Headlines

kerala14.in

ലിറ്റിൽ കൈറ്റ്സ് സംസ്ഥാനതല ക്യാമ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും

സംസ്ഥാനത്തെ സ്കൂളുകളിലെ ‘ലിറ്റിൽ കൈറ്റ്സ്’ അംഗങ്ങൾക്കുള്ള സംസ്ഥാനതല സഹവാസ ക്യാമ്പ് ഫെബ്രുവരി 8, 9 തീയതികളിൽ തിരുവനന്തപുരം കാര്യവട്ടത്തുള്ള ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലെ ഐടി വകുപ്പിന് കീഴിലുള്ള ഐസിഫോസിൽ വെച്ച് നടക്കും. ഫെബ്രുവരി 8 ന് രാവിലെ 10.30ന് പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി. ശിവൻകുട്ടി ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ വെച്ച് ഹൈസ്കൂളുകളിലെ 29000 റോബോട്ടിക് കിറ്റുകളുടെ പൂർത്തീകരണ പ്രഖ്യാപനവും മന്ത്രി നിർവഹിക്കും. കുട്ടികൾ തയ്യാറാക്കിയ റോബോട്ടിക് ഉല്പന്നങ്ങളുടെ പ്രദർശനവും ഇതോടൊപ്പം നടക്കും.

Read More

ന്യൂനതയുള്ള പേപ്പർ ബാഗ് നിർമാണ യന്ത്രം നൽകി കബളിപ്പിച്ചുവെന്ന പരാതിയിൽ 1.68 ലക്ഷം രൂപ നഷ്ടപരിഹാരത്തിനു വിധി

എറണാകുളം: പേപ്പർ ബാഗ്, ടിഷ്യൂപേപ്പർ എന്നിവ ഉത്പാദിപ്പിക്കുന്ന മെഷിൻ നൽകി തൊഴിൽ സംരംഭകനെ കബളിപ്പിച്ച ഉപകരണ നിർമാതാവ് നഷ്ടപരിഹാരവും കോടതി ചെലവും യന്ത്രത്തിന്റെ വിലയും ഉൾപ്പെടെ 1.68 ലക്ഷം രൂപ പരാതിക്കാരന് നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു. എറണാകുളം കുമ്പളങ്ങി സ്വദേശി ഫ്രാൻസിസ് എഡ്വിൻ ,ഡൽഹിയിലെ ബെസ്റ്റ്ഡീൽ മെഷിനറി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. കടലാസ് അധിഷ്ഠിത ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള മെഷിൻ വാങ്ങിയാൽ പ്രതിമാസം 30,000 മുതൽ…

Read More

വര്‍ഗീയ പരാമര്‍ശം പിസി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

കൊച്ചി: മുസ് ലിംകള്‍ക്കെതിരേ വര്‍ഗീയ പരാമര്‍ശം നടത്തിയ കേസില്‍ ബിജെപി നേതാവ് പി സി ജോര്‍ജിന്റെ ജാമ്യാപേക്ഷ തള്ളി. കോട്ടയം സെഷന്‍സ് കോടതിയാണ് പിസി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. മുസ്ലിം യൂത്ത് ലീഗ് ഈരാറ്റുപേട്ട മുന്‍സിപ്പല്‍ കമ്മിറ്റി നല്‍കിയ പരാതിയിലാണ് പിസി ജോര്‍ജിനെതിരേ കേസെടുത്തിരുന്നത്. രാജ്യത്തെ മുസ്ലിംകളെല്ലാം വര്‍ഗീയവാദികളാണെന്നും വര്‍ഗീയവാദികളല്ലാത്ത ഒരു മുസ്ലിമും ഇന്ത്യയില്‍ ഇല്ലെന്നും സംഘപരിവാര ന്യൂസ് ചാനലായ ജനം ടിവിയില്‍ പി സി ജോര്‍ജ് പറഞ്ഞിരുന്നു. മുസ്ലിം ലീഗ് നേതാക്കളും കെ ടി…

Read More

നിലമ്പൂരിൽ വാദ്യോപകരണങ്ങൾക്ക് മറവിൽ കഞ്ചാവ് കടത്ത്;ഡ്രമ്മിനുള്ളിൽ 18.5 കിലോ കഞ്ചാവ് കണ്ടെത്തി

മലപ്പുറം: നിലമ്പൂരിൽ വാദ്യോപകരണങ്ങൾക്ക് മറവിൽ കഞ്ചാവ് കടത്ത്. മലപ്പുറം നിലമ്പൂരിൽ 18.5 കിലോ കഞ്ചാവുമായി നാല് പേർ എക്സൈസ് പിടിയിൽ. എടക്കര സ്വദേശികളായ സിയാദ്, ജംഷീർ ബാബു, നൗഫൽ, റിയാദ് എന്നിവരാണ് പിടിയിലായത്. ആന്ധ്രയിൽ നിന്ന് ട്രെയിൻ മാർഗം പാലക്കാട് എത്തിച്ച ശേഷം ജീപ്പിൽ കൊണ്ടുവരുന്നതിനിടെയാണ് പിടിയിലായത്. ബാൻഡ് സെറ്റുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.18.5 കിലോ കഞ്ചാവ് ഡ്രമ്മിനുള്ളിൽ കണ്ടെത്തി. പൂക്കോട്ടുംപാടം അഞ്ചാം മൈൽ പെട്രോൾ പമ്പിൽ ഇന്ധനം നിറക്കവേ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും നിലമ്പൂർ എക്‌സൈസും…

Read More

കഞ്ചാവ് വലിച്ച ശേഷം ബസ് ഓടിച്ച ഡ്രൈവര്‍ അറസ്റ്റിൽ

കോഴിക്കോട്: പെരുമണ്ണയില്‍ കഞ്ചാവ് ഉപയോഗിച്ച ശേഷം ബസ് ഓടിച്ച ഡ്രൈവര്‍ അറസ്റ്റില്‍.പന്തീരങ്കാവ്-കോഴിക്കോട് റൂട്ടില്‍ ഓടുന്ന റോഡ് കിങ് എന്ന സിറ്റി ബസിലെ ഡ്രൈവറും പൊക്കുന്ന് കുറ്റിയില്‍ താഴം സ്വദേശിയുമായ ഫൈജാസ് (30) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12ഓടെയാണ് സംഭവം. ഫൈജാസ് കഞ്ചാവ് ഉപയോഗിച്ച ശേഷമാണ് വാഹനം ഓടിക്കുന്നതെന്ന് പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് പന്തീരങ്കാവ് പോലീസ്, പെരുമണ്ണയില്‍ വച്ച് പരിശോധന നടത്തുകയായിരുന്നു.ഫൈജാസില്‍ നിന്ന് കഞ്ചാവിന്റെ രൂക്ഷഗന്ധം അനുഭവപ്പെടുകയും പോക്കറ്റില്‍ നിന്ന് വലിക്കാന്‍ ഉപയോഗിച്ച…

Read More

കൊച്ചിയിൽ സ്റ്റീമര്‍ പൊട്ടിത്തെറിച്ച്‌ ഒരാൾ മരിച്ചു;നാല് പേര്‍ക്ക് ഗുരുതര പരിക്ക്

കൊച്ചി: കലൂർ സ്റ്റേഡിയത്തിന് സമീപമുണ്ടായ പൊട്ടിത്തെറിയില്‍ ഒരു മരണം. സ്റ്റേഡിയത്തിന് സമീപത്തെ ഐ ഡെലി കഫേയിലാണ് പൊട്ടിത്തെറിയുണ്ടായത് ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് സംഭവം. കടയിലെ സ്റ്റീമർ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. സുമിത് എന്നയാളാണ് മരിച്ചത്. ഇയാളെക്കുറിച്ച്‌ മറ്റ് വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. തീപിടിത്തത്തില്‍ നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് കാക്കനാട് കാർ സർവീസ് സെന്ററില്‍ വൻ തീപിടിത്തമുണ്ടായിരുന്നു. സർവീസിനെത്തിച്ച വാഹനങ്ങളടക്കം ഇവിടെയുണ്ടായിരുന്നു. മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ്…

Read More

കെഎസ്ആർടിസിക്ക് വീണ്ടും സർക്കാർ സഹായം;103.10 കോടി രൂപ അനുവദിച്ചു.

തിരുവനന്തപുരം: കെഎസ്ആർടിസിക്ക് വീണ്ടും സർക്കാർ സഹായം. 103.10 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണത്തിനായി 73.10 കോടി രൂപയും, മറ്റു കാര്യങ്ങൾക്കുള്ള സഹായമായി 30 കോടി രൂപയും അനുവദിച്ചു. 900 കോടി രൂപ മാത്രമാണ് നടപ്പ് സാമ്പത്തിക വർഷത്തെ ബജറ്റിൽ കെഎസ്ആർടിസിക്ക് വകയിരുത്തിയിരുന്നത്. എന്നാൽ, ഇതിനകം 1479.42 കോടി രൂപ നൽകി. ബജറ്റ് വകയിരുത്തലിനെക്കാൾ 579.42 കോടി രൂപയാണ് അധികമായി അനുവദിച്ചത്

Read More

ഇടുക്കി ജില്ലാ ജയിലിന് സമീപം പത്താം ക്ലാസ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി: ജില്ലാ ജയിലിന് സമീപം പത്താം ക്ലാസ് വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുട്ടം ഷന്താൾജ്യോതി പബ്ലിക് സ്കൂൾ 10-ാം ക്ലാസ് വിദ്യാർത്ഥിയായ മുട്ടം വേരമനാൽ (തണൽ ഹോസ്റ്റൽ) ബിജുവിൻ്റെ മകൻ മാർലോൺ മാത്യുവാണ് മരിച്ചത്. മുട്ടത്ത് മലങ്കര ഡാമിൽ മാത്തപ്പാറയിലുള്ള ജില്ലാ ജയിൽ പമ്പ് ഹൗസിന്റെ പിറകു വശത്തെ കൈവരിയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മുട്ടം പൊലീസെത്തി തുടർ നടപടി സ്വീകരിച്ചു

Read More

ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മ ഹൈക്കോടതിയിൽ അപ്പീൽ നൽകി

തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മ ഹൈക്കോടതിയിൽ അപ്പീൽ നൽകി. വധ ശിക്ഷ റദ്ദാക്കണമെന്നാണ് ആവശ്യം. കേസിലെ അപ്പീൽ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിലെ വിചാരണയ്ക്ക് ശേഷം നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി പുറപ്പെടുവിച്ച ശിക്ഷാവിധി റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് ഹർജി. നിലവിൽ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിൽ കഴിയുകയാണ് ഗ്രീഷ്മ. കൊടും കുറ്റകൃത്യം ചെയ്ത പ്രതി തനിക്കെതിരായ തെളിവുകൾ സ്വയം ചുമക്കുകയാണെന്ന് പിടിക്കപ്പെടുംവരെ അറിഞ്ഞിരുന്നില്ലെന്നാണ് വിധി പ്രസ്താവിക്കുമ്പോൾ നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി വ്യക്തമാക്കിയത്. അതി…

Read More

കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാനാവില്ല, വേട്ടയാടാൻ അനുമതിയുണ്ട്’; നിലപാട് വ്യക്തമാക്കി കേന്ദ്രം

വന്യജീവി സംഘർഷത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ. കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാനാവില്ല. മനുഷ്യൻ്റെ ജീവനോ സ്വത്തിനോ അപകടകരമായി മാറിയ കാട്ടുപന്നികളെ വേട്ടയാടാൻ അനുമതിയുണ്ട്. കൃഷി നശിപ്പിക്കുന്ന കുരങ്ങന്മാരെ ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റണമെന്നത് അംഗീകരിക്കില്ലെന്നും കേന്ദ്രം പറഞ്ഞു. എ എ റഹീം എംപിക്ക് പാർലമെൻറിൽ നൽകിയ മറുപടിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. കാട്ടുപന്നിയെ വെടിവെച്ചു കൊല്ലണം, പൊതുജനങ്ങൾക്ക് ഭക്ഷിക്കാൻ നൽകണം തുടങ്ങി നിരവധി ആവശ്യങ്ങൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉയർന്നിരുന്നു. കാട്ടുപന്നികളെ വെളിച്ചെണ്ണ ഒഴിച്ച് കറിവെക്കാന്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial