Headlines

kerala14.in

കൊച്ചിയില്‍ അനധികൃതമായി താമസിച്ച് ജോലി ചെയ്തിരുന്ന 27 ബംഗ്ലാദേശികള്‍ പിടിയില്‍

കൊച്ചി: കൊച്ചിയില്‍ അനധികൃതമായി താമസിച്ച് ജോലി ചെയ്തിരുന്ന 27 ബംഗ്ലാദേശികള്‍ പിടിയില്‍. എറണാകുളം റൂറല്‍ പൊലീസും തീവ്രവാദ വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ വടക്കന്‍ പറവൂരില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. ഇവിടെ ഒരുവീട്ടില്‍ ഒരുമിച്ച് താമസിച്ച് വരികയായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് സംഘം പിടിയിലാകുന്നത്. നേരത്തെ, സമാനമായ രീതിയില്‍ ഏഴ് ബംഗ്ലാദേശികള്‍ പിടിയിലായിരുന്നു. എറണാകുളം റൂറലില്‍ നിന്നായിരുന്നു ഇവരെ പിടികൂടിയത്. ഇതിന് പിന്നാലെ എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ ആരംഭിച്ച’ഓപ്പറേഷന്‍…

Read More

വാളയാര്‍, വേലന്താവളം ചെക് പോസ്റ്റുകളില്‍ വിജിലന്‍സ് റെയ്ഡ്; 1.60 ലക്ഷം രൂപ പിടികൂടി

പാലക്കാട്: വാളയാര്‍, വേലന്താവളം മോട്ടോര്‍ വാഹന ചെക്‌പോസ്റ്റുകളില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ 1.60 ലക്ഷം രൂപ പിടികൂടി. രണ്ടാഴ്ചത്തെ ഇടവേളയ്ക്കു ശേഷമാണ് വീണ്ടും വിജിലന്‍സ് റെയ്ഡ് നടത്തിയത്. വാളയാര്‍ ഇന്‍, വാളയാര്‍ ഔട്ട്, വേലന്താവളം എന്നീ ചെക്‌പോസ്റ്റുകളിലായിരുന്നു പരിശോധന. ഇന്നലെ രാത്രി 11 മണിക്ക് തുടങ്ങിയ പരിശോധന പുലര്‍ച്ചെ മൂന്നു മണി വരെ നീണ്ടു. വിജിലന്‍സ് എസ്പിയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ഏറ്റവും കൂടുതല്‍ അനധികൃതമായ പണം പിടിച്ചെടുത്തത് വാളയാര്‍ ഇന്‍ ചെക് പോസ്റ്റില്‍ നിന്നായിരുന്നു. ലോറി ജീവനക്കാർക്കൊപ്പം…

Read More

പവന് ഒറ്റയടിക്ക് 960 രൂപ കൂടി; സ്വർണ്ണ വില കുതിക്കുന്നു

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ തിരുത്തി സ്വര്‍ണ വിലയില്‍ കുതിപ്പ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 61,840. പവന് ഒറ്റയിടിക്ക് 960 രൂപയാണ് ഇന്ന് കൂടിയത്. 120 രൂപയാണ് ഗ്രാമിന് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 7730 രൂപയാണ്. ഇന്നലെ പവന്‍ വില 60,880 രൂപയിലെത്തിയതോടെ വില 61,000 കടന്നും കുതിക്കുമെന്ന സൂചന നല്‍കിയിരുന്നു. കഴിഞ്ഞയാഴ്ചയാണ് പവന്‍ വില ആദ്യമായി 60,000 കടന്നത്. രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വം സ്വര്‍ണവിലയെ സ്വാധീനിക്കുന്നതായാണ് വിദഗ്ധരുടെ വിലയിരുത്തല്‍.ഈ മാസത്തിന്റെ…

Read More

രാത്രി കിടക്കാന്‍ നേരം ഫോണില്‍ ദീര്‍ഘസമയം റീല്‍സ് കാണുന്നവരാണോ..?
രക്തസമ്മര്‍ദം വര്‍ധിപ്പിക്കുമെന്ന് പഠനം

രാത്രി വൈകുവോളം ഫോണില്‍ റീല്‍സ് കണ്ടിരിക്കുന്നവരാണോ,നിരുപദ്രവകരമാണെന്ന് തോന്നുന്ന രാത്രിയിലെ സ്‌ക്രോളിങ് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാമെന്നാണ് സമീപകാലത്തെ പഠനങ്ങള്‍ തെളിയിക്കുന്നത്. ബയോമെഡ് സെന്‍ട്രലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ രാത്രി ഏറെ വൈകിയുള്ള വീഡിയോ കാണല്‍ ഹൈപ്പര്‍ടെന്‍ഷനിലേക്ക് നയിച്ചേക്കാമെന്നാണ് കണ്ടെത്തല്‍.യുവാക്കളും മധ്യവയസ്‌കരുമായ 4318 പേരിലാണ് ഗവേഷകര്‍ പഠനം നടത്തിയത്. ഇവരുടെ കിടക്കുംനേരമുള്ള വീഡിയോ കാണലും ഹൈപ്പര്‍ ടെന്‍ഷനും തമ്മിലുള്ള ബന്ധം ഗവേഷകര്‍ വിശകലനം ചെയ്തു. കിടക്കും മുന്‍പ് ചെറിയ വീഡിയോകള്‍ കാണുന്നവരില്‍ രക്തസമ്മര്‍ദം വര്‍ധിക്കുന്നതായി പഠനത്തില്‍ കണ്ടെത്തി. ടിവി കാണുന്നതിനെയും കംപ്യൂട്ടറില്‍…

Read More

ദേവേന്ദു കൊലക്കേസ്, ഹരികുമാർ ശ്രീതുവുമായി വഴിവിട്ട ബന്ധങ്ങൾക്ക് ശ്രമിച്ചെന്ന് പൊലീസ്

തിരുവനന്തപുരം ബാലരാമപുരം ദേവേന്ദു കൊലക്കേസ് പ്രതി ഹരികുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ദേവേന്ദുവിന്റെ അമ്മാവൻ ഹരികുമാറിന്റെ അറസ്റ്റ് ഇന്നലെ വൈകിട്ടോടെ പൂർത്തിയാക്കിയിരുന്നു.ഹരികുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇയാളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ വിശദമായി ചോദ്യം ചെയ്യാൻ പൊലീസ് ആലോചിക്കുന്നുണ്ട്. കുഞ്ഞിന്‍റെ മാതാപിതാക്കളായ ശ്രീതുവിനെയും ശ്രീജിത്തിനെയും പൊലീസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കുഞ്ഞിന്റെ അമ്മയായ ശ്രീതുവിനോട് വഴിവിട്ട ബന്ധങ്ങൾക്ക് സഹോദരൻ ഹരികുമാർ ശ്രമിച്ചിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. ഇത് നടക്കാത്തതിന്റെ വൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് ഹരികുമാറിന്‍റെ മൊഴി.

Read More

ഏറ്റവും കൂടുതൽ സമയം ബഹിരാകാശ നടത്തം ചെയ്ത വനിത എന്ന റെക്കോർഡ് ഇനി സുനിത വില്യംസിന് സ്വന്തം

വാഷിങ്ടൺ: ഏറ്റവും കൂടുതൽ സമയം ബഹിരാകാശ നടത്തം ചെയ്ത വനിത എന്ന റെക്കോർഡ് ഇനി സുനിത വില്യംസിന് സ്വന്തം. ഒമ്പത് ബഹിരാകാശ നടത്തങ്ങളിലാണ് 62 മണിക്കൂറിൽ അധികമാണ് സുനിത വില്യംസ് ബഹിരാകാശത്ത് നടന്നത്. ഇതോടെ നാസയുടെ മറ്റൊരു ബഹിരാകാശ സഞ്ചാരിയായിരുന്ന പെഗ്ഗി വിൻസ്റ്റണിന്റെ റെക്കോർഡ് സുനിത മറികടന്നു. 10 തവണയായി 60 മണിക്കൂറും 21 മിനിറ്റുമാണ് പെഗ്ഗി ബഹിരാകാശത്ത് നടന്നത്. പെഗ്ഗിക്കൊപ്പമാണ് ഇന്ത്യൻ സഞ്ചാരി ശുഭാൻഷു ശുക്ല ഉടൻ ബഹിരാകാശതെക്ക് പോകുന്നത്. സ്റ്റാർലൈനർ പ്രതിസന്ധി കാരണം ബഹിരാകാശത്തെ…

Read More

പന്ത്രണ്ടു വയസ്സുകാരൻ കുഴഞ്ഞ് വീണു മരിച്ചു

ഇടുക്കി: വലിയതോവാളയിൽ പന്ത്രണ്ടു വയസ്സുകാരൻ കുഴഞ്ഞ് വീണു മരിച്ചു. വലിയതോവാള കല്ലടയിൽ വിനോദിന്റെ മകൻ റൂബൻ വിനോദ് (12) ആണ് മരിച്ചത്. വലിയതോവാള ക്രിസ്തുരാജ സ്കൂളിൽ പഠിക്കുന്ന റൂബൻ വയറു വേദനയെ തുടർന്ന് കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ സ്കൂളിൽ എത്തിയിരുന്നില്ല. ഇന്നലെ രാവിലെ ഇരട്ടയാറിലെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. വൈകുന്നേരം അഞ്ചുമണിയോടെ മുത്തശ്ശി റൂബനെ വിളിച്ചിട്ടും അനക്കമില്ലാതെ വന്നതോടെ കട്ടപ്പനയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മാതാപിതാക്കൾ വിദേശത്തായതിനാൽ മുത്തശ്ശനോടും മുത്തശ്ശിയോടും ഒപ്പമായിരുന്നു താമസം.

Read More

വൈദ്യുതി വാങ്ങിയതിൽ അധികബാധ്യത; ഫെബ്രുവരിയിലും സർചാർജ് പിരിക്കുമെന്ന് കെഎസ്ഇബി

തിരുവനന്തപുരം:ഫെബ്രുവരിയിലും സർചാർജ് പിരിക്കുമെന്ന് കെഎസ്ഇബി. യൂണിറ്റിന് 10 പൈസ വച്ച് പിരിക്കും. യൂണിറ്റിന് 19 പൈസയാണ് സർചാർജ്. 2024 ഡിസംബറിൽ വൈദ്യുതി വാങ്ങിയതിൽ 18.13 കോടിയുടെ അധികബാധ്യതയുണ്ട്. അതാണ് അടുത്ത മാസം സ്വന്തം നിലയിൽ സർചാർജ് പിരിക്കുന്നതെന്നും കെഎസ്ഇബി അറിയിച്ചു. കെ.എസ്.ഇ.ബി. സ്വമേധയാ നിശ്ചയിച്ച 10 പൈസയും റെഗുലേറ്ററി കമ്മിഷൻ അനുവദിച്ച ഒൻപത് പൈസയുമാണ് ഇപ്പോൾ സർച്ചാർജ്. 9 പൈസ സർചാർജ് 17 പൈസയാക്കണമെന്ന കെഎസ്ഇബി ആവശ്യപ്പെട്ടിരുന്നെങ്കിലും അംഗീകരിച്ചിരുന്നില്ല. ഇന്ധനവില കൂടുന്നതുമൂലം താപവൈദ്യുതി വാങ്ങുന്നതിനുള്ള ചെലവിൽ താത്കാലികമായുണ്ടാവുന്ന…

Read More

എഐവൈഎഫ് രക്ത സാക്ഷ്യം സംഘടിപ്പിച്ചു

ആര്യനാട് : “ഇന്ത്യയെ വീണ്ടെടുക്കാൻ ഗാന്ധി സ്മരണകളെ ആയുധമാക്കാം “. മുദ്രാവാക്യമുയർത്തി എഐവൈഎഫ് അരുവിക്കര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച “ഗാന്ധി രക്ത സാക്ഷ്യം”  സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം രാജാജി മാത്യു തോമസ് ഉത്ഘാടനം ചെയ്തു. അരുവിക്കര മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് ആഷിക് ബി സജീവ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സന്ദീപ്  സ്വാഗതം പറഞ്ഞു. സിപിഐ മണ്ഡലം സെക്രട്ടറി വിതുര റഷീദ്,പുറത്തിപ്പാറ സജീവ് ,രാഹുൽ ,അജേഷ്,കെ വിജയകുമാർ ,സന്തോഷ് വിതുര ,ഷിജു സുധാകർ,മഹേശ്വരൻ ,ഐത്തിഅശോകൻ…

Read More

സ്കൂട്ടർ തട്ടിയതിന് പെൺകുട്ടി ചിരിച്ചു കൊണ്ട് സോറി പറഞ്ഞു;പെൺകുട്ടിയെ പിൻതുടർന്ന് ചുംബിച്ച യുവാവ് അറസ്റ്റിൽ

കോയമ്പത്തൂർ: ചിരിച്ചു കൊണ്ട് സോറി പറഞ്ഞു, അപരിചിതയായ വിദ്യാർത്ഥിനിയെ ചുംബിച്ച് യുവാവ്. കോയമ്പത്തൂരിലാണ് വിചിത്രമായ സംഭവം. പെൺകുട്ടിയുടെ പരാതിയിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ പുത്തൂർ സ്വദേശി 32 കാരനായ മുഹമ്മദ് ഷരീഫ് ആണ് അറസ്റ്റിലായത്. സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന ഇരുപതുകാരി വഴിയിലെ കുഴി ഒഴിവാക്കാൻ ശ്രമിച്ചപ്പോൾ സ്കൂട്ടർ ഷെരീഫിന്റെ സ്കൂട്ടറിന്റെ വശത്ത് ചെറുതായി ഇടിച്ചു. തുടർന്ന് സ്കൂട്ടർ നിർത്തി പെൺകുട്ടി ചിരിച്ചുകൊണ്ട് ഷെറീഫിനോട് മാപ്പ് പറഞ്ഞ് മുന്നോട്ടുപോയി. എന്നാൽ പെൺകുട്ടിയെ പിന്തുടർന്ന യുവാവ് തടഞ്ഞുനിർത്തി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial