Headlines

kerala14.in

അബ്ദുൽ റഹീം കേസ് ആറാം തവണയും മാറ്റിവച്ചു.

റിയാദ്: റിയാദിലെ അബ്ദുൽ റഹീം കേസ് ആറാം തവണയും മാറ്റി വച്ചു. 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിന്‍റെ മോചനം ഇനിയും നീളും. സൗദി ബാലൻ കൊല്ലപ്പെട്ട കേസിലാണ് റഹിം ജയിലിൽ കഴിയുന്നത്. ആറാം തവണയാണ് റിയാദ് കോടതി കേസ് മാറ്റിവയ്ക്കുന്നത്. ഇന്ന് രാവിലെ എട്ടിന് റിയാദ് ക്രിമിനൽ കോടതിയിൽ നടന്ന ഓൺലൈൻ സിറ്റിംഗ് ഒരു മണിക്കൂറിലേറെ നീണ്ടെങ്കിലും കേസ് മാറ്റിവയ്ക്കുകയായിരുന്നു. ഓൺലൈൻ സിറ്റിംഗില്‍ ജയിലിൽ നിന്ന്…

Read More

ആടിനെ മേയ്ക്കാന്‍ പോയി; മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ ആദിവാസി സ്ത്രീ മരിച്ചു

മലപ്പുറം: കാട്ടാന ആക്രമണത്തില്‍ ആദിവാസി വീട്ടമ്മ മരിച്ചു. എടക്കര മുത്തേടം ഉച്ചക്കുളം കോളനിയിലെ സരോജിനിയാണ് മരിച്ചത്. രാവിലെ പതിനൊന്ന് മണിയോടെ ആടിനെ മേയ്ക്കന്‍ പോയപ്പോഴായിരുന്നു അപകടം. വനമേഖലയുമായി ചേര്‍ന്ന് നില്‍ക്കുന്നതാണ് മുത്തേടം പഞ്ചായത്തിലെ ഉച്ചക്കുളം കോളനി. ഇവിടെ കാട്ടാന ശല്യം രൂക്ഷമാണ്. ആദിവാസി വീട്ടമ്മയുടെ മരണവിവരം അറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലത്ത് എത്തിയിട്ടുണ്ട്. വിവരം അറിഞ്ഞ് കോളനി വാസികള്‍ സ്ഥലത്ത് എത്തിയപ്പോഴെക്കും സരോജിനി മരിച്ചിരുന്നു. മൃതദേഹം ഉച്ചക്കുളം കോളനിയിലെ വീട്ടിലെത്തിച്ചു. ഇവരെ ആശുപത്രിയിലെത്തിക്കാനുള്ള സൗകര്യവും…

Read More

കേരളത്തിൽ ഇല്ലാത്തതിനാൽ റേഷൻ മാസ്റ്ററിങ് ചെയ്യാത്തവർ ആശങ്കപെടേണ്ട.ഈ കാര്യം ശ്രദ്ധിച്ചാൽ മതി.

കേരളത്തില്‍ ഇല്ലാത്തതിനാല്‍ റേഷന്‍ മസ്റ്ററിങ് ചെയ്യാനാകാത്തവര്‍ ആശങ്കപ്പെടേണ്ട. ഇത്തരത്തിലുള്ളവരെ മുന്‍ഗണനാപ്പട്ടികയില്‍ നിന്ന് ഒഴിവാക്കില്ല. സംസ്ഥാനത്തിന് പുറത്തായിരുന്നവരെ നോണ്‍ റെസിഡന്റ് കേരള (എന്‍ആര്‍കെ) വിഭാഗമായി പരിഗണിക്കുമെന്നും എന്‍ആര്‍കെ വിഭാഗത്തിലുള്ളവര്‍ നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ മസ്റ്റര്‍ ചെയ്താല്‍ മതിയാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മഞ്ഞ, പിങ്ക് കാര്‍ഡുകാര്‍ക്ക് ഇ കെവൈസി സെപ്തംബറില്‍ ആരംഭിച്ചിരുന്നു. ഡിസംബര്‍ 31 വരെയായിരുന്നു സമയപരിധിയെങ്കിലും ഇപ്പോഴും മസ്റ്ററിങ് തുടരുന്നുണ്ട്. മസ്റ്ററിങ് ചെയ്യേണ്ട 1.48 കോടി പേരില്‍ 1.34 കോടി ആളുകളും ഇത് പൂര്‍ത്തിയാക്കി. എന്നാല്‍ മസ്റ്ററിങ് ചെയ്യാത്ത 14…

Read More

സീരിയല്‍ നടി ശ്രീലക്ഷ്മി ശ്രീകുമാര്‍ വിവാഹിതയായി; വരൻ സുഹൃത്തായ ജോസ് ഷാജി

മിനിസ്‌ക്രീന്‍ അഭിനേത്രി ശ്രീലക്ഷ്മി ശ്രീകുമാര്‍ വിവാഹിതയായി. സ്‌കൂള്‍ കാലഘട്ടം മുതലുള്ള സുഹൃത്തായ ജോസ് ഷാജി ആണ് വരന്‍. വിവാഹത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എട്ട് വര്‍ഷമായുള്ള പ്രണയമാണ് പൂവണിഞ്ഞിരിക്കുന്നത്. അടുത്തിടെയാണ് വിവാഹ വിശേഷം ശ്രീലക്ഷ്മി പങ്കുവെച്ചത്. കാത്തിരുന്ന വിവാഹത്തിന് ഏഴ് ദിവസം കൂടി ബാക്കി. എല്ലാ എതിര്‍പ്പുകളേയും അതിജീവിച്ച് ജനുവരി 15ന് ഞങ്ങള്‍ ഒന്നാവുന്നു എന്നായിരുന്നു വിവാഹക്കാര്യം പങ്കുവെച്ച് ശ്രീലക്ഷ്മി കുറിച്ചത്. കുടുംബവിളക്ക് സീരിയലിലെ സുമിത്ര എന്ന കഥാപാത്രത്തിന്റെ മകള്‍ ശീതള്‍ ആയി അഭിനയിച്ചുകൊണ്ടാണ് ശ്രീലക്ഷ്മി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ…

Read More

‘ക്രിസ്തുമത വിശ്വാസിയുടെ മൃതദേഹം മെഡിക്കല്‍ പഠനത്തിന് നല്‍കുന്നതിന് വിലക്ക് ഇല്ലല്ലോ?’; ആശാ ലോറന്‍സിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: അന്തരിച്ച സിപിഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിന് കൈമാറാനുള്ള തീരുമാനത്തിനെതിരെ മകൾ ആശാ ലോറൻസ് നൽകിയ അപ്പീൽ സുപ്രീം കോടതി തള്ളി. എല്ലാവശങ്ങളും പരിഗണിച്ചാണ് മൃതദേഹം മെഡിക്കൽ കോളജിന് കൈമാറാൻ ഹൈക്കോടതി ഉത്തരവിട്ടതെന്ന് ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ക്രിസ്തുമത വിശ്വാസിയായ ഒരാൾക്ക് മൃതദേഹം മെഡിക്കൽ പഠനത്തിന് നൽകുന്നതിന് വിലക്ക് ഒന്നുമില്ലല്ലോയെന്നും സുപ്രീം കോടതി ചോദിച്ചു. മൃതദേഹം മെഡിക്കൽ പഠനത്തിന് കൈമാറാനുള്ള ഹൈക്കോടതി ഉത്തരവിൽ ഒരു പിഴവും ഉണ്ടായിട്ടില്ലെന്നും എല്ലാവശങ്ങളും…

Read More

കനത്ത മൂടൽമഞ്ഞു., ഡൽഹിയിൽ ഏഴ് വിമാനങ്ങൾ റദ്ദാക്കി. ട്രെയിനുകളുടെ സമയത്തിലും മാറ്റം.

ഡൽഹി: കനത്ത മൂടൽ മഞ്ഞിൽ വലയുകയാണ് രാജ്യ തലസ്ഥാനം. പകൽ വെളിച്ചത്തിൽ പോലും ദൃശ്യപരത പൂജ്യത്തിലേക്ക് താഴ്ന്നതോടെ ഗതാഗത സംവിധാനങ്ങളും ബുദ്ധിമുട്ടിലായി. നിരവധി വിമാനങ്ങൾ വൈകുകയും ഏഴ് വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തു. കുറഞ്ഞ ദൃശ്യപരത വിമാനങ്ങളെ ബാധിച്ചേക്കാമെന്ന് ബജറ്റ് കാരിയറുകളായ ഇൻഡിഗോയും സ്‌പൈസ് ജെറ്റും മുന്നറിയിപ്പ് നൽകി. യാത്രക്കാർ അവരുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും എയർലൈൻ കമ്പനികൾ അഭ്യർത്ഥിച്ചു. നിലവിൽ 184 വിമാനങ്ങളും 26 ട്രെയിനുകളും വൈകുമെന്നാണ് അറിയിപ്പ്. ആറ് ട്രെയിനുകളുടെ സമയത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. ദൂരക്കാഴ്ച…

Read More

ആറ്റിങ്ങൽ ഇരട്ടകൊലകേസ് രണ്ടാം പ്രതി അനുശാന്തിയ്ക്ക് ജാമ്യം അനുവദിച്ചു.

പ്രമാദമായ ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട രണ്ടാം പ്രതി അനുശാന്തിക്ക് സുപ്രീംകോടതിയിൽ നിന്നും ജാമ്യം. ഒരു കണ്ണിൻ്റെ കാഴ്ച നഷ്ടമായ സാഹചര്യത്തിൽ ജാമ്യം നൽകണമെന്ന അനുശാന്തിയുടെ ആവശ്യം പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. വിചാരണക്കോടതിക്ക് ജാമ്യ ഉപാധികൾ തീരുമാനിക്കാം. ആരോഗ്യസ്ഥിതി കൂടി കണക്കിലെടുത്താണ് ഇടപെടലെന്നും സുപ്രീംകോടതി അറിയിച്ചു. 2014 ഏപ്രിൽ 16-ന് ഉച്ചയ്ക്കാണ് സംസ്ഥാനത്തെ ഞെട്ടിച്ച ഇരട്ടക്കൊലപാതകം നടന്നത്. ടെക്‌നോപാർക്ക് ചേർന്ന് ഉദ്യോഗസ്ഥരുമായ നിനോ മാത്യുവും അനുശാന്തിയും അനുശാന്തിയുടെ നാലുവയസ്സുള്ള മകൾ സ്വാസ്തിക, ഭർത്താവിൻ്റെ അമ്മ…

Read More

ഗോപൻ സ്വാമിയുടെ സമാധി പൊളിക്കാനുള്ള ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് കുടുംബം

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ സമാധി പൊളിക്കാനുള്ള കളക്ടറുടെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപ്പിക്കാൻ കുടുംബം. പിതാവിനെ മക്കൾ സമാധിയിരുത്തിയെന്നും ഇത് അന്വേഷിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. എന്നാൽ, സ്വാമി സമാധിയായത് തന്നെയാണെന്ന് ഭാര്യയും മക്കളും ആവർത്തിച്ചു പറയുന്നത്. മരുന്നും ഭക്ഷണവും കഴിച്ച ശേഷം ഗോപൻ സ്വാമി നടന്നു പോയി സമാധി സ്ഥലത്തിരുന്ന് മരിച്ചുവെന്നാണ് ഇളയ മകൻ രാജസേനൻറെൻ്റെ മൊഴി. മരണ ശേഷം മൃതദേഹം ശുചീകരിച്ചു വെന്ന് അടുത്ത ദിവസം അറിയിച്ചതായി കൗൺസിലർ അജിത പറഞ്ഞിരുന്നു. കുടുംബങ്ങളുടെ മൊഴിയിലടക്കം പോലീസിന്…

Read More

ഗസ്സയിൽ ഇസ്രായേൽ ആക്രമണം; സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 61 പേർ കൊല്ലപ്പെട്ടു

ജറൂസലം: ഗസ്സ മുനമ്പിൽ ഇസ്രായേൽ ആക്രമണം. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 61 പേർ കൊല്ലപ്പെട്ടു. മധ്യ ഗസ്സയിൽ രണ്ട് ആക്രമണങ്ങൾ നടന്നു. ഇവിടെ രണ്ട് സ്ത്രീകളും അവരുടെ നാല് മക്കളും കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട സ്ത്രീകളിലൊരാൾ ഗർഭിണിയായിരുന്നുവെന്ന് അൽ അഖ്സ ആശുപത്രി അധികൃതർ പറഞ്ഞു. മരിച്ച കുട്ടികൾ ഒന്നുമുതൽ ഒമ്പത് വയസ്സ് വരെ പ്രായമുള്ളവരാണ്. തെക്കൻ നഗരമായ ഖാൻ യൂനിസിലുണ്ടായ ഇരട്ട ആക്രമണങ്ങളിലാണ് 12 പേർ കൊല്ലപ്പെട്ടത്. 2023 ഒക്ടോബർ ഏഴിനാരംഭിച്ച ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീൻകാരുടെ എണ്ണം…

Read More

ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുന്നിലേക്ക് തെരുവുനായ പാഞ്ഞെത്തി; നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുന്നിലേക്ക് തെരുവുനായ പാഞ്ഞെത്തി. നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം. കടയ്ക്കാവൂർ ചമ്പാവിൽ 35 കാരനായ അലക്സാണ്ടർ ആണ് മരിച്ചത്. യാത്രക്കാരായിരുന്ന 78 കാരി ജനോവി മകൾ 42 കാരിയായ മേരി സുനിത എന്നിവരെ പരുക്കുകളെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി.  അഞ്ചുതെങ്ങ് വൈടുകെ ജങ്ഷന് സമീപമായിരുന്നു അപകടം. അഞ്ചുതെങ്ങിലെ മാർക്കറ്റിൽ നിന്നും മത്സ്യവുമായി ആറ്റിങ്ങൽ ഭാഗത്തേക്ക്‌ പോയ ഓട്ടോയ്ക്ക് മുന്നിലേക്ക് തെരുവുനായ പാഞ്ഞടുത്തത് കണ്ട് നിയന്ത്രണം നഷ്ടപ്പെട്ട് ഓട്ടോ മറിഞ്ഞാണ് അപകടമുണ്ടായതെന്ന്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial