കാമുകിയെ കളിയാക്കിയ കാമുകനെ വെടിവച്ചുകൊന്നു,നാലു വർഷങ്ങൾക്കു ശേഷം കാമുകി പിടിയിൽ
കൊളറാഡോ: ജോലി ലഭിക്കാത്തതിന് കളിയാക്കിയ കാമുകനെ കൊലപ്പെടുത്തിയ കേസിൽ നാല് വർഷത്തിന് ശേഷം കാമുകി പിടിയിൽ. 2020-ൽ നടന്ന സംഭവത്തിലാണ് ആഷ്‌ലി വൈറ്റ് എന്ന 29-കാരി അറസ്റ്റിലായത്. കൊളറാഡോയിലാണ് സംഭവം. അജ്ഞാതനായ ഒരു വഴിയാത്രക്കാരനെ ഉപയോഗിച്ചാണ് ഇവർ കാമുകനായ കോഡി ഡെലിസ(28)യെ കൊലപ്പെടുത്തിയത്. ബസിൽ വെച്ച് പരിചയപ്പട്ട ഒരു അജ്ഞാതനെ ഉപയോഗിച്ച് കാമുകി തൻറെ കാമുകനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. കൊലപാതകത്തിന് തൊട്ടുമുമ്പുള്ള മാസങ്ങളിൽ ഇരുവരും തമ്മിൽ തർക്കം പതിവായിരുന്നു. തനിക്ക് ജോലി ഇല്ലെന്ന് പറഞ്ഞ് ഇയാൾ കളിയാക്കാറുണ്ടായിരുന്നു…

