ഹോളിക്ക് മുന്നോടിയായി തനിക്ക് നേരെ കളർ പൊടി വിതറരുതെന്ന് പറഞ്ഞ യുവാവിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി.
ജയ്‌പൂർ: ഹോളിക്ക് മുന്നോടിയായി തനിക്ക് നേരെ കളർ പൊടി വിതറരുതെന്ന് പറഞ്ഞ യുവാവിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. രാജസ്ഥാനിലെ ദൗസ ജില്ലയിലായിരുന്നു സംഭവം. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുകയായിരുന്ന 25 കാരനായ ഹൻസ് രാജാണ് ലൈബ്രറിയിൽ വച്ച് ദാരൂണമായി കൊല്ലപ്പെട്ടത്. ബുധനാഴ്ച വൈകുന്നേരം ലൈബ്രറിയിൽ പഠിച്ചുകൊണ്ടിരുന്ന യുവാവിനെ അശോക്, ബബ്ലു, കലുറാം എന്നിവർ ചേർന്ന് വർണ്ണപ്പൊടി പുരട്ടാൻ ശ്രമിച്ചു. വർണപ്പൊടികളുമായി എത്തിയ പ്രതികളോട് തന്റെ ദേഹത്തേക്ക് ഇത് വിതറരുതെന്ന് ഹൻസ് രാജ് പറഞ്ഞു. ഇതിൽ പ്രകോപിതരായ പ്രതികൾ ഹൻസിനെ…

