Headlines

kerala14.in

ഭാര്യയെയും സുഹൃത്തിനെയും സംശയയാസ്പതമായികണ്ടു ഭർത്താവ് യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി.

ഡൽഹി: ഭാര്യയെ മറ്റൊരാൾക്കൊപ്പം കണ്ട് പ്രകോപിതനായ ഭർത്താവ് യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി. റിതിക് വർമ്മ എന്ന 21കാരനാണ്ദാരുണമായി കൊല്ലപ്പെട്ടത്. ഗുരുരാവസ്ഥയിലായ യുവാവ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഡൽഹിയിലെ ശാസ്ത്ര പാർക്ക് ഏരിയയിലാണ് സംഭവം നടന്നത്. റിതിക് വർമ്മയുടെ വീട്ടിൽ സംശയാസ്പദമായ സാഹചര്യത്തിൽ ഭാര്യയെ കണ്ടതോടെ പ്രകോപിതനായ ഭർത്താവ് ഇയാളെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഭാര്യയ്ക്കും മർദ്ദനമേറ്റതായി പോലീസ് കമ്മീഷണർ (നോർത്ത് ഈസ്റ്റ്) രാകേഷ് പവേരിയ പറഞ്ഞു. റിതിക്കിനെ പ്രതി ക്രൂരമായാണ് മർദ്ദിച്ചതെന്നും ശരീരത്തിൻ്റെ എല്ലാ ഭാഗത്തും മുറിവുകളുണ്ടെന്നും…

Read More

11 വർഷങ്ങൾക്കു മുൻപ് ആറ് വയസ്സുകാരനോട് കാട്ടിയ ക്രൂരതയ്ക്ക്  അച്ഛനും രണ്ടാനമ്മയ്ക്കും എതിരെ ഇന്നു കോടതി വിധി പറയും

ഇടുക്കി: കുമളിയില്‍ ആറുവയസുകാരനായ മകനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കോടതി ഇന്ന് വിധി പറഞ്ഞേക്കും. ആറുവയസ്സുകാരനായ ഷെഫീക്കിനെ പിതാവ് ഷെരീഫ്, രണ്ടാനമ്മ അനീഷ എന്നിവർ ചേർന്നാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇവരാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ. 11 വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവത്തിൽ ഇടുക്കി ഒന്നാംക്ലാസ് അഡീഷണൽ മജിസ്ട്രേറ്റ് വിധി പറയാനൊരുങ്ങുകയാണ്. മനുഷ്യ മനസാക്ഷി മരവിക്കുന്ന ക്രൂര പീഡനമാണ് ഷെഫീക്കിന് ഏൽക്കേണ്ടി വന്നത്. അതും ആറുവയസ്സ് മാത്രമുളള കുട്ടിയോടായിരുന്നു ഇരുവരുടേയും ക്രൂരത. പട്ടിണിക്കിട്ടതും ക്രൂരമായി…

Read More

പ്രസവത്തെ തുടർന്ന് യുവ ഡോക്ടർ മരിച്ചു

ആലപ്പുഴ: പ്രസവത്തെ തുടർന്ന് യുവ ഡോക്ടർ മരിച്ചു. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരം. ഓച്ചിറ സനൂജ് മൻസിലിൽ ഡോ.സനൂജിന്റെ ഭാര്യ ഡോ. ഫാത്തിമ കബീർ (30) ആണു മരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. യുവതിയുടെ രണ്ടാമത്തെ പ്രസവമായിരുന്നു. ചന്തിരൂർ ഹൈടെക് ഓട്ടമൊബീൽ ഉടമ കണ്ടത്തിൽപറമ്പിൽ കബീറിന്റെയും ഷീജയുടെയും മകളാണ് ഡോ. ഫാത്തിമ കബീർ. തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ 3–ാം വർഷ എംഡി വിദ്യാർഥിനിയാണ്. മകൾ: മറിയം സെയ്നബ. സഹോദരി : ആമിന കബീർ. ഫാത്തിമയുടെ കബറടക്കം…

Read More

തലവെട്ടി കൊല്ലുന്നതിന് തൊട്ടുമുമ്പ് കുറ്റവാളിക്ക് മാപ്പ് നല്‍കി ഇരയുടെ പിതാവ്; യുവാവിന് അപ്രതീക്ഷിത രക്ഷപ്പെടല്‍

തബൂക്ക്:തലവെട്ടി കൊല്ലുന്നതിന് തൊട്ടുമുമ്പ് കുറ്റവാളിയായ യുവാവിന് മാപ്പ് നല്‍കി ഇരയുടെ പിതാവ്. ഇതോടെ അവിശ്വസനീയമായി ജീവിതത്തിലേക്ക് തിരികെയെത്തി യുവാവ്. സൗദി അറേബ്യയിലെ തബൂക്കിലാണ് സംഭവം. വധശിക്ഷ നടപ്പാക്കാനായി കുറ്റവാളിയെ ശിക്ഷ നടപ്പാക്കുന്ന മൈതാനത്ത് എത്തിക്കുകയും ആരാച്ചാരെത്തി തല വെട്ടാന്‍ തയ്യാറെടുപ്പ് നടത്തുകയും ചെയ്യുമ്പോഴായിരുന്നു കൊല്ലപ്പെട്ട യുവാവിന്റെ പിതാവ് അബ്ദുല്ലത്തീഫ് അല്‍റുബൈലി അല്‍അതവി ആണ് പ്രതിയായ അബ്ദുറഹ്‌മാന്‍ അല്‍ബലവിക്ക് മാപ്പ് നല്‍കിയത്. കൊലക്കേസില്‍ അറസ്റ്റിലായ അബ്ദുറഹ്‌മാന് വിചാരണ കോടതി വധശിക്ഷ വിധിക്കുകയും ഇത് അപ്പീല്‍ കോടതിയും സുപ്രീം കോടതിയും…

Read More

കാർ ഓടിച്ചുകൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യം; റിട്ടയേർഡ് ബാങ്ക് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ: കണ്ണൂരിൽ റിട്ടയേർഡ് ബാങ്ക് ഉദ്യോഗസ്ഥൻ കാർ ഓടിക്കുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു. കണ്ണൂർ ചക്കരക്കല്ലിൽ വെച്ചായിരുന്നു അപകടം. കൊപ്രക്കളം സ്വദേശിയായ സന്തോഷ് കണ്ണൂരിൽ നിന്നും കാർ ഓടിച്ചു വരുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട കാർ മറ്റൊരു കടയിൽ ഇടിച്ചു നിന്നു. സന്തോഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Read More

നിയമ വിദ്യാർത്ഥിനി മോഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവം, വിചാരണ നടപടികൾ ആരംഭിച്ചു

കൊച്ചി: ആലുവയിലെ നിയമ വിദ്യാർത്ഥിനി മോഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവം, വിചാരണ നടപടികൾ ആരംഭിച്ചു. ഭര്‍ത്താവിന്‍റെയും കുടുംബാംഗങ്ങളുടെയും സ്ത്രീധന പീഡനത്തെ തുടര്‍ന്നാണ് മോഫിയ ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിച്ചു. അന്വേഷണ സംഘം തയാറാക്കിയ കുറ്റപത്രം കോടതി പ്രതികളെ വായിച്ചു കേള്‍പ്പിച്ചു. കേസില്‍ ആരോപണ വിധേയനായ മുന്‍ എസ്എച്ച്ഒയ്ക്കെതിരെ കോടതിയില്‍ സ്വകാര്യ അന്യായം നല്‍കുമെന്ന് മോഫിയയുടെ അച്ഛൻ പറഞ്ഞു. 2021 നവംബര്‍ 23നായിരുന്നു നിയമ വിദ്യാര്‍ഥിനിയായ മോഫിയ പര്‍വീണ്‍ ആലുവയിലെ വീട്ടില്‍ ആത്മഹത്യ ചെയ്തത്. ഭര്‍ത്താവിന്‍റെയും കുടുംബാംഗങ്ങളുടെയും…

Read More

ഈടില്ലാത്ത കാർഷിക വായ്പ പരിധി രണ്ടുലക്ഷമാക്കി ഉയർത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

ന്യൂഡൽഹി: ഈടില്ലാതെ നൽകുന്ന കാർഷിക വായ്പ പരിധി 1.6 ലക്ഷത്തിൽനിന്ന് രണ്ടുലക്ഷം രൂപയാക്കി ഉയർത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ജനുവരി ഒന്നുമുതൽ പ്രാബല്യത്തിലാകും. പണപ്പെരുപ്പവും കൃഷിച്ചെലവ് ഉയർന്നതും കാരണം പ്രതിസന്ധിയിലായ ചെറുകിട കർഷകരെ സഹായിക്കാനാണ് നീക്കം. ഇത് 2025 ജനുവരി 1 മുതൽ നടപ്പിൽ വരും. 2019ൽ ഒരു ലക്ഷത്തിൽനിന്ന് 1.6 ലക്ഷമാക്കി പുതുക്കിയ പരിധിയാണ് ഇപ്പോൾ രണ്ടുലക്ഷമാക്കിയത്.മാർഗനിർദേശം വേഗത്തിൽ നടപ്പാക്കാനും പുതിയ വായ്പ വ്യവസ്ഥകൾ സംബന്ധിച്ച് വ്യാപക പ്രചാരണം നടത്താനും ബാങ്കുകൾക്ക് നിർദേശം നൽകിയതായി…

Read More


യുവതിയെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചതായി പരാതി; തീവ്രവാദക്കേസില്‍ പെടുത്തുമെന്നും ഭീഷണി

കണ്ണൂര്‍: യുവതിയെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചതായി പരാതി. കണ്ണൂര്‍ വട്ടപ്പൊയില്‍ ബൈത്തുല്‍ മന്‍സിലില്‍ പി പി കരീമിന്റെയും എന്‍ ജമീലയുടേയും മകളായ ജസീലയാണ് നവംബര്‍ ഒന്ന് മുതല്‍ ജയിലില്‍ അടക്കപ്പെട്ടിരിക്കുന്നത്. മകളെ കള്ളക്കേസില്‍ കുടുക്കിയതാണെന്ന് ചൂണ്ടിക്കാട്ടി കണ്ണൂര്‍ സിറ്റി പോലിസ് കമ്മീഷണര്‍ക്ക് എന്‍ ജമീല പരാതി നല്‍കി. തന്റെ മകന്‍ ജംഷീറിന് ദുബൈയില്‍ ബിസിനസാണെന്ന് ജമീല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജസീല കണ്ണൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു. മകന്റെ കമ്പനിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ആ…

Read More

ശബരിമല സന്നിധാനത്തെ മേൽപ്പാലത്തിൽ നിന്ന് അയ്യപ്പ ഭക്തൻ താഴേക്ക് ചാടി; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

      സന്നിധാനം : ശബരിമല സന്നിധാനത്തെ മേൽപ്പാലത്തിൽ നിന്ന് അയ്യപ്പ ഭക്തൻ താഴേക്ക് ചാടി. മാളികപ്പുറത്തേക്കുള്ള ഫ്ലൈ ഓവറിൽ നിന്നാണ് അയ്യപ്പ ഭക്തനായ കർണാടക രാം നഗർ സ്വദേശി കുമാരസാമി താഴേക്ക് ചാടിയത്. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് ഇയാളെന്ന് സംശയമുണ്ട്. വീഴ്ചയിൽ ഇദ്ദേഹത്തിന് പരുക്കേറ്റു. പിന്നീട് പൊലീസെത്തി സന്നിധാനത്തെ ആശുപത്രിയിലേക്ക് കുമാരസാമിയെ മാറ്റി. ഇയാളുടെ പരുക്ക് സാരമുള്ളതല്ലെന്നാണ് ലഭിക്കുന്ന വിവരം. ഫ്ലൈ ഓവറിന് മുകളിലുള്ള മേൽക്കൂരയിൽ നിന്ന് ഇയാൾ ചാടിയതായാണ് മനസിലാക്കുന്നതെന്ന് ശബരിമല എഡിഎം അരുൺ എസ്…

Read More

ബസ്സിറങ്ങി വീട്ടിലേക്ക് പോകുന്നതിനിടെ, യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു

കൊച്ചി: കോതമംഗലം ഉരുളൻതണ്ണിയിൽ കാട്ടാന യുവാവിനെ ചവിട്ടിക്കൊന്നു. ക്‌ണാച്ചേരി കോടിയാട്ട് എൽദോസാണ് മരിച്ചത്. ബസ്സിറങ്ങി വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. അപകടത്തിന് പിന്നാലെ പ്രദേശത്ത് നാട്ടുകാരുടെ പ്രതിഷേധം. സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. കാട്ടാന ആക്രമണം രൂക്ഷമായതോടെ, വനാതിർത്തിയിൽ വേലി സ്ഥാപിക്കണം എന്നത് നാട്ടുകാരുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു എന്നാൽ വനം വകുപ്പ് ഇത് അവഗണിക്കുകയായിരുന്നെന്ന് നാട്ടുകാർ പറയുന്നു സ്ഥിരമായി ആളുകൾ പോകുന്ന വഴിയിൽ വച്ചാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു. ശരീരഭാഗങ്ങൾ ചിന്നിച്ചിതറിയ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial