kerala14.in

കോഴിക്കോട് പയ്യോളി തിക്കോടിയില്‍ കടലില്‍ കുളിക്കാനിറങ്ങിയ നാലു പേര്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് പയ്യോളി തിക്കോടിയില്‍ കടലില്‍ കുളിക്കാനിറങ്ങിയ സ്ത്രീകളടക്കം നാലു പേര്‍ക്ക് ദാരുണാന്ത്യം വയനാട് കല്‍പ്പറ്റ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് വൈകിട്ടോടെ പയ്യോളി തിക്കോടി കല്ലകത്ത് ബീച്ചിലാണ് സംഭവം. അപകടത്തില്‍പ്പെട്ട ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കല്‍പ്പറ്റയിലെ ജിമ്മില്‍ ഒരുമിച്ച്‌ പരിശീലനം നടത്തുന്നവരാണ് അപകടത്തില്‍പ്പെട്ടത്. അവധി ദിവസമായ ഞായറാഴ്ച ഇവര്‍ പയ്യോളിയിലെത്തിയതായിരുന്നു. ജിമ്മിലെ വനിത ട്രെയിനര്‍മാര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് അപകടത്തില്‍പ്പെട്ടത്. മുണ്ടേരി സ്വദേശി ഫൈസല്‍, കല്‍പ്പറ്റ നോര്‍ത്ത് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം വിനീഷ് (40), അനീസ (35),…

Read More

കൊല്ലം ചിതറയില്‍ സംഘര്‍ഷം; മൂന്ന് പേര്‍ക്ക് വെട്ടേറ്റു

കൊല്ലം: കൊല്ലം ചിതറയില്‍ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റു. മാങ്കോടാണ് സംഭവം. മാങ്കോട് സ്വദേശി ദീപു, കിഴക്കും ഭാഗം സ്വദേശി ഷഫീക്ക്, വാള ബിജു എന്നിവര്‍ക്കാണ് പരിക്കേറ്റത്. അല്‍പം മുന്‍പാണ് സംഭവം. ചിതറ പൊലീസ് സ്ഥലത്തെത്തി. തടി കയറ്റി വന്ന ലോറി കേബിളിൽ കുരങ്ങി കേബിൾ പൊട്ടിയതാണ് അക്രമത്തിന് കാരണമെന്ന് വാർഡ് മെമ്പർ അൻസാർ തലവരമ്പ് പറഞ്ഞു. വെട്ടേറ്റ മൂന്നുപേരുടെയും നില ഗുരുതരമാണ്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Read More

പഞ്ചാരക്കൊല്ലിയില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ മകന് താത്ക്കാലിക ജോലിക്കുള്ള നിയമന ഉത്തരവ് വനം മന്ത്രി കൈമാറി

വയനാട്: പഞ്ചാരക്കൊല്ലിയില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ മകന് താത്ക്കാലിക ജോലിക്കുള്ള നിയമന ഉത്തരവ് കൈമാറി. രാധയുടെ വീട് സന്ദര്‍ശിച്ച വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനാണ് ഉത്തരവ് കൈമാറിയത്. രാധയുടെ കുടുംബത്തിലെ ഒരാള്‍ക്ക് താത്ക്കാലികമായി ജോലി നല്‍കുമെന്ന് മന്ത്രി നേരത്തേ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. വൈകിട്ട് നാല് മണിയോടെയാണ് മന്ത്രി എ കെ ശശീന്ദ്രന്‍ രാധയുടെ വീട്ടിലെത്തിയത്. മന്ത്രിക്കു നേരെ വൻ ജനരോഷമാണ് ഉയർന്നത്. മന്ത്രിക്ക് നേരെ കരിങ്കൊടി ഉയര്‍ത്തിയും കാര്‍ തടഞ്ഞും നാട്ടുകാര്‍ പ്രതിഷേധിച്ചു….

Read More

നരഭോജി കടുവ ആക്രമിച്ച് കൊലപ്പെടുത്തിയ രാധയുടെ വീട് സന്ദർശിക്കാനെത്തിയ വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനെതിരെ ജനരോഷം

മാന്തവാടി: പഞ്ചാരക്കൊല്ലിയിൽ നരഭോജി കടുവ ആക്രമിച്ച് കൊലപ്പെടുത്തിയ രാധയുടെ വീട് സന്ദർശിക്കാനെത്തിയ വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനെതിരെ ജനരോഷം. വൻ പ്രതിഷേധമാണ് മന്ത്രിക്കെതിരെ ഉയർന്നത്. ആളുകൾ പ്രദേശത്ത് തടിച്ചു കൂടി നിൽക്കുകയും മന്ത്രിയെ കൂക്കി വിളിക്കുകയും ചെയ്തു. പ്രതിഷേധക്കാർ മന്ത്രിക്കുനേരെ കരിങ്കൊടി വീശി. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പിലാക്കാവിൽവച്ച് മന്ത്രിയുടെ വാഹനത്തിന് നേരം കരിങ്കൊടി വീശിയത്. രാഷ്ട്രീയപ്രേരിതമാണ് ജനരോഷമെന്നും രാധ വനത്തിനുള്ളിൽ പ്രവേശിപ്പിച്ചപ്പോഴാണ് കടുവ ആക്രമിച്ചതെന്നുമുള്ള മന്ത്രിയുടെ പ്രസ്താവനയിൽ പ്രതിഷേധിച്ചാണ് ജനങ്ങൾ റോ‍ഡ് ഉപരോധിച്ചത്. പ്രസ്താവന…

Read More

തൃശ്ശൂരിൽ പള്ളിപ്പെരുന്നാൾ ആഘോഷത്തിനിടെ ഗുണ്ട് പൊട്ടിത്തെറിച്ചു; ഒരാൾക്ക് ദാരുണാന്ത്യം

തൃശ്ശൂർ: മാള തെക്കൻ താണിശ്ശേരി സെന്റ് സേവിയെഴ്‌സ് പള്ളിയിൽ പെരുന്നാൾ ആഘോഷത്തോടനുബന്ധിച്ച് പടക്കം പൊട്ടിക്കുന്നതിനിടയിൽ ഗുണ്ട് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തെ തുടർന്ന് ഒരാൾ മരിച്ചു. താണിശ്ശേരി സ്വദേശി പറേക്കാടൻ വീട്ടിൽ ഫ്രാൻസിസ് ആണ്‌ മരിച്ചത്.54 വയസ്സായിരുന്നു. അപകടം നടന്ന ഉടൻ തന്നെ ഫ്രാൻസിസിനെ മാളയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു

Read More

സെക്രട്ടറിയേറ്റ് ഗേറ്റിൽ മുഖ്യമന്ത്രിയുടെ ചിത്ര മടങ്ങിയ കൂറ്റൻ ഫ്ലക്സ് സ്ഥാപിച്ചതിന് സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ പിഴ അടച്ചു

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് ഗേറ്റിൽ മുഖ്യമന്ത്രിയുടെ ചിത്ര മടങ്ങിയ കൂറ്റൻ ഫ്ലക്സ് സ്ഥാപിച്ചതിന് സെക്രട്ടറിയേറ്റ് എംപ്ലോയ്സ് അസോസിയേഷൻ പിഴ അടച്ചു. 5600 രൂപയാണ് സംഘടന നഗരസഭക്ക് പിഴയായി നൽകിയത്. വിവാദമായതിന് പിന്നാലെ ഫ്ലക്സ് നഗരസഭ നീക്കം ചെയ്തിരുന്നു. അനധികൃത ഫ്ലക്സ് വച്ചതിന് സംഘടന പ്രസിഡൻറ് പി.ഹണിയെയും, പ്രവർത്തകനായ അജയകുമാറിനെയും പൊലീസ് പ്രതി ചേർത്തിരുന്നു. നിയമം നടപ്പാക്കേണ്ട ഉദ്യോഗസ്ഥർ ഫ്ലക്സ് വച്ചതിൽ നടപടി വേണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഉദ്യോഗസ്ഥരായ നേതാക്കളെ പ്രതി ചേർത്തത്. ഫ്ലക്സ് സ്ഥാപിച്ചത് അന്വേഷിക്കാൻ പ്രത്യേക…

Read More

പാലക്കാട് ബിജെപിയിൽ ഭിന്നത;ജില്ലാ പ്രസിഡൻ്റ് തർക്കത്തിൽ വിമത നീക്കം ശക്തം

പാലക്കാട്: ബിജെപിയിൽ ഭിന്നത രൂക്ഷമാകുന്നു. യുവമോർച്ചയുടെ ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനെ പാലക്കാട് ബിജെപി ജില്ലാ പ്രസിഡന്റ് ആക്കുന്നതിൽ പ്രതിഷേധിച്ച് ഒൻപത് നഗരസഭാ കൗൺസിലർമാർ രാജി വയ്ക്കുമെന്ന് അറിയിച്ചു. ഇതോടെ ബിജെപിക്ക് ഭരണമുള്ള കേരളത്തിലെ ഏക നഗരസഭയായ പാലക്കാട് ഭരണം ചോദ്യചിഹ്നമാകുന്നു. രാജിയുമായി തന്നെ മുന്നോട്ട് പോകാൻ തീരുമാനമെന്ന് പ്രത്യേകം യോഗം ചേർന്ന കൗൺസിലർമാർ വ്യക്തമാക്കി. മാനദണ്ഡങ്ങൾ തെറ്റിച്ചാണ് ജില്ലാ അധ്യക്ഷ തെരഞ്ഞെടുപ്പ് നടന്നതെന്നാണ് ഇവർ ആരോപിക്കുന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കൂടുതൽ വോട്ട് ലഭിച്ചവരെ മാറ്റിനിർത്തി ഏകപക്ഷീയമായി…

Read More

ബ്രൂവറി തുടങ്ങുന്നതില്‍ സംസ്ഥാന നേതൃത്വത്തെ എതിര്‍പ്പ് അറിയിച്ച് സിപിഐ പാലക്കാട് ജില്ലാ കൗൺസിൽ

പാലക്കാട്: എലപ്പുള്ളിയില്‍ ബ്രൂവറി തുടങ്ങുന്നതില്‍ സംസ്ഥാന നേതൃത്വത്തെ എതിര്‍പ്പ് അറിയിച്ച് സിപിഐ പാലക്കാട് ജില്ലാകമ്മിറ്റി. വിഷയം നാളെ ചേരുന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് ചര്‍ച്ച ചെയ്യും. പദ്ധതി വന്നാല്‍ ശുദ്ധജലക്ഷാമം ഉണ്ടാകുമെന്ന് ജില്ലാ നേതൃത്വം ആശങ്ക അറിയിച്ചു.മഴവെള്ള സംഭരണി വഴി ജലം എന്നത് അപ്രായോഗികമാണ്. പാര്‍ട്ടി മന്ത്രിമാര്‍ കുറച്ച്കൂടി ജാഗ്രത പാലിക്കണം. മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച് എതിര്‍പ്പ് ഉയര്‍ത്തണമായിരുന്നുവെന്നാണ് ജില്ലാ കമ്മിറ്റിയുടെ വിമര്‍ശനം.ബ്രൂവറിയില്‍ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനൊപ്പമാണ് സിപിഐ എന്ന് മന്ത്രി എം ബി രാജേഷ് കഴിഞ്ഞദിവസം…

Read More

ഓൺലൈൻ മീഡിയകൾ കാലഘട്ടത്തിൻ്റ അനന്ത സാധ്യതകളെ പ്രയോജനപ്പെടുത്തുന്നവർ. മന്ത്രി വി. എൻ വാസവൻ

കോട്ടയം:മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ നാലാമത് സംസ്ഥാന സമ്മേളനം  കുമരകത്ത് നടന്നു. തുറമുഖ രജിസ്ട്രേഷൻ വകുപ്പ്  മന്ത്രി വി.എൻ വാസവൻ  ഓൺലൈൻ ആയി സമ്മേളനം ഉദ്ഘാടനം ചെയ്തു.  പ്രിൻ്റ് മീഡിയയും വിഷ്വൽ മീഡിയയും അധീശത്വം പുലർത്തിയിരുന്ന സ്ഥലത്ത്  സോഷ്യൽ മീഡിയയുടെ   സാധ്യതകളെ പ്രയോജനപ്പെടുത്തി കൊണ്ടാണ് ഓൺലൈൻ മാധ്യമങ്ങൾ ജന മനസ്സുകളിൽ സ്ഥാനം നേടിയതെന്ന് മന്ത്രി പറഞ്ഞു. . നാട്ടിലുണ്ടാകുന്ന ഏത് ചെറിയ സംഭവങ്ങളും, ഒരുപക്ഷേ കാണാതെ പോകുന്ന പല സംഭവങ്ങളും ജനശ്രദ്ധയിൽ കൊണ്ടുവരാനും  ഓൺലൈൻ മാധ്യമങ്ങൾക്ക് കഴിയുന്നുണ്ട്….

Read More

9 മാസം പ്രായമായ കുഞ്ഞിനെ ടെറസിന്റെ മുകളിൽ നിന്നും മാതാവ് എറിഞ്ഞു കൊന്നു

യുപിയിൽ ഇരുനില വീടിന് മുകളിൽ നിന്നും 9 മാസം പ്രായമായ കുഞ്ഞിനെ മാതാവ് എറിഞ്ഞു കൊന്നു. കുഞ്ഞിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കൃഷ്ണ നഗർ പ്രദേശത്തെ അവരുടെ ഇരുനില വീടിൻ്റെ മുകളിൽ നിന്ന് അഞ്ജു ദേവി കുട്ടിയെ വലിച്ചെറിഞ്ഞതായി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കുട്ടിയുടെ മുത്തശ്ശി ശോഭ ദേവിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബിഎൻഎസ് സെക്ഷൻ 105 പ്രകാരം അവർക്കെതിരെ കേസെടുത്തിട്ടുണ്ട്. കുഞ്ഞിൻറെ അമ്മയും സഹോദരിയും തമ്മിൽ വഴക്കുണ്ടായതിനെ തുടർന്ന് കുഞ്ഞിനെ എറിഞ്ഞത് പൊലീസ് അറിയിച്ചു. കുഞ്ഞിനെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial