പ്രായപൂർത്തിയാകാത്ത മകളെ വേശ്യാവൃത്തിക്ക് നിർബന്ധിക്കുകയും, പലർക്കും കാഴ്ച വെക്കുകയും ചെയ്ത സംഭവത്തിൽ പിതാവും മുത്തശിയുമടക്കം പത്ത് പേർ അറസ്റ്റിൽ
കർണാടക: പ്രായപൂർത്തിയാകാത്ത മകളെ വേശ്യാവൃത്തിക്ക് നിർബന്ധിക്കുകയും, മംഗളൂരുവിൽ എത്തിച്ച് പലർക്കും കാഴ്ച വെക്കുകയും ചെയ്ത സംഭവത്തിൽ പിതാവും മുത്തശിയുമടക്കം പത്ത് പേർ അറസ്റ്റിൽ. പണത്തിന് വേണ്ടിയാണ് 16കാരിയായ മകളെ പിതാവ് പലർക്കും കാഴ്ചവെച്ചത്. ഇത് ഒത്താശ ചെയ്തതാവട്ടെ കുട്ടിയുടെ പിതാവിൻ്റെ അമ്മയും. കർണാടകത്തിലെ കാടൂരിലാണ് നടുക്കുന്ന സംഭവം ഉണ്ടായത്. ആറ് ദിവസങ്ങളിലായി നിരവധിപേരാണ് കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തത്. തിരികെ വീട്ടിലെത്തിയ ശേഷം കുട്ടി ഈ വിവരം അമ്മാവനെയും അമ്മയുടെ അമ്മയെയും അറിയിച്ചതാണ് സംഭവം പുറംലോകമറിയുന്നത്. ഇതേ…

