Headlines

kerala14.in

കോട്ടയം മെഡിക്കൽ കോളേജിൽ ആംബുലൻസ് ഇടിച്ചു ഡോക്ടറെ കണ്ട് മടങ്ങുകയായിരുന്ന വയോധികന് ദാരുണാന്ത്യം

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് പുറത്തേക്കിറങ്ങി വരുകയായിരുന്ന വയോധികനെ ആംബുലൻസ് ഇടിച്ചു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ വയോധികൻ മരണത്തിന് കീഴടങ്ങി. കോട്ടയം മാഞ്ഞൂർ സ്വദേശി 79 കാരനായ തങ്കപ്പൻ ആണ് മരിച്ചത്. ഉച്ചയ്‌ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. ഡോക്ടറെ കണ്ട് മടങ്ങുന്നതിനിടെയാണ് തങ്കച്ചനെ ആംബുലൻസിടിച്ചത്. മരുന്ന് വാങ്ങിയ ശേഷം ആശുപത്രിയിൽ നിന്ന് പുറത്തേക്കിറങ്ങി വരികയായിരുന്നു വയോധികൻ. ഈ സമയം ആശുപത്രിയിലേക്ക് വന്ന ആംബുലൻസ് ഇദ്ദേഹത്തെ ഇടിച്ച് വീഴ്‌ത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വയോധികനെ ഉടൻ തന്നെ…

Read More

വയനാട് ഡിസിസി ട്രഷറർ എൻ എം വിജയനും മകനും വിഷം കഴിച്ച് മരിച്ചു

കൽപ്പറ്റ: ഡിസിസി ട്രഷറർ എൻ എം വിജയനും മകനും മരിച്ചു. ഇരുവരെയും വിഷം കഴിച്ച നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മകൻ ജിജേഷ് മരിച്ച് മണിക്കൂറുകൾക്കകമാണ് വിജയനും മരണത്തിന് കീഴടങ്ങിയത്. ഇരുവരെയും അത്യാസന്ന നിലയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരുന്നു. ചൊവ്വാഴ്ചയാണ് എൻ എം വിജയനെയും മകനെയും വിഷം കഴിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തിയത്. വയനാട്ടിലെ കോൺഗ്രസ് നേതാക്കളിൽ പ്രമുഖനായിരുന്ന വിജയൻ നീണ്ടകാലം സുൽത്താൻ ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായിരുന്നു. മകൻ ജിജേഷ് ഏറെക്കാലമായി ശാരീരിക പ്രയാസം മൂലം…

Read More

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ യാത്രയയപ്പ് ചടങ്ങ് റദ്ദാക്കി

തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഇന്നത്തെ യാത്രയയപ്പ് ചടങ്ങ് റദ്ദാക്കി. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ മരണത്തെ തുടര്‍ന്ന് രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണമായതിനാലാണ് യാത്രയയപ്പ് മാറ്റിയത്. രാജ്ഭവന്‍ ജീവനക്കാര്‍ ഇന്ന് വൈകിട്ടാണ് ഗവര്‍ണര്‍ക്ക് യാത്രയയപ്പ് തീരുമാനിച്ചിരുന്നത്. മന്‍മോഹന്‍ സിങ്ങിന്റെ മരണത്തിന് പിന്നാലെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചതോടെ ചടങ്ങ് റദ്ദാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഡിസംബര്‍ 29ന് ആരിഫ് മുഹമ്മദ് ഖാന്‍ കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെടും. പുതിയ കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേകര്‍ പുതുവത്സര ദിനത്തില്‍…

Read More

പാലൈകോണം കലാഗ്രാമം സാംസ്കാരിക വേദി ഉദ്ഘാടനം ഉദ്ഘാടനം

ആര്യനാട് :പാലൈകോണം കലാഗ്രാമം സാംസ്കാരിക  സമിതിയുടെ ഉദ്ഘാടനവും, ക്രിസ്മസ് ഈവ് 2024 ആഘോഷവും സംഘടിപ്പിച്ചു. ആര്യനാട്  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  വിജു മോഹനൻ  ഉദ്ഘാടനം നിർവഹിച്ചു. കേരള ക്രിക്കറ്റ് ലീഗ് പ്ലെയർ  ബിജു നാരായണനെ ഉപഹാരം നൽകി ആദരിച്ചു.കലാ ഗ്രാമം സാംസ്കാരിക സമിതി പ്രസിഡന്റ്  രാഹുൽ ആർഎസ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ കലാ ഗ്രാമം രക്ഷാധികാരി  ഷാജി വി സ്വാഗതം പറഞ്ഞു. സെക്രട്ടറി ഋത്വിക് എച്ച് എസ്  റിപ്പോർട്ട് അവതരിപ്പിച്ചു. വെള്ളനാട് ബ്ലോക്ക് പഞ്ചായത്തംഗം കെ ഹരിസുതൻ, പാലൈകോണം…

Read More

ക്രിസ്ത്യൻ പള്ളിയിൽ അതിക്രമിച്ച് കയറി ജയ് ശ്രീറാം വിളിച്ചു; ഇൻസ്റ്റാഗ്രാമിൽ ആകാശ് സാഗർ എന്ന പ്രൊഫൈലുള്ള വ്യക്തിക്കെതിരെ കേസെടുത്ത് പോലീസ്

ന്യൂഡൽഹി: ക്രിസ്ത്യൻ പള്ളിയിൽ അതിക്രമിച്ച് കയറി ജയ് ശ്രീറാം വിളിച്ചു. കേസെടുത്ത് മേഘാലയ പോലീസ്. പള്ളിയുടെ അകത്ത് കയറി അൾത്താരക്ക് സമീപം നിന്ന് ‘ജയ് ശ്രീറാം’വിളിക്കുകയും ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇൻസ്റ്റഗ്രാം പേജിൽ ആകാശ് സാഗർ എന്ന പ്രൊഫൈലുള്ള വ്യക്തിയാണ് ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാൾക്കെതിരെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. ഈസ്റ്റ് ഖാസി ഹിൽസ് ജില്ലയിലെ മൗലിനോങ് ഗ്രാമത്തിലാണ് സംഭവം. ഇയാൾ പള്ളിയിൽ കയറി ‘ജയ് ശ്രീറാം’ വിളിച്ച് അത് സമൂഹമാധ്യമത്തിൽ പോസ്റ്റ്…

Read More

മിക്സ്ചർ കഴിച്ച ശേഷം ദേഹാസ്വാസ്ഥവും ഛർദിയും അനുഭവപ്പെട്ട  അഞ്ച് വയസുകാരൻ മരിച്ചു.

തിരുവനന്തപുരം: ക്രിസ്‌മസ് ദിനത്തിൽ ദേഹാസ്വാസ്ഥ്യവും ഛർദ്ദി അനുഭവപ്പെട്ട അഞ്ച് വയസുകാരൻ മരിച്ചു. മടത്തറ നെല്ലിക്കുന്ന് താഹന മൻസിലിൽ ജമീലിന്റെയും തൻസിയയുടെയും മകൻ മുഹമ്മദ് ഇഷാൻ (5) ആണ് മരിച്ചത്. കുടുംബം കുമ്മിൾ കിഴുനിലയിൽ വാടകയ്ക്കു താമസിച്ചുവരുകയായിരുന്നു. കുമ്മിൾ ഏയ്ഞ്ചൽ സ്കൂൾ എൽ കെ ജി വിദ്യാർഥിയാണ് മരണപ്പെട്ട ഇഷാൻ.ബുധനാഴ്ച പുലർച്ചെ ഛർദ്ദി അനുഭവപ്പെട്ട കുട്ടിയെ കടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തലേദിവസം ബേക്കറിയിൽനിന്നു വാങ്ങിയ മിക്സ്ചർ കഴിച്ചശേഷമാണ് കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതെന്നാണ് രക്ഷിതാക്കൾ പറയുന്നത്….

Read More

കാലടിയിൽ സ്കൂട്ടർ യാത്രികനെ ആക്രമിച്ച് 20 ലക്ഷം രൂപ കവർന്നു

കൊച്ചി: കാലടി ചെങ്ങലിൽ സ്കൂട്ടർ യാത്രികനെ കുത്തിപ്പരിക്കേൽപിച്ച് 20 ലക്ഷം രൂപ കവർന്നു. വികെഡി വെജിറ്റബിൾസ് എന്ന സ്ഥാപനത്തിലെ മാനേജറായ തങ്കച്ചനെയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമിച്ച ശേഷം പണവുമായി കടന്നത്. വൈകുന്നേരം അഞ്ചരയോടെ സംഭവം. സ്ഥാപനത്തിലെ ഇന്നത്തെ കളക്ഷൻ പണം ചെങ്ങലിലുള്ള ഉടമയെ ഏൽപ്പിക്കാൻ സ്കൂട്ടറിൽ പോകുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ഉടമയുടെ വീടിന് സമീപമെത്തിയപ്പോൾ രണ്ടംഗ സംഘം തങ്കച്ചന്‍റെ സ്കൂട്ടറിന് കുറകെ നിർത്തി മുഖത്ത് സ്പ്രേ അടിച്ചു. സ്കൂട്ടറിൽ നിന്ന് താഴെ വീണ തങ്കച്ചന്റെ വയറ്റിൽ…

Read More

ഹൃദയം തുറക്കാതെ അതിനൂതന സംവിധാനത്തിലൂടെ ഹൃദയ വാല്‍വ് മാറ്റിവച്ച് തൃശൂർ മെഡിക്കല്‍ കോളജ്

തൃശൂര്‍: ഹൃദയം തുറക്കാതെ അതിനൂതന സംവിധാനത്തിലൂടെ ഹൃദയ വാല്‍വ് മാറ്റിവച്ച് തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്. അക്കിക്കാവ് സ്വദേശിനിയായ എഴുപത്തിനാല് വയസുള്ള വീട്ടമ്മയ്ക്കാണ് വാല്‍വ് മാറ്റിവച്ചത്. ശസ്ത്രക്രിയയുടെ പ്രയാസങ്ങള്‍ ഇല്ലാതെ വാല്‍വ് മാറ്റിവയ്ക്കുക എന്നത് രോഗികള്‍ക്ക് വളരെയേറെ ഗുണപ്രദമാണ്. കേരളത്തിലെ ചുരുക്കം ചില ആശുപത്രികളില്‍ മാത്രം ചെയ്യാറുള്ള ഈ ചികിത്സ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ആദ്യമായിട്ടാണ് നടത്തിയത്. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ ഈ ചികിത്സ ലഭ്യമാണ്. വിജയകരമായ നൂതന ചികിത്സയിലൂടെ രോഗിയുടെ ജീവന്‍ രക്ഷിച്ച…

Read More

കോൺഗ്രസിനെ ഇൻഡ്യ സഖ്യത്തിൽ നിന്ന് പുറത്താക്കണം; നിലപാട് കടുപ്പിച്ച് എഎപി, ഡൽഹിയിൽ നടക്കുന്നതെന്ത്?

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിലേക്കു പോകുമ്പോൾ ഇൻഡ്യ മുന്നണിയിൽ പ്രതിസന്ധി സൃഷ്ടിച്ച് കോൺഗ്രസ്-എഎപി പരസ്യപ്പോര്. കോൺഗ്രസ് നേതാവ് അജയ് മാക്കൻ അരവിന്ദ് കെജ്‌രിവാളിനെതിരെ നടത്തിയ ‘രാജ്യദ്രോഹി’ പരാമർശം അതീവ ഗൗരവത്തോടെയാണ് എഎപി എടുത്തിരിക്കുന്നത്. മാക്കനെതിരെ 24 മണിക്കൂറിനകം നടപടിയില്ലെങ്കിൽ കോൺഗ്രസിനെ ഇൻഡ്യ സഖ്യത്തിൽനിന്ന് പുറത്താക്കുന്നതുമായി ബന്ധപ്പെട്ടു ഘടകകക്ഷികളുമായി ചർച്ച നടത്തുമെന്നു മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് എഎപിനേതാക്കൾ. അതിനിടെ, ഇല്ലാത്ത ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ച് പൊതുജനങ്ങളെ കബളിപ്പിച്ചെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് അരവിന്ദ് കെജ്രിവാളിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതും…

Read More

കേരളം സന്തോഷ് ട്രോഫി സെമിയിൽ

ഹൈദരാബാദ്: സന്തോഷ് ട്രോഫിയിൽ കേരളം സെമിയിൽ. ജമ്മു കശ്മീരിനെ ഏകപക്ഷീമായ ഒരു ഗോളിന് തകര്‍ത്ത് കേരളത്തിന്റെ സെമിഫൈനൽ പ്രവേശനം. ആവേശകരമായ ക്വാര്‍ട്ടര്‍ ഫൈനലില്‍ രണ്ടാം പകുതിയിലാണ് കേരളത്തിന്റെ വിജയഗോള്‍ പിറന്നത്. മത്സരത്തിന്റെ 72ാം മിനിറ്റില്‍ നസീബ് റഹ്മാനാണ് കേരളത്തിനായി ലക്ഷ്യം കണ്ടത്. ആദ്യ പകുതിയില്‍ ഇരുടീമുകളും മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ഗോള്‍ നേടാനായില്ല. ഒരു മത്സരത്തിൽ പോലും പരാജയമറിയാതെയാണ് കേരളം സെമിയില്‍ എത്തിയത്.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial