ബഹിരകാശത്തും ക്രിസ്മസ് ആഘോഷം
കാലിഫോര്‍ണിയ: ബഹിരാകാശത്തു നിന്നുള്ള സുനിത വില്യംസിന്റെ ഓരോ വാർത്തകളും ഫോട്ടോകളും സമൂഹ മാധ്യമത്തിൽ ഇടംനേറുന്നത് പതിവാണ്. ഇപ്പോഴിതാ പുതിയ ചിത്രം പങ്കുവച്ചിരിക്കുകയാണ്. ക്രിസ്‌തുമസിന് മുന്നോടിയായി സുനിത വില്യംസും ഡോൺ പെടിടും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) സാന്‍റാക്ലോസായി മാറിയിരിക്കുകയാണ്. നാസ തിങ്കളാഴ്ച ഡ്രാഗണിന്‍റെ കാർഗോ ഡെലിവറിയിലൂടെ ക്രൂവിനുള്ള സപ്ലൈകളും ക്രിസ്‌തുമസ് സമ്മാനങ്ങളും എത്തിക്കുകയായിരുന്നു. ഇരുവരും സാന്‍റായുടെ തൊപ്പി അണിഞ്ഞ് ചിരിച്ചുനിൽക്കുന്ന ചിത്രം മറ്റൊരു ദിവസമെന്ന ക്യാപ്ഷനോടെ നാസ എക്സിൽ പങ്കുവെച്ചു. കൂടാതെ കൊളംബസ് ലബോറട്ടറി മൊഡ്യൂണിൽ വെച്ച്…

