Headlines

kerala14.in

ആശ വർക്കർമാരുടെ സമരത്തെ പിന്തുണച്ചു ബിനോയ് വിശ്വം,ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം: ആശ വർക്കർമാരുടെ സമരത്തെ പിന്തുണച്ചു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്ത്.സമരക്കാരുടെ ആവശ്യം ന്യായമാണ്.അവരുടെആവശ്യങ്ങൾ അംഗീകരിക്കണം.psc യിലെ ശമ്പളം കൂട്ടലിനെ അദ്ദേഹം വിമർശിച്ചു.മെച്ചപ്പെട്ട സാഹചര്യം ഉള്ളവർക്ക് സഹായ ഹസ്തം നീട്ടുമ്പോൾ ആശ വർക്കർമാരെ അവഗണിക്കരുത്സമൂഹം എല്ലാം കാണുന്നുണ്ടെന്നും  ബിനോയ്‌ വിശ്വം  പറഞ്ഞു സെക്രട്ടറിയേറ്റ് പടിക്കൽ ആശാവർക്കർമാർ നടത്തുന്ന അനിശ്ചിതകാല സമരം ഇന്ന് പന്ത്രണ്ടാം ദിവസത്തിലേക്ക് കടന്നു.ഇന്നലെ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽനിന്നായി നൂറുകണക്കിന് പ്രവർത്തകരെ എത്തിച്ച് മഹാസംഗമം നടത്തിയിരുന്നു.ഓണറേറിയം കുടിശ്ശിക സർക്കാർ അനുവദിച്ചിട്ടുണ്ടെങ്കിലും മുഴുവൻ ആവശ്യങ്ങളിലും…

Read More

വാടക വീട് കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

മലപ്പുറം: വാടക വീട് കേന്ദ്രീകരിച്ച്‌ എംഡിഎംഎ വില്‍പ്പന നടത്തിവന്ന യുവാവിനെ നിലമ്പൂർ പൊലീസും ഡാൻസാഫും ചേർന്ന് പിടികൂടി. 3.3 ഗ്രാം എംഡിഎംഎയുമായി മമ്പാട് മേപ്പാടം കൂളിക്കല്‍ സ്വദേശി പുതുമാളിയേക്കല്‍ നൗഷാദിനെയാണ് എസ്‌ഐ ടി.പി. മുസ്തഫ അറസ്റ്റു ചെയ്തത്. നിലമ്പൂർ ഡിവൈഎസ്പി സാജു.കെ.അബ്രഹാമിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നിലമ്പൂർ പൊലീസും ഡാൻസാഫും ചേർന്ന് കഴിഞ്ഞ ദിവസം രാവിലെയാണ് നൗഷാദിനെ അറസ്റ്റ് ചെയ്തത്. മേപ്പാടം കൂളിക്കല്‍ എന്ന സ്ഥലത്ത് പ്രതി കുടുംബസമേതം താമസിക്കുന്ന വാടക വീട്ടില്‍ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ…

Read More

കാറിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്നത് 48 കിലോ കഞ്ചാവ്; തിരുവനന്തപുരത്ത് നാലുപേർ പിടിയിൽ

തിരുവനന്തപുരം: വിശാഖപട്ടണത്തുനിന്നും കാറിൽ കഞ്ചാവുമായെത്തിയ നാലുപേർ അറസ്റ്റിൽ. പള്ളിച്ചൽ പാരൂർകുഴി, അത്തിയറ ഭഗവതി ക്ഷേത്രത്തിനടുത്ത് വാടകയ്ക്കു താമസിക്കുന്ന പ്രാവച്ചമ്പലം, ചാനൽക്കര വീട്ടിൽ റഫീക്ക്(31), നേമം സ്വദേശി ഷാനവാസ്(34), പുനലാൽ സ്വദേശി അനസ് (35), പേയാട് സ്വദേശിനി റിയാ സ്വീറ്റി(44) എന്നിവരാണ് പിടിയിലായത്. കാറിന്റെ ഉടമയായ അനസാണ് സംഘത്തലവനും. ഇവർ കടത്തിക്കൊണ്ടുവന്ന 48 കിലോ കഞ്ചാവും പൊലീസ് പിടിച്ചെടുത്തു. കാറിനുള്ളിലെ രഹസ്യ അറയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. വ്യാഴാഴ്ച രാവിലെ മണക്കാട് ഭാഗത്ത് എത്തിയ സംഘത്തിന് ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട…

Read More

കീം 2025ന് അപേക്ഷ ആരംഭിച്ചു

2025 അധ്യയന വര്‍ഷത്തെ എഞ്ചിനീയറിങ്/ ആര്‍ക്കിടെക്ചര്‍/ ഫാര്‍മസി/ മെഡിക്കല്‍/ മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലേയ്ക്ക് പ്രവേശനം ആഗ്രഹിക്കുന്ന യോഗ്യരായ വിദ്യാര്‍ഥികള്‍ക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിലെ ‘KEAM 2025 Online Application’ എന്ന ലിങ്ക് മുഖേന മാര്‍ച്ച് 10 വൈകുന്നേരം 5 മണിവരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകരുടെ എസ് എസ് എല്‍ സി അല്ലെങ്കില്‍ തത്തുല്യ സര്‍ട്ടിഫിക്കറ്റ്, ജനന തീയതി, നാഷണാലിറ്റി, നേറ്റിവിറ്റി തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഫോട്ടോ, ഒപ്പ് എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. വിവിധ യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍,…

Read More

എസ് എഫ്‌ ഐക്ക് പുതിയ നേതൃത്വം

തിരുവനന്തപുരം: എസ്എഫ്‌ഐയുടെ പുതിയ സംസ്ഥാന സെക്രട്ടറിയായി പിഎസ് സഞ്ജീവിനെയും പ്രസിഡന്റായി എം ശിവപ്രസാദിനെയും തെരഞ്ഞെടുത്തു. തിരുവനന്തപുരത്ത് നടന്ന സമ്മേളനമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. പിഎസ് സഞ്ജീവ് സംഘടനയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും എം ശിവപ്രസാദ് ആലപ്പുഴ ജില്ലാ സെക്രട്ടറിയുമാണ്. ഭാരവാഹികളായി ഇരുവരെയും സമ്മേളനം ഏകകണ്ഠമായാണ് തെരഞ്ഞെടുത്തത്. വൈസ് പ്രസിഡന്റുമാരായി പി ബിബിന്‍ രാജ്, താജുദ്ദീന്‍ പി, അഡ്വ. പി അക്ഷര, സാന്ദ്ര രവീന്ദ്രന്‍, കെ എസ് അമല്‍. ജോയി സെക്രട്ടറിമാരായി എന്‍ ആദില്‍, ടോണി കുരിയാക്കോസ്, കെ…

Read More

കൊട്ടാരക്കരയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

കൊല്ലം: കൊല്ലം കൊട്ടാരക്കര എംസി റോഡിൽ ലോറി ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കൊട്ടാരക്കര കുളക്കടയിലാണ് അപകടം. കോട്ടാത്തല സ്വദേശി മോഹനൻപിള്ള (54) ആണ് മരിച്ചത്. റോഡിൻ്റെ മറുവശത്തേക്ക് കടക്കുന്നതിനിടെ പാൽ കയറ്റി വന്ന ലോറി ഇടിക്കുകയായിരുന്നു.

Read More

വിദ്വേഷ പരാമർശം: പി സി ജോര്‍ജിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

കൊച്ചി:മുസ്‌ലിംകള്‍ക്കെതിരേ വര്‍ഗീയ പരാമര്‍ശം നടത്തിയ കേസില്‍ ബിജെപി നേതാവ് പി സി ജോര്‍ജിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഇത്തരം കേസുകളിൽ ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകും എന്നു പറഞ്ഞാണ് മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയത്. നേരത്തെ കോട്ടയം സെഷൻസ് കോടതിയും മൂൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. മുസ്‌ലിംയൂത്ത് ലീഗ് ഈരാറ്റുപേട്ട മുന്‍സിപ്പല്‍ കമ്മിറ്റി നല്‍കിയ പരാതിയിലാണ് പിസി ജോര്‍ജിനെതിരേ കേസെടുത്തിരുന്നത്. രാജ്യത്തെ മുസ്‌ലിംകളെല്ലാം വര്‍ഗീയവാദികളാണെന്നും വര്‍ഗീയവാദികളല്ലാത്ത ഒരു മുസ്‌ലിമും ഇന്ത്യയില്‍ ഇല്ലെന്നും സംഘപരിവാര ന്യൂസ്…

Read More

രോഗിയായ അമ്മയെ പൂട്ടിയിട്ടു, മകന്‍ കുടുംബത്തോടൊപ്പം കുംഭമേളയ്ക്ക് പോയി

റാഞ്ചി: 68 വയസുള്ള രോഗിയായ അമ്മയെ വീട്ടില്‍ പൂട്ടിയിട്ട് മകന്‍ കുംഭമേളയ്ക്ക് പോയി. നാല് ദിവസങ്ങള്‍ക്ക് ശേഷം, വൃദ്ധയായ സ്ത്രീ ക്വാര്‍ട്ടേഴ്‌സിന്റെ ഗേറ്റിലെത്തി സഹായത്തിനായി മുട്ടിയപ്പോള്‍ അയല്‍വാസിയാണ് അവശയായ സഞ്ജു ദേവിയെ കാണുന്നത്. ഝാര്‍ഖണ്ഡിലെ രാംഗഢ് മേഖലയിലാണ് സംഭവം. ആരോ അകത്തു നിന്ന് ഗേറ്റില്‍ മുട്ടുന്നത് കേട്ടു. ഗേറ്റിലെ ദ്വാരത്തിലൂടെ നോക്കിയപ്പോള്‍ സഞ്ജു ദേവി സഹായത്തിനായി കരയുന്നത് കണ്ടതായി അയല്‍വാസി പറഞ്ഞു. ഉടന്‍ തന്നെ മറ്റുള്ളവരെ വിവരം അറിയിക്കുകയും അവര്‍ പൂട്ടുതുറന്ന് വൃദ്ധയെ രക്ഷിക്കുകയും ചെയ്തു. വിശന്ന്…

Read More

കോഴികളിൽ അജ്ഞാത രോഗം പടരുന്നു ഫാമുകളിൽ ചത്തുവീണത് 2500 കോഴികൾ

ഹൈദരബാദ്: 3 ദിവസത്തിനുള്ളിൽ ഇവിടുത്തെ ഫാമുകളിൽ ചത്തുവീണത് 2500 കോഴികളാണ്. കോഴി ഫാമുകളിൽ അജ്ഞാത രോഗം പടർന്നു പിടിക്കുമ്പോൾ തെലങ്കാനയിലെ കർഷകരുടെ നെഞ്ചിൽ തീയാണ്. തെലങ്കാനയിലെ വനപാർത്തിയിലെ കോഴി ഫാമുകളിലാണ് അജ്ഞാത രോഗം പടർന്ന് പിടിച്ചിട്ടുള്ളത്. മൂന്ന് ദിവസങ്ങൾക്കുള്ളിലാണ് വലിയ രീതിയിൽ ഇവിടെ കോഴികൾ ചത്ത് വീഴുന്നത്. സംഭവത്തിന് പിന്നാലെ അധികൃതർ കോഴി ഫാമുകളിൽ പരിശോധന ആരംഭിച്ചു. വെറ്റിനറി വിദഗ്ധരുടെ മേൽനോട്ടത്തിലാണ് പരിശോധന പുരോഗമിക്കുന്നത്. ഫെബ്രുവരി16, 17, 18 മുതലാണ് കോഴികൾ നിന്ന നിൽപ്പിൽ വീണു ചാവാൻ…

Read More

ഗൂഢാലോചന വെളിപ്പെട്ടാൽ രണ്ടാമതും എഫ്ഐആർ ആകാം; സുപ്രീം കോടതി

ന്യൂഡല്‍ഹി: ആദ്യ എഫ്‌ഐആറില്‍ സൂചിപ്പിച്ച സാഹചര്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി വലിയ ഗൂഢാലോചന അന്വേഷണത്തില്‍ വെളിപ്പെട്ടാല്‍ ഒരേ സംഭവത്തില്‍ രണ്ടാമതൊരു എഫ്‌ഐആറുകള്‍ കൂടി രജിസ്റ്റര്‍ ചെയ്യാമെന്ന് സുപ്രീംകോടതി. രാജസ്ഥാനിലെ ബയോ-ഫ്യുവല്‍ അതോറിറ്റിയുടെ സിഇഒയക്കെതിരായ കോഴക്കേസുമായി ബന്ധപ്പെട്ടാണ് ഉത്തരവ്. ബയോ-ഡീസല്‍ വില്‍പ്പനയ്ക്ക് 2 രൂപ വീതം കൈക്കൂലി ആവശ്യപ്പെട്ടതിന് പ്രതി സുരേന്ദ്രസിങ് റാത്തോഡിനെതിരെ 20202 ഏപ്രില്‍ നാലിന് ആദ്യ കേസ് ചുമത്തി. പമ്പുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിന് കോഴ ആവശ്യപ്പെട്ടെന്ന പരാതിയില്‍ 2002 ഏപ്രില്‍ 14 നും കേസെടുത്തു. എന്നാല്‍ രണ്ടാമത്തെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial