kerala14.in

ഹേമ കമ്മിറ്റി റിപ്പോർട്ട്  ; ആദ്യ കുറ്റപത്രം സമർപ്പിച്ചു

കോട്ടയം: ഹേമ കമ്മിറ്റി റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള കേസില്‍ കാഞ്ഞിരപ്പള്ളി കോടതിയില്‍ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. മേക്കപ്പ് മാനേജര്‍ സജീവിനെതിരേ കൊല്ലം സ്വദേശിയായ മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ മൊഴിയുടെ അടിസ്ഥാനത്തിലുള്ള കേസിലാണ് പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചത്. അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിക്കാന്‍ മൂന്നംഗ ബെഞ്ച് സംസ്ഥാന വിവരാവകാശ കമ്മീഷന്‍ രൂപീകരിച്ചിട്ടുണ്ട്. മുഖ്യ വിവരാവകാശ കമ്മീഷണര്‍ നേതൃത്വം നല്‍കുന്ന ബെഞ്ചില്‍ 2 വിവരാവകാശ കമ്മീഷണര്‍മാരാണ് ഉണ്ടാവുക.

Read More

കൊല്ലത്ത് റസ്റ്റോറന്റിലെ ഭക്ഷണം മോശമാണെന്ന് പറഞ്ഞതിന് ഉടമയുടെ നേതൃത്വത്തിൽ മർദിച്ചെന്ന് പരാതി

കൊല്ലം: റസ്റ്റോറന്റിലെ ഭക്ഷണം മോശമാണെന്ന് പറഞ്ഞതിന് ഉടമയുടെ നേതൃത്വത്തിൽ മർദിച്ചെന്ന് പരാതി. കൊല്ലം ബീച്ച് റോഡിലെ ഡോണൾഡക്ക് റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ എത്തിയവരാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. സംഘർഷത്തിൽ ഹോട്ടൽ ഉടമ ടൈറ്റസ് ഉൾപ്പെടെയുള്ളവർക്കെതിരെ കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്തു. മങ്ങാട് സ്വദേശി ജയ സാബു എന്നയാളുടെ പരാതിയിലാണ് റസ്റ്റോറന്റ് ഉടമ ടൈറ്റസിനും കണ്ടാലറിയാവുന്ന മറ്റ് അഞ്ച് പേർക്കും എതിരെ പൊലീസ് കേസെടുത്തത്. രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. ഹോട്ടലിലെ ഭക്ഷണം മോശമാണെന്ന് ഹോട്ടലിൽ തന്നെ അറിയിക്കുകയും…

Read More

തിരുവനന്തപുരത്ത് പടക്ക വില്പനശാലയ്ക്ക് തീ പിടിച്ചു

തിരുവനന്തപുരത്ത് പടക്ക വില്പനശാലയ്ക്ക് തീ പിടിച്ചു. പാലോട് – നന്ദിയോട് ഇന്ന് രാവിലെ 6.15 ഓടെയാണ് അപകടം ഉണ്ടായത്.നന്ദിയോട് – ആനകുഴിയിൽകുഞ്ഞുമോന്റെ ഉടമസ്ഥയിൽ ഉളള പടക്ക് കടയ്ക്കാണ് തീപിടിച്ചത്. തീപിടിത്തം ഉണ്ടായതിനെ തുടർന്ന് വിതുര ഫയർ ഫോഴ്സ് എത്തി തീ അണച്ചു.അപകടത്തിൽ കട പൂർണ്ണമായും കത്തി നശിച്ചു.ഷോർട്ട് സർക്ക്യൂട്ട് ആണ് അപകട കാരണമെന്നാമ് എന്ന് പ്രാഥമിക നിഗമനം.രാവിലെ ആയതിനാൽ വൻ അപകടമാണ് ഒഴിവായത്.

Read More

യുഎഇയിൽ തെക്കുകിഴക്കു ഭാഗത്തുനിന്നുള്ള ഉപരിതല ന്യൂനമർദം മൂലമുള്ള അസ്ഥിര കാലാവസ്ഥ വ്യാഴം വരെ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

അബുദാബി: യുഎഇയിൽ തെക്കുകിഴക്കു ഭാഗത്തുനിന്നുള്ള ഉപരിതല ന്യൂനമർദം മൂലമുള്ള അസ്ഥിര കാലാവസ്ഥ വ്യാഴം വരെ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആകാശം മേഘാവൃതമായിരിക്കുമെന്നും കൂടുതൽ തണുപ്പ് അനുഭവപ്പെടുമെന്നും അധികൃതർ പറഞ്ഞു. തീരപ്രദേശത്തും വടക്കുകിഴക്കൻ പ്രദേശങ്ങളിലും ഇടവിട്ടുള്ള മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റു പ്രദേശങ്ങളിൽ പൊടിപടലങ്ങൾ നിറയുമെന്നും അധികൃതർ അറിയിച്ചു. ആസ്മ ഉൾപ്പെടെയുള്ള അലർജികളുള്ളവർ പുറത്തിറങ്ങുമ്പോൾ ചെവിയും മൂക്കും മറയ്ക്കണം.

Read More

കേരളബാങ്കിൽ ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടി ഒളിവിൽ പോയ എ എസ് ഐ അറസ്റ്റിൽ

തൃശ്ശൂർ: കേരളബാങ്കിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന എഎസ്ഐ അറസ്റ്റിൽ. ജോലി വാഗ്ദാനംചെയ്ത് 26 ലക്ഷം രൂപ തട്ടിയെന്ന് ബന്ധുവായ വനിത പരാതി നൽകിയിരുന്നു. ആളൂർ പോലീസ്‌സ്റ്റേഷനിലെ എഎസ്ഐ ആളൂർ മണക്കാടൻ വീട്ടിൽ വിനോദ്‌കുമാറി(53)നെയാണ് അറസ്റ്റ് ചെയ്തത്. വടമ കാട്ടിക്കരക്കുന്ന് കണ്ണൻകാട്ടിൽ വീട്ടിൽ ശരണ്യയുടെ പരാതിയിലാണ് അറസ്റ്റ്. ശരണ്യയുടെ ഭർത്താവ്‌ രാഹുലിന്റെ ബന്ധുവാണ് വിനോദ്കുമാർ. അന്നമനട സ്വദേശി സുമേഷ്, രഞ്ജിത്ത് എന്നിവർ കൂട്ടുപ്രതികളാണെന്നും ഇവർ ഒളിവിലാണെന്നും പോലീസ് പറഞ്ഞു. 2021 മേയിലാണ്…

Read More

ബലം പ്രയോഗിച്ചു യുവാക്കൾ 12 കാരനെ ദ്രാവകം മണപ്പിച്ചു വിദ്യാർത്ഥി അവശനിലയിൽ

ആലപ്പുഴ: ബലം പ്രയോഗിച്ച് കുപ്പിയിലുണ്ടായിരുന്ന ദ്രാവകം മണപ്പിച്ചതിനെത്തുടർന്ന് ആറാം ക്ലാസ് വിദ്യാർത്ഥി അവശനിലയിൽ. ഒരു കൂട്ടം യുവാക്കളാണ് 12 കാരനായ മുഹമ്മദ് മിസ്ബിനെ ദ്രാവകം മണപ്പിച്ചത്. തിങ്കളാഴ്ച വൈകീട്ട് 6.45 നായിരുന്നു സംഭവം. ആലപ്പുഴ സ്റ്റേഡിയം വാർഡിൽ സുൽഫിക്കറിന്റെ മകനാണ് മുഹമ്മദ് മിസ്ബിൻ. ദ്രാവകം മണത്ത് അവശനിലയിലായ കുട്ടിയെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സംഭവത്തെ പറ്റി കുട്ടിയുടെ പിതാവും പൊലീസും പറയുന്നത് ഇങ്ങനെ, ബീച്ചിനടുത്തുള്ള കളിസ്ഥലത്തുനിന്ന്‌ ഫുട്ബോൾ കളി കഴിഞ്ഞ് ആറു കൂട്ടുകാർക്കൊപ്പം സൈക്കിളിൽ വീട്ടിലേക്കു…

Read More

തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെത്തുടര്‍ന്നുമുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി ആശുപത്രിയിൽ.

മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി ആശുപത്രിയിൽ. ശനിയാഴ്ച രാത്രിയാണ് അദ്ദേഹത്തെ താനെയിലെ ആകൃതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെത്തുടര്‍ന്നാണ് ആരോഗ്യനില വഷളായത്. വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് കാംബ്ലി കഴിയുന്നത്. ആഴ്ചകള്‍ക്ക് മുന്‍പും വിനോദ് കാംബ്ലിയുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് വാര്‍ത്തകള്‍ വന്നിരുന്നു. അടുത്തിടെ ശിവജി പാര്‍ക്കില്‍ തന്റെ ഗുരുവായ രമാകാന്ത് അചരേക്കറുടെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങില്‍ കാംബ്ലി പങ്കെടുത്തിരുന്നു. 2013-ല്‍ രണ്ടുതവണ ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ഇന്ത്യക്കായി 17 ടെസ്റ്റിലും…

Read More

സിപിഎം ജില്ലാ സമ്മേളന വേദിക്കരികിൽ 43വയസുകാരൻ പെട്രോൾ ഒഴിച്ച് തീകൊളുത്തി; സംഭവം കോവളത്ത്

തിരുവനന്തപുരം: കോവളത്ത് സിപിഎം ജില്ലാ സമ്മേളന വേദിക്കരികിൽ ആത്മഹത്യാ ശ്രമം. തിരുവനന്തപുരം കരയടിവിളാകം സ്വദേശി രതീഷ് (43) ആണ് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. രതീഷിന് നാൽപ്പത് ശതമാനത്തിലേറെ പൊള്ളലേറ്റു. ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഭാര്യയും കുട്ടികളും പൊതുസമ്മേളനത്തിന് ശേഷമുള്ള കലാപരിപാടി കണ്ടുകൊണ്ടിരിക്കുമ്പോഴാണ് രതീഷ് തീ കൊളുത്തിയത്. ഇയാൾ മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു

Read More

എൻസിസി ക്യാമ്പിൽ ഭക്ഷ്യവിഷബാധ; 75 വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊച്ചി: തൃക്കാക്കരയിൽ എൻസിസി ക്യാമ്പിനിടെ ഭക്ഷ്യവിഷബാധയുണ്ടായി. തൃക്കാക്കര കെഎംഎം കോളജിലെ 21 കേരള ബറ്റാലിയന്‍ ക്യാമ്പിലാണ് സംഭവം. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് എഴുപത്തഞ്ചിലേറെ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ഞൂറിലേറെ വിദ്യാര്‍ഥികളാണ് ഈ ക്യാമ്പില്‍ ഉണ്ടായിരുന്നത്. രക്ഷിതാക്കളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ക്യാമ്പ് അവസാനിപ്പിച്ചതായി പോലീസ് അറിയിച്ചു. തിങ്കളാഴ്ച ഉച്ചഭക്ഷണത്തിന് ശേഷമാണ് വിദ്യാര്‍കള്‍ക്ക് ആരോഗ്യ പ്രശ്നങ്ങളാരംഭിച്ചത്. ക്യാമ്പില്‍ വിതരണം ചെയ്ത ഭക്ഷണം പഴകിയതായിരുന്നുവെന്ന് വിദ്യാര്‍ഥികളില്‍ ചിലര്‍ ആരോപിച്ചു. വൈകിട്ടോടെ ഒട്ടേറെ പേര്‍ ക്ഷീണിതരായി തളര്‍ന്നുവീണു. പൊലീസ് വാഹനങ്ങളിലും ആംബുലന്‍സുകളിലുമായാണ് വിദ്യാര്‍ഥികളെ ആശുപത്രിയിലെത്തിച്ചത്….

Read More

ജസ്റ്റിസ് വി. രാമസുബ്രഹ്‌മണ്യനെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനായി നിയമിച്ചു

ചെന്നൈ: ജസ്റ്റിസ് വി. രാമസുബ്രഹ്‌മണ്യനെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനായി നിയമിച്ചു. സുപ്രീം കോടതി മുൻ ജഡ്ജിയാണ് രാമസുബ്രഹ്‌മണ്യൻ. തമിഴ്നാട് സ്വദേശിയായ രാമസുബ്രഹ്‌മണ്യൻ 1958 ജൂൺ 30-ന് മന്നാർഗുഡിയിലാണ് ജനിച്ചത്. ചെന്നൈ വിവേകാനന്ദ കോളേജിൽനിന്ന് സയൻസിൽ ബിരുദം നേടി. പിന്നീട് മദ്രാസ് ലോ കോളേജിൽനിന്ന് നിയമപഠനം പൂർത്തിയാക്കി. നേരത്തെ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു. മദ്രാസ് ഹൈക്കോടതി, തെലങ്കാന ഹൈക്കോടതി എന്നിവിടങ്ങളിലും ജഡ്ജിയായിരുന്നു. 2023 ജൂൺ 29-നാണ് സുപ്രീം കോടതിയിൽനിന്ന് വിരമിച്ചത്. 2016-ലെ നോട്ട് അസാധുവാക്കൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial