kerala14.in

സ്ത്രീകളിലെ ക്രമരഹിതമായിട്ടുള്ള ആർത്തവചക്രം മാനസിക സമ്മർദ്ദംമൂലം പഠനങ്ങൾ പറയുന്നത് ഇവയൊക്കെയാണ്

മാനസിക സമ്മർദം ആരോഗ്യത്തിന് വളരെ ദോഷകരമാണ്. ജോലി സമ്മർദം മൂലം നിരവധി ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നവരാണ് നമ്മൾ. പ്രത്യേകിച്ചും സ്ത്രീകളിൽ ഈ സമ്മർദ്ദം വിവിധ തരത്തിൽ ബാധിക്കാം. വിട്ടുമാറാത്ത സ്‌ട്രെസും ആശങ്കയും ക്രമരഹിതമായ ആർത്തവചക്രം, വേദന, അസ്വസ്ഥത തുടങ്ങിയ അവസ്ഥകളിലേക്ക് നയിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. 25നു 35നും ഇടയിൽ പ്രായമായ നിരവധി യുവതികൾ നേരിടുന്ന വലിയൊരു പ്രശ്നമാണിത്. ഭാവിയിൽ പല സ്ത്രീകൾക്കും ഇത് ദോഷമായി ഭവിക്കാറുണ്ട്. വൈകിയുള്ള ജോലി സമയം, സാമ്പത്തിക ബാധ്യത, ബന്ധങ്ങളിലെ പ്രശ്നങ്ങൾ…

Read More

മാനന്തവാടിയിൽ പ്രതിയുമായി പോയ പൊലീസ് ജീപ്പിടിച്ച് വഴിയോരക്കച്ചവടക്കാരന്‍ മരിച്ചു

മാനന്തവാടി വള്ളിയൂർക്കാവിൽ പ്രതിയുമായി പോയ പൊലീസ് ജീപ്പിടിച്ച് വഴിയോരക്കച്ചവടക്കാരന്‍ മരിച്ചു. ശ്രീധരൻ എന്നയാൾ ആണ് മരിച്ചത്. അമ്പലവയല്‍ സ്റ്റേഷനിലെ ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. ചാറ്റൽ മഴ മൂലം റോഡിൽ നിന്നും തെന്നിമാറിയ ജീപ്പ് വള്ളിയൂർക്കാവ് അമ്പലപറമ്പിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ മൂന്ന് പൊലീസുകാര്‍ക്കും പ്രതിക്കും പരുക്കേറ്റിട്ടുണ്ട്. ഇവരെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി. ജീപ്പ് ഇടിച്ചിട്ട ശ്രീധരനെ ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് മാനന്തവാടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സിപിഒമാരായ കെ ബി പ്രശാന്ത്, ജോളി സാമുവൽ, വി…

Read More

പച്ചമലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്  രജിസ്‌ട്രേഷന്‍ ആരംഭിച്ചു

കേരള സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റി നടത്തുന്ന പച്ചമലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് രണ്ടാം ബാച്ചിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. മലയാളം പഠിക്കാന്‍ അവസരം ലഭിക്കാത്തവര്‍ക്കും മലയാളത്തില്‍ സാമാന്യ പരിജ്ഞാനം ആഗ്രഹിക്കുന്നവര്‍ക്കും സാക്ഷരതാമിഷന്‍ മലയാളം പഠിക്കാന്‍ അവസരം ഒരുക്കും. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ‘പച്ചമലയാളം’ സര്‍ട്ടിഫിക്കറ്റ് കോഴ്‌സില്‍ ഏപ്രില്‍ 12 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. വിശദവിവരങ്ങള്‍ക്ക്: www.literacymissionkerala.org

Read More

സൗദിയിലെ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

റിയാദ്: സൗദിയിലെ സ്വകാര്യ മേഖലയ്ക്ക് ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. ഇത്തവണത്തെ ചെറിയപെരുന്നാളിന് നാല് ദിവസത്തെ അവധിയായിരിക്കും ലഭിക്കുക. ഈ മാസം 29 ( റംസാന്‍ 29) മുതല്‍ ഏപ്രില്‍ രണ്ട് വരെയാണ് അവധിയെന്ന് മാനവ വിഭവ ശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഏപ്രില്‍ രണ്ട് വരെയാണ് അവധിയെങ്കിലും അടുത്ത ദിവസം വാരാന്ത്യ അവധി തുടങ്ങുന്നതിനാല്‍ ഏപ്രില്‍ മൂന്നിന് കൂടി അവധി കിട്ടുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍. വെള്ളിയാഴ്ച മുതല്‍ സാധാരണ അവധി തുടങ്ങുന്നതിനാല്‍ വാരാന്ത്യ ദിനങ്ങളുടെ…

Read More

ആശാവർക്കർമാരുടെ പ്രശ്നം;കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി യുഡിഎഫ് എംപിമാര്‍

ന്യൂഡല്‍ഹി: കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി യുഡിഎഫ് എംപിമാര്‍. യോഗത്തില്‍ ആശാ വര്‍ക്കര്‍മാരുടെ പ്രശ്‌നം ഉന്നയിച്ചു. അനുഭാവപൂര്‍വ്വം കാര്യങ്ങള്‍ പരിഗണിക്കാമെന്ന് നിര്‍മ്മലാ സീതാരാമന്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. ആശാ വര്‍ക്കര്‍മാരുടെ വിഷയവുമായി ബന്ധപ്പെട്ട ഒരു നിവേദനം യുഡിഎഫ് എംപിമാര്‍ മന്ത്രിക്ക് നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രിയുടെ നിലപാട് നിര്‍മല സീതാരാമന്‍ ചൂണ്ടിക്കാണിച്ചതായാണ് വിവരം. അതേസമയം ധനമന്ത്രിയുമായുള്ള ചര്‍ച്ച 50 മിനിറ്റോളം നീണ്ടു നിന്നെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ പ്രതികരിച്ചു. 72 കേന്ദ്ര ആവിഷ്‌കൃത പദ്ധതിയില്‍ എം പി…

Read More

വാക്ക് തർക്കത്തെത്തുടർന്ന് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി.

കൊച്ചി: വാക്ക് തർക്കത്തെത്തുടർന്ന് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. കുട്ടമ്പുഴ മാമലകണ്ടത്താണ് സംഭവം. എളമ്പളശേരി സ്വദേശിനിയായ മായ (37)യെ ഭർത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മായയുടെ ഭർത്താവ് ജിജോ ജോണിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഇയാൾ പുലരുവോളം മൃതദേഹത്തിന് സമീപം ഇരിക്കുകയായിരുന്നു. ഇന്ന് അതിരാവിലെ ഇവരുടെ വീട്ടിലെത്തിയ ആശവർക്കർമാരാണ് മായയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകത്തിനാസ്പദമായ സംഭവമുണ്ടായത് ചൊവ്വാഴ്ച രാത്രിയിലാണ്. മായയും ജിജോയും തമ്മിൽ വാക്ക് തർക്കമുണ്ടാകുകയും തർക്കം മൂർച്ഛിച്ചപ്പോൾ ജിജോ ഭാര്യയെ തലയ്ക്കടിച്ച്…

Read More

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച രണ്ട് കുട്ടികളുടെ പിതാവായ യുവാവ് അറസ്റ്റിൽ

തൃശൂര്‍: വിവാഹം കഴിഞ്ഞത് മറച്ച് വെച്ച് യുവതിക്ക് വിവാഹ വാഗ്ദാനം നൽകി ഗർഭിണിയാക്കി. യുവതിയുടെ പരാതിയിൽ പ്രതി അറസ്റ്റിൽ. തൃശൂർ ഗുരുവായൂരിലാണ് വിവാഹം കഴിഞ്ഞ് രണ്ട് കുട്ടികളുമുള്ള യുവാവ് ഈ കാര്യം മറച്ച് വെച്ച് വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചത്. പാവറട്ടി മനപ്പടി സ്വദേശിയായ ചിരിയങ്കണ്ടത്ത് വീട്ടിൽ നിജോയാണ് അറസ്റ്റിലായത്. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ഗുരുവായൂർ ടെമ്പിൾ പൊലീസാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഗർഭിണിയായ യുവതി ഒരു കുഞ്ഞിന് ജന്മം നൽകി. വിവാഹം കഴിഞ്ഞത് മറച്ചുവെച്ച്…

Read More

ഭര്‍ത്താവിനെ കത്തിമുനയില്‍ നിര്‍ത്തി ഭാര്യയോടൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമം, രണ്ട് പേര്‍ അറസ്റ്റില്‍

കൊച്ചി: മറൈന്‍ഡ്രൈവ് ക്വീന്‍സ് വോക്വേയില്‍ ഭര്‍ത്താവിനെ കത്തിമുനയില്‍ നിര്‍ത്തി ഭാര്യയോട് അപമര്യാദയായി പെരുമാറാന്‍ ശ്രമിച്ച യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പൊന്നാനി സ്വദേശികളായ അബ്ദുല്‍ ഹക്കീം (25), അന്‍സാര്‍ (28) എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. യുവതി കുടുംബസമേതം വോക്വേയില്‍ എത്തിയപ്പോഴായിരുന്നു യുവാക്കള്‍ മോശമായി പെരുമാറിയത്. യുവതിയുടെ ദേഹത്ത് സ്പര്‍ശിക്കുകയും എതിര്‍ത്തപ്പോള്‍ കത്തികാണിച്ചു ഭീഷണിപ്പെടുത്തുകയും ചെയ്തു. ചേര്‍ത്തുനിര്‍ത്തി സെല്‍ഫി എടുക്കാനും മറ്റും തുടങ്ങിയതോടെ ഇവര്‍ പൊലീസില്‍ വിവരമറിയിച്ചു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ഈ…

Read More

പകുതി വില തട്ടിപ്പ് കേസില്‍ സായി ഗ്രാം ഗ്ലോബല്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ എന്‍ ആനന്ദ കുമാര്‍ റിമാന്‍ഡില്‍

തിരുവനന്തപുരം: പകുതി വില തട്ടിപ്പ് കേസില്‍ സായി ഗ്രാം ഗ്ലോബല്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ എന്‍ ആനന്ദ കുമാര്‍ റിമാന്‍ഡില്‍. ആനന്ദ കുമാര്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രിയില്‍ എത്തിയാണ് മജിസ്‌ട്രേറ്റ് റിമാന്‍ഡ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ആനന്ദ കുമാര്‍ ചികിത്സയില്‍ തുടരും. ആരോഗ്യനില മെച്ചപ്പെട്ട ശേഷമായിരിക്കും ജയിലിലേയ്ക്ക് മാറ്റുക. പകുതിവില തട്ടിപ്പ് കേസില്‍ ഇന്നലെയാണ് ആനന്ദ കുമാറിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു നടപടി. ആനന്ദ കുമാര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ…

Read More

ഹോസ്റ്റല്‍ ഭക്ഷണത്തില്‍ നിന്ന് ബ്ലേഡ് കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രതിഷേധവുമായി ഒസ്മാനിയ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍

ഹൈദരാബാദ്: ഹോസ്റ്റല്‍ ഭക്ഷണത്തില്‍ നിന്ന് ബ്ലേഡ് കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രതിഷേധവുമായി ഒസ്മാനിയ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍. ന്യൂ ഗോദാവരി ഹോസ്റ്റല്‍ മെസ്സിൽ വിളമ്പിയ കറിയില്‍ നിന്നാണ് ചൊവ്വാഴ്ച രാത്രി ബ്ലേഡ് കിട്ടിയത്. ഇതേതുടര്‍ന്ന് യൂണിവേഴ്‌സിറ്റിയുടെ പ്രധാന റോഡ് ഉപരോധിച്ച്, കറിപാത്രവുമായി വിദ്യാര്‍ഥികള്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. ഭക്ഷണത്തില്‍നിന്ന് ബ്ലേഡ് കണ്ടെത്തിയത് ഒറ്റപ്പെട്ട സംഭവമല്ലെന്നും രണ്ട് ദിവസം മുമ്പ് വിളമ്പിയ കാബേജ് കറിയില്‍നിന്ന് പുഴുവിനെ കിട്ടിയിരുന്നെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു. ഭക്ഷണത്തില്‍ പുഴുക്കളും ഗ്ലാസ് കഷണങ്ങളും ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ കണ്ടെത്തിയ സാഹചര്യത്തില്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial