Headlines

kerala14.in

സെക്കന്റ്‌ ഹാൻഡ് വാഹനങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുവർ ആണോ? എന്നാൽ ഇത് തീർച്ചയായും നിങ്ങൾ അറിഞ്ഞിരിക്കണം

യൂസ്ഡ് കാർ ഷോറൂമുകൾക്ക് ഓതറൈസേഷൻ നിർബന്ധമാക്കി. അനധികൃത യൂസ്ഡ് കാർ ഷോറൂമുകൾക്ക് കടിഞ്ഞാണിടാൻ വേണ്ടിയാണ് ഗതാഗത വകുപ്പ് ഈ നിയമം കൊണ്ട് വരുന്നത്. മാർച്ച് 31 നു മുൻപ് എല്ലാ യൂസ്ഡ് കാർ ഷോറൂമുകളും ഓതറൈസേഷൻ നേടണം. അല്ലാത്ത സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കും. ഇത്തരം സ്ഥാപനങ്ങളിലെ വാഹനങ്ങളെ കരിമ്പട്ടികയിൽ പെടുത്തി. അംഗീകാരമില്ലാത്ത യൂസ്ഡ് കാർ ഷോറൂമുകളിൽ നിന്നും വാഹനങ്ങൾ വാങ്ങരുതെന്ന് ഗതാഗത വകുപ്പ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. യൂസ്ഡ് അല്ലെങ്കിൽ സെക്കൻഡ് ഹാൻഡ് കാർ വിൽപനയുടെ…

Read More

കൊല്ലത്തു കുടുബവഴക്കിനെ തുടർന്നുണ്ടായ ആക്രമണത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് വെട്ടേറ്റു

കൊല്ലം: കൊല്ലം ശക്തികുളങ്ങരയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് വെട്ടേറ്റു. ആക്രമണത്തിന് കാരണം കുടുംബപ്രശ്നമെന്നാണ് ലഭ്യമാകുന്ന വിവരം. ശക്തികുളങ്ങര സ്വദേശി രമണി, സഹോദരി സുഹാസിനി, സുഹാസിനിയുടെ മകൻ സൂരജ് എന്നിവർക്കാണ് വെട്ടേറ്റത്. രമണിയുടെ ഭർത്താവ് അപ്പുക്കുട്ടനാണ് (74) ഇവരെ വെട്ടിയത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ എട്ടരയോടെ ശക്തികുളങ്ങരയിലെ രമണിയുടെ വീട്ടിൽ വെച്ചാണ് ആക്രമണമുണ്ടായത്. രമണിയും ഭർത്താവ് അപ്പുക്കുട്ടനും ഈ വീട്ടിലാണ് താമസിക്കുന്നത്. ഇരുവരും തമ്മിൽ നേരത്തെ തന്നെ പ്രശ്നങ്ങളുണ്ടായിരുന്നു. രാവിലെ അപ്പുക്കുട്ടൻ വീട്ടിലെത്തി ബഹളമുണ്ടാക്കുകയായിരുന്നു….

Read More

ഭർത്താവിന്റെ ആസിഡ് ആക്രമണത്തിൽ വീട്ടമ്മയ്ക്ക്   ഗുരുതരമായി പൊള്ളലേറ്റു.

കൊല്ലം: കൊല്ലത്ത് വീട്ടമ്മയ്ക്ക് നേരെ ആസിഡ് ആക്രമണം. കല്ലുവെട്ടാന്‍കുഴി സ്വദേശി കവിതയെയാണ് ഭര്‍ത്താവ് ബിജു ആക്രമിച്ചത്. കവിതയുടെ മുഖത്തും കൈയ്ക്കും പൊള്ളലേറ്റു. നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് യുവതിയെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പഞ്ചായത്തില്‍ നിന്ന് വീട് വെയ്ക്കാന്‍ ബിജുവിന്റെ പേരില്‍ ഭൂമി അനുവദിച്ചിരുന്നു. ഈ വസ്തുവില്‍ ഷെഡ് കെട്ടിയാണ് ബിജുവും കവിതയും അമ്മയും താമസിച്ചിരുന്നത്. പലതവണ കവിതയെയും അമ്മയെയും ഷെഡില്‍ നിന്ന് ഇറക്കി വിടാന്‍ ബിജു ശ്രമിച്ചിരുന്നു. പ്രതിയുടെ ശല്യത്തെ തുടര്‍ന്ന് ഇരുവരും സമീപത്തായി വാടക…

Read More

മുസ്ലിം വിദ്വേഷ പരാമർശം നടത്തിയെന്ന കേസിൽ  പി സി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി.

കോട്ടയം: പിസി ജോർജ് മുസ്ലിം വിദ്വേഷ പരാമർശം നടത്തിയെന്ന കേസിൽ വീണ്ടും മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. ഇനി അടുത്ത മാസം അഞ്ചിനായിരിക്കും ഹർജി പരിഗണിക്കുക. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയിലാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. കേസ് ആരംഭിച്ചിട്ട് ഇത് നാലാം തവണയാണ് മാറ്റിവെക്കുന്നത്. ഹര് ജിയില് തീരുമാനമാകുന്നതുവരെ പിസി ജോർജിനെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതിയുടെ നിർദ്ദേശം. ഈ ഹർജി പരിഗണിച്ചപ്പോൾ കോടതി പ്രൊസിക്യൂഷനെ വിമർശിച്ചു. വിദ്വേഷ പരാമർശത്തിൻ്റെ പൂർണ്ണ രൂപം എഴുതി നൽകണമെന്ന് കോടതി കഴിഞ്ഞ ദിവസം…

Read More

ട്രെയിനറും ബോക്സറുമായ  യുവാവിനെ സംഘംചേർന്ന് മർദിച്ചു കൊലപെടുത്തി

ചെന്നൈ: വീടിനു മുന്നിൽ നിൽക്കുകയായിരുന്ന യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തി. ജിം ട്രെയിനറും ബോക്സറുമായ 24 കാരനെ ഒൻപത് പേർ ചേർന്നാണ് മർദിച്ചത്. ചെന്നൈയിലെ ഐസ് ഹൗസ് ഭാഗത്ത് ധനുഷ് ആണ് മരിച്ചത്. ധനുഷിനെ മർദിക്കുന്നത് കണ്ട് തടയാൻ ചെന്ന സുഹൃത്തിനും മർദ്ദനമേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ ഒമ്പത് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെല്ലാം ധനുഷിൻ്റെ വീടിനടുത്തായി തന്നെ താമസിക്കുന്നവരാണെന്ന് പൊലീസ് പറഞ്ഞു. അതേ സമയം ആക്രമണത്തിൻ്റെ കൃത്യമായ…

Read More

പോക്‌സോ കേസിൽ പ്രതിയായ നടനും ടെലിവിഷൻ അവതാരകനുമായ കൂട്ടിക്കൽ ജയചന്ദ്രൻ പോലീസ് സ്റ്റേഷനിൽ ഹാജരായി.

കോഴിക്കോട്: പോക്‌സോ കേസിൽ പ്രതിയായ നടനും ടെലിവിഷൻ അവതാരകനുമായ കൂട്ടിക്കൽ ജയചന്ദ്രൻ പോലീസ് സ്റ്റേഷനിൽ ഹാജരായി. കസബ പൊലീസിന് മുമ്പാകെയാണ് നടൻ ഹാജരായത്. ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. ആറ് മാസത്തിലധികമായി ഒളിവിൽ കഴിയുകയായിരുന്നു നടൻ. മുൻ‌കൂർ ജാമ്യ ഹര്‍ജിയിൽ നടപടി ഉണ്ടാകും വരെ നടനെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന് നിര്‍ദേശിച്ച് സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു. നടൻ അന്വേഷണവുമായി സഹകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. തുടർന്നാണ് നടൻ കസബ പോലീസ് സ്റ്റേഷനിൽ ഹാജരായത്. പോക്‌സോ…

Read More

ക്രൈം സീരിയലുകൾ കണ്ടു പ്ലാൻ തയ്യാറാക്കി മോക്ഷണം നടത്തി കറങ്ങി നടന്ന യുവാക്കളെ പോലീസ് പിടികൂടി

ക്രൈം സീരിയലുകൾ കണ്ട് പഠിച്ച് മോഷണത്തിനുള്ള പ്ലാൻ തയാറാക്കി. പോലീസിനെ വെട്ടിച്ച് കുറച്ചുകാലം മോഷണം നടത്തിയ മൂന്ന് യുവാക്കൾ പിടിയിൽ. വ്യക്തമായ പ്ലാനിങ്ങിലൂടെ പ്രവർത്തിച്ചതിനാൽ ലക്ഷങ്ങളുടെ മോഷണം നടത്തിയ പ്രതികളെ തിരഞ്ഞ് പോലീസും കുറച്ച് ബുദ്ധിമുട്ടി. പക്ഷേ ഒടുവിൽ രാജസ്ഥാൻ സ്വദേശികളായ മൂന്ന് യുവാക്കളെ പോലീസ് തന്ത്രപരമായി പിടികൂടി. മഹാരാഷ്ട്രയിലെ സോലാപൂരിൽ നിന്നാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തിരിക്കയാണ്. ക്രൈം പട്രോൾ, സാവധാൻ ഇന്ത്യ തുടങ്ങിയ പരമ്പരകൾ കണ്ടാണ് തങ്ങൾ മോഷ്ടിക്കാനുള്ള പ്ലാൻ തയ്യാറാക്കിയത് എന്നാണത്രെ പ്രതികൾ…

Read More

ബെംഗളുരുവില്‍ വീണ്ടും പുലി, ജാഗ്രത പാലിക്കണമെന്ന് അധികൃതർ

ബെംഗളൂരു: ബെംഗളുരുവില്‍ വീണ്ടും പുലി. നോര്‍ത്ത് സോണ്‍ സബ് ഡിവിഷനിലാണു രണ്ടു പുലികളുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. നഗരത്തോടു ചേര്‍ന്നുള്ള ശിവക്കോട്ട ഗ്രാമപഞ്ചായത്ത് പരിധിയിലും പരിസരങ്ങളിലുമാണു പുലി സാന്നിധ്യം. രാമഗൊണ്ടനഹള്ളിയില്‍ അപ്പാര്‍ട്ട്മെന്റിന്റെ പാര്‍ക്കിങ് ഏരിയയില്‍ അലഞ്ഞു തിരിയുന്ന പുലികളുടെ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ അതീവ ജാഗ്രത പാലിക്കാന്‍ വനം വകുപ്പ് നിര്‍ദേശം നല്‍കി.

Read More

ഛിന്നഗ്രഹം കണ്ടെത്തി  നാസയുടെ കയ്യടി നേടി ഒൻപതാം ക്ലാസുകാരൻ ദക്ഷ മാലിക്ക്

ന്യൂഡൽഹി: ഒമ്പതാം ക്ലാസ്സുകാരൻ ദക്ഷ മാലിക്ക് എന്ന കൊച്ചു പയ്യൻ ഇന്ന് നാസയുടെ കൈയടി നേടിയിരിക്കുകയാണ്. വെറും അംഗീകാരമല്ല ഈ പതിനാലുകാരന് കിട്ടിയിരിക്കുന്നത്. ബഹിരാകാശത്തെ ഒരു ഛിന്നഗ്രഹം കണ്ടെത്തിയിരിക്കുകയാണ് ഈ മിടുക്കൻ. ഉത്തർപ്രദേശിലെ നോയിഡയിലെ ശിവ് നാടാർ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ ദക്ഷ മാലിക്കാണ് ഒരു ഛിന്നഗ്രഹം കണ്ടെത്തി നാഷണൽ എയറോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷന്‍റെ (നാസ) ഉൾപ്പെടെ കയ്യടി നേടിയത്. ബഹിരാകാശത്ത് ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള പ്രധാന ഛിന്നഗ്രഹ വലയത്തില്‍ നിന്നുള്ള ഒരു പുതിയ…

Read More

ബാലരാമപുരത്ത് രണ്ട് വയസുകാരിയുടെ മരണം; കുഞ്ഞിനെ കൊലപ്പെടുത്തിയത് അമ്മാവൻ, ഉറങ്ങിക്കിടന്ന കുട്ടിയെ കിണറ്റിലേക്ക് എറിഞ്ഞുവെന്ന് മൊഴി

തിരുവനന്തപുരം: ബാലരാമപുരത്ത് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ രണ്ട് വയസ്സുകാരിയുടേത് കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്. കുഞ്ഞിന്റെ അമ്മാവൻ പോലീസിനോട് കുറ്റ സമ്മതം നടത്തി. കുഞ്ഞിനെ ജീവനോടെ കിണറ്റിലേക്ക് വലിച്ചെറിഞ്ഞുവെന്നാണ് സൂചന. മൃതദേഹത്തിൽ ഉപദ്രവമേറ്റ പാടുകൾ ഇല്ലെന്നാണ് പ്രാഥമിക നിഗമനം. തുടക്കത്തിൽ തന്നെ അസ്വാഭാവികത പോലീസിന് തോന്നിയിരുന്നു. വീട്ടിലുള്ളവർ തന്നെയാണ് മരണത്തിന് പിന്നിലെന്ന് ആദ്യം മുതലേ സംശയം ഉയർന്നിരുന്നു. കുഞ്ഞിനെ കൊലപ്പെടുത്തിയത് താനാണെന്ന് അമ്മാവൻ ഹരികുമാര്‍ പൊലീസിന് മൊഴി നൽകി. കസ്റ്റഡിയിലുള്ള ഹരികുമാറിന്‍റെ കുറ്റസമ്മത മൊഴി ഒന്നുകൂടി ഉറപ്പിക്കാനുള്ള…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial