Headlines

kerala14.in

വ്യക്തി വൈരാഗ്യം; പ്ലസ് ടു വിദ്യാർഥിയെ സഹപാഠി കുത്തിപ്പരിക്കേൽപ്പിച്ചു

പാലക്കാട്: ഒറ്റപ്പാലത്ത് പ്ലസ് ടു വിദ്യാർഥിയെ സഹപാഠി കത്തി കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു. വരോട് സ്വദേശി അഫ്സറിനാണ് വാരിയെല്ലിന് പരുക്കേറ്റത്. ആക്രമണത്തിനിടെ സഹപാഠിയായ 17കാരനും പരിക്കേറ്റു.ഇരുവരും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്നാണ് ഒറ്റപ്പാലം പൊലീസ് പറയുന്നു. വാക്കുതർക്കം പിന്നീട് ആക്രമണത്തിലേക്ക് വഴിമാറുകയായിരുന്നു

Read More

അമ്പൂരിയിൽ കാട്ടുതീ പടർന്നു പിടിച്ചു; 150 ഏക്കറോളം കത്തിനശിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരത്ത് അമ്പൂരിയിൽ കാട്ടുതീ പടർന്നുപിടിച്ചു. അമ്പൂരി പഞ്ചായത്തിലെ കണ്ടംതിട്ട വാര്‍ഡില്‍ കുറിച്ചി പ്രദേശങ്ങളിലാണ് കാട്ടുതീ പടര്‍ന്നത്. ഉൾ പ്രദേശത്ത് ആൾത്താമസമില്ലാത്ത ഭാഗത്താണ് തീ പടർന്നത്. അടിക്കാടിന് തീപിടിച്ചാണ് കാട്ടുതീ പടര്‍ന്നതെന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞദിവസം വൈകുന്നേരംഈ പ്രദേശത്ത് തന്നെ ചെറിയ കാട്ടുതീ പടര്‍ന്നിരുന്നു. ഇത് ശ്രദ്ധയിൽപെട്ട നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേർന്ന് തീ അണച്ചിരുന്നു. എന്നാൽ, ഇന്ന് ഉച്ചയോടെ അതേ സ്ഥലത്ത് വീണ്ടും തീ ആളിപ്പടരുകയായിരുന്നു. ഫയര്‍ഫോഴ്‌സ് സംഘവും പ്രദേശവാസികളും സമീപ ഭാഗത്തേക്ക് തീ പടരാതെ കരിയിലകളും…

Read More

വ്യാജ ലോട്ടറി ടിക്കറ്റ് നിർമ്മാണവും വിൽപനയും നടത്തിവന്ന പ്രതി അറസ്റ്റിൽ

കൊല്ലം: വ്യാജ ലോട്ടറി ടിക്കറ്റ് നിർമ്മാണവും വിൽപനയും നടത്തിവന്ന പ്രതി അറസ്റ്റിൽ. കൊല്ലം പുനലൂരിൽ വാളക്കോട് കുഴിയിൽ വീട്ടിൽ ബൈജു ഖാൻ ആണ് അറസ്റ്റിലായത്. പുനലൂർ ടി.ബി ജംഗ്ഷനിലെ അൽഫാന ലക്കി സെന്‍റര്‍ ഉടമയാണ് പ്രതി. പുനലൂരിലെ മറ്റൊരു ലോട്ടറി കട ഉടമ നൽകിയ പാതിയിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ലോട്ടറി തട്ടിപ്പിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ലക്കി സെന്‍ററിൽ പൊലീസെത്തി പരിശോധന നടത്തിയാണ് പ്രതിയെ പിടികൂടിയത്.

Read More

അശ്വതി ശ്രീനിവാസ് സപ്ലൈകോയുടെ പുതിയ മാനേജിംഗ് ഡയറക്ടർ

തിരുവനന്തപുരം: അശ്വതി ശ്രീനിവാസ് സപ്ലൈകോയുടെ പുതിയ മാനേജിംഗ് ഡയറക്ടർ. തിരുവനന്തപുരം സബ് കലക്ടർ, എറണാകുളം ജില്ല ഡെവലപ്മെൻറ് കമ്മീഷണർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ച അശ്വതി ശ്രീനിവാസ് 2020 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ്. കോട്ടയം സ്വദേശിനിയായ അശ്വതി 2022 ഒക്ടോബറിലാണ് തിരുവനന്തപുരം സബ് കള്കടറായി ചുമതലയേറ്റത്. നിതി ആയോഗ് അസിസ്റ്റന്റ് സെക്രട്ടറി, പാലക്കാട് അസിസ്റ്റന്റ് കളക്ടർ എന്നീ പദവികളിലും അശ്വതി ജോലി ചെയ്തിരുന്നു. മെഡിക്കൽ ബിരുദദാരിയായ അശ്വതി, സിവിൽ സർവീസ് പരീക്ഷയിൽ 40ാം റാങ്ക് സ്വന്തമാക്കി, തന്റെ നാലാമത്തെ…

Read More

കായിക മന്ത്രിക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ച് കേരള ഒളിമ്പിക് അസോസിയേഷൻ

തിരുവനന്തപുരം: കായിക മന്ത്രി വി. അബ്ദുറഹിമാനെതിരെ രൂക്ഷ വിമർശനമുന്നയിച്ച് കേരള ഒളിമ്പിക് അസോസിയേഷൻ. ദേശീയ ഗെയിംസിൽ കേരളം പിന്തള്ളപ്പെടാൻ കാരണം മന്ത്രിയും സ്പോർട്സ് കൗൺസിലുമാണെന്നായിരുന്നു ആരോപണം. ദേശീയ ഗെയിംസിൽ കേരളത്തിൻ്റേത് ഏറ്റവും മോശപ്പെട്ട പ്രകടനമാണെന്നും ഇതിന് ഉത്തരവാദി കായിക മന്ത്രിയും സ്പോർട് കൗൺസിലുമാണെന്നും ഒളിമ്പിക് അസോസിയേഷൻ ആരോപിച്ചു. കായിക വകുപ്പിന് മാത്രമായി മന്ത്രിയുണ്ടായിട്ടും സമ്പൂർണ പരാജയമായി മാറി. നാലു വർഷമായിട്ടും കായിക രംഗത്തിന് ഒരു സംഭാവനയും നൽകാനായില്ല. അതിന്റെ പ്രതിഫലനമാണ് ദേശീയ ഗെയിംസിൽ കാണാൻ കഴിഞ്ഞത്. മന്ത്രി…

Read More

അധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; മൂന്ന് വിദ്യാർത്ഥികൾക്കെതിരെ കേസ്

കണ്ണൂർ: അധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ വിദ്യാർഥികൾക്കെതിരെ കേസ്. മൂന്ന് വിദ്യാർത്ഥികൾക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഇവർ സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ അശ്ലീല ചിത്രങ്ങളാക്കിയാണ് പ്രചരിപ്പിച്ചത്. കണ്ണൂരിലെ മൂന്ന് കോളേജ് വിദ്യാർഥികൾക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഷാൻ, അഖിൽ,ഷാരോൺ എന്നിവരാണ് കേസിലെ പ്രതികൾ. ഇവർക്കെതിരെ കരിക്കോട്ടക്കരി പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്വകാര്യ കോളേജിലെ അധ്യാപകരുടെയും രക്ഷിതാക്കളുടെയും പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികൾക്കെതിരെ നടപടി. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

കുട്ടിഡ്രൈവര്‍ ഓട്ടോ ഓടിച്ചു; ആര്‍.സി ഉടമക്കെതിരെ  പോലീസ് കേസെടുത്തു

പരിയാരം: പ്രായപൂര്‍ത്തിയെത്താത്ത കുട്ടി ഓട്ടോറിക്ഷ ഓടിച്ച സംഭവത്തില്‍ ആര്‍.സി ഉടമക്കെതിരെ കേസ്‌. ആലക്കോട്‌ നെടുവോട്‌ സ്വദേശിയും ഇപ്പോള്‍ ഏര്യത്ത്‌ താമസക്കാരനുമായ ബത്താലീരകത്ത്‌ വീട്ടില്‍ ബി.എ അബ്‌ദുള്‍റഷീദിന്റെ(44) പേരിലാണ്‌ പരിയാരം പോലീസ്‌ കേസെടുത്തത്‌. ഇന്നലെ വൈകുന്നേരം 4.30 ന്‌ പട്രോളിങ്ങിനിടെ പരിയാരം എസ്‌.എച്ച്‌.ഒ എം.പി വിനീഷ്‌കുമാറാണ്‌ പിലാത്തറ എസ്‌.ബി.ഐ എ.ടി.എമ്മിന്‌ സമീപത്തുവെച്ച്‌ കെ.എല്‍59 ബി3587 ഓട്ടോറിക്ഷ ഓടിക്കുന്ന കുട്ടിയെ പിടികൂടിയത്‌. ഓട്ടോറിക്ഷ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. 55,000 രൂപയാണ്‌ പോലീസ്‌ ഈ കേസില്‍ പിഴയായി ഈടാക്കുക.

Read More

റംസാന് അവധിയില്ല;
മാർച്ച് 31 ന് ബാങ്കുകൾ തുറന്ന് പ്രവ‍ർത്തിക്കണമെന്ന് ആ‍ർബിഐ

ദില്ലി:റംസാൻ പ്രമാണിച്ച് അവധിയാണെങ്കിലും 2025 മാ‍ർച്ച് 31 തിങ്കളാഴ്ച, രാജ്യത്തെ ബാങ്കുകൾ തുറന്നു പ്രവർത്തിക്കണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. റിസർവ് ബാങ്കിന്റെ ഏജൻസി ബാങ്കുകളിൽപെട്ട ബാങ്കുകൾക്കാണ് നിർദേശം ബാധകമാവുക. സാമ്പത്തിക വർഷത്തിന്റെ അവസാന ദിനം, റംസാൻ പ്രമാണിച്ച് അവധിയായ പശ്ചാത്തലത്തിലാണ് പ്രത്യേക നിർദേശം. പൊതുമേഖലാ ബാങ്കുകളും  സ്വകാര്യ ബാങ്കുകളും റംസാൻ പ്രമാണിച്ച് അടച്ചിടേണ്ടതായിരുന്നു. 2024-25 സാമ്പത്തിക വർഷത്തെ സര്‍ക്കാര്‍ ഇടപാടുകളുമായി ബന്ധപ്പെട്ട പണമിടപാടുകൾ പൂര്‍ത്തിയാക്കാനാണ് മാർച്ച് 31 പ്രവൃത്തി ദിനമാക്കിയത്. ഏപ്രിൽ ഒന്ന് മുതൽ മാർച്ച്…

Read More

ഇരുചക്രവാഹനങ്ങളില്‍ രൂപമാറ്റം വരുത്തല്‍; കഴിഞ്ഞ വര്‍ഷം മാത്രം 22,000 കേസുകള്‍

തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളില്‍ രൂപമാറ്റം വരുത്തിയതിന് കഴിഞ്ഞ വര്‍ഷം മാത്രം 22,000 കേസുകളെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. കൂടുതല്‍ കേസുകള്‍ നമ്പര്‍ പ്ലേറ്റും സൈലന്‍സറും രൂപ മാറ്റം വരുത്തിയതിന്. 418 പേരുടെ ലൈസന്‍സുകള്‍ സസ്‌പെന്‍ഡ് ചെയ്താതയും നിയമസഭയില്‍ ഗതാഗത വകുപ്പ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 8983 നമ്പര്‍ പ്ലേറ്റ് രൂപം മാറ്റം നടത്തിയ കേസുകളും, 8355 സൈലന്‍സര്‍ രൂപമാറ്റം വരുത്തിയതിനുള്ള കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മഡ്ഗാര്‍ഡ്, ഇന്‍ഡിക്കേറ്റര്‍ എന്നിവ രൂപംമാറ്റം വരുത്തിയതിനും ചെലാനുകള്‍ അയച്ചിട്ടുണ്ട്. രൂപമാറ്റം വരുത്തിയാല്‍ 5000…

Read More

ബ്രോങ്കൈറ്റിസ് ബാധ: ഫ്രാൻസിസ് പാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വത്തിക്കാൻ: ബ്രോങ്കൈറ്റിസ് ബാധ സ്ഥിരീകരിച്ചതിനാൽ കിത്സിക്കുന്നതിനും ആവശ്യമായ ചില രോഗനിർണയ പരിശോധനകൾക്കും വേണ്ടി ഫ്രാൻസിസ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചകായി വത്തിക്കാൻ അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഫ്രാൻസിസ് പാപ്പക്ക് ബ്രോങ്കൈറ്റിസ് ബാധിച്ചതായി കണ്ടെത്തിയത്. ചെറുപ്പത്തിൽ ശ്വാസകോശത്തിന്റെ ഒരു ഭാഗം നീക്കം ചെയ്ത ഫ്രാൻസിസ് പാപ്പ വളരെക്കാലമായി ആരോഗ്യപ്രശ്നങ്ങളുമായി പോരാടുകയാണ്. കൂടുതൽ ചികിത്സയ്ക്ക് വേണ്ടിയാണ് പാപ്പയെ ആശുപത്രിയിലെത്തിച്ചത്. ഇന്നും പതിവുപോലെ ഫ്രാൻസിസ് പാപ്പ വിശ്വാസികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial