kerala14.in

ചെഞ്ചുവപ്പില്‍ ചന്ദ്രന്‍ കാണാം; ‘ബ്ലഡ് മൂണ്‍’ ആകാശത്ത് എവിടെ, എപ്പോള്‍ ദൃശ്യമാകും എന്നറിയേണ്ടേ?

             തിരുവനന്തപുരം : അത്യാകര്‍ഷകമായ ബഹിരാകാശ കാഴ്ചയ്‌ക്കൊരുങ്ങി ലോകം. 2025 മാർച്ച് 14ന് ആകാശത്ത് ‘രക്ത ചന്ദ്രന്‍’ അഥവാ ‘ബ്ലഡ്‌ മൂണ്‍’ ദൃശ്യമാകും. രക്ത ചന്ദ്രൻ എന്നാൽ ചുവന്ന നിറമുള്ള ചന്ദ്രൻ എന്നാണ് അർത്ഥം. പൂർണ്ണ ചന്ദ്രഗ്രഹണ സമയത്ത് ഇരുണ്ട ചുവപ്പ് നിറത്തിൽ കാണുന്ന ചന്ദ്രബിംബമാണ് രക്ത ചന്ദ്രന്‍ എന്നറിയപ്പെടുന്നത്. എന്താണ് ബ്ലഡ് മൂൺ? ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രൻ ചുവപ്പ് നിറത്തിൽ കാണപ്പെടുന്ന പ്രതിഭാസമാണ് ബ്ലഡ് മൂൺ എന്നറിയപ്പെടുന്നത്. കടും ചുവപ്പ് നിറം കൊണ്ടാണ് ഇതിനെ ബ്ലഡ്…

Read More

നാലുവയസുകാരിയെ തട്ടിക്കൊണ്ടു പോയി കൊലപെടുത്തി, നരബലിയെന്നു സംശയം

അഹമ്മദാബാദ്: ഗുജറാത്തില്‍ നാലു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് നരബലിയെന്ന് സംശയം. ഛോട്ട ഉദയ്പൂര്‍ ജില്ലയിലെ ബോഡേലി താലൂക്കില്‍ നാലു വയസ്സുകാരിയാണ് കൊല്ലപ്പെട്ടത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ അയല്‍വാസി മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതായി കാണിച്ച് കുട്ടിയുടെ അമ്മയാണ് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതകം പുറത്തുവന്നതെന്ന് അഡീഷണല്‍ പൊലീസ് സൂപ്രണ്ട് ഗൗരവ് അഗര്‍വാള്‍ പറഞ്ഞു. അന്വേഷണത്തില്‍ അയല്‍വാസിയായ ലാലാ ഭായ് തദ്വിയുടെ ക്ഷേത്രത്തിന്റെ പടികളില്‍ രക്തം ഒഴുകിയ നിലയില്‍ കണ്ടെത്തിയിരുന്നു….

Read More

ലോകത്തെ ഏറ്റവും മലിനമായ 20 നഗരങ്ങളുടെ പട്ടികയില്‍ 13ഉം ഇന്ത്യയില്‍

വായുഗുണനിലവാര സൂചികയില്‍ ലോകത്തെ ഏറ്റവും മലിനമായ 20 നഗരങ്ങളുടെ പട്ടികയില്‍ 13ഉം ഇന്ത്യയില്‍. ലോകത്തിലെ ഏറ്റവും മലിനമായ നഗരവും ഇന്ത്യയില്‍ തന്നെ. സ്വിസ് എയര്‍ ക്വാളിറ്റി ടെക്‌നോളജി കമ്പനിയായ IQAir-ന്റെ 2024ലെ ലോക വായു ഗുണനിലവാര റിപ്പോര്‍ട്ട് പ്രകാരം കോലത്തിലെ ഏറ്റവും മലിനമായ നഗരം അസമിലെ ബൈര്‍ണിഹത്താണ്. ആഗോളതലത്തില്‍ ഏറ്റവും മലിനമായ തലസ്ഥാന നഗരമായി ഡല്‍ഹി തുടരുകയാണ്. ആഗോള തലത്തില്‍ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം അഞ്ചാമതാണ്. 2023ല്‍ മൂന്നാം സ്ഥാനത്തായിരുന്നു ഇന്ത്യ. കഴിഞ്ഞവര്‍ഷം ഇന്ത്യയില്‍ PM2.5…

Read More

കാസർകോട് 15കാരിയുടെ മരണം കൊലപാതകമാണോ എന്നതടക്കം  സംശയമുണ്ട്. ഇക്കാര്യത്തിലടക്കം വ്യക്തത വരുത്തണമെന്ന് കോടതി

കാസർകോഡ്: കാസർകോട് 15കാരിയെ കാണാതായതുമായി ബന്ധപ്പെട്ട് പൊലീസ് ഹാജരാക്കിയ കേസ് ഡയറിയിൽ മോശമായിട്ടൊന്നും കണ്ടില്ലെന്നും കേസ് ഡയറി തൃപ്തികരമെന്നും കോടതി. കുടുംബത്തിന്റെ വേദനക്കൊപ്പമാണ് കോടതിയെന്നും അതിൽ സത്യാവസ്ഥ കണ്ടെത്തുക എന്നുള്ളതാണ് കോടതിയുടെ ലക്ഷ്യമെന്നും കോടതി പറഞ്ഞു. പെൺകുട്ടിയുടെ മരണം കൊലപാതകമാണോ എന്നതടക്കം കോടതിക്ക് സംശയമുണ്ട്. ഇക്കാര്യത്തിലടക്കം വ്യക്തത വരുത്തണമെന്നാണ് കോടതി പറഞ്ഞിട്ടുള്ളത്. പെൺകുട്ടി മരിച്ചതെങ്ങനെയെന്ന കാര്യത്തിൽ പൊലീസ് വ്യക്തത വരുത്തണം. ഒരു കുടുംബത്തെ സംബന്ധിച്ചിടത്തോളം അവരുടെ എക്കാലവും നിലനിൽക്കുന്ന വേദനയായി ഈ പെൺകുട്ടിയുടെ മരണം ശേഷിക്കുമെന്നുറപ്പാണ്. അത്…

Read More

ദുബായിൽ കടലിൽ കുളിക്കുന്നതിനിടെ പേരാമ്പ്ര സ്വദേശി മുങ്ങി മരിച്ചു

കോഴിക്കോട് (പേരാമ്പ്ര): ദുബായിൽ കടലിൽ കുളിക്കുന്നതിനിടെ പേരാമ്പ്ര സ്വദേശി മുങ്ങി മരിച്ചു. കൈതക്കലിലെ കണിയാങ്കണ്ടി പ്രേമന്റെയും ഗീതയുടെയും മകൻ അർജുൻ ആണു മരിച്ചത്. 31 വയസ്സായിരുന്നു. മൃതദേഹം ഇന്നു രാത്രി നാട്ടിലെത്തിക്കും. നാളെ സംസ്കരിക്കും. ഭാര്യ ദർശന (കാരപ്പറമ്പ്). സഹോദരി: അഞ്ജന (കാനഡ).

Read More

കോട്ടയം മെഡിക്കല്‍ കോളജില്‍ നഴ്‌സുമാര്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളി കാമറ; യുവാവ് പിടിയില്‍

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ നഴ്‌സുമാര്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളികാമറ വച്ച നഴ്‌സിങ് ട്രെയിനിയായ യുവാവ് അറസ്റ്റില്‍. നഴ്സിങ് ട്രെയിനി മാഞ്ഞൂര്‍ സ്വദേശി ആന്‍സണ്‍ ജോസഫാണ് ഗാന്ധി നഗര്‍ പൊലീസന്റെ പിടിയിലായത്. കോട്ടയം മെഡിക്കല്‍ കോളജ് ബിഎസ്സി നഴ്‌സിങ് പൂര്‍ത്തിയാക്കിയ ആന്‍സണ്‍ ഒരു മാസം മുന്‍പാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പരിശീലനത്തിലായി എത്തിയത്. ആന്‍സണിന് ശേഷം വസ്ത്രം മാറാന്‍ മുറിയില്‍ കയറിയ ജീവനക്കാരിയാണ് ക്യാമറ ഓണ്‍ ആക്കിയ നിലയില്‍ ഫോണ്‍ കണ്ടെത്തിയത്. ഉടന്‍ വിവരം…

Read More

പാതി വില തട്ടിപ്പ്: മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി; ആനന്ദകുമാര്‍ പൊലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ എന്‍ ആനന്ദകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആനന്ദകുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയതിന് പിന്നാലെയാണ് നടപടി. തിരുവനന്തപുരം ശാസ്തമംഗലത്തെ വീട്ടിലെത്തിയാണ് ആനന്ദകുമാറിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയില്‍ എടുത്തതിനു പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ആനന്ദ കുമാറിനെ ആശുപത്രിയിലേക്ക് മാറ്റി. ആനന്ദകുമാര്‍ ദേശീയ ചെയര്‍മാന്‍ ആയ എന്‍ജിഒ കോണ്‍ഫെഡറേഷന്റെ കീഴിലുള്ള സ്ഥാപനങ്ങള്‍ വഴിയാണ് തട്ടിപ്പു നടന്നിരിക്കുന്നത്. തനിക്ക് തട്ടിപ്പില്‍ പങ്കില്ലെന്ന ആനന്ദകുമാറിന്റെ വാദം തള്ളിയ ക്രൈംബ്രാഞ്ച്,…

Read More

ജോലിയിൽ നിന്ന് വിരമിച്ച ജഡ്ജിയുടെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പിന് ശ്രമം നടത്തായി പരാതി

തിരുവനന്തപുരം: ജോലിയിൽ നിന്ന് വിരമിച്ച ജഡ്ജിയുടെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പിന് ശ്രമം നടത്തായി പരാതി. ജഡ്ജി ജോലിചെയ്തിരുന്ന കോടതിയിലെ അഭിഭാഷകനില്‍ നിന്ന് പണം തട്ടാനാണ് ശ്രമമുണ്ടായത്. ജഡ്ജിയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്ന് 25,000 രൂപ ആവശ്യപ്പെട്ട് അഭിഭാഷകന് സന്ദേശം അയക്കുകയായിരുന്നു. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി അഭിഭാഷകനായ നെയ്യാറ്റിന്‍കര നാഗരാജുവിന്റെ ഫേസ്ബുക്ക് മെസ്സഞ്ചറിലേക്കാണ് സന്ദേശം വന്നത്. ഇരുവരും സുഹൃത്തുക്കളായതിനാൽ പണം ലഭ്യമാകുമെന്ന് മനസിലാക്കിയ തട്ടിപ്പുകാർ കള്ളക്കഥയും പറഞ്ഞിരുന്നു. വിരമിച്ച വിജിലന്‍സ് കോടതി ജഡ്ജിയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നായിരുന്നു സന്ദേശം…

Read More

ലോകത്തെ ഏറ്റവും മലിനമായ 20 നഗരങ്ങളില്‍ 13 ഉം ഇന്ത്യയില്‍

         ലോകത്തെ ഏറ്റവും മലിനമായ 20 നഗരങ്ങളില്‍ 13 ഉം ഇന്ത്യയിലെന്ന് പുതിയ പഠനം. ബാക്കി ഏഴില്‍ ആറും ഏഷ്യന്‍ രാജ്യങ്ങളില്‍ തന്നെയാണ്. ഇതില്‍ നാലു നഗരങ്ങള്‍ പാകിസ്താനിലും, ചൈനയിലും കസാകിസ്താനിലും ഓരോ നഗരങ്ങളും ഉള്‍പ്പെടുന്നു. ആഫ്രിക്കന്‍ നഗരമായ ഇന്‍ജമിനയാണ് 20-ല്‍ ഏഷ്യക്ക് പുറത്തുള്ള ഏക നഗരം. സ്വിസ് എയര്‍ ക്വാളിറ്റി ടെക്നോളജി കമ്പനിയായ ഐക്യുഎയറിന്റെ 2024 ലെ ലോക വായു ഗുണനിലവാര റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ലോകത്തിലെ ഏറ്റവും മലിനമായ തലസ്ഥാന നഗരമായി ഡല്‍ഹി തുടരുകയാണെന്നും…

Read More

മുഖത്തേക്ക് ടോർച്ചടിച്ചതിനെ ചൊല്ലി തർക്കം; പാലക്കാട് മൂന്ന് പേർക്ക് കുത്തേറ്റു

      ഒറ്റപ്പാലം: പാലക്കാട് ഒറ്റപ്പാലം പാലപ്പുറത്ത് യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്നുപേർക്ക് കുത്തേറ്റു. പാലപ്പുറം സ്വദേശികളായ വിഷ്ണു, സിനു രാജ്, വിനീത് എന്നിവർക്കാണ് കുത്തേറ്റത്. സംഭവത്തിൽ പത്തുപേരെ ഒറ്റപ്പാലം പൊലീസ് കസ്റ്റഡിയിലെടുത്തു. പാലപ്പുറം മുണ്ടൻഞാറയിൽ വെച്ച് ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം. പാടവരമ്പത്തിരിക്കുകയായിരുന്ന സംഘത്തിന് നേരെ ടോർച്ചടിച്ചതിലുള്ള വിരോധമാണ് സംഘർഷത്തിൽ കലാശിച്ചത്. പരുക്കേറ്റവരെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലും തൃശൂർ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. അതേസമയം നാളെ നടക്കാനിരിക്കുന്ന ചിനക്കത്തൂർ പൂരാഘോഷവുമായി സംഘർഷത്തിന് ഒരു ബന്ധവുമില്ലെന്ന് ആഘോഷ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial