Headlines

kerala14.in

കടൽ മണൽ ഖനനത്തിനെതിരെ നിയമസഭ പ്രമേയം പാസാക്കണം;ഫെബ്രുവരി 27 ന് സംസ്ഥാനത്ത് തീരദേശ ഹർത്താൽ

തൃശൂർ: കടൽ മണൽ ഖനനത്തിനെതിരെ നിയമസഭ പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി 27ന് സംസ്ഥാനത്ത് തീരദേശ ഹർത്താൽ പ്രഖ്യാപിച്ചു. മൽസ്യത്തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിലാണ് ഹർത്താൽ. സംസ്ഥാന ഏകോപന സമിതി യോഗത്തിന് ശേഷമാണ് പ്രഖ്യാപനം. ഹർത്താലിൻ്റെ ഭാഗമായി മത്സ്യമാർക്കറ്റുകളും പ്രവർത്തിക്കില്ല. ഖനനത്തിന് എത്തുന്നവരെ കായികമായും നേരിടുമെന്ന് ടി.എൻ പ്രതാപൻ പറഞ്ഞു. കേന്ദ്രസർക്കാരിൻ്റെ നടപടിക്കെതിരെ യൂണിയനുകൾ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോവാനാണ് തീരുമാനം. ഇന്ത്യയിലേയും കേരളത്തിലേയും മത്സ്യത്തൊഴിലാളികളെ ഗുരുതരമായി ബാധിക്കുന്ന രീതിയിൽ കടൽഖനനത്തിന് കേന്ദ്രസർക്കാർ ടെണ്ടർ ക്ഷണിച്ചിരിക്കുകയാണ്. ഇത് മത്സ്യത്തൊഴിലാളികളുടെ…

Read More

‘റോഡിലൂടെ വലിച്ചിഴച്ചു, വസ്ത്രം അഴിച്ച് നടത്തി’; ഗുജറാത്തിൽ ആദിവാസി യുവതിക്ക് നേരെ ആൾക്കൂട്ട ആക്രമണം

ലാന്ധിനഗർ: ഗുജറാത്തിലെ ദാഹോദ് ജില്ലയിൽ 35കാരിയായ ആദിവാസി യുവതിക്ക് നാട്ടുകാരുടെ ക്രൂര മർദ്ദനം. വിവാഹേതര ബന്ധം ഉണ്ടെന്ന് ആരോപിച്ചാണ് ഭർതൃപിതാവിന്റെ നേതൃത്വത്തിലുള്ള ജനക്കൂട്ടം യുവതിയെ ആക്രമിച്ചത്. യുവതിയെ നാട്ടുകാർ ആക്രമിക്കുന്നതിന്റെയും വസ്ത്രം ഇല്ലാതെ നടത്തുകയും ചെയ്‌തതിൻ്റെ വിഡിയോ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്. കേസിൽ 12 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ജനുവരി 28ന് സഞ്ജേലി താലൂക്കിലെ ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് പൊലീസ് സൂപ്രണ്ട് രാജ്ദീപ് സിങ് സാല പറഞ്ഞു. ആൾക്കൂട്ട ആക്രമണം വിഡിയോ എടുത്ത് പ്രചരിപ്പിച്ചവർക്കെതിരെ ഇൻഫർമേഷൻ…

Read More

തിരുവനന്തപുരത്ത് ബസിന് പുറത്തേക്ക് കൈ ഇട്ട് യാത്ര ചെയ്‌തയാൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: വിഴി‍ഞ്ഞത്ത് ബസ് യാത്രയ്ക്കിടെ കൈ പുറത്തേക്കിട്ട യാത്രക്കാരൻ ഗുരുതര പരിക്കേറ്റ് മരിച്ചു. പുളിങ്കുടി സ്വദേശി ബെഞ്ചിലാസ് (55) ആണ് രക്തം വാർന്ന് മരിച്ചത്. ലോ ഫ്ലോർ ബസിൽ സഞ്ചരിക്കവേ ഉറങ്ങിയപ്പോയ ബെഞ്ചിലാസിന്റെ കൈ വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. കൈ അറ്റുപോയതിനെ തുടർന്ന് രക്തസ്രാവം ഉണ്ടാവുകയും മരിക്കുകയുമായിരുന്നു. ഇദ്ദേഹത്തിന്റെ തലയ്ക്കും പരിക്കേറ്റിരുന്നു. ഇന്ന് വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. ബസ് വളവ് തിരിഞ്ഞപ്പോൾ സമീപത്തുണ്ടായിരുന്ന ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. അപകടം നടന്നയുടൻ തന്നെ യാത്രക്കാർ ചേർന്ന് ബെഞ്ചിലാസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും…

Read More

യുക്രൈനില്‍ വീണ്ടും റഷ്യൻ ഡ്രോണ്‍ ആക്രമണം; ഒമ്പതുപേര്‍ കൊല്ലപ്പെട്ടു, പതിമൂന്ന് പേര്‍ക്ക് പരിക്ക്

കീവ്: യുക്രൈനില്‍ വീണ്ടും റഷ്യൻ ഡ്രോണ്‍ ആക്രമണം. ഒമ്പതുപേര്‍ കൊല്ലപ്പെട്ടു. പതിമൂന്ന് പേര്‍ക്ക് പരിക്ക്. വടക്കു കിഴക്കന്‍ യുക്രൈനില്‍ സുമി നഗരത്തിലെ ഒരു ബഹുനില കെട്ടിടത്തിന് നേരെയാണ് റഷ്യ ഡ്രോൺ ആക്രമണം നടത്തിയത്. ഇന്നലെ (വ്യാഴം)യാണ് ദാരുണമായ ആക്രമണം നടന്നത്. പരിക്കേറ്റവരില്‍ ഒരു കുട്ടിയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് യുക്രൈന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ സെലന്‍സ്കി അറിയിച്ചു. ആക്രമണത്തില്‍ അമ്പതിലധികം അപ്പാര്‍ട്ട്മെന്‍റുകള്‍ക്കും വാഹനങ്ങള്‍ക്കും നാശനഷ്ടം ഉണ്ടായി. അഞ്ച് അപ്പാര്‍ട്ട്മെന്‍റുകള്‍ പൂര്‍ണമായി തകര്‍ന്നു. ഇരുപതിലധികം കാറുകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചിട്ടുള്ളത്. റഷ്യയുടെ കുര്‍സ്ക് പ്രവിശ്യയുടെ…

Read More

വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന പിഞ്ചുകുഞ്ഞിന് നേരെ തെരുവുനായ ആക്രമണം

കരുനാഗപ്പള്ളി: വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന പിഞ്ചുകുഞ്ഞിന് നേരെ തെരുവുനായ ആക്രമണം. നഗരസഭ 14–ാം വാർഡിൽ പടനായർകുളങ്ങര വടക്ക് കുമരേത്ത് പടിഞ്ഞാറെ തറയിൽ ശ്യാംകുമാറിന്റെയും സംഗീതയുടെയും രണ്ടര വയസുള്ള മകൻ ആദിനാഥിനെയാണ് തെരുവ് നായ ആക്രമിച്ചത്. കുട്ടിയുടെ ചെവി തെരുവുനായ കടിച്ചു പറിച്ചു. കഴിഞ്ഞ ദിവസം രാവിലെ 11.30 ഓടെ ആയിരുന്നു സംഭവം നടന്നത്. മുത്തച്ഛനൊപ്പം വീടിന് സമീപം കളിച്ചുകൊണ്ട് നിന്ന കുട്ടിയെ അവിടേക്ക് എത്തിയ തെരുവുനായ ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ കഴുത്തിലും നെറ്റിക്കും മുറിവുകളുണ്ട്. കുട്ടിക്കൊപ്പം ഉണ്ടായിരുന്ന മുത്തച്ഛൻ…

Read More

നേമത്ത് ഹോട്ടൽ ജീവനക്കാരനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് പൊലീസ്

തിരുവനന്തപുരം: നേമത്ത് ഹോട്ടൽ ജീവനക്കാരനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. തൊടുപുഴ സ്വദേശി അനന്തകൃഷ്ണ പ്രസാദിൻ്റെ(60) മരണവുമായി ബന്ധപ്പെട്ട് കൂടെ താമസിച്ചിരുന്ന വയോധികയെ നേമം പൊലീസ് അറസ്റ്റുചെയ്തു. നേമം കുളക്കുടിയൂർക്കോണത്ത് മൂന്നുമാസം മുമ്പാണ് വാടകവീട്ടിൽ ദുരൂഹസാഹചര്യത്തിൽ അനന്തകൃഷ്ണ പ്രസാദിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനെത്തുടർന്നുള്ള അന്വേഷണത്തിലാണ് ദേവസ്വം ബോർഡ് ജീവനക്കാരിയായിരുന്ന അമ്പലപ്പുഴ സ്വദേശിനി ശാന്തകുമാരി(71) യെ പൊലീസ് അറസ്റ്റു ചെയ്തത്. ഭർത്താവിന്റെ മരണശേഷം ശാന്തകുമാരി ഹോട്ടൽ ജീവനക്കാരനായ അനന്തകൃഷ്ണ പ്രസാദിനൊപ്പം…

Read More

ഊട്ടിയിൽ ഉണ്ടായ വാഹനാപകടത്തിൽ വയനാട് സ്വദേശിയായ യുവാവ് മരിച്ചു.

സുല്‍ത്താന്‍ബത്തേരി: ഊട്ടിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ വയനാട് സ്വദേശി മരിച്ചു. മേപ്പാടി റിപ്പണ്‍ സ്വദേശി അഞ്ചുകണ്ടം കരീമിന്റേയും സഫിയയുടേയും മകന്‍ ഷെഫീഖ് ആണ് മരിച്ചത്. 29 വയസായിരുന്നു. ഇന്നലെ രാത്രി പത്തരയോടെ ഷെഫീഖും ഭാര്യ അഷ്മിതയും സഞ്ചരിച്ച ബൈക്ക് തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബസുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് വിവരം

Read More

അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യ ഫൈനലിൽ

അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യ ഫൈനലില്‍. രണ്ടാം സെമിയില്‍ ഇംഗ്ലണ്ടിനെ തകര്‍ത്താണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം. കലാശപ്പോരില്‍ ദക്ഷിണാഫ്രിക്കയാണ് എതിരാളികള്‍. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലീഷ് വനിതകള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സാണ് നേടിയത്. ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 15 ഓവറില്‍ 117 റണ്‍സെടുത്ത് ലക്ഷ്യം കണ്ടു. ഒമ്പത് വിക്കറ്റിനാണ് ഇന്ത്യന്‍ ജയം. ഇന്ത്യന്‍ ബോളര്‍മാരില്‍ പരുണിക സിസോദിയ, വൈഷ്ണവി ശര്‍മ എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി. പരുണികയാണ് കളിയിലെ…

Read More

രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ കേരളം ക്വാർട്ടറിൽ

രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ കേരളം ക്വാർട്ടറിൽ. ബിഹാറിനെ ഒരിന്നിം​ഗ്സിനും 169 റൺസിനും തോൽപ്പിക്കുവാൻ സച്ചിൻ ബേബിയുടെ സംഘത്തിന് രണ്ട് ദിവസം മാത്രം മതിയായിരുന്നു. ആറ് വർഷത്തിന് ശേഷമാണ് കേരളം രഞ്‍ജി ട്രോഫിയിൽ ക്വാർട്ടറിൽ പ്രവേശിക്കുന്നത്. രണ്ട് ഇന്നിം​ഗ്സിലുമായി ജലജ് സക്സേന 10 വിക്കറ്റ് വീഴ്ത്തി. സ്കോർ കേരളം ഒന്നാം ഇന്നിം​ഗ്സിൽ 351. ബിഹാർ ആദ്യ ഇന്നിം​ഗ്സിൽ 64, രണ്ടാം ഇന്നിം​ഗ്സിൽ 118 (ഫോളോ ഓൺ). നേരത്തെ രണ്ടാം ദിവസം രാവിലെ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 302…

Read More

കോളജ് വിദ്യാർഥിനിയെ യുവാവ് കഴുത്തറുത്ത് കൊന്നു

ബെംഗളൂരു: പൊലീസ് സ്റ്റേഷൻ പരിധിയിൽ കോളജ് വിദ്യാർഥിനിയെ യുവാവ് കഴുത്തറുത്ത് കൊന്നു. റായ്ച്ചൂർ ജില്ലയിൽ സിന്ധനൂർ ടൗൺ പോലീസ് സ്റ്റേഷൻ സമീപത്ത് വ്യാഴാഴ്ചയായിരുന്നു സംഭവം. 24 കാരിയായ ലിംഗസഗുരു സ്വദേശി ഷിഫയാണ് കൊല്ലപ്പെട്ടത്. സിന്ധനൂർ ടൗണിലെ സ്വകാര്യ കോളജിലെ എംഎസ്‌സി വിദ്യാർഥിനിയായിരുന്നു ഷിഫ. സിന്ധനൂർ ടൗണിൽ ടൈൽസ് കടയിലെ തൊഴിലാളിയായ മുബിൻ (32) കൃത്യത്തിനുശേഷം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. യുവതി വിവാഹത്തിന് സമ്മതിക്കാത്തതിനെ തുടർന്നുള്ള വൈരാഗ്യമാണ് കൊലക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത് ചോദ്യം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial