Headlines

kerala14.in

മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 94 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

ചെന്നൈ: തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ക്വലാലംപുരിൽ നിന്നെത്തിയ യാത്രക്കാരനിൽനിന്ന് 94 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്. 1141 ഗ്രാം സ്വർണമാണ് ഇയാൾ മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. കസ്റ്റംസ് അധികൃതർ നടത്തിയ പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്. ബുധനാഴ്ച എയർ ഏഷ്യ വിമാനത്തിൽ ക്വലാലംപുരിൽ നിന്നെത്തിയ യാത്രികന്റെ പക്കൽനിന്ന് പരിശോധനക്കിടെയാണ് സ്വർണം കണ്ടെത്തിയതെന്ന് അധികൃതർ വ്യക്തമാക്കി. 94.53 ലക്ഷം രൂപ വിലമതിക്കുന്ന 24 കാരറ്റ് സ്വർണമാണ് ഇയാളിൽനിന്ന് പിടികൂടിയതെന്ന് അധികൃതർ കൂട്ടിച്ചേർത്തു. കുഴമ്പുരൂപത്തിലുള്ള വസ്തുവിൽ ചേർത്ത് ഒളിപ്പിച്ചുകടത്തിയ…

Read More

അതിർത്തി കടന്ന് പശ്ചിമ ബംഗാൾ വഴി കേരളത്തിൽ;രണ്ട് ബംഗ്ലാദേശ് യുവതികൾ പോലീസ് പിടിയിൽ

രണ്ട് ബംഗ്ലാദേശി യുവതികൾ പോലീസ് പിടിയിൽ. ബംഗ്ലാദേശ് ബരിസാൽ ചുങ്കല സ്വദേശിയായ റുബിന (20), ശക്തിപൂർ സ്വദേശിനി കുൽസും അക്തർ (23) എന്നിവരെയാണ് കോടനാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് വ്യാജ ആധാർ കാർഡും കണ്ടെടുത്തു. 2024 ഫെബ്രുവരി മുതൽ രണ്ട് പേരും കേരളത്തിലുണ്ട്. അതിർത്തി കടന്ന് പശ്ചിമ ബംഗാളിലെത്തി അവിടെ നിന്ന് ഏജൻ്റ് വഴിയാണ് ആധാർ കാർഡ് തരപ്പെടുത്തിയത്. യുവതികൾക്ക് ഇവിടെ സഹായം ചെയ്തവരെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ജില്ലാ പോലീസ് മേധാവി…

Read More

നെയ്യാറ്റിൻകരയിൽ വീട്ടിൽ നിന്ന് 125 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ 125 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം പിടികൂടി. വീട്ടിൽ നിയമവിരുദ്ധമായി വിൽക്കാൻവെച്ചിരുന്ന മദ്യമാണ് പിടികൂടിയത്. വീട്ടുടമ ഒലുപ്പുനട സ്വദേശി വിശ്വംഭരനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 200ലധികം കുപ്പികളിലായാണ് 125 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം സൂക്ഷിച്ചിരുന്നത്. വിശ്വംഭരനെതിരെ മുൻപും സമാനമായ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് എക്സൈസ് അറിയിച്ചു.

Read More

കടയ്ക്കാവൂരിൽ തെരുവ് നായ ആക്രമണം; പത്തോളം പേർക്ക് പരിക്ക്

കടയ്ക്കാവൂർ. ചെക്കാല വിളാകത്ത് പത്തോളം പേരെ തെരുവ്നായ ആക്രമിച്ചു. കടയ്ക്കാവൂർ ചെക്കാളവിളാകത്തും സമീപമേഖലയിലുമായാണ് തെരുവ്നായ ആക്രമണം ഉണ്ടായത്. തെരുവ് നായ പോകും വഴി കണ്ടവരെയെല്ലാം ആക്രമിച്ചതായാണ് വിവരം. സംഭവത്തിൽ പത്തോളം പേർക്കാണ് പരുക്ക് പറ്റിയിട്ടുള്ളത്, ഇവരിൽ ഒരാൾ അഞ്ചുതെങ്ങ് സ്വദേശിയാണ്. ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു സംഭവം. പരുക്ക്പറ്റിയവർ സ്വകാര്യ സർക്കാർ ആശുപത്രികളിൽ ചികിത്സതേടി. ഇവരിൽ മൂന്നോളം പേരുടെ പരുക്ക് ഗുരുതരമാണെന്നാണ് സൂചന ഇവരെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

Read More

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; ബജറ്റ് നാളെ

ന്യൂഡല്‍ഹി : പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ ഇന്ന് അഭിസംബോധന ചെയ്യും. രാഷ്ട്രപതിയുടെ പ്രസംഗത്തിനു ശേഷം സാമ്പത്തിക സര്‍വേ അവതരിപ്പിക്കും. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ മാധ്യമങ്ങളെ കാണും. പൊതു ബജറ്റ് നാളെ ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും. മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാമത്തെ ബജറ്റ് അവതരണമാണ് നാളെ നടക്കുക. തുടര്‍ച്ചയായ എട്ടാമത്തെ ബജറ്റാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി…

Read More

യൂസ്ഡ് കാർ ഷോറൂമുകൾക്ക് ഓതറൈസേഷൻ സർട്ടിഫിക്കറ്റ് നിർബന്ധം

ന്യൂഡൽഹി :യൂസ്ഡ് കാർ വിൽക്കുന്ന ഷോറൂമുകൾക്ക് കേന്ദ്രമോട്ടോർ വാഹന ചട്ടം 55 എ പ്രകാരം ഓതറൈസേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. എല്ലാ യുസ്ഡ് കാർ ഷോറും ഉടമകളും അടിയന്തിരമായി നിയമപ്രകാരമുള്ള ഓതറൈസേഷൻ സർട്ടിഫിക്കറ്റ് നേടണം. നിലവിൽ സർട്ടിഫിക്കറ്റ് ഇല്ലാതെ പ്രവർത്തിക്കുന്ന ഷോറൂമുകൾ മാർച്ച് 31നകം നിയമപ്രകാരമുള്ള ഓതറൈസേഷൻ സർട്ടിഫിക്കറ്റ് കരസ്ഥമാക്കേണ്ടതാണെന്നും ശേഷം അനധികൃതമായി പ്രവർത്തിക്കുന്ന യൂസ്ഡ് കാർ ഷോറൂമുകൾ സംസ്ഥാനത്ത് പ്രവർത്തിക്കാൻ കഴിയുന്നതല്ലെന്നും ട്രാൻസ്പോർട്ട് കമ്മീഷണർ സർക്കുലറിൽ അറിയിച്ചു. ഇത്തരത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെയും ഇവിടെ വിൽപ്പനയ്ക്കായി സൂക്ഷിച്ചിട്ടുള്ള…

Read More

സ്മാർട്ട് അങ്കണവാടി സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും

തിരുവനന്തപുരം:വനിതാശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനമൊട്ടാകെ നിർമാണം പൂർത്തീകരിച്ച 30 സ്മാർട്ട് അങ്കണവാടികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. തിരുവനന്തപുരം ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ 60-ാം നമ്പർ അങ്കണവാടി കേന്ദ്രീകരിച്ച് ജനാർദപുരം ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ ഫെബ്രുവരി 3ന് രാവിലെ 11ന് നടക്കുന്ന ചടങ്ങിൽ ആരോഗ്യമന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും. സി.കെ ഹരീന്ദ്രൻ എം.എൽ.എ സ്വാഗതമാശംസിക്കുന്ന ചടങ്ങിൽ ശശിതരൂർ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, വനിതാശിശുവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി…

Read More

ഡി.വൈ.എഫ്. ഐ ഗാന്ധി സ്മരണ സംഘടിപ്പിച്ചു

ആറ്റിങ്ങൽ:ജനുവരി 30 ഗാന്ധി രക്തസാക്ഷി ദിനത്തിൽ “STAND FOR SECULAR INDIA” എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ച് ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖല കമ്മിറ്റി എ.സിഎ.സി നഗറിൽ സംഘടിപ്പിച്ച ഗാന്ധി സ്മരണ റാലിയും പൊതുയോഗവും ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന ട്രഷറര്‍  കെ.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.മേഖല പ്രസിഡന്റ്‌  പ്രശാന്ത് മങ്കാട്ടു അധ്യക്ഷത വഹിച്ച യോഗത്തിൽ മേഖല സെക്രട്ടറി  സുജിൻ സ്വാഗതം പറഞ്ഞു. ബ്ലോക്ക്‌ സെക്രട്ടറി സുഖിൽ,ബ്ലോക്ക്‌ എക്സിക്യൂട്ടീവ് അംഗം സംഗീത്,വെസ്റ്റ് മേഖല ജോയിന്റ് സെക്രട്ടറിയും മുനിസിപ്പൽ കൗൺസിലറുമായ…

Read More

‘കെടാവിളക്ക്’ സ്കോളർഷിപ്പ് പദ്ധതി: അപേക്ഷ തീയതി നീട്ടി

സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്‌ സ്കൂളുകളിലെ ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളിൽ പഠിക്കുന്ന ഒബിസി വിഭാഗം വിദ്യാർഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന അനുവദിക്കുന്ന കെടാവിളക്ക് സ്കോളർഷിപ്പിന് ഫെബ്രുവരി പത്ത് വരെ അപേക്ഷ നൽകാം. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫിസുകളുമായി ബന്ധപ്പെടുക.

Read More

സംസ്ഥാനത്ത് NMMS പരീക്ഷ മാർച്ച് 1ന്

                                  സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്സ്കൂളുകളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് നാഷനൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് (എൻഎംഎംഎസ്) പരീക്ഷ മാർച്ച് 1ന് പുതുച്ചേരിയിലെ 4 മേഖലയിൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്നു. സ്കോളർഷിപ്പിന് അർഹതയുള്ള വിദ്യാർഥികൾക്ക് ഒൻപതാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെ പഠനത്തിന് വർഷത്തിൽ 12,000 രൂപ വീതം കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നൽകും. വിദ്യാർഥികൾ സ്കൂ‌ൾ വഴി www.nmmsntspdy.com എന്ന വെബ്സൈറ്റിൽ ഫെബ്രുവരി 10നുള്ളിൽ അപേക്ഷ സമർപ്പിക്കണമെന്ന് ചീഫ് എജ്യുക്കേഷനൽ ഓഫിസർ അറിയിച്ചു.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial