നു വരവ്. ഉപയോക്താക്കൾക്ക് വോയിസ് കമാൻഡിലൂടെ ഫോണിനെ നിയന്ത്രിക്കാനാകുമെന്ന സവിശേഷതയുമായെത്തിയ ‘അസിസ്റ്റന്‍റി’ന് വലിയ സ്വീകാര്യതയും ലഭിച്ചിരുന്നു. എന്നാൽ എന്തിനും ഏതിനും എഐ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിക്കൂടി വരുന്ന സാഹചര്യത്തിൽ പല മാറ്റങ്ങളാണ് ദിനം പ്രതി സംഭവിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് കൂടി സംയോജിപ്പിച്ച ജെമിനിയുടെ വരവോടെ ഗൂഗിൾ അസിസ്റ്റന്‍റ് അപ്രസക്തമായിരിക്കുകയാണ്. ഈ വർഷം തന്നെ അസിസ്റ്റന്റിന്‍റെ സേവനം അവസാനിപ്പിച്ച്…

Read More

ആമസോണ്‍, ഫ്ലിപ്കാര്‍ട്ട്  വെയര്‍ഹൗസുകളില്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് (ബി ഐ എസ്) റെയ്ഡ്

ആമസോണ്‍, ഫ്ലിപ്കാര്‍ട്ട് എന്നിവയുള്‍പ്പെടെയുള്ള ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമുകളുടെ നിരവധി വെയര്‍ഹൗസുകളില്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് (ബി ഐ എസ്) റെയ്ഡ് നടത്തി. സാധനങ്ങള്‍ പിടിച്ചെടുത്തിട്ടുമുണ്ട്. സുരക്ഷിതമല്ലാത്ത സര്‍ട്ടിഫൈഡ് അല്ലാത്ത ഉത്പന്നങ്ങള്‍ വിറ്റതിനാണ് നടപടി. ലക്നോ, ഗുരുഗ്രാം, ഡല്‍ഹി തുടങ്ങിയ നഗരങ്ങളിലാണ് പരിശോധനകള്‍ നടത്തിയത്. മാര്‍ച്ച് 7 ന് ലക്നോയിലെ ആമസോണ്‍ വെയര്‍ഹൗസില്‍ നടത്തിയ റെയ്ഡില്‍, ബി ഐ എസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത 215 കളിപ്പാട്ടങ്ങളും 24 ഹാന്‍ഡ് ബ്ലെന്‍ഡറുകളും പിടിച്ചെടുത്തു. ഗുരുഗ്രാമിലെ ഫ്ലിപ്കാര്‍ട്ട് വെയര്‍ഹൗസില്‍ നടത്തിയ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial