Headlines

kerala14.in

രാജ്യസഭയില്‍ ഭരണ- പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ കടുത്ത വാക്‌പോര്;എന്‍ഡിഎ ഭരണഘടനയും ജനാധിപത്യവും ശക്തിപ്പെടുത്താനായി ഒന്നും ചെയ്തിട്ടില്ലെന്ന് ഖാര്‍ഗെ

ന്യൂഡല്‍ഹി: ഭരണഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ രാജ്യസഭയില്‍ ഭരണ- പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ കടുത്ത വാക്‌പോര്. ധനമന്ത്രി നിര്‍മല സീതാരാമനും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമാണ് ഏറ്റുമുട്ടിയത്. ചര്‍ച്ചയ്ക്കിടെ കോണ്‍ഗ്രസിനെയും മുന്‍കാല നേതാക്കളെയും രൂക്ഷഭാഷയില്‍ വിമര്‍ശിച്ചതോടെയാണ് ശക്തമായ വാക്‌പോരിന് സഭ സാക്ഷ്യംവഹിച്ചത്. മുന്‍പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്രുവും ഇന്ദിരാഗാന്ധിയും ഭരണഘടനാ ഭേദഗതികള്‍ കൊണ്ടുവന്നത് രാജ്യത്തെ ജനാധിപത്യം ശക്തിപ്പെടുത്താന്‍ ആയിരുന്നില്ല, അവരുടെ അധികാരം സംരക്ഷിക്കാനായിരുന്നുവെന്ന് നിര്‍മല സീതാരാമന്‍ വിമര്‍ശിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ അഭിമാനിക്കുന്ന രാജ്യമാണ് ഇന്ത്യ. എന്നാല്‍ ആദ്യ സര്‍ക്കാര്‍തന്നെ…

Read More

മകനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അച്ഛന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി

കണ്ണൂർ: കണ്ണൂരിലെ പയ്യാവൂരിൽ മകനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അച്ഛന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ഉപ്പുപടന്ന സ്വദേശി സജിക്കാണ് ശിക്ഷ വിധിച്ചത്. 19 വയസ്സുകാരൻ ഷാരോണിനെയാണ് കുത്തി കൊലപ്പെടുത്തിയത്. 2020 ഓഗസ്റ്റ് 15 ആയിരുന്നു സംഭവം. കൊലപാതകത്തിന്റെ തലേദിവസം സജി വീട്ടിൽ ചാരായം വാറ്റുന്നത് ഷാരോൺ തടഞ്ഞിരുന്നു. ഈ വിരോധത്താൽ മകനെ കൊലപ്പെടുത്തി എന്നാണ് കേസ്. 31 സാക്ഷികളെയാണ് കേസിൽ വിസ്തരിച്ചത്. നാല് വർഷത്തെ വിചാരണയ്ക്ക് ശേഷമാണ് കേസിൽ വിധി…

Read More

ക്രിസ്മസ് അവധി 20 മുതൽ

ക്രിസ്മസ് അവധിക്കായി സ്‌കൂളുകള്‍ 20ന് അടയ്ക്കും. 21 മുതലാണ് അവധി. 30ന് സ്‌കൂളുകള്‍ തുറക്കും.എല്‍പി, യുപി, ഹൈസ്‌കൂള്‍ ക്രിസ്മസ് പരീക്ഷകള്‍ 11ന് ആരംഭിച്ചിരുന്നു. 19നാണ് പരീക്ഷകള്‍ സമാപിക്കുക. എങ്കിലും 20ന് വൈകുന്നേരം സ്‌കൂളുകള്‍ അടച്ചാല്‍ മതിയെന്നാണ് നിർദേശം. ഏതെങ്കിലും സാഹചര്യത്തില്‍ ഒരുദിവസത്തെ പരീക്ഷ മാറ്റിവയ്‌ക്കേണ്ടി വന്നാല്‍ അതിനുള്ള സൗകര്യത്തിനാണ് 20ന് അടച്ചാല്‍ മതിയെന്ന് നിർദേശിച്ചിരിക്കുന്നത്. ഇതോടെ ക്രിസ്മസ് അവധി ദിവസങ്ങളുടെ എണ്ണം ഒൻപത് ആയി കുറയും.

Read More

വയനാട്ടില്‍ ആദിവാസി യുവാവിനെ കാറില്‍ അര കിലോമീറ്ററോളം വലിച്ചിഴച്ചു

കല്‍പ്പറ്റ: വയനാട് മാനന്തവാടിയില്‍ ആദിവാസി യുവാവിനെ വിനോദസഞ്ചാരികള്‍ റോഡിലൂടെ വലിച്ചിഴച്ചു. രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഇടപെട്ട കുടല്‍കടവ് സ്വദേശി മാതന്‍ എന്നയാളെയാണ് കാറില്‍ സഞ്ചരിച്ചിരുന്നവര്‍ റോഡിലൂടെ വലിച്ചിഴച്ചത്. കാറിന്റെ ഡോറിനോട് കൈ ചേര്‍ത്ത് പിടിച്ച് അര കിലോമീറ്ററോളം ദൂരമാണ് യുവാവിനെ റോഡിലൂടെ വലിച്ചിഴച്ചത്. മാതന്റെ അരയ്ക്കും കൈകാലുകള്‍ക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. യുവാവിനെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് വധശ്രമത്തിന് കേസെടുത്തു. ആദിവാസി യുവാവിനെ വലിച്ചിഴച്ച കാര്‍ കണ്ടെത്തിയിട്ടില്ല. KL 52 H 8733…

Read More

പ്രണയ കവിത സ്വർണനൂലിൽ തുന്നി; വിവാഹവസ്ത്രം നെയ്തെടുത്തത് 405 മണിക്കൂറെടുത്ത്

തെന്നിന്ത്യൻ താരം കീർത്തി സുരേഷും ആൻ്റണി തട്ടിലും തമ്മിലുള്ള വിവാഹം കഴിഞ്ഞ ദിവസമാണ് ഗോവയിൽ വച്ചാണ് കഴിഞ്ഞത്. ഹിന്ദു- ക്രിസ്ത്യൻ മതാചാരപ്രകാരം രണ്ട് വിവാഹങ്ങളാണ് ഉണ്ടായിരുന്നത്. ബ്രാഹ്മൺ രീതിയിലുള്ള വിവാഹത്തിന്റെ ചിത്രങ്ങൾ വൈറലായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയുടെ മനം കവരുന്നത് നടിയുടെ വിവാഹവസ്ത്രത്തിന്റെ പ്രത്യേകതയാണ്. പ്രശസ്ത‌ ഫാഷൻ ഡിസൈനർ അനിത ഡോംഗ്രെയാണ് കീർത്തിയുടെ വിവാഹ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തത്. കീർത്തിയുടെ ഇഷ്ടത്തിന് അനുസരിച്ചാണ് വിവാഹ സാരി ഡിസൈൻ ചെയ്‌തത്‌. പരമ്പരാഗത മഡിസാർ സാരിയാണ് ബ്രാഹ്മണാചാര പ്രകാരമുള്ള വിവാഹത്തിന്…

Read More

‘നെഹ്റുവിന്റെ സ്വകാര്യകത്തുകള്‍ തിരികെ നല്‍കണം’; രാഹുലിന് കത്തയച്ച് PMML

ന്യൂഡല്‍ഹി: യുപിഎ സര്‍ക്കാരിന്റെ ഭരണകാലത്ത് 2008-ല്‍ സോണിയാ ഗാന്ധിക്ക് കിട്ടിയ ജവഹര്‍ലാല്‍ നെഹ്റുവിന്റെ സ്വകാര്യ കത്തുകള്‍ തിരികെ നല്‍കണമെന്ന് പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആന്‍ഡ് ലൈബ്രറി (പിഎംഎംഎല്‍). ഇത് സംബന്ധിച്ച് പിഎംഎംഎല്‍ അംഗം റിസ്വാന്‍ ഖാദ്രി ഡിസംബര്‍ 10-ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് കത്തെഴുതി. സോണിയാ ഗാന്ധിയുടെ കൈവശമുള്ള കത്തുകള്‍ തിരികെ നല്‍കണമെന്നും അല്ലെങ്കില്‍ ഫോട്ടോ കോപ്പികളോ ഡിജിറ്റല്‍ പകര്‍പ്പുകളോ ലഭ്യമാക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. സെപ്റ്റംബറില്‍ സോണിയാ ഗാന്ധിയോട് സമാനമായ അഭ്യര്‍ത്ഥനയെ നടത്തിയതിന് പിന്നാലെയാണ് രാഹുല്‍…

Read More

ക്യാമ്പസുകളിൽ രാഷ്ട്രീയം നിരോധിക്കാനാവില്ല, രാഷ്ട്രീയ കളികൾ നിരോധിച്ചാൽ മതി; നിർദ്ദേശവുമായി ഹൈക്കോടതി

കൊച്ചി: ക്യാമ്പുസുകളിലെ വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കാനാവില്ലെന്ന് ഹൈക്കോടതി. രാഷ്ട്രീയ കളികൾ നിരോധിച്ചാൽ മതിന്നും കോടതി പറഞ്ഞു. മതത്തിന്‍റെ പേരിൽ ചെയ്യുന്ന പ്രവർത്തിക്ക് മതം നിരോധിക്കാറില്ല. രാഷ്ട്രീയത്തിന്‍റെ പേരിൽ ചെയ്യുന്നതിന് രാഷ്ട്രീയം നിരോധിക്കാൻ കഴിയില്ല. ക്യാമ്പസുകളിൽ പൂർണമായും രാഷ്ട്രീയം നിരോധിക്കാനാവില്ല. വിദ്യാർത്ഥി രാഷ്ട്രീയത്തിലെ ഹാനികരമായ സമ്പ്രദായം ഇല്ലാതാക്കണെന്നും കോടതി നിര്‍ദേശിച്ചു. കാമ്പസ് രാഷ്ട്രീയം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ ആണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. പൊതുതാൽപര്യ ഹർജി ജനുവരി 23ന് വീണ്ടും പരിഗണിക്കും.

Read More

മണ്ഡലകാലം തുടങ്ങി ഒരു മാസം പിന്നിടാറായപ്പോൾ ശബരിമലയിൽ മുൻ വർഷങ്ങളേക്കാൾ വരുമാനത്തിൽ റെക്കോർഡ് വർധന.

ശബരിമല: മണ്ഡലകാലം തുടങ്ങി ഒരു മാസം പിന്നിടാറായപ്പോൾ ശബരിമലയിൽ മുൻ വർഷങ്ങളേക്കാൾ വരുമാനത്തിൽ റെക്കോർഡ് വർധന. അരവണ വിൽപ്പനയിലും ഇരട്ടി വർധന ഉണ്ടായിട്ടുണ്ട്. 29 ദിവസത്തെ ആകെ വരുമാനം 163.89 കോടി രൂപയാണ്. ഇത്തവണ 22.76 കോടി രൂപയാണ് അധികം ലഭിച്ചതെന്നാണ് ദേവസ്വം ബോർഡിന്റെ കണക്ക്. ഈ സീസണിൽ മാത്രം 82.68 കോടി രൂപയുടെ അരവണയാണ് വിറ്റത്. 22.76 കോടിയുടെ വര്‍ധനയില്‍ 17.41 കോടിയും അരവണ വില്പനയില്‍ നിന്നാണ്. കഴിഞ്ഞ വര്‍ഷം അരവണ വിറ്റുവരവ് ഇനത്തില്‍ ലഭിച്ചത്…

Read More

ശവപ്പെട്ടികളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കൊക്കെയ്ൻ പിടികൂടി.

ബർലിൻ: ശവപ്പെട്ടികളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കൊക്കെയ്ൻ പിടികൂടി. 13 ദശലക്ഷം യൂറോ വിലവരുന്ന കൊക്കെയ്നാണ് ഡച്ച് പൊലീസ് പിടികൂടിയത്. സംഭവത്തിൽ ഒരു ഫ്രഞ്ച് പൗരനെയും പൊലീസ് അറസ്റ്റ് ചെയ്തു. നെതർലൻഡ്സിലേക്കാണ് ഇയാൾ ശവപ്പെട്ടികളിൽ പായ്ക്ക് ചെയ്ത ലഹരിമരുന്ന് കടത്താൻ ശ്രമിച്ചത്. റോട്ടർഡാമിൽ നിന്ന് 32 കിലോമീറ്റർ തെക്ക് നഗരത്തിനടുത്തുവെച്ചാണ് ഡച്ച് പൊലീസ് പ്രതിയെ പിടികൂടിയത്. ശവപ്പെട്ടികളുമായി വന്ന ഒരു വാൻ പൊലീസ് തടഞ്ഞതോടെയാണ് പെട്ടികളിലാക്കിയ ലഹരിമരുന്ന് കടത്താൻ ശ്രമിച്ച പ്രതി പിടിയിലായത്. പരിശോധനയ്ക്കിടെ, താൻ നിരവധി…

Read More

ഊഞ്ഞാലിൽ കഴുത്ത് കുരുങ്ങി ഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

വയനാട്: മാനന്തവാടിയിൽ ഊഞ്ഞാലിൽ കഴുത്ത് കുരുങ്ങി ഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. മാനന്തവാടി മിൽക്ക് സൊസൈറ്റി ജീവനക്കാരൻ വട്ടക്കളത്തിൽ ഷിജുവിന്‍റെ മകൻ 12കാരനായ അശ്വിൻ ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. വീടിനോട് ചേർന്ന ഷെഡിൽ കെട്ടിയിരുന്ന ചെറിയ പ്ലാസ്റ്റിക് ഊഞ്ഞാലിൽ അബദ്ധത്തിൽ കഴുത്ത് കുരുങ്ങി മരിച്ചതാണെന്ന് പ്രാഥമിക നിഗമനം. വയനാട് ഗവ. മെഡിക്കൽ കോളജിൽ കുട്ടിയെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പയ്യംമ്പള്ളി സെന്‍റ് കാതറിൻസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ്.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial