kerala14.in

കാറും ബൈക്കും കൂട്ടിയിടിച്ച് പതിനഞ്ചുകാരന് ദാരുണാന്ത്യം

കോട്ടയം: ബൈക്കിൽ കാറിടിച്ച് പതിനഞ്ചുകാരന് ദാരുണാന്ത്യം. കോട്ടയം നീറികാട് സ്വദേശി ജിതിൻ ആണ് മരിച്ചത്. കോട്ടയം അമയന്നൂരിൽ ഇന്നലെ വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്. പാമ്പാടി വെള്ളൂർ ടെക്‌നിക്കൽ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച ജിതിൻ. ശനിയാഴ്ച വൈകുന്നേരം 4.30-ഓടെ അമയന്നൂർ സെന്റ് തോമസ് എൽ.പി സ്‌കൂളിന് സമീപമാണ് അപകടം ഉണ്ടായത്. ജിതിനും സഹോദരൻ ജിബിനും സലൂണിലേക്ക് പോകുന്നതിനിടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ സഹോദരൻ ജിബിൻ ചികിത്സയിൽ കഴിയുകയാണ്

Read More

മോക്ഷം പ്രാപിക്കാൻ വിഷം കഴിച്ചു; തമിഴ്നാട്ടിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ഉൾപ്പെടെ നാല് പേർ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ

ചെന്നൈ: തമിഴ്‌നാട്ടിൽ ഒരു കുടുംബത്തിലെ 3 പേരെയുൾപ്പെടെ 4 പേരെ ഹോട്ടൽ മുറിയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് തിരുവണ്ണാമലയിലാണ് സംഭവം. ഇവർ ‘മോക്ഷം’ പ്രാപിക്കാൻ വിഷം കഴിച്ച് മരിച്ചുവെന്നാണ് പുറത്തുവരുന്നത്. മഹാകാല വ്യാസർ, സുഹൃത്ത് രുക്മിണി പ്രിയ, രുക്മിണിയുടെ മക്കളായ മുകുന്ദ് ആകാശ്, ജലന്ധരി എന്നിവരാണ് മരിച്ചത്. അതേസമയം, ഇവരുടെ ഫോണിൽ മരണകാരണം വെളിപ്പെടുത്തിയുള്ള ദൃശ്യങ്ങളുണ്ടെന്ന് പോലീസ് പറയുന്നു. തിരുവണ്ണാമലയിലെ കാർത്തിക ദീപം തെളിക്കൽ ചടങ്ങിൽ അടുത്തിടെ ഇവരെല്ലാം പങ്കെടുത്തിരുന്നു. ദേവിയും ദേവനും വിളിച്ചതിനാൽ…

Read More

മകനെ കഞ്ചാവുമായി പിടിച്ചെന്ന വാർത്ത വ്യാജം; സുഹൃത്തുക്കൾക്കൊപ്പം ഇരുന്നപ്പോൾ ചോദ്യം ചെയ്തതെ ഉള്ളുവെന്നും യു പ്രതിഭ എംഎൽഎ

ആലപ്പുഴ: തന്റെ മകനെ കഞ്ചാവുമായി പിടികൂടിയെന്ന വാർത്ത വ്യാജമെന്ന് കായംuuകുളം എംഎൽഎ യു പ്രതിഭ. വാർത്ത തെറ്റാണെന്ന് എംഎൽഎ ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞു. മകൻ സുഹൃത്തുക്കളുമായി ചേർന്ന് ഇരുന്നപ്പോൾ ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും മാധ്യമങ്ങൾ തന്നെ വേട്ടയാടുകuയാണെന്നും എംഎൽഎ പറഞ്ഞു. ലഹരിക്കെതിരെ ക്യാമ്പയിൻ നടത്തുന്ന പൊതുപ്രവർത്തക കൂടിയാണ് താൻ. തന്നെയും മകനെയും കുറിച്ച് തെറ്റായ വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പ്രതിഭ പറഞ്ഞു. വാർത്ത വന്നത് മുതൽ നിരവധി ഫോൺ കോളുകളാണ് വന്നുകൊണ്ടിരിക്കുന്നത്. സ്വാഭാവികമായും…

Read More

ശിവഗിരി ആഘോഷം കണ്ടു മടങ്ങിയ 19കാരൻ വാഹനാപകടത്തിൽ മരണപ്പെട്ടു

തിരുവനന്തപുരം: ശിവഗിരി ആഘോഷം കണ്ടു മടങ്ങിയ 19കാരൻ വാഹനാപകടത്തിൽ മരണപ്പെട്ടു. വർക്കല അയന്തിയിയിൽ പുണർതം വീട്ടിൽ 19 വയസ്സുള്ള ആദിത്യനാണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെ ശിവഗിരിയിൽ നിന്നും കൂട്ടുകാരോടൊന്നിച്ച് വീട്ടിലേക്ക് മടങ്ങവേ പുത്തൻചന്ത തടിമില്ലിനു സമീപം വച്ചായിരുന്നു അപകടം. റോഡിന്റെ അരികിലൂടെ കൂട്ടുകാരോടൊപ്പം നടന്നുപോയ ആദിത്യനെ പിന്നിൽ നിന്നും അതിവേഗത്തിൽ പാഞ്ഞു വന്ന സ്കൂട്ടർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ആദിത്യനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു. ഐ.ടി.ഐ വിദ്യാർത്ഥിയാണ് മരിച്ച…

Read More

അലുവയിൽ കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ വിജിലൻസ് പിടികൂടി

കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ പിടികൂടി വിജിലൻസ്. ആലുവയിൽ ആണ് സംഭവം. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായ താഹറുദ്ദിനെയെയാണ് ആലുവ ബാങ്ക് കവലയിൽ വച്ച് പിടികൂടിയത്. ഇയാളിൽ നിന്ന് 7000 രൂപയും വിജിലൻസ് പിടിച്ചെടുത്തു. സ്ഥിരമായി കൈക്കൂലി വാങ്ങുന്ന ആളാണ് താഹറുദ്ദീനെന്ന് വിജിലൻസ് പറഞ്ഞു

Read More

കഞ്ചാവ് വലിക്കുന്നതിനിടെ കായംകുളം എംഎൽഎ യു പ്രതിഭയുടെ മകൻ കനിവ് എക്‌സൈസിന്റെ പിടിയിൽ

ആലപ്പുഴ: കഞ്ചാവ് വലിക്കുന്നതിനിടെ കായംകുളം എംഎൽഎ യു പ്രതിഭയുടെ മകൻ കനിവ് എക്‌സൈസിന്റെ പിടിയിൽ. തകഴിയിൽ നിന്നാണ് കനിവ് ഉൾപ്പടെ ഒൻപത് യുവാക്കളെ കുട്ടനാട് എക്സൈസ് സംഘം പിടികൂടിയത്. ആളൊഴിഞ്ഞ ഭാഗത്ത് നിന്ന് കഞ്ചാവ് വലിക്കുമ്പോഴാണ് ഇവർ പിടിയിലായത്. യുവാക്കൾ കഞ്ചാവ് ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസ് സംഘം മഫ്തിയിൽ എത്തിയത്. മൂന്നു ഗ്രാം കഞ്ചാവ് ഇവരിൽ നിന്ന് പിടിച്ചെടുത്തു. കസ്റ്റഡിയിൽ എടുത്ത യുവാക്കളെ പിന്നീട് ജാമ്യത്തിൽ വിട്ടു

Read More

തിരുവല്ലയിൽ ടിപ്പർ ലോറി ശരീരത്തിലൂടെ കയറിയിറങ്ങി സ്കൂട്ടർ യാത്രികൻ മരിച്ചു

പത്തനംതിട്ട: തിരുവല്ലയിൽ ടിപ്പർ ലോറി ശരീരത്തിലൂടെ കയറിയിറങ്ങി സ്കൂട്ടർ യാത്രികൻ മരിച്ചു. മാന്നാർ ചെന്നിത്തല സ്വദേശി സുരേന്ദ്രൻ ആണ് മരിച്ചത്. തിരുവല്ല കായംകുളം സംസ്ഥാന പാതയില്‍ പൊടിയാടി ജങ്ഷന് സമീപമുള്ള കൊടും വളവിൽ ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. തിരുവല്ലയിൽ നിന്ന് പൊടിയാടിയിലേക്ക് മണ്ണ് കയറ്റിപ്പോയ ടിപ്പർലോറിയാണ് അപകടത്തിന് ഇടയാക്കിയത്. ലോറിയുടെ പിൻചക്രം സ്കൂട്ടറിൽ യാത്രചെയ്യുകയായിരുന്ന സുരേന്ദ്രന്റെ ശരീരത്തിൽ തട്ടി. തുടർന്ന്, റോഡിലേക്ക് തെറിച്ചുവീണ സുരേന്ദ്രന്റെ തലയിലൂടെ ലോറിയുടെ ചക്രം കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചുതന്നെ സുരേന്ദ്രൻ മരിച്ചു. മൃതദേഹം…

Read More

കഴക്കൂട്ടത്ത് ദുരൂഹ സാഹചര്യത്തില്‍ നവജാതശിശു മരിച്ച നിലയില്‍; അസ്വാഭാവിക മരണത്തിന് കേസ്

തിരുവനന്തപുരം: ദുരൂഹ സാഹചര്യത്തില്‍ നവജാതശിശു മരിച്ച നിലയില്‍. കഴക്കൂട്ടത്ത് ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരിയായ കര്‍ണാടക സ്വദേശിനിയുടെ കുഞ്ഞാണ് മരിച്ചത്. യുവതിയെ താമസസ്ഥലത്ത് പ്രസവിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അവിവാഹിതയായ ഇവര്‍ അടുത്തിടെയാണ് കഴക്കൂട്ടത്ത് ജോലിക്കെത്തിയത്. സുഖമില്ലാത്തതിനാല്‍ ഇന്നലെ ജോലിക്ക് നില്‍ക്കാതെ മടങ്ങിയിരുന്നു.സഹപ്രവര്‍ത്തകര്‍ റൂമിലെത്തിയപ്പോഴാണ് രക്തം വാര്‍ന്ന നിലയില്‍ യുവതിയെ കണ്ടത്. അമ്മയേയും കുഞ്ഞിനേയും എസ്ഒടി ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു. അസ്വാഭാവിക മരണത്തിന് കഴക്കൂട്ടം പൊലീസ് കേസെടുത്തു

Read More

ശിവസേന തിരുവനന്തപുരം ജില്ലാ സമ്മേളനം നടന്നു.

തിരുവനന്തപുരം : ശിവസേന തിരുവനന്തപുരം ജില്ല സമ്മേളനം വൈ എം സി എ ഹാളിൽ വെച്ച് നടന്നു. ജില്ലാ ജനറൽ കൺവീനർ വിഷ്ണു അമ്പാടിയുടെ അദ്ധ്യക്ഷതയിൽ സമ്മേളനം നടന്നു.ശിവസേന കേരള രാജൃ പ്രമുഖ്  എം.എസ് ഭുവനചന്ദൻജി ഉത്ഘാടനം നിർവ്വഹിച്ചു. ജില്ലാ കൺവീനർ വിജേന്ദ്ര കുമാർ സ്വാഗത പ്രസംഗം നടത്തി. കോട്ടുകാൽ ഷൈജു , ആറാലുംമൂട് ജിനു , പി ആർ ഓ സുജിത്ത്, അഭിലാഷ് നായർ , വൈശാഖ് വി ജി , അഡ്വക്കേറ്റ് രാജീവ് രാജധാനി…

Read More

എടിഎം കുത്തിത്തുറക്കാൻ ഹെൽമെറ്റും ധരിച്ച് തൂമ്പയുമായി എത്തിയ യുവാവിനെ പോലീസ് പിടികൂടി

കണ്ണൂർ: എടിഎം കുത്തിത്തുറക്കാൻ ഹെൽമെറ്റും ധരിച്ച് തൂമ്പയുമായി എത്തിയ യുവാവിനെ പോലീസ് പിടികൂടി. പെരിങ്ങത്തൂരിൽ സൗത്ത് ഇന്ത്യൻ ബാങ്കിൻ്റെ എടിഎം കൗണ്ടർ കുത്തിതുറന്ന് മോഷണം നടത്താൻ ശ്രമിച്ചയാളാണ് പൊലീസ് പിടിയിലായത്. എടിഎമ്മിലെ സിസിടിവിയിൽ നിന്ന് ദൃശ്യങ്ങൾ ലഭിച്ചതിന് പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലായത്. ക്രിസ്മസ് ദിവസം രാത്രിയിലായിരുന്നു സംഭവം. ഹെൽമറ്റ് ധരിച്ച് മുഖം മറച്ചെത്തിയ യുവാവ് തൂമ്പ ഉപയോഗിച്ച് എടിഎമ്മിന്റെ രണ്ട് വശത്തും കുത്തി തുറക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് ഇയാൾ പദ്ധതി ഉപേക്ഷിച്ച്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial