Headlines

kerala14.in

തിരുവനന്തപുരത്ത് വിദ്യാർഥിക്ക് ക്രൂരമർദ്ദനം

തിരുവനന്തപുരത്ത് വിദ്യാർഥിക്ക് ക്രൂരമർദ്ദനം. പാറശാല സിഎസ്ഐ ലോ കോളേജ് മൂന്നാംവർഷ നിയമ വിദ്യാർത്ഥിയും നെടുമങ്ങാട് സ്വദേശിയുമായ അദിറാമിനാണ് മർദനമേറ്റത്. ഇന്നലെ ഉച്ചയോടെ സീനിയർ വിദ്യാർത്ഥികൾ താമസസ്ഥലത്ത് അതിക്രമിച്ച് കടന്ന് മർദ്ദിച്ചു എന്നാണ് പരാതി. നാല് സീനിയർ വിദ്യാർത്ഥികൾക്കെതിരെ പാറശാല പോലീസ് കേസെടുത്തിട്ടുണ്ട്.ബെനോ, വിജിൻ, ശ്രീജിത് , അഖിൽ എന്നിവർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. അദിറാമിൻ്റെ തലയ്ക്കടക്കം ഗുരുതരമായി പരുക്ക് പറ്റിയിട്ടുണ്ട്. ശരീരത്തടക്കം മർദ്ദിച്ചതായും പരാതിയുണ്ട്.മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ അദിറാമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

കൊയിലാണ്ടിയില്‍ ക്ഷേത്ര ഉത്സവത്തിനിടെ ആനകള്‍ ഇടഞ്ഞ് രണ്ട് മരണം.

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയില്‍ ക്ഷേത്ര ഉത്സവത്തിനിടെ ആനകള്‍ ഇടഞ്ഞ് രണ്ട് മരണം. കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെയാണ് സംഭവം. കുറവങ്ങാട് സ്വദേശികളായ രണ്ട് സ്ത്രീകളാണ് മരിച്ചതെന്നാണ് വിവരം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Read More

അനധികൃതമായി കാറിൽ കടത്തിയത് 90 ലക്ഷം രൂപ; 3 പേർ പോലീസ് പിടിയിൽ

ബെംഗളൂരു: കാറിൽ അനധികൃതമായി കടത്തിയ 90 ലക്ഷം രൂപ പൊലീസ് പിടിച്ചെടുത്തു. ബെംഗളൂരുവിലെ ഹുബ്ബള്ളിയിലാണ് സംഭവം. പിടിച്ചെടുത്ത പണത്തിന് രേഖകളില്ലായിരുന്നു. മതിയായ രേഖകൾ കൂടാതെ ഇത്രയും പണം കൊണ്ടുപോകുന്നു എന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് കേശവ്പുർ പൊലീസ് ക്ലബ് റോഡിൽ വാഹന പരിശോധന നടന്നത്. ഈ പരിശോധനയിലാണ് പ്രതികളെ പിടികൂടാനായത്. പോലീസിന്റെ അന്വേഷണത്തിൽ പിടിച്ചെടുത്ത പണം ഹുബ്ബള്ളി സ്വദേശി സതീഷ് ഷെജ്‌വാദ്കറുടേതാണ് തെളിഞ്ഞു. ഇതോടെ ഇയാൾക്ക് പോലീസ് നോട്ടീസ് അയക്കുകയും ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെടുകയും…

Read More

ഇന്ത്യൻ ക്രിക്കറ്റ് താരം റിഷഭ് പന്തിനെ രക്ഷിച്ച രജത്കുമാർ ജീവനൊടുക്കാൻ ശ്രമിച്ചുകാമുകിക്ക് ഒപ്പം വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു

2022ൽ സംഭവിച്ച കാറപകടത്തിൽ നിന്നും ഇന്ത്യൻ ക്രിക്കറ്റ് താരം റിഷഭ് പന്തിനെ രക്ഷിച്ച രജത്കുമാർ ജീവനൊടുക്കാൻ ശ്രമിച്ചു. കാമുകിക്ക് ഒപ്പം വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിലെ ബുച്ച ബസ്തി ഗ്രാമത്തിലാണ് സംഭവം. ഇവർ തമ്മിലുള്ള ബന്ധത്തെ വീട്ടുകാ‌ർ എതിർത്തതിനെ തുടർന്നാണ് രജത് കുമാറും 21 വയസ്സുള്ള കാമുകി മനു കശ്യപും വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നാണ് വിവരം. യുവതി ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ചു. രജത് കുമാർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. 2022ൽ…

Read More

കസ്റ്റംസിന് രഹസ്യ വിവരത്തെതുടർന്ന് നടത്തിയ പരിശോധനയിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

കൊച്ചി: കസ്റ്റംസിന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും നാല് കോടിയിലേറെ രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവാണ് പിടിച്ചെടുത്തത്. തായ്‍ലാന്റിൽ നിന്നും വന്ന പഞ്ചാബ് സ്വദേശിയുടെ പക്കൽ നിന്നാണ് 15 കിലോയോളം കഞ്ചാവ് കസ്റ്റംസ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കസ്റ്റംസ് പരിശോധന. വിമാനത്താവളത്തിൽ അടുത്തിടെ നടത്തിയ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിതെന്ന് കസ്റ്റംസ് പറഞ്ഞു. എന്നാൽ, പിടിയിലായ പഞ്ചാബ് സ്വദേശിയുടെ കൂടുതൽ വിവരങ്ങൾ…

Read More

മദ്യപിച്ചു ബഹളമുണ്ടാക്കിയതു ചോദ്യം ചെയ്തതിൽ പ്രകോപിതയായി യുവതി പോലീസ് ജീപ്പിന്റെ ചില്ലു അടിച്ചുതകർത്തു

കൊച്ചി: പൊലീസ് ജീപ്പിന്റെ ചില്ല് അടിച്ചു തകർത്ത സംഭവത്തിൽ രണ്ട് പേർ പിടിയിൽ. കോഴിക്കോട് സ്വദേശി റസിലയും, പാലാരിവട്ടം സ്വദേശി പ്രവീണും ആണ് പൊലീസ് പിടിയിലായത്. ഇന്നലെ രാത്രിയാണ് പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെ ജീപ്പിന്റെ ചില്ല് റസിയ അടിച്ചു തകർത്തത്. റസിലയോടൊപ്പം പ്രവീണും ഉണ്ടായിരുന്നു. ഇരുവരും മദ്യപിച്ച് നടുറോഡിൽ ബഹളമുണ്ടാക്കിയത് പാലാരിവട്ടം പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതിനെ തുടർന്നായിരുന്നു ജീപ്പ് അടിച്ചു തകർത്തത്. ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു കേസ് എടുത്തു.

Read More

റബര്‍ ബോര്‍ഡില്‍ ഫീല്‍ഡ് ഓഫീസറാകാന്‍ അവസരം.

റബര്‍ ബോര്‍ഡില്‍ ഫീല്‍ഡ് ഓഫീസറാകാന്‍ അവസരം. നേരിട്ടുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 40 ഒഴിവുകളുണ്ട്. അണ്‍റിസര്‍വ്ഡിന് 27 ഒഴിവുകളും, ഒബിസിക്ക് അഞ്ചും, എസ്‌സി, എസ്ടി വിഭാഗങ്ങള്‍ക്ക് രണ്ട് വീതവും, ഇഡബ്ല്യുഎസിന് നാലു വേക്കന്‍സികളും നീക്കിവച്ചിരിക്കുന്നു. 9300 മുതല്‍ 34800 വരെയാണ് പേ സ്‌കെയില്‍. 30 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഡിഎ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ടായിരിക്കും. അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് അഗ്രികള്‍ച്ചറില്‍ ബിരുദമോ, അല്ലെങ്കില്‍ ബോട്ടണിയില്‍ ബിരുദാനന്തര ബിരുദമോ ആണ് അപേക്ഷിക്കാനുള്ള യോഗ്യത. തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, കണ്ണൂര്‍…

Read More

ചലച്ചിത്ര നിര്‍മാതാവ് ജി.സുരേഷ്‌കുമാറിനെതിരേ വിമര്‍ശനവുമായി നിര്‍മാതാവും നടനുമായ ആന്റണി പെരുമ്പാവൂര്‍

ചലച്ചിത്ര നിര്‍മാതാവ് ജി.സുരേഷ്‌കുമാറിനെതിരേ വിമര്‍ശനവുമായി നിര്‍മാതാവും നടനുമായ ആന്റണി പെരുമ്പാവൂര്‍. സംഘടനയെ പ്രതിനിധീകരിച്ച് ആരാണ് ഇതൊക്കെ പറയാന്‍ അദ്ദേഹത്തെ ചുമതലപ്പെടുത്തിയതെന്ന് ആന്റണി പെരുമ്പാവൂര്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു. ഒരു സംഘടനയെ പ്രതിനിധീകരിമ്പോള്‍, ആ സംഘടനയിലെ ഭൂരിപക്ഷം അംഗീകരിക്കുന്നതും ബോധ്യപ്പെട്ടതുമായ കാര്യങ്ങളാണ് പൊതുവേദിയില്‍ അവതരിപ്പിക്കേണ്ടത്. അപ്പോഴേ സംഘടനയിലെ ഭൂരിപക്ഷത്തിന് ആ അഭിപ്രായത്തിനോടൊപ്പം നില്‍ക്കാനും പിന്തുണയ്ക്കാനും സാധിക്കൂ. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം: എനിക്ക് പറയാനുള്ളത്…? കഴിഞ്ഞ മാസത്തെ മലയാള സിനിമയെ വിലയിരുത്തി മലയാള സിനിമാവ്യവസായത്തെപ്പറ്റി മുതിര്‍ന്ന നിര്‍മ്മാതാവും നടനുമൊക്കെയായ ശ്രീ…

Read More

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി

രണ്ട് ദിവസത്തെ ഇടിവിന് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. 320 രൂപയാണ് കേരളത്തില്‍ ഇന്ന് സ്വര്‍ണത്തിന് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 64,840 രൂപയായി. ഗ്രാമിന് 40 രൂപ കൂടി 7,980 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. രണ്ടായിരത്തി അഞ്ഞൂറ് രൂപയ്ക്ക് മുകളിലാണ് സ്വര്‍ണത്തിന് ഫെബ്രുവരി മാസത്തില്‍ മാത്രം വര്‍ധിച്ചത്. വിലയില്‍ ഇനിയും വര്‍ധനവുണ്ടാകുമെന്നാണ് വിപണിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2024ലും വമ്പന്‍ കുതിപ്പ് നടത്തിയ സ്വര്‍ണവില 2025ലേക്ക്…

Read More

ബഹ്റൈനിൽഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കെട്ടിടം തകർന്നുവീണു ഒരാൾ മരണപെട്ടു

മനാമ: ബഹ്റൈനിൽ മുഹറഖ് ഗവർണറേറ്റിലെ അറാദിൽ രണ്ട് നില കെട്ടിടം തകർന്ന് വീണ് ഒരാൾ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. സീഫ് മാളിന് സമീപത്തായുള്ള ഒരു റെസ്റ്റോറന്റിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. കെട്ടിടം പൂർണമായും തകർന്നിട്ടുണ്ട്. പരിക്കേറ്റവരെ ചികിത്സക്കായി കിങ് ഹമദ് ആശുപത്രിയിലേക്ക് മാറ്റി. കെട്ടിടത്തിൽ ഒരു സലൂണും പ്രവർത്തിക്കുന്നുണ്ടായിരുന്നു. കൂടാതെ, മുകൾ നിലയിൽ താമസക്കാരുണ്ടായിരുന്നതായും പ്രദേശവാസികൾ പറഞ്ഞു. പരിക്കേറ്റവരിൽ രണ്ടു പേർ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് രണ്ടു…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial