സ്ത്രീകൾ താമസിക്കുന്ന വീടിനു കല്ലെറിഞ്ഞ പ്രതിയെ പോലീസ് പിടികൂടുന്നതിനിടെ പരാക്രമം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു
തിരുവനന്തപുരം: സ്ത്രീകൾ താമസിക്കുന്ന വീടിനു നേർക്ക് കല്ലേറ് നടത്തുന്നെന്നറിഞ്ഞെത്തിയ പോലീസ് പ്രതിയെ പിടികൂടി ജീപ്പിൽ കയറ്റവെ പ്രതിയുടെ പരാക്രമം. പൊലീസ് സംഘത്തെ ആക്രമിച്ച പ്രതി ജീപ്പിൻ്റെ സീറ്റടക്കം വലിച്ചു കീറി രക്ഷപെടാൻ ശ്രമിച്ചു. സംഭവത്തിൽ അടിമലത്തുറ സ്വദേശി തുമ്പൻ റോയി എന്ന 28 കാരനായ റോയിയെ വിഴിഞ്ഞം പൊലീസ് അറസ്‌റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവമറിഞ്ഞ് ഗ്രേഡ് എസ്.ഐ സുജിത് ചന്ദ്രപ്രസാദിന്റെ നേതൃത്വത്തിലുള്ള നാലംഗ പൊലീസ് സംഘം സ്ഥലത്തെത്തിയത്. വീട്ടിലേക്ക് കയറാൻ ശ്രമിച്ച പ്രതിയെ പിടികൂടി…

