kerala14.in

കോഴിക്കോട് എടിഎം കവർച്ചാ ശ്രമത്തിനിടെ യുവാവ് പിടിയിൽ

കോഴിക്കോട്: എടിഎം കവർച്ചാ ശ്രമത്തിനിടെ യുവാവ് പിടിയിലായി.മലപ്പുറം സ്വദേശി വിജേഷ് (38) ആണ് കോഴിക്കോട് നഗരാതിർത്തിയിൽ പുലർച്ചെ എടിഎം കുത്തിത്തുറക്കാൻ ശ്രമിച്ചത്. ചേവായൂർ പൊലീസിന്റെ പട്രോളിങ്ങ് സംഘമാണ് എടിഎം കവർച്ച നടത്താനെത്തിയ വിജേഷിനെ പിടികൂടിയത്. ഇന്നു പുലർച്ചെ രണ്ടരയോടെയാണ് സംഭവം. പറമ്പിൽ കടവിലെ ധനകാര്യ സ്ഥാപനത്തിന്റെ എടിഎം ഷട്ടർ താഴ്ത്തിയ നിലയിലായിരുന്നു. ഉള്ളിൽ വെളിച്ചവും ആളനക്കവും ശ്രദ്ധയിൽപ്പെട്ടപ്പോഴാണു പൊലീസ് സംഘം പരിശോധിച്ചത്. എടിഎമ്മിനു പുറത്തു ഗ്യാസ് കട്ടറും കണ്ടതോടെ പൊലീസ് ഷട്ടർ തുറക്കാൻ ശ്രമിച്ചു. അപ്പോൾ അകത്തുണ്ടായിരുന്ന…

Read More

പാതിവില തട്ടിപ്പ് സംസ്ഥാനത്ത് 600 കേസുകൾ; ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസിൽ പ്രതിയായ സത്യസായി ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ കെഎൻ ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യഹർജി ഇന്ന് തിരുവനന്തപുരം ഒന്നാം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിക്കും. അതേസമയം പാതിവില തട്ടിപ്പ് കേസിൽ സംസ്ഥാനത്ത് ആകെ 600 കേസുകൾ രജിസ്റ്റർ ചെയ്തു. 350 എണ്ണം ക്രൈംബ്രാഞ്ചിന് ഇന്ന് കൈമാറിയേക്കും. ആനന്ദകുമാറിന്റെ പങ്കിനെക്കുറിച്ച് പൊലീസ് ഇന്ന് കോടതിയിൽ റിപ്പോർട്ട് നൽകും. അക്കൗണ്ടിൽ പണം സ്വീകരിച്ച അനന്തു കൃഷ്ണനാണ് തട്ടിപ്പിന്റെ മുഴുവൻ ഉത്തരവാദിത്ത്വമെന്ന് ആനന്ദകുമാർ ജാമ്യാപേക്ഷയിൽ പറയുന്നു. മുഴുവൻ സാമ്പത്തിക…

Read More

797 രൂപയ്ക്ക് 300 ദിവസം വാലിഡിറ്റി തകർപ്പൻ പ്ലാനുമായി ബിഎസ്എൻഎൽ

ന്യൂഡൽഹി: പുതുവർഷത്തിൽ ഉപയോക്തളെ ആകർഷിക്കുന്ന നിരവധി പ്ലാനുകളുമായാണ് ബിഎസ്എൻഎൽ എത്തുന്നത്. ഇപ്പോഴിതാ മറ്റൊരു വമ്പൻ പ്ലാനുമായാണ് ബിഎസ്എൻഎൽ എത്തിയിരിക്കുന്നത്. കുറഞ്ഞ നിരക്കിലുള്ള പ്ലാനുകൾ അതവരിപ്പിച്ച് ഉപയോക്താക്കളെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ് ടെലികോം ഓപ്പറേറ്റർമാരായ ബിഎസ്എൻഎൽ. പ്രീപെയ്ഡ് സിം ഉപയോക്താക്കൾക്കാണ് ഇത്തവണത്തെ ഓഫർ. 797 രൂപ മുടക്കിയാൽ 300 ദിവസത്തെ വാലിഡിറ്റിയാണ് നിങ്ങൾക്ക് ലഭിക്കുന്നത്. ഇടയ്ക്കിടയ്ക്ക് റീച്ചാർജ് ചെയ്യുന്നത് അത്ര സുഖകരമായ കാര്യമല്ല. ഉപയോക്താക്കൾക്ക് വളരെ ആകർഷകമായ ഒരു പാക്കേജാണിത്. അതേസമയം 300 ദിവസം വാലിഡിറ്റിയുണ്ടെങ്കിലും കോളിനും ഡാറ്റയ്ക്കും നിശ്ചിത ദിവസങ്ങളുടെ…

Read More

ആംബുലൻസുകൾക്ക് വാടക നിശ്ചയിച്ച് സർക്കാർ ഉത്തരവിറങ്ങി

തിരുവനന്തപുരം: ആംബുലൻസുകൾക്ക് വാടക നിശ്ചയിച്ച് സർക്കാർ ഉത്തരവിറങ്ങി. ഓരോ ആംബുലൻസുകളിലും ലഭ്യമായ സൗകര്യങ്ങളുടെ അടിസ്ഥാനത്തിൽ തരംതിരിച്ചാണ് വാടകയും വെയ്റ്റിങ് ചാർജും നിശ്ചയിച്ചത്. നോൺ എസി ഒമ്നി ആംബുലൻസുകൾക്ക് 600 രൂപയാണ് ആദ്യ 20 കിലോമീറ്ററിനുള്ള മിനിമം വാടക. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 20 രൂപ നൽകണം. ഓക്സിജൻ ആവശ്യമായി വന്നാൽ അതിന് 200 രൂപ അധികം നൽകണം. ഓരോ മണിക്കൂരിനും 150 രൂപയാണ് വെയ്റ്റിങ് ചാർജ്. എസിയുള്ള ഒമ്നി ആംബുലൻസിന് 800 രൂപയാണ് ആദ്യ 20 കിലോമീറ്റർ…

Read More

വയനാട്ടിൽ യുവാവ് കുത്തേറ്റ് മരിച്ചു

കല്‍പ്പറ്റ: വയനാട്ടില്‍ യുവാവിനെ കുത്തിക്കൊന്നു. പുല്‍പ്പള്ളി ഏരിയാപ്പള്ളി ഗാന്ധിനഗര്‍ സ്വദേശി റിയാസ് (24) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം.രഞ്ജിത്ത് എന്നയാളാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് സൂചിപ്പിച്ചു. കോണ്‍ട്രാക്ടറായ രഞ്ജിത്തിന് കീഴില്‍ റിയാസ് നേരത്തെ ജോലി ചെയ്തിട്ടുണ്ട്. ഇവര്‍ തമ്മിലുള്ള വ്യക്തിവൈരാഗ്യമാണ് വാക്കുതര്‍ക്കത്തിലും കത്തിക്കുത്തിലും കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. റിയാസ് നേരത്തെ ഗുണ്ടാലിസ്റ്റില്‍ ഉണ്ടായിരുന്നയാളാണ്.ഗുരുതരമായി പരിക്കേറ്റ റിയാസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. പ്രതിയെക്കുറിച്ച് വിവരങ്ങള്‍ ലഭിച്ചതായി പൊലീസ് സൂചിപ്പിച്ചു. പ്രതിക്കായി തിരച്ചില്‍ തുടരുന്നു.

Read More

വയനാട്ടില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍
രാവിലെ ആറുമണി മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍

കൽപ്പറ്റ: വന്യജീവി ആക്രമണങ്ങൾ തടയാൻ നടപടിയെടുക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് വയനാട്ടിൽ ഇന്ന് യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ. രാവിലെ ആറുമണി മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. യുഡിഎഫ് വയനാട് ജില്ലാ കമ്മിറ്റിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. അവശ്യ സര്‍വീസുകളെയും പരീക്ഷ, വിവാഹം, പള്ളിക്കുന്ന് തിരുനാള്‍ എന്നിവയെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയതായി നേതാക്കള്‍ അറിയിച്ചു. അതേസമയം ബസുടമകളും വ്യാപാരികളും ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കാട്ടാനയുടെ ആക്രമണത്തില്‍ മരണപ്പെട്ട കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്ക് ചേരുന്നുവെങ്കിലും ബസ് നിര്‍ത്തിവെച്ചു കൊണ്ടുള്ള ഹര്‍ത്താലില്‍…

Read More

സ്‌കൂളില്‍ പോകേണ്ടെന്ന് കുട്ടികളോട് ആഹ്വാനം ചെയ്ത യുട്യൂബറുടെ പേരില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പോലീസില്‍ പരാതി നല്‍കി

പത്തനംതിട്ട: പരീക്ഷ അടുത്തുവരുന്നതിനാല്‍ ഹയര്‍സെക്കന്‍ഡറി കുട്ടികൾ ഇനി സ്‌കൂളില്‍ പോകേണ്ടെന്ന് കുട്ടികളോട് ആഹ്വാനം ചെയ്ത യുട്യൂബറുടെ പേരില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പോലീസില്‍ പരാതി നല്‍കി. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടറാണ് പരാതി നല്‍കിയത്. എഡ്യൂപോര്‍ട്ട് എന്ന യുട്യൂബ് ചാനലിലൂടെ സംസ്ഥാനത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ പരിഹസിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന വീഡിയോ കുട്ടികള്‍ക്കിടയില്‍ പ്രചരിക്കുന്ന വിവരം വാർത്തകളിലൂടെ പുറത്തുവന്നിരുന്നു. വീഡിയോ ശ്രദ്ധയില്‍പ്പെട്ട വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി, പൊതുവിദ്യാഭ്യാസ ഡയറക്ടറോട് ഇക്കാര്യത്തില്‍ ഇടപെടാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. പരാതി നല്‍കിയതിന്റെ…

Read More

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരി

മൂന്നാം ഏകദിനത്തിലും ആധികാരിക ജയത്തോടെ ഇന്ത്യ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര തൂത്തുവാരി. ഇന്ത്യയുടെ 356 റൺസിന്റെ ടോട്ടൽ പിന്തുടർന്ന ഇംഗ്ലണ്ട് 214 റൺസിൽ ഓൾ ഔട്ടായി. അക്‌സർ പട്ടേൽ, അർ ഷ്ദീപ് സിങ്, ഹർഷിത് റാണ , ഹാർദിക് പാണ്ഡ്യ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് മൂന്ന് മത്സര പരമ്പര നേരത്തെ സ്വന്തമാക്കിയ ഇന്ത്യയ്ക്ക് മൂന്നാം ഏകദിനത്തില്‍ മികച്ച തുടക്കമാണ് ലഭിച്ചിട്ടുള്ളത്. ഓപ്പണർ ശുഭ്മാൻ ഗിൽ സെഞ്ച്വറിയും ശ്രേയസ്…

Read More

വീട്ടമ്മയുടെ മരണത്തില്‍ ദുരൂഹത; മൃതദേഹം സെമിത്തേരിയില്‍നിന്ന് പുറത്തെടുത്തു

ചേര്‍ത്തല: വീടിനകത്ത് വീണ് പരിക്കേറ്റ് മധ്യവയസ്‌ക മരിച്ച സംഭവം കൊലപാതകമാണോയെന്ന് പരിശോധിക്കാന്‍ പോലിസ് നടപടികള്‍ ആരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി, കഴിഞ്ഞ ഞായറാഴ്ച്ച സെന്റ് മേരീസ് ഫെറോന പള്ളി സെമിത്തേരിയില്‍ അടക്കിയ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. ചേര്‍ത്തല നഗരസഭയിലെ പണ്ടകശാല പറമ്പില്‍ സോണിയുടെ ഭാര്യ സജി (46) ആണ് ഞായറാഴ്ച രാവിലെ എട്ടിന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചിരുന്നത്. ഒരു മാസം മുന്‍പ് വീട്ടില്‍ വീണ് പരുക്കേറ്റതിനെത്തുടര്‍ന്ന് ചികില്‍സയിലായിരുന്നു. അമ്മയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് മകള്‍…

Read More

വീടിന്റെ മുൻപിലൂടെ കൂവി വിളിച്ചു പോകുന്നത് ഇഷ്ടമായില്ല; മത്സ്യ വിൽപ്പനക്കാരനെ പട്ടികകൊണ്ട് അടിച്ച യുവാവ് അറസ്റ്റിൽ

ആലപ്പുഴ: ആലപ്പുഴയിൽ മീൻ വില്പനനക്കാരന് യുവാവിന്റെ മർദ്ദനമേറ്റു. വീടിന്റെ മുന്നിലൂടെ മീനേ… എന്ന് വിളിച്ചു കൂവി മത്സ്യ കച്ചവടം നടത്തുന്നത് ഇഷ്ടമാകാത്തതിനെ തുടർന്നായിരുന്നു മർദ്ദനം. ഇയാളുടെ കൂവി വിളി ഇഷ്ടമാകാഞ്ഞതിലും അരോചകമായി തോന്നിയതിലുമാണ് യുവാവ് പ്രകോപിതനായത്. സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നഗരസഭ സക്കറിയാ വാർഡിൽ ദേവസ്വംപറമ്പിൽ സിറാജ് (27) ആണ് അറസ്റ്റിലായത്. ഇരുചക്രവാഹനത്തിൽ മത്സ്യക്കച്ചവടം നടത്തുന്ന വെളിയിൽ വീട്ടിൽ ബഷീറിനാണ് (50) ആക്രമണത്തിൽ പരിക്കേറ്റത്. യുവാവ് ബഷീറിനെ പട്ടികകൊണ്ടാണ് മർദിച്ചത്. ഇന്നലെ രാവിലെ 10.30-നായിരുന്നു…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial