അധ്യാപകര്‍ക്കെതിരായ പരാതികളില്‍ പ്രാഥമിക അന്വേഷണം നടത്തി മാത്രമേ കേസെടുക്കാവൂ: ഹൈക്കോടതി
കൊച്ചി: സ്‌കൂളില്‍ അച്ചടക്കമുറപ്പാക്കാന്‍ അധ്യാപകര്‍ കൈയില്‍ ചൂരല്‍ കരുതട്ടെയെന്നും ആരെങ്കിലും പരാതി നല്‍കിയാല്‍ പ്രാഥമിക അന്വേഷണം നടത്താതെ കേസെടുക്കരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. കുട്ടികളുടെ നല്ല ഭാവിക്കായി ചെറുശിക്ഷ നല്‍കുന്നതില്‍ തെറ്റില്ലെന്നും ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്‍ പറഞ്ഞു. ആറാംക്ലാസുകാരനെ ചൂരല്‍കൊണ്ട് അടിച്ചെന്ന പരാതിയില്‍ വിഴിഞ്ഞം പോലിസ് രജിസ്റ്റര്‍ചെയ്ത കേസില്‍ അധ്യാപകന് മുന്‍കൂര്‍ജാമ്യം അനുവദിച്ചാണ് കോടതി ഇങ്ങനെ പറഞ്ഞത്. ചൂരല്‍ പ്രയോഗിക്കാതെ വെറുതേ കൈയില്‍ കരുതുന്നതുപോലും കുട്ടികളില്‍ വലിയ മാറ്റമുണ്ടാക്കുമെന്ന് കകോടതി ചൂണ്ടിക്കാട്ടി. അധ്യാപകരെ തടഞ്ഞുവെച്ചതിന്റെയും മര്‍ദിച്ചതിന്റെയും വാര്‍ത്തകളാണ്…

