ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും പരിശോധന ശക്തമാക്കി
തിരുവനന്തപുരം: ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും പരിശോധന ശക്തമാക്കി. അന്തർസംസ്ഥാന ലഹരിക്കടത്ത് വ്യാപകമായതിനെത്തുടർന്നാണ് പരിശോധന. മാത്രമല്ല ബസ്സുകളിലൂടെയുള്ള ലഹരിക്കടത്തിനെതിരെ ശക്തമായ നടപടികളെടുത്തതോടെ ട്രെയിനിലൂടെയുള്ള ലഹരിക്കടത്ത് കൂടാനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് നിരീക്ഷണം ശക്തമാക്കിയിരിക്കുന്നത്. പാഴ്സലുകളും ലഗേജുകളും റെയിൽവെ പൊലീസും ആര്‍പിഎഫും എക്സൈസും സംയുക്തമായി പരിശോധിക്കും പരിശോധന ഊർജിതമാക്കിയതോടെ ട്രെയിനിൽ കടത്താൻ ശ്രമിച്ച 168 കിലോ കഞ്ചാവ് പൊലീസ് പിടികൂടിയിരുന്നു. ഉത്തരേന്ത്യയിൽ നിന്നുമെത്തുന്ന ട്രെയിനുകളിൽ ലഹരിക്കടത്ത് സംഘങ്ങള്‍ കഞ്ചാവ് കയറ്റി അയക്കുന്നത് പതിവാണ്. കഞ്ചാവ്…

