Headlines

kerala14.in

നാഷണൽ ഗെയിംസ് 2025; സുഫ്‌നയിലൂടെ കേരളത്തിന് ആദ്യ സ്വർണം

38ാം ദേശീയ ഗെയിംസിൽ കേരളത്തിന് ആദ്യ സ്വർണം. വനിതാ ഭാരോദ്വഹനം 45 കിലോഗ്രാം വിഭാഗത്തിൽ സുഫ്‌ന ജാസ്മിനാണ് കേരളത്തിന് സ്വർണ മെഡൽ നേടി തന്നത്. ഇന്നലെ നീന്തലിൽ ഇരട്ട മെഡലുമായി സജൻ പ്രകാശ് കേരളത്തിന്റെ മെഡൽ വേട്ടയ്ക്ക് തുടക്കമിട്ടിരുന്നു. 200 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍, 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ എന്നിവയില്‍ വെങ്കല മെഡലുകളാണ് സജന്‍ നേടിയത്.

Read More

കുടുംബവഴക്കിനെ തുടർന്ന് 74കാരൻ ഭാര്യയേയും, ഭാര്യാ സഹോദരിയേയും മകനേയും വെട്ടിപരുക്കേൽപ്പിച്ചു

കൊല്ലം: ശക്തികുളങ്ങരയിൽ കുടുംബവഴക്കിനെ തുടർന്ന് മൂന്നു പേർക്ക് വെട്ടേറ്റു. ശക്തികുളങ്ങര സ്വദേശിനിയായ രമണി (65), സഹോദരി സുഹാസിനി (52), സുഹാസിനിയുടെ മകൻ സൂരജ് (32) എന്നിവർക്കാണ് വെട്ടേറ്റത്. തലയ്ക്ക് പരുക്കേറ്റ രമണിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി സംഭവത്തിൽ രമണിയുടെ ഭർത്താവ് അപ്പുക്കുട്ടൻ (74) പൊലീസ് കസ്റ്റഡിയിൽ. അപ്പുക്കുട്ടനും രമണിയും തമ്മിലുള്ള തർക്കത്തിനിടെ തടസ്സം പിടിക്കാൻ എത്തിയതായിരുന്നു സുഹാസിനിയും സൂരജും അപ്പോഴാണ് അപ്പുക്കുട്ടൻ ഇവരെമൂന്നു പേരെയും ആക്രമിച്ചത്. സഹോദരിയുടെ ആക്രമിക്കുന്നത് കണ്ടാണ് രമണിയുടെ അനിയത്തി സുഹാസിനി…

Read More

‘ലിംഗമാറ്റം വിനാശകരം’, ധനസഹായം നിരോധിക്കുമെന്ന് ട്രംപ്

വാഷിങ്ടൺ: അമേരിക്കയിൽ 19 വയസ്സിന് താഴെയുള്ളവരുടെ ലിംഗമാറ്റം തടയൽ ലക്ഷ്യമിട്ടുള്ള എക്സിക്യൂട്ടിവ് ഉത്തരവിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവെച്ചു. ലിംഗമാറ്റത്തിനെതിരാണ് അമേരിക്കൻ നിലപാടെന്നും ഇതിനുള്ള എല്ലാ ധനസഹായവും പ്രോത്സാഹനവും നിരോധിക്കുന്ന നിയമങ്ങൾ കർശനമായി നടപ്പാക്കുമെന്നും ട്രംപ് വ്യക്തമാക്കി. അതോടൊപ്പം ലിംഗമാറ്റം വിനാശകരമാണെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു. ഭിന്നലിംഗക്കാരെ പരിഗണിക്കുന്ന ബൈഡൻ ഭരണകൂടത്തിന്റെ നയങ്ങൾ തിരുത്തുമെന്ന് സ്ഥാനമേറ്റ വേളയിൽതന്നെ ട്രംപ് വ്യക്തമാക്കിയിരുന്നു. സൈന്യത്തിൽനിന്ന് ട്രാൻസ്ജെൻഡറുകളെ നീക്കം ചെയ്യാനും നീക്കം തുടങ്ങിയിട്ടുണ്ട്. ഇതിനായി, സൈന്യത്തിൽ ഉപയോഗിച്ചുവരുന്ന ഭിന്നലിംഗ സൗഹൃദ നാമങ്ങൾ നീക്കം…

Read More

മലപ്പുറത്ത് മൂന്നു മാസം പ്രായമുള്ള കുഞ്ഞും അമ്മയും മരിച്ച നിലയിൽ

മലപ്പുറം: മലപ്പുറം ഒളമതിലിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ ബക്കറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കുഞ്ഞിന്റെ അമ്മ മിനിയെ (45) തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയിട്ടുണ്ട്. വീട്ടിലെ ശുചിമുറിയിലെ ബക്കറ്റിൽ ആയിരുന്നു കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. മിനിയുടെ ആത്മഹത്യാ കുറിപ്പ് പൊലീസിിന് ലഭിച്ചു. മരണകാരണം വ്യക്തമായിട്ടില്ല.

Read More

വടക്കൻ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ സാധാരണയെക്കാൾ താപനില കൂടുകയും തെക്കൻ, മധ്യ കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ സാധാരണയെക്കാൾ 2 ഡിഗ്രി സെൽഷ്യസ് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും, അതിനാൽ ജാഗ്രത വേണമെന്ന് കാലാവസ്ഥാ വകുപ്പ്…

Read More

പലിശയ്ക്ക് കൊടുത്ത പണം തിരികെ ചോദിച്ചതിൻ്റെ പേരിൽ വാക്കേറ്റവും കയ്യാങ്കളിയും, അച്ഛനും മകനും അറസ്റ്റിൽ

കൊല്ലം: പുനലൂരിൽ പലിശയ്ക്ക് കൊടുത്ത പണം തിരികെ ചോദിച്ചതിൻ്റെ പേരിൽ വാക്കേറ്റവും കയ്യാങ്കളിയും. ഒരാളെ കൊല്ലാൻ ശ്രമിക്കുകയും നാല് പേരെ മാരകായുധം ഉപയോഗിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ അച്ഛനും മകനും പോലീസ് പിടിയിൽ. നരിക്കൽ ചക്കുവരയ്ക്കൽ പടിഞ്ഞാറ്റതിൽ വീട്ടിൽ തോമസ് കുട്ടി എന്ന ബാബുക്കുട്ടി (53) മകൻ ലിജിൻ (29) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നരിക്കൽ പാച്ചൻമുക്ക് രാജി ഭവനിൽ താമസിക്കുന്ന കാഞ്ഞിരക്കോട് മോളി ഭവനിൽ ബൈജു എന്ന രോഹിത്തിനും (26) സുഹൃത്തുക്കൾക്കും പരിക്കേറ്റു. സംഭവം…

Read More

രണ്ടുവയസ്സുകാരിയുടെ അമ്മയും അച്ഛനും അമ്മാവനും കസ്റ്റഡിയിൽ മൊഴികളിൽ അടിമുടി ദുരൂഹത

തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് രണ്ടു വയസ്സുള്ള കുഞ്ഞിന്റെ മരണത്തില്‍ അടിമുടി ദുരൂഹതയെന്ന് പൊലീസ്. കോട്ടുകാല്‍ക്കോണം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും മകള്‍ ദേവേന്ദു ആണ് മരിച്ചത്. മരണം കൊലപാതകമാണെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. കുട്ടിയുടെ അച്ഛന്‍, അമ്മ, അമ്മാവന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തു വരികയാണ്. സംഭവം നടന്ന വീട് പൊലീസ് പൂട്ടി സീല്‍ ചെയ്തിരിക്കുകയാണ്. രക്ഷിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ കാണാനില്ലെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. മുത്തശ്ശിയാണ് കുഞ്ഞിനെ കാണാനില്ലെന്ന് അറിയിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ്…

Read More

സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെ അമ്മ അന്തരിച്ചു

കൊച്ചി: പ്രശസ്ത സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റെ അമ്മ ലിവി സുരേഷ് ബാബു അന്തരിച്ചു. 65 വയസായിരുന്നു. സംസ്‌കാരം വ്യാഴാഴ്ച മൂന്നിന് വടൂക്കര ശ്മശാനത്തില്‍ നടക്കും. അമ്മയുടെയും ഗോപിയുടെയും ഛായചിത്രത്തിനൊപ്പം ഫേസ്ബുക്കിൽ ഹൃദയ സ്പർശിയായ കുറിപ്പിലൂടെയാണ് ഗോപി സുന്ദർ അമ്മയുടെ വിയോഗ വാർത്ത പങ്കുവച്ചത്. “അമ്മ, എനിക്ക് ജീവിതം, സ്നേഹം, എന്‍റെ സ്വപ്നങ്ങൾ ഇവയെല്ലാം നേടാനുള്ള ശക്തി നൽകി. ഞാൻ സൃഷ്ടിക്കുന്ന ഓരോ സംഗീത്തിലും നിങ്ങള്‍ എനിക്ക് പകര്‍ന്ന സ്നേഹം ഉണ്ട്. നിങ്ങൾ പോയിട്ടില്ല— എന്റെ ഹൃദയത്തിലും,…

Read More

ഭാര്യ 27 വർഷങ്ങൾമുമ്പ് കാണാതായ തന്റെ ഭർത്താവിനെ കുംഭമേളയിൽ വച്ചു കണ്ടെത്തിയത് സന്യാസി ആയി

റാഞ്ചി: 27 വർഷങ്ങളായി കാണാതെയായ കുടുംബാംഗത്തെ പ്രയാഗ്‌രാജിൽ നടക്കുന്ന കുംഭമേളയിൽ കണ്ടെത്തി ജാർഖണ്ഡിലെ ഒരു കുടുംബം. ഗംഗസാഗർ യാദവ് എന്ന 65കാരനെയാണ് 27 വർഷങ്ങൾക്ക് ശേഷം ബുധനാഴ്ച കണ്ടെത്തിയത്. ഗംഗസാഗർ ഇപ്പോൾ സന്യാസ ജീവിതം നയിച്ചുവരുകയാണ്. അഘോരി വിഭാഗത്തിലെ സന്യാസിയാണ് ബാബ രാജ്‌കുമാർ എന്നറിയപ്പെടുന്ന ഗംഗാസാഗർ. വർഷങ്ങളായി പ്രതീക്ഷ നഷ്പ്പെട്ട കുടുംബത്തിന് കുംഭമേളക്കെത്തിയ ഒരു ബന്ധുവാണ് ആശ്വാസമായത്. കുംഭമേളയിൽ ഗംഗസാഗറിനെ പോലെ കാണാൻ സാമ്യമുള്ള ഒരാളെ ശ്രദ്ധയിൽപ്പെട്ട ഇയാൾ ഫോട്ടോയെടുത്ത് കുടുംബത്തിന് അയച്ചുകൊടുക്കുകയായിരുന്നു. തുടർന്ന് അത് ഗംഗസാഗർ…

Read More

മൂക്കിൽ നിന്നും ചെവിയിൽ നിന്നും രക്തം മുഖത്തേക്ക് ഒഴുകിയ നിലയിൽ ക്ഷേത്രകുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: പെരുമ്പാവൂർ ശ്രീധർമ്മ ശാസ്താ ക്ഷേത്രക്കുളത്തിൽ യുവാവിന്റെ മൃതദേഹം. ഒറ്റപ്പാലം സ്വദേശി സജിയാണ് മരിച്ചത്. രാവിലെ നടക്കാൻ ഇറങ്ങിയ നാട്ടുകാരാണ് ക്ഷേത്ര കുളത്തിൽ മുങ്ങിക്കിടന്ന നിലയിൽ മൃതദേഹം കണ്ടത്. നാട്ടുകാരുടെ സഹായത്തോടെ മൃതദേഹം കരയ്ക്ക് കയറ്റി.മൂക്കിൽ നിന്നും ചെവിയിൽ നിന്നും രക്തം മുഖത്തേക്ക് ഒഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഈ ക്ഷേത്രക്കുളത്തിൽ സ്ഥിരമായി കുളിക്കാൻ വരുന്ന ആളാണ് മരണമടഞ്ഞ സജി. പെരുമ്പാവൂരിലും പരിസര പ്രദേശങ്ങളിലും കൂലിവേല ചെയ്തു വന്നയാളാണ് ഇദ്ദേഹം. പെരുമ്പാവൂർ പോലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial