kerala14.in

പനി ബാധിച്ച പിഞ്ചുകുഞ്ഞിന് നല്‍കിയത് മൂന്ന് മടങ്ങ് ഡോസ് കൂടിയ മരുന്ന്; കുഞ്ഞ് ഗുരുതരാവസ്ഥയില്‍

              കണ്ണൂരില്‍ എട്ട് മാസം പ്രായമായ കുഞ്ഞിന് മെഡിക്കല്‍ ഷോപ്പിലെ ഫാര്‍മസിസ്റ്റുകള്‍ നല്‍കിയത് മൂന്ന് മടങ്ങ് ഡോസ് കൂടിയ മരുന്ന്. മരുന്ന് മാറിക്കഴിച്ച് ഗുരുതരാവസ്ഥയിലായ കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍ കൃത്യമായി മരുന്ന് എഴുതിയിട്ടും ഡോസ് കൂടിയ മരുന്ന് എടുത്ത് നല്‍കിയത് ഫാര്‍മസിസ്റ്റുകളെന്നാണ് ആരോപണം. കണ്ണൂരിലെ ഖദീജ മെഡിക്കല്‍സിന് എതിരെയാണ് ആരോപണം. കഴിഞ്ഞ ശനിയാഴ്ചയാണ് പനി ബാധിച്ച കുട്ടിയേയും കൊണ്ട് വീട്ടുകാര്‍ പഴയങ്ങാടിയിലെ ക്ലിനിക്കിലെത്തിയത്. ഡോക്ടർ കാല്‍പോള്‍ സിറപ്പ് കുറിച്ച് നല്‍കി. എന്നാല്‍ കുറിപ്പടിയുമായെത്തിയ വീട്ടുകാര്‍ക്ക്…

Read More

ശോഭാ സുരേന്ദ്രനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

ആലപ്പുഴ : ബി ജെ പി നേതാവ് ശോഭാ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസെടുക്കാന്‍ ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. എ ഐ സി സി ജനറല്‍ സെക്രട്ടറിയും ആലപ്പുഴ എം പിയുമായ കെ സി വേണുഗോപാല്‍ നല്‍കിയ ഹരജിയിലാണ് നടപടി. പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് സമയത്ത് സത്യത്തിന്റെ കണിക പോലുമില്ലാത്ത, അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് തന്നെ അപകീര്‍ത്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ശോഭാ സുരേന്ദ്രന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖവുമായി ബന്ധപ്പെട്ടാണ് കെ സി വേണുഗോപാല്‍ അഡ്വ….

Read More

മാർച്ച് 31 നകം മസ്റ്ററിങ്ങ് നടത്താത്ത മുന്‍ഗണന കാര്‍ഡ് അംഗങ്ങളെ ഭക്ഷ്യധാന്യ വിഹിത യോഗ്യതാ പട്ടികയില്‍ നിന്നും ഒഴിവാക്കും

തിരുവനന്തപുരം: ഈ മാസം 31 നകം മസ്റ്ററിങ്ങ് നടത്താത്ത മുന്‍ഗണന കാര്‍ഡ് അംഗങ്ങളെ ഭക്ഷ്യധാന്യ വിഹിത യോഗ്യതാ പട്ടികയില്‍ നിന്നും ഒഴിവാക്കും. ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ അറിയിച്ചതായി ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ നിയമസഭയില്‍ വ്യക്തമാക്കി. 95.83 ശതമാനം മുന്‍ഗണനാ കാര്‍ഡ് അംഗങ്ങള്‍ മസ്റ്ററിങ്ങ് നടത്തിയിട്ടുണ്ട്. റേഷന്‍ കടകളില്‍ മസ്റ്ററിങ്ങിന് സൗകര്യമുണ്ട്. കിടപ്പുരോഗികളുടെ മസ്റ്ററിങ്ങിന് ഉദ്യോഗസ്ഥര്‍ വീടുകളിലെത്തും. മേരാ കെ വൈ സി ആപ്പിലൂടെയും മസ്റ്ററിങ്ങ് നടത്താവുന്നതാണ്. പരമാവധി പേര്‍ക്ക് മസ്റ്ററിങ്ങ് നടത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. തൊഴില്‍, വിദ്യാഭ്യാസ…

Read More

ചോദ്യപ്പേപ്പർ സൂക്ഷിക്കുന്നതിൽ വീഴ്ചയുണ്ടായെന്ന പ്രാഥമിക വിലയിരുത്തൻ; അധ്യാപകരെ സസ്പെൻ്റ് ചെയ്തു

തിരുവനന്തപുരം: ചോദ്യപ്പേപ്പർ സൂക്ഷിക്കുന്നതിൽ വീഴ്ചയുണ്ടായെന്ന പ്രാഥമിക വിലയിരുത്തലിന് പിന്നാലെ അധ്യാപകരെ സസ്പെൻ്റ് ചെയ്തു. അമരവിള എൽ.എം.എസ് എച്ച്.എസ് സ്കൂൾ പ്രിൻസിപ്പൽ റോയ് ബി ജോണിനെയും പേരിക്കോണം എൽ.എം.എസ് യു.പി സ്കൂൾ ഓഫീസ് അസിസ്റ്റന്റ് ലറിൻ ഗിൽബർടിനെയുമാണ് സർവീസിൽ നിന്ന് സസ്പെൻ്റ് ചെയ്തത്. അമരവിള എൽ.എം.എസ് എച്ച്.എസ്.എസിൽ, ചോദ്യപ്പേപ്പർ സൂക്ഷിച്ച മുറിക്കു സമീപം കഴിഞ്ഞ രാത്രി 10 മണിക്ക് ശേഷം പ്രിൻസിപ്പലിനെയും മറ്റു രണ്ട് പേരെയും സംശയകരമായ സാഹചര്യത്തിൽ കണ്ട സംഭവത്തിലാണ് നടപടി

Read More

ആറ്റുകാൽ പൊങ്കാല ഇന്ന്

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല ഇന്ന്. അടുപ്പുകൾ കൂട്ടി, ഒരുക്കങ്ങൾ പൂർത്തിയാക്കി ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ പ്രാർഥനയോടെ കാത്തിരിക്കുകയാണ് ഭക്തർ. തലസ്ഥാന നഗരിയിലെങ്ങും ഭക്തരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. രാവിലെ 9.45 ന് ശുദ്ധ പുണ്യാഹത്തോടെ പൊങ്കാല ചടങ്ങുകൾ തുടങ്ങും. രാവിലെ 10:15 നാണ് അടുപ്പുവെട്ട്. നിവേദ്യം ഉച്ചയ്ക്ക് 1.15 ന്. ഇന്നലെ വൈകിട്ട് ദേവി ദർശനത്തിനായി നീണ്ട ക്യൂ ആണ് ആറ്റുകാൽ ക്ഷേത്രത്തിൽ ഉണ്ടായത്. പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ക്ലബുകളും റസിഡന്റ്സ്…

Read More

സന്നിധാനത്തെ പുതിയ ദർശന രീതി നാളെ മുതൽ നടപ്പാക്കും;ഇരുമുടിക്കെട്ടുമായി വരുന്ന തീർഥാടകർക്ക് മുൻഗണന

പത്തനംതിട്ട: സന്നിധാനത്തെ പുതിയ ദർശന രീതി നാളെ മുതൽ നടപ്പാക്കും. പുതിയ ദർശന രീതിയിൽ ഇരുമുടിക്കെട്ടുമായി വരുന്ന തീർഥാടകർക്കാണ് മുൻഗണന. മീന മാസ പൂജയ്ക്ക് നാളെ വൈകിട്ട് 5 ന് നട തുറക്കും. നാളെ മുതൽ തീർഥാടകരെ കടത്തിവിട്ട് പുതിയ ദർശന രീതി പരീക്ഷിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇരുമുടിക്കെട്ട് ഇല്ലാതെ വരുന്നവർ നെയ്യഭിഷേകത്തിന് വരി നിൽക്കുന്നതിന് സമീപത്തു കൂടി മേൽപാലം കയറി പഴയ രീതിയിൽ സോപാനത്ത് എത്തി ദർശനം നടത്തണം. ഇതിനായി ആദ്യ രണ്ടു നിരയാണ് ഉദ്ദേശിക്കുന്നത്. പൂജകളും…

Read More

ഒറ്റപ്പെട്ട മഴ ഇന്നും തുടരും, ഇടിമിന്നൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ ഇന്നും തുടരും. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന്…

Read More

കൂട്ടത്തല്ലിന് പദ്ധതിയിട്ട  വിദ്യാർത്ഥികളെ പൊലീസ് പൊക്കി, 19 വിദ്യാർത്ഥികൾ അറസ്റ്റിൽ

കോട്ടക്കൽ : കൂട്ടത്തല്ലിന് വിദ്യാർത്ഥികൾ ഒത്തുകൂടി. ശ്രമം പൊളിച്ച് കോട്ടയ്ക്കൽ പൊലീസ്. കോട്ടയ്ക്കൽ പുത്തൂർ ബൈപ്പാസിലാണ് സംഭവം നടന്നത്. മരവട്ടം ഗ്രേസ് വാലി കോളജിലെ മൂന്നാം വർഷ വിദ്യാർത്ഥികളാണ് തല്ലാൻ പദ്ധതിയിട്ടത്. ജൂനിയർ വിദ്യാർഥികളെ മർദ്ദിക്കാൻ ആയിരുന്നു ശ്രമം. പൊലീസ് എത്തി ഇവരെ കസ്റ്റഡിയിലെടുത്തു. 19 വിദ്യാർത്ഥികൾ കരുതൽ അറസ്റ്റിലാണ്. ജൂനിയർ വിദ്യാർത്ഥികൾ കോളേജ് വിട്ട് വരുന്ന വഴിയായ പുത്തൂർ ബൈപ്പാസിൽ കാറിലും ബൈക്കിലുമായെത്തി ആക്രമിക്കാൻ നിൽക്കുകയായിരുന്നു. ഇവർ ഉപയോഗിച്ച അഞ്ച് ബൈക്കുകളും ഒരു കാറും പൊലീസ്…

Read More

കുടുംബപ്രശ്നത്തെ തുടർന്നു മകന്റെ മർദ്ദനമേറ്റ് പിതാവ് മരിച്ചു

കോഴിക്കോട് : മകന്റെ മര്‍ദനമേറ്റ പിതാവ് മരിച്ചു. കുണ്ടായിത്തോട് സ്വദേശി ഗിരീഷാണ് മകന്‍ സനലിന്റെ മര്‍ദനമേറ്റ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു പിതാവ് താമസിക്കുന്ന വീട്ടില്‍ക്കയറി മകന്‍ മര്‍ദിച്ചത്. ഗിരീഷും ഭാര്യയും തമ്മില്‍ ഒരു വര്‍ഷത്തോളമായി അകന്നുകഴിയുകയായിരുന്നെന്ന് ഇദ്ദേഹത്തിന്റെ സഹോദരന്‍ പറഞ്ഞു. അമ്മയും മകനും മറ്റൊരു വീട്ടിലാണ് താമസം.സഹോദരന്മാര്‍ക്കൊപ്പം തറവാട്ടിലായിരുന്നു ഗിരീഷിന്റെ താമസം.സഹോദരന്മാരുടെ മുന്നില്‍വച്ചായിരുന്നു മര്‍ദനം. മര്‍ദനമേറ്റ് വീണ് തലയ്ക്ക് ഗുരുതര പരിക്കേറ്റ ഗിരീഷിനെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു.കുടുംബപ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്നാണ് നിഗമനം.ആശുപത്രിയിലായിരിക്കെ…

Read More

ജിലേബി തയ്യാറാക്കുന്ന പാത്രത്തില്‍ വീണ് ഗുരുതര പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന യുവതി മരിച്ചു

മലപ്പുറം: കോട്ടക്കലില്‍ വിവാഹ വീട്ടില്‍ ജിലേബി തയ്യാറാക്കുന്ന പാത്രത്തില്‍ വീണ് ഗുരുതര പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന യുവതി മരിച്ചു. കൊളത്തുപ്പറമ്പ് ചെറുപറമ്പില്‍ ഹമീദിന്റെയും സൗദയുടെയും മകള്‍ ഷഹാന(24)യാണ് മരിച്ചത്. 24 വയസായിരുന്നു. കഴിഞ്ഞ മാസമായിരുന്നു സംഭവം നടന്നത്. കണ്ണമംഗലത്തെ വിവാഹ വീട്ടില്‍വെച്ച്‌ ജിലേബി തയ്യാറാക്കുന്ന പാത്രത്തില്‍ ഷഹാന അബദ്ധത്തില്‍ വീഴുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഷഹാനയെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്നലെയാണ് മരണം. ഷഫീഖാണ് ഷഹാനയുടെ ഭര്‍ത്താവ്. ഷഹ്‌മാന്‍ ആണ് മകന്‍.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial