Headlines

kerala14.in

കേരളത്തിൽ സ്വർണവില ഇടിയുന്നു

കൊച്ചി: കേരളത്തിൽ സ്വർണവിലയിൽ ഇന്നും ഇടിവ്. ഒരു പവൻ സ്വർണത്തിന് 320 രൂപ ഇന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ ഒരു പവൻ സ്വർണത്തിന് 64,080 രൂപയായി. ഗ്രാമിന് 40 രൂപ കുറഞ്ഞ് 8,010 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ രണ്ടുദിവസത്തിനിടെ ഗ്രാമിന് 65 രൂപയും പവന് 520 രൂപയും സംസ്ഥാനത്ത് രേഖപ്പെടുത്തിയിട്ടില്ല. ഇക്കഴിഞ്ഞ ചൊവ്വാഴ്ച (ഫെബ്രുവരി 25) ആണ് കേരളത്തിൽ സ്വർണവില സർവകാല റെക്കോഡിലെത്തിയത്. പവന് 64,600 രൂപയും ഗ്രാമിന് 8,075 രൂപയുമായിരുന്നു അന്ന് സ്വർണവില. പിന്നീട് തുടർച്ചയായി…

Read More

ഭാസ്‌കര കാരണവര്‍ വധക്കേസ് പ്രതി ഷെറിനെതിരെ വീണ്ടും കേസ്

കണ്ണൂര്‍: ഭാസ്‌കര കാരണവര്‍ വധക്കേസ് പ്രതി ഷെറിനെതിരെ വീണ്ടും കേസ്. കണ്ണൂര്‍ ടൗണ്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കുടിവെള്ളം എടുക്കാന്‍ പോയ തടവുകാരിയെ ഷെറിനും മറ്റൊരു തടവുകാരിയും ചേര്‍ന്ന് മര്‍ദ്ദിച്ചെന്നാണ് കേസ്. ഷെറിന് ശിക്ഷാ ഇളവ് നല്‍കാന്‍ മന്ത്രിസഭ തീരുമാനം എടുത്തതിനു പിന്നാലെയാണ് പുതിയ കേസ്. കണ്ണൂര്‍ വനിതാ ജയിലില്‍ തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുടിവെള്ളം എടുക്കാന്‍ പോയ തടവുകാരിയായ ജൂലിയെ ഷെറിനും മറ്റൊരു തടവുകാരിയായ ഷബ്‌നയും ചേര്‍ന്ന് മര്‍ദ്ദിച്ചു എന്നാണ് പരാതി. ഷെറിന്‍…

Read More

ലഹരിക്ക് അടിമയായ മകൻ അമ്മയോട് ചെയ്തത് കൊടുംക്രൂരത

മലപ്പുറം: എംഡിഎംഎ ലഹരിയിൽ യുവാവ്‌ അമ്മയെ മർദിച്ചു. വേങ്ങരയിലാണ് സംഭവം. യുവാവ് ലഹരിക്കടിമയാണെന്നാണ് ലഭ്യമാകുന്ന വിവരം. ഇയാൾ അമ്മയെ ക്രൂരമായി അടിക്കുകയായിരുന്നു. ചെനക്കൽ സ്വദേശി സൽമാൻ എന്ന ആളാണ് സ്വന്തം അമ്മയെ ക്രൂരമായി മർദിച്ചത്. യുവാവ് അക്രമാസക്തമായ വിവരം നാട്ടുകാരാണ് പോലീസിൽ അറിയിച്ചത്. വിവരം ലഭ്യമായ ഉടൻ തന്നെ പോലീസ് സംഭവ സ്ഥലത്തെത്തി. യുവാവിനെ ഡി അഡിക്ഷൻ സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്.

Read More

വീട്ടുമുറ്റത്തു കഞ്ചാവ് കൃഷി ചെയ്തിരുന്നായാൾ എക്‌സൈസ് സംഘത്തിന്റെ പിടിയിലായി

ഇടുക്കി: തൊടുപുഴയിൽ വീട്ടിൽ കഞ്ചാവ് കൃഷി ചെയ്തിരുന്നയാൾ പിടിയിലായി. എക്‌സൈസ് സംഘമാണ് ഇയാളെ പിടികൂടിയത്. നേർച്ചപ്പാറ സ്വദേശി വിനോദാണ് പിടിയിലായത്. ഇയാളുടെ വീട്ടുമുറ്റത്ത് വളർത്തിയിരുന്ന 80 കഞ്ചാവ് ചെടികളും കണ്ടെത്തിയിട്ടുണ്ട്. ഇതുകൂടാതെ ഇയാളുടെ വീട്ടിനുള്ളിൽ നിന്ന് 2.07 കിലോഗ്രാം ഉണക്ക കഞ്ചാവ്, മൂന്ന് ഗ്രാം ചരസും, 155 ഗ്രാം കഞ്ചാവ് വിത്തുകളും എക്സൈസ് സംഘം കണ്ടെടുത്തു. ഇടുക്കി സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ആർ.പി.മിഥിൻ ലാലിൻ്റെ നേതൃത്വത്തിൽ പരിശോധന നടന്നു. എക്‌സൈസ് ഇൻസ്‌പെക്ടർ വിജയകുമാർ, അസിസ്റ്റൻ്റ് എക്‌സൈസ്…

Read More

മദ്യം വാങ്ങാൻ പണം നൽകാത്തത്തിൽ പ്രകോപിതനായി യുവാവ് യുവതിയെ ആക്രമിച്ചു

ബെംഗളൂരു: മദ്യം വാങ്ങാൻ പണം നൽകാത്തതിനെ തുടർന്ന് യുവതിയെ ആക്രമിച്ച് യുവാവ്. വടക്കൻ ബെംഗളൂരുവിലെ കോതനൂരിലാണ് സംഭവം. വീടിന് പുറത്ത് ഇരുന്ന നാഗലക്ഷ്മി എന്ന യുവതിയെ ആണ് ആക്രമിച്ചത്. പ്രതിയായ ആനന്ദ് വീടിനു പുറത്തിരുന്ന നാഗലക്ഷ്മിയോട് സംസാരിക്കാൻ ചെല്ലുകയായിരുന്നു. തുടർന്ന് മദ്യപിക്കാനുള്ള പണം ചോദിക്കുകയും വിസമ്മതിച്ചപ്പോൾ കത്തികൊണ്ട് ആക്രമിക്കുകയുമായിരുന്നു. സംഭവത്തിൽ സ്ത്രീയുടെ മുഖത്ത് ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. നാട്ടുകാരുടെ സഹായത്തോടെ ആനന്ദിനെ പിടികൂടി പൊലീസിന് കൈമാറി. ഇയാൾ ലഹരിക്കടിമയാണെന്ന് പോലീസ് പറഞ്ഞു. യുവതിയുടെ നില ഗുരുതരമല്ല.

Read More

യംഗ്‌മെൻസ് സ്പോർട്സ് & മമതാ ആർട്സ് 40-ാം വാർഷികം ആഘോഷിച്ചു

കാട്ടാക്കട: മംഗലയ്ക്കൽ യംഗ് മെൻസ് സ്പോർട്ട്സ് ആൻ്റ് മമതാ ആർട്സിൻ്റെ 40 -ാം വാർഷികം ആഘോഷിച്ചു.കലാകായിക സാഹിത്യ മൽസരങ്ങൾ, ക്രിക്കറ്റ്, കാരംസ് ടൂർണ്ണമെൻ്റുകൾ , ചെസ്സ് അക്കാഡമിയുമായി ചേർന്ന് നടത്തിയ ജില്ലാതല ചെസ്സ് ടൂർണ്ണമെൻ്റ്, തിരുവനന്തപുരം പി.ആർ. എസ് ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെ നടന്ന മെഡിക്കൽ ക്യാമ്പ്, എന്നിവ വാർഷികത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ചു.  സമാപന ദിവസം കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നും പുറത്തിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡി. സുരേഷ് കുമാർ ഉദ്ഘാടനം…

Read More

സഹപാഠികൾ ക്ലാസ്സിൽ കൊണ്ട് വന്ന നായ്കുരണകായ ദേഹത്തുവീണു പത്താംക്ലാസുകാരിക്ക് ഗുരുതര പ്രശ്നങ്ങൾ

കൊച്ചി: കാക്കനാട് തെങ്ങോട് ഗവൺമെൻ്റ് ഹൈസ്‌കൂളിൽ സഹപാഠികൾ കൊണ്ടുവന്ന നായ്ക്കുരണക്കായ ദേഹത്ത് പത്താം ക്ലാസുകാരിക്ക് ഗുരുതര ശാരീരിക പ്രശ്‌നങ്ങൾ. ഒൻപതാം ക്ലാസിലെ മറ്റൊരു കുട്ടിക്ക് നേരെ പ്രയോഗിക്കാനാണ് സഹപാഠികൾ നായക്കുരണക്കായ കൊണ്ടുവന്നതെന്നു പറഞ്ഞു . കുട്ടിയുടെ അമ്മ പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. പതിനഞ്ച് ദിവസം ആശുപത്രിയിൽ കഴിഞ്ഞു. പരാതി നൽകിയിട്ടും സ്കൂൾ അധികൃതർ നടപടിയെടുത്തിട്ടില്ലെന്ന് കുട്ടിയുടെ അമ്മ വ്യക്തമാക്കി. നിനക്കുണ്ടായ അനുഭവം മറ്റൊരു കുട്ടിയോട് പറയണമെന്നും നായക്കുരണക്കായ കൊണ്ടുവന്ന കുട്ടികൾ പറഞ്ഞു ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു….

Read More

പൊതുസ്ഥലങ്ങളിലും പുറമ്പോക്കുകളിലും കൊടിമരങ്ങള്‍ വേണ്ട; നിരോധിച്ച് ഹൈക്കോടതി

കൊച്ചി: പൊതുസ്ഥലങ്ങളിലും പുറമ്പോക്കുകളിലും നിയമപരമായ അനുമതിയില്ലാതെ പുതിയ കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് ഹൈക്കോടതി നിരോധിച്ചു. നേരത്തെ സ്ഥാപിച്ച കൊടിമരങ്ങള്‍ നീക്കം ചെയ്യുന്നതിന് സര്‍ക്കാര്‍ ആറു മാസത്തിനകം നയം രൂപവത്കരിക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവിട്ടു. കോടതി ഉത്തരവ് കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശിച്ച് തദ്ദേശസ്വയംഭരണ സെക്രട്ടറി രണ്ടാഴ്ചക്കകം എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കും സര്‍ക്കുലര്‍ നല്‍കണം. തുടര്‍ന്ന് സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ഒരു മാസത്തിനകം ഹൈക്കോടതിയില്‍ സമര്‍പ്പിക്കണമെന്നും നിര്‍ദേശം നൽകിയിട്ടുണ്ട്.പന്തളം മന്നം ഷുഗര്‍മില്ലിന് മുന്നില്‍ സിപിഎം, ബിജെപി, ഡിവൈഎഫ്ഐ തുടങ്ങിയവ…

Read More

വെടിക്കെട്ടിനിടെ തീപ്പൊരി വീണു, വർക്കല മാന്തറ ക്ഷേത്രത്തിൽ തീപിടുത്തം.

വർക്കലയിൽ ക്ഷേത്രത്തിൽ തീപിടുത്തം. ഇടവ മാന്തറ ക്ഷേത്രത്തിലാണ് തീപിടുത്തം ഉണ്ടായത്. ശിവരാത്രി ഉത്സവത്തിനിടെ ഇന്ന് പുലർച്ചെയായിരുന്നു സംഭവം. വെടിക്കെട്ടിനിടെ തീപ്പൊരി പന്തലിൽ വീണതാണ് തീപിടുത്തതിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.ക്ഷേത്രത്തോട് ചേർന്നുള്ള താത്ക്കാലിക പന്തൽ കത്തി നശിച്ചു. തീ നിയന്ത്രണ വിധേയമായി. ആളപായമില്ല.ഓല മേഞ്ഞ താത്ക്കാലിക പന്തലാണ് പൂർണമായും കത്തിനശിച്ചത്. ശിവരാത്രി ആഘോഷമായതിനാൽ ക്ഷേത്രത്തിൽ നിരവധി പേരുണ്ടായിരുന്നു. അഗ്നിശമന സേന ഉടനെ സ്ഥലത്തെത്തി തീയണച്ചതോടെ വലിയ ദുരന്തമാണ് ഒഴിവായിരിക്കുന്നത്

Read More

വെഞ്ഞാറമൂട് കൂട്ടകൊലപാതകം പ്രതി അഫാന്റെ കുടുംബത്തിന്റെ കടബാധ്യതയുടെ ആഴം കണ്ടെത്താൻ പോലീസ് അന്വേഷണ സംഘം

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ പ്രതി അഫാന്‍റെ കുടുംബത്തിന്‍റെ കട ബാധ്യതയുടെ ആഴം കണ്ടെത്താൻ അന്വേഷണ സംഘം. കടം നൽകിയവരുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചു തുടങ്ങി. കാമുകി ഫർസാനയുടെ മാലയും അഫാൻ പണയം വെച്ചിരുന്നു. പകരം മുക്കുപണ്ടം നൽകുകയായിരുന്നു. ഈ മാല എടുത്ത് തരണമെന് ഫർസാന അടുത്തിടെ ആവശ്യപ്പെട്ടിരിന്നുവെന്ന് പൊലീസ് പറയുന്നു. അതേസമയം, കൂട്ടക്കൊലയ്ക്ക് കാരണം, വൻ കട ബാധ്യതയെന്ന നിഗമനത്തിലേക്ക് എത്തുകയാണ് പൊലീസ്. ഇന്ന് അഫാന്റെ ഉമ്മയുടെ മൊഴി രേഖപ്പെടുത്തും. കേസിൽ ഡോക്ടർമാരുടെ അനുമതി ലഭിച്ചാലുടൻ അഫാൻ്റെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial