kerala14.in

വിദ്യാഭ്യാസ ശില്പശാല സംഘടിപ്പിച്ചു

ആറ്റിങ്ങൽ:കലാനികേതൻ കലാകേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ കടയ്ക്കാവൂർ ടാഗൂർ കോളേജിൽ വിദ്യാഭ്യാസ ശില്പശാല സംഘടിപ്പിച്ചു. “വിദ്യാർത്ഥികളും സാമൂഹ്യ ജീവിതവും” എന്ന വിഷയത്തിൽ നടന്ന ശില്പ്പശാല കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു.അഡ്വ.എ.റസൂൽഷാൻ അധ്യക്ഷനായി.കവിയും എഴുത്തുകാരനുമായ ബിനുവേലായുധൻ മുഖ്യപ്രഭാഷണം നടത്തി. സജിതിലകൻ വിഷയാവതരണം നടത്തി. അനിൽ സ്വാഗതം പറഞ്ഞു. ബിനുലാൽ ലഹരി വിരുദ്ധ സന്ദേശം നൽകി. സുനിൽ കുമാർ നന്ദിപറഞ്ഞു.

Read More

‘മലയാളവും വഴങ്ങും’, വയനാട്ടിൽ നിരവധി മോഷണക്കേസിലെ പ്രതി, രേഖാചിത്രം പുറത്തുവിട്ട് പൊലീസ്

           കല്‍പ്പറ്റ : നിരവധി മോഷണക്കേസുകളില്‍ പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പുറത്തുവിട്ട് പൊലീസ്. വയനാട്ടില്‍ വിവിധ പ്രദേശങ്ങളില്‍ നടന്ന മോഷണ കേസുകളിലെ രേഖാചിത്രത്തിലുള്ളതിനോട് സാമ്യം തോന്നുന്നയാള്‍ പ്രതിയാണെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.  ഇതര സംസ്ഥാന തൊഴിലാളിയായ പ്രതി ഹിന്ദി ഭാഷ സംസാരിക്കും. മലയാള ഭാഷയും വഴങ്ങുന്നയാളാണ്. ജില്ലയിലെ കമ്പളക്കാട്(പള്ളിമുക്ക്), മുട്ടില്‍, കല്‍പ്പറ്റ, കണിയാമ്പറ്റ, പനമരം എന്നീ പ്രദേശങ്ങളില്‍ താമസിച്ചിരുന്നതായാണ് സംശയിക്കുന്നത്. രേഖാചിത്രം കണ്ട് മോഷ്ടാവിനെ തിരിച്ചറിയാന്‍ സാധിക്കുന്നവരും ഇയാളെ മുന്‍പരിചയമുള്ളവരും, എന്തെങ്കിലും തരത്തിലുള്ള വിവരം നല്‍കാന്‍ സാധിക്കുന്നവരുമായവര്‍…

Read More

മൂക്കുതലയിൽ ഗൃഹനാഥനെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ചങ്ങരംകുളം: മൂക്കുതലയിൽ ഗൃഹനാഥനെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മൂക്കുതല പിടാവന്നൂർ കാട്ടുപറമ്പ് ശ്മ‌ശാനത്തിന് സമീപത്ത് താമസിച്ചിരുന്ന മൂക്കുതല കളരിക്കൽ പരേതനായ നാരായണൻ മകൻ  സത്യനെ (59)യാണ് കിടപ്പ്മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച്‌ച കാലത്താണ് സംഭവം. ചങ്ങരംകുളം പോലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും. ഭാര്യ ശോഭ.മക്കൾ:സന്ദീപ്, സബിത, സനിത (പരേത), മരുമക്കൾ:.വൃന്ദ,ദിനേഷ്,രജിലേഷ്.സംസ്കാരം വൈകീട്ട് 4മണിക്ക് പൊന്നാനി ഈശ്വരമംഗലം ശ്മ‌ശാനത്തിൽ നടക്കും.

Read More

പറമ്പിൽ കിളയ്ക്കുന്നതിനിടെകണ്ടത് പാമ്പിന്റെ മുട്ടകൾ  ഭീതിയിലായ നാട്ടുകാർക്ക് ആശ്വാസമായതു മുട്ടകൾ വിരിഞ്ഞപ്പോൾ കണ്ട നീർക്കോലികളെ

തളിപ്പറമ്പ്: ഫെബ്രുവരി 17നാണ് തളിപ്പറമ്പ് കുറുമാത്തൂർ ചവനപ്പുഴയിലെ ജോണി എന്നയാളുടെ തോട്ടത്തിൽ കിളയ്ക്കുന്നതിനിടെ 150ലേറെ പാമ്പിൻ മുട്ടകൾ കണ്ടെത്തിയത്. ഇത് കണ്ട് ഭീതിയിലായ വീട്ടുകാർ വനംവകുപ്പിനെ വിവരം അറിയിച്ചു. വനംവകുപ്പ് സ്നേക്ക് റസ്ക്യൂവർ അനിൽ ആ മുട്ടകൾ സംരക്ഷിച്ച് വച്ചു. എന്നാൽ മുട്ടകൾ വിരിഞ്ഞപ്പോൾ കണ്ടത് നീർക്കോലി കുഞ്ഞുങ്ങളെ. കൃഷിയാവശ്യത്തിനായി പറമ്പ് കിളയ്ക്കുന്നതിനിടെയാണ് സംഭവം. ഇതിനെ തുടർന്ന് വീട്ടുകാർ വനംവകുപ്പിന്റെ സഹായം തേടുകയായിരുന്നു. ഇത്ര മുട്ടകൾ കണ്ടെത്തിയ സ്ഥിതിക്ക് പാമ്പ് പറമ്പിലുണ്ടാകുമെന്നും കിളയ്ക്കുന്നതിനിടെ ഏതാനും മുട്ടകൾ പൊട്ടുക…

Read More

നവദമ്പതിമാർ എത്രയും വേഗം കുട്ടികൾക്ക് ജന്മം നൽകൂവെന്ന അഭ്യർത്ഥനയുമായി തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ.

ചെന്നൈ: നവദമ്പതിമാർ എത്രയും വേഗം കുട്ടികൾക്ക് ജന്മം നൽകൂവെന്ന അഭ്യർത്ഥനയുമായി തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. ജനന നിയന്ത്രണം ആദ്യം നടപ്പാക്കിയ തമിഴ്‌നാട് ഇപ്പോള്‍ അതിന്റെ അനന്തര ഫലങ്ങള്‍ അനുഭവിക്കുകയാണെന്ന് ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു. ഒരു സമൂഹ വിവാഹത്തിന് അധ്യക്ഷത വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവാഹിതാരാകാന്‍ പോവുന്ന ദമ്പതിമാര്‍ എത്രയും വേഗം കുട്ടികള്‍ക്ക് ജന്മം നല്‍കുന്നതിനെ കുറിച്ച് ആലോചിക്കണമെന്നുമാണ് അദ്ദേഹം പറഞ്ഞത്. വരാനിരിക്കുന്ന മണ്ഡലപുനര്‍നിര്‍ണയവും അതിനെ തുടര്‍ന്ന് സംസ്ഥാനത്ത് സീറ്റുകള്‍ കുറഞ്ഞേക്കുമെന്ന ആശങ്കകള്‍ക്കിടെയാണ് ജനങ്ങളോട് കൂടുതല്‍ കുട്ടികള്‍ക്ക്…

Read More

നാവികസേനയ്ക്ക് വേണ്ടി റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ന്യൂഡൽഹി: നാവികസേനയ്ക്ക് വേണ്ടി റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായി. 26 റഫാല്‍ എം യുദ്ധവിമാനങ്ങളാണ് ഇന്ത്യ ഫ്രാന്‍സില്‍ നിന്ന് വാങ്ങാനൊരുങ്ങുന്നത്. കാലപ്പഴക്കം ചെന്ന മിഗ്-29കെ, മിഗ്-29കെയുബി എന്നീ യുദ്ധവിമാനങ്ങള്‍ക്ക് പകരമായാണ് റഫാല്‍ വിമാനങ്ങള്‍ വാങ്ങുന്നത്. എകദേശം 7.6 ബില്യണ്‍ ഡോളറിന്റെ ( 66274 കോടി രൂപ) ആയുധ ഇടപാടിനാണ് ഇരുരാജ്യങ്ങളും ഒരുങ്ങുന്നത്. ചര്‍ച്ചകള്‍ പൂര്‍ത്തിയായതോടെ ഏപ്രിലില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ആയുധ ഇടപാടില്‍ ഒപ്പുവെക്കും. ഫ്രഞ്ച് പ്രതിരോധ മന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനത്തിലാകും കരാര്‍ യാഥാര്‍ഥ്യമാവുക. നാവികസേനയുടെ ഐ.എന്‍.എസ്….

Read More

മണോളിക്കാവില്‍ ബിജെപി-സിപിഎം സംഘർഷം സിപിഎം  ഭീഷണിക്കു പിന്നാലെ തലശ്ശേരിസബ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് സ്ഥലംമാറ്റം

തലശ്ശേരി : സിപിഎം പ്രവര്‍ത്തകരുടെ ഭീഷണിക്കുപിന്നാലെ തലശ്ശേരി സബ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് സ്ഥലംമാറ്റം. ദീപ്തി വി.വി, അഖില്‍ ടി.കെ എന്നീ പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് സ്ഥലംമാറ്റം. ഫെബ്രുവരി ഇരുപതാം തിയതി തലശ്ശേരി മണോളിക്കാവില്‍ ബിജെപിയും സിപിഎം തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ പോലീസ് ഇടപെട്ടിരുന്നു. സ്ഥലത്തെത്തിയ പോലീസുകാരെ സിപിഎം പ്രവര്‍ത്തകര്‍ ഉപരോധിച്ചിരുന്നു. ‘കേരളം ഭരിക്കുന്നത് ഞങ്ങളാണ്, കാവില്‍ കയറി കളിക്കണ്ട, കാവില്‍ കയറി കളിച്ചാല്‍ സ്‌റ്റേഷനില്‍ ഒരൊറ്റ പോലീസുകാരും കാണില്ല’ എന്ന് സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതിനെത്തുര്‍ന്ന് അവര്‍ക്കെതിരെ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍…

Read More

ഒറ്റപ്പാലം ലക്കിടിയില്‍ ട്രെയിന്‍ തട്ടി യുവാവിനും ഒരു വയസ്സ് പ്രായമുള്ള കുഞ്ഞിനും ദാരുണാന്ത്യം.

    ഒറ്റപ്പാലം : പാലക്കാട് ഒറ്റപ്പാലം ലക്കിടിയില്‍ ട്രെയിന്‍ തട്ടി യുവാവിനും ഒരു വയസ്സ് പ്രായമുള്ള കുഞ്ഞിനും ദാരുണാന്ത്യം. ലത്തൂര്‍ കിഴക്കഞ്ചേരി സ്വദേശി പ്രഭുവും കുഞ്ഞുമാണ് മരിച്ചത്. മൃതദ്ദേഹങ്ങള്‍ ഒറ്റപ്പാലം ആശുപത്രിയിലേക്ക് മാറ്റി. ചിനക്കത്തൂര്‍ പൂരം കാണുന്നതിനായി ബന്ധുവീട്ടില്‍ എത്തിയതാണ് ഇവര്‍. ലക്കിടി റെയില്‍വേ ഗേറ്റിന് സമീപമാണ് അപകടമുണ്ടായത്. അപകടം നടന്ന റെയില്‍വേ പാളത്തിന് എതിര്‍വശത്ത് ഇവരുടെ ബന്ധുവീട് ഉണ്ടായിരുന്നു.ബന്ധുവീട്ടില്‍ നിന്നിറങ്ങി റെയില്‍വേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കുഞ്ഞിന്റെ തലയ്ക്കാണ് ഗുരുതരമായി പരുക്കേറ്റത്. രണ്ടുപേരും സംഭവസ്ഥലത്ത്…

Read More

കഞ്ചാവ് ലഹരിയിൽ  വെട്ടുകത്തിയുമായി പരാക്രമം നടത്തിയ പതിനഞ്ചു വയസുകാരനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏല്പിച്ചു

മലപ്പുറം: മലപ്പുറം ചേകന്നൂർ അങ്ങാടിയിൽ കഞ്ചാവ് ലഹരിയിൽ വെട്ടുകത്തിയുമായി 15 കാരൻ പരാക്രമം നടത്തി. ഹാർഡ്‍വേർ ഷോപ്പിൽ നിന്നും വെട്ടുകത്തിയെടുത്തായിരുന്നു പരാക്രമം. 15 കാരനെ നാട്ടുകാർ പിടികൂടി പൊന്നാനി പൊലീസിന് കൈമാറി. കഴിഞ്ഞ ദിവസം വൈകിട്ട് 5.30 തോടെയാണ് സംഭവം നടന്നത്. ആനക്കര സ്ക്കൂളിന് സമീപത്തെ പൂരത്തിന് പങ്കെടുക്കാൻ എത്തിയ യുവാക്കൾ തമ്മിൽ ചേകന്നൂർ അങ്ങാടി ഭാഗത്ത് വെച്ച് വാക്ക് തർക്കവും കയ്യാങ്കളിയും ഉടലെടുത്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു പതിനഞ്ചുകാരൻ്റെ പരാക്രമം.

Read More

വിവിധ സമൂഹ മാധ്യമങ്ങളിൽ നിന്നും യുവതികളുടെ ചിത്രങ്ങളെടുത്ത്‌ അശ്ലീല പേജുകളിൽ പോസ്റ്റ് ചെയ്ത യുവാവ് അറസ്റ്റിൽ.

കോഴിക്കോട്: വിവിധ സമൂഹ മാധ്യമങ്ങളിൽ നിന്നും യുവതികളുടെ ചിത്രങ്ങളെടുത്ത്‌ അശ്ലീല പേജുകളിൽ പോസ്റ്റ് ചെയ്ത യുവാവ് അറസ്റ്റിൽ. ഇൻസ്റ്റഗ്രാമിലുള്ള ചില അശ്ലീല പേജുകളിലാണ് യുവാവ് ഇത്തരത്തിൽ യുവതികളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. സംഭവത്തിൽ കോഴിക്കോട് റൂറൽ സൈബർ പൊലീസ് പ്രതിയെ പിടികൂടി. കൈതപ്പൊയിൽ സ്വദേശി ശരൺ രഘുവാണ് അറസ്റ്റിലായത്. ഇയാൾ ഫേസ്ബുക്ക്‌, ഇൻസ്റ്റഗ്രാം പേജുകളിൽ നിന്ന് യുവതികളുടെ ചിത്രങ്ങൾ ഡൗൺലോഡ് ചെയ്ത ശേഷം അശ്ലീല പേജുകളിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial