Headlines

kerala14.in

എന്‍ഡിഎ വൈസ് ചെയര്‍മാന്‍ വിഷ്ണുപുരം ചന്ദ്രശേഖരന്റെ മകന്‍ എംഡിഎംഎയുമായി പിടിയില്‍

തിരുവനന്തപുരം: എന്‍ഡിഎ വൈസ് ചെയര്‍മാനും വൈകുണ്ഠ സ്വാമി ധര്‍മ പ്രചാരണ സഭ നേതാവുമായ വിഷ്ണുപുരം ചന്ദ്രശേഖരന്റെ മകന്‍ ശിവജി എംഡിഎംഎയുമായി പിടിയില്‍. പൂവാര്‍ പൊലീസാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ക്കൊപ്പം കഴക്കൂട്ടം സ്വദേശിനി സൗമ്യ, തൃശൂര്‍ സ്വദേശി ഫവാസ് എന്നിവരും പിടിയിലായി. ഇവരുടെ പക്കല്‍ നിന്ന് 1.1 മില്ലിഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. പഴയകട ബൈപ്പാസിന് സമീപം നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലാകുന്നത്

Read More

തിരുവനന്തപുരത്ത് നാലാം ക്ലാസുകാരിയെ വീട്ടിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് നാലാം ക്ലാസുകാരിയെ വീട്ടിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെള്ളനാട് കുളക്കോട് സ്വദേശിയായ പെൺകുട്ടിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിത്. ഇളയ കുട്ടിയുമായി കളിക്കുകയായിരുന്നു ഇതിനിടെയാണ് സംഭവം. ശുചി മുറിയിൽ കയറി കുട്ടി വാതിൽ അടക്കുകയായിരുന്നു. കുട്ടിയെ വീട്ടുകാർ ഉടന്‍ വെള്ളനാട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ ആര്യനാട് പൊലീസ് കേസെടുത്തു. ഉറിയാക്കോട് വിശ്വദർശിനി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

Read More

വെറുതെയൊന്ന് തൊട്ടാൽ പോലും കൊഴിഞ്ഞ് വീണ് മുടി; കാരണം റേഷൻ കടയിൽ നിന്ന് വിതരണം ചെയ്ത ഗോതമ്പ്

ആഴ്ചകളായി ഒരു നിഗൂഢതയായി തുടരുന്ന ഒന്നാണ് മഹാരാഷ്ട്രയിലെ ബുൽദാന ജില്ലയിലെ നിരവധി നിവാസികളുടെ പെട്ടെന്നുള്ള മുടി കൊഴിച്ചിൽ. ഇപ്പോഴിതാ റേഷൻ കടയിൽ നിന്ന് വിതരണം ചെയ്ത ഗോതമ്പാണ് ഇതിന് കാരണമെന്നാണ് പത്മശ്രീ ഡോ. ഹിമ്മത്റാവു ബവാസ്കർ നടത്തിയ പഠനം സൂചിപ്പിക്കുന്നത്. പൊതുവിതരണ സമ്പ്രദായം (പിഡിഎസ്) പ്രകാരം വിതരണം ചെയ്യുന്ന ഗോതമ്പിൽ ഉയർന്ന അളവിൽ സെലിനിയം അടങ്ങിയിട്ടുണ്ടെന്നും അതേസമയം അതിലെ സിങ്കിന്റെ അളവ് ഗണ്യമായി കുറവാണെന്നും ഡോ. ബവാസ്കറിന്റെ ഒരു മാസം നീണ്ടുനിന്ന പഠനത്തിൽ കണ്ടെത്തി. നിരവധി സാംപിളുകൾ…

Read More

കടല്‍ മണല്‍ ഖനനത്തിനെതിരെ ഫിഷറീസ് കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ഹര്‍ത്താല്‍ ഇന്നു രാത്രി മുതൽ

തിരുവനന്തപുരം: കടല്‍ മണല്‍ ഖനനത്തിനെതിരെ ഫിഷറീസ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ തീരദേശ ഹര്‍ത്താല്‍ ഇന്നു രാത്രി 12 മുതല്‍. നാളെ രാവിലെ 9ന് സംസ്ഥാനത്തെ 125 കേന്ദ്രങ്ങളില്‍ പ്രതിഷേധ സമ്മേളനങ്ങള്‍ നടക്കും. മത്സ്യത്തൊഴിലാളി സംഘടനകളുടെ കോഓര്‍ഡിനേഷന്‍ കമ്മിറ്റി ആഹ്വാനം ചെയ്ത ഹര്‍ത്താലിന് എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ക്കൊപ്പം ലത്തീന്‍ രൂപതകളും ധീവരസഭയും തീരദേശത്തെ വിവിധ മുസ്ലിം ജമാഅത്തുകളും പിന്തുണ പ്രഖ്യാപിച്ചതായി കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ പി പി ചിത്തരഞ്ജന്‍ എംഎല്‍എ അറിയിച്ചു. മത്സ്യ അനുബന്ധ…

Read More

അരവിന്ദ് കെജരിവാള്‍ രാജ്യസഭയിലെത്താന്‍ നീക്കം

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജരിവാള്‍ രാജ്യസഭയിലെത്താന്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. പഞ്ചാബില്‍ നിന്നും രാജ്യസഭയില്‍ എത്താനാണ് ശ്രമം. ഇതിനായി എഎപിയുടെ രാജ്യസഭാംഗം സഞ്ജീവ് അറോറ സ്ഥാനമൊഴിഞ്ഞേക്കുമെന്നാണ് അഭ്യൂഹം. അടുത്തു തന്നെ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ലുധിയാന വെസ്റ്റ് നിയമസഭ മണ്ഡലത്തില്‍ സഞ്ജീവ് അറോറയെ എഎപി സ്ഥാനാര്‍ത്ഥിയാക്കും. നിയമസഭയിലേക്ക് അറോറ വിജയിച്ചാല്‍ അദ്ദേഹം രാജ്യസഭാംഗത്വം രാജിവെക്കും. തുടര്‍ന്ന് കെജരിവാളിനെ രാജ്യസഭയിലെത്തിക്കാനാണ് ആലോചന. എംഎല്‍എയാകുന്ന സഞ്ജീവ് അറോറയെ പഞ്ചാബിലെ ഭഗവന്ത്…

Read More

ഗോഡ്‌സയെ പ്രകീർത്തിച്ച കോഴിക്കോട് എൻ ഐടി പ്രൊഫസർക്ക് സ്ഥാനക്കയറ്റം

കോഴിക്കോട്: ഗോഡ്‌സയെ പ്രകീർത്തിച്ച കോഴിക്കോട് എൻ ഐടി പ്രൊഫസർക്ക് സ്ഥാനക്കയറ്റം. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിദിനത്തിൽ സമൂഹ മാധ്യമത്തിൽ ഗോഡ്‌സയെ പ്രകീർത്തിച്ച് കമൻ്റിട്ടതോടെ വിവാദ നായികയായ പ്രൊഫസർ ഷൈജ ആണ്ടവനാണ് സ്ഥാനക്കയറ്റം നൽകിയത്. പ്ലാനിംഗ് ആൻഡ് ഡവലപ്മെൻ്റ് ഡീൻ ആയാണ് ഷൈജ ആണ്ടവന് സ്ഥാനക്കയറ്റം. ഏപ്രിൽ ഏഴ് മുതൽ ഇത് പ്രാബല്യത്തിൽ വരും. 2024-ലാണ് ഷൈജ ഗോഡ്‌സെയെ പ്രകീർത്തിച്ച് ഫേസ്ബുക്കിൽ കമൻ്റിട്ടത്. ഗോഡ്‌സെ ഇന്ത്യയെ രക്ഷിച്ചതിൽ അഭിമാനമെന്നായിരുന്നു ഷൈജ ആണ്ടവൻ കമൻ്റിട്ടത്. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിദിനത്തിൽ കൃഷ്ണരാജ് എന്ന പ്രൊഫൈലിൽ നിന്ന്…

Read More

പോക്‌സോ കേസിലെ അതിജീവിതയെ ഹോട്ടലിൽ വിളിച്ചു വരുത്തി പീഡിപ്പിച്ച പോലീസുകാരൻ അറസ്റ്റിൽ

ബെംഗളൂരു: പോക്‌സോ കേസിലെ അതിജീവിതയെ പീഡിപ്പിച്ച പൊലീസുകാരൻ അറസ്റ്റിൽ. കർണാടകയിലാണ് സംഭവം. ബൊമ്മനഹള്ളി സ്റ്റേഷനിലെ കോൺസ്റ്റബിൾ അരുണിനെയാണ് അറസ്റ്റ് ചെയ്തത്. വിവാഹ വാഗ്ദാനം നൽകി സുഹൃത്ത് പീഡിപ്പിച്ചെന്ന കേസിലെ പരാതിക്കാരനെയാണ് ഇയാൾ ഹോട്ടലിൽ വിളിച്ചുവരുത്തി ലൈംഗീകപീഡനത്തിന് ഇരയാക്കിയത്. പതിനേഴുകാരിയുടെ പരാതിയിലാണ് പൊലീസുകാരൻ. വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് ശിക്ഷ ലഭിക്കാൻ സഹായിക്കാമെന്നു വാഗ്ദാനം. തുടർന്ന് ഇയാൾ കൂടിക്കാഴ്ചയ്ക്കു ശേഷം ഹോട്ടലിലേക്ക് ക്ഷണിച്ചു. ഹോട്ടലിൽവെച്ച് മദ്യം നൽകി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിൻ്റെ ദൃശ്യങ്ങൾ ഇയാൾ പകർത്തിയതായും പുറത്തു…

Read More

ത്രിഭാഷ നയം അടിച്ചേൽപ്പിക്കുന്നു,നടി രഞ്ജന നാച്ചിയാർ ബി.ജെ.പി വിട്ടു

ചെന്നൈ: നടി രഞ്ജന നാച്ചിയാർ ബി.ജെ.പി വിട്ടു. ത്രിഭാഷ നയം അടിച്ചേൽപ്പിക്കുന്നതിൽ പ്രതിഷേധിച്ചാണ് താരം ബിജെപിയിൽ നിന്നും രാജിവെച്ചത്. ഹിന്ദി അടിച്ചേൽപ്പിക്കാനാണ് ബി.ജെ.പി. ശ്രമിക്കുന്നതെന്നാണ് ബി.ജെ.പി. കലാ-സാംസ്കാരിക വിഭാഗം സംസ്ഥാന സെക്രട്ടറിയായിരുന്ന രഞ്ജന നാച്ചിയാർ ആരോപിക്കുന്നത്. ഹിന്ദിയോട് എതിർപ്പില്ലെന്നും എന്നാൽ, അധികാരം ദുരുപയോഗം ചെയ്ത്‌ ഹിന്ദി അടിച്ചേൽപ്പിക്കാനാണ് ബി.ജെ.പി. ശ്രമിക്കുന്നതെന്നുമായിരുന്നു താരത്തിന്റെ പ്രതികരണം. തമിഴ്‌നാടിന് അവകാശപ്പെട്ട ഫണ്ട് ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാതെ അനുവദിക്കില്ലെന്ന കേന്ദ്ര സർക്കാർ നിലപാട് അംഗീകരിക്കാൻ സാധിക്കില്ലെന്നും രഞ്ജന പറഞ്ഞു. കേന്ദ്ര സർക്കാർ…

Read More

സംസ്ഥാനത്തു ഒറ്റപ്പെട്ടയിടങ്ങളിൽ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് സാധാരണയെക്കാള്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ ചിലയിടങ്ങളില്‍ ഇന്ന് ഉഷ്ണതരംഗത്തിനും സാധ്യതയുണ്ട്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പാലക്കാട്, കോട്ടയം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ്…

Read More

വന്ദേഭാരത് തട്ടി ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയ്ക്ക് ദാരുണാന്ത്യം

ആലപ്പുഴ: കായംകുളത്ത് വന്ദേഭാരത് തട്ടി ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. തെക്കേക്കര വാത്തികുളം ശ്രീലക്ഷ്മി എന്ന ശ്രീക്കുട്ടി (15) ആണ് മരിച്ചത്. കായംകുളം കാക്കാനാടിന് കിഴക്ക് ഹോളി മേരി സ്കൂളിന് സമീപമുള്ള ലെവൽ ക്രോസിലാണ് സംഭവം. മാവേലിക്കര ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് മരിച്ച ശ്രീലക്ഷ്മി. ആറുമണിക്ക് ട്രാക്കിലൂടെ കടന്നുപോയ വന്ദേ ഭാരത് എക്സ്പ്രസ് ആണ് പെൺകുട്ടിയെ തട്ടിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കായംകുളം പൊലീസ് സ്ഥലത്ത് എത്തി. മൃതദേഹം കായംകുളം താലൂക്ക്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial